ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



റാഗിംങ്ങിന‍ും ലഹരിക്കും എതിരെയ‍ുള്ള ബോധവൽകരണ ക്ലാസ്

ജൂലായ് പതിനൊന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പത്താം തരം ക്ലാസ് പി.ടി.എ മീറ്റിംഗിനോടന‍ുബന്ധിച്ച് റാഗിംങ്ങിന‍ും ലഹരിക്കും എതിരെയ‍ുള്ള ബോധവൽകരണ ക്ലാസ് രക്ഷിതാക്കൾക്ക‍ും കുട്ടികൾക്ക‍ുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയ‍ുണ്ടായി.ഹെഡ്‍മിസ്‍ട്രസ്സ് സിന്ധ‍ു ടീച്ച‍‌ർ അദ്ധ്യക്ഷത വഹിച്ച‍ു.സ്റ്റാഫ് സെക്രട്ടരി സത്യനാഥൻ മാഷ് സ്വാഗതം പറയുകയും എടവണ്ണ സിവിൽ പോലീസ് ഓഫീസർ നജീബ് സാർ ക്ലാസിന് നേതൃത്വം നൽക‍ുകയ‍ും പരിപാടിയിൽ ജയപ്രകാശ് മാഷ് നന്ദിപ്രകാശിപ്പിക്കുകയും ചെയ്ത‍ു.

ലഹരി വിരുദ്ധ ബോധവൽകരണം

തിരുവാലി:സ്പോട്സാണ്  ലഹരി എന്ന മുദ്രാവാക്യമുയർത്തി

ലഹരിക്കെതിരെ തിരുവാലി GHSS സ്കൂൾ SPCയും -ലഹരി വിമുക്തി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഫുട്പ്പോൾ ടൂർണമെന്റ് സ്കൂളിലെ പ്രധാനാധ്യാപിക എച്ച്.എം സിന്ധു ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ PTA.വൈസ് പ്രസിഡണ്ട്- ജാഫർ ഖാൻ പി.സി, അധ്യാപകരായ ജയപ്രകാശ്, സത്യനാഥൻ, സുരേഷ് വാണി രഞ്ജിനി, നൗഷാദ്, വിനീത. എന്നിവർ സംസാരിച്ചു

പ്രവേശനോത്സവം-2025

സകൂളിലെ ഈവർഷത്തെ പ്രവേശനോത്സവ ചടങ്ങ് രാവിലെ പത്ത് മണിക്ക് ആരംഭിച്ചു.ചടങ്ങിൽ ജയപ്രകാശ് മാഷ് സ്വാഗതം പറഞ്ഞു.ജാഫർ അധ്യക്ഷം വഹിച്ചു,എസ്.എം.സി.ചെയർമാൻ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷാനി,പഞ്ചായത്ത് വെെസ് പ്രസിഡൻറ് സജ്ന മന്നിയിൽ ,പി.ടി.എ പ്രസിഡൻറ് സുമ താരിയൻ ,എസ്.എം.സി മെമ്പർ ശശി എന്നിവർ സന്നിഹിതരായി.ജിഷ ടീച്ചർ നന്ദി പറഞ്ഞു.