അക്കാദമിക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച്ച് എസ് എസ് അഞ്ചേരി

അംഗീകാരങ്ങൾ സ്കൂൾ പ്രവർത്തനം അക്കാദമിക പ്രവർത്തനങ്ങൾ ചിത്രശേഖരം

എസ് എസ് എൽ സി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു.

അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു .

ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. സ്വഭാവശാസ്ത്രവും ക‍ൃഷിശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രതകുറയ്ക്കുവാൻ സാധിക്കുന്നു. റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു.

കൗൺസിലിംഗ്

ശ്രീമതി ദീപ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ് ക്ലാസുകൾ നടത്തുന്നു. സ്നേഹത്തോടെ പരിഗണനയോടെ കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുകയും,വ്യക്തി,കുടുംബം,സമൂഹം,നിയമം എന്നീ തലങ്ങളിൽ പരിഹാരം കാണേണ്ടത് അതാതു തലങ്ങളിൽ പരിഹാരം കാണുകയും മനശാസ്ത്രസമീപനത്തോടെ അവരുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹരിക്കുകയും സ്വയം പര്യാപ്തമാക്കുകയും ചെയ്തു വരുന്നു. വ്യക്തിഗത കൗൺസിലിംഗും തുടർന്ന് ഫോളോ അപ് കൗൺസിലിംഗും നടത്തുന്നു കുട്ടികളുടെ പ്രശ്നങ്ങൾ ഗ്രൂപ്പായി ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഭവന സന്ദർശനം നടത്തുകയും ഇതുവഴി കുടുംബാംഗങ്ങൾക്ക് കൗൺസിലിംഗും, കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും സാധിക്കുന്നു

"https://schoolwiki.in/index.php?title=അക്കാദമിക_പ്രവർത്തനങ്ങൾ&oldid=450424" എന്ന താളിൽനിന്ന് ശേഖരിച്ചത്