ജി.എച്ച്.എസ്.എസ്. തിരുവാലി/ഗ്രന്ഥശാല
തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് വിപുലമായ ലൈബ്രറി സംവിധാനം ഉണ്ട്. ലൈബ്രറി ക്കായി ഇവിടെ ഒരു വലിയ ഹാൾ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പതിനായിരത്തിലേറെ പുസ്തകങ്ങൾ ഇവിടെ ഉണ്ട്.കുട്ടികൾക്ക് പുസ്തകം വിതരണത്തിനായി കാർഡ് സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുകയാണ്. വിദ്യാഭ്യാസവും വിജ്ഞാനവും വിനോദവും കോർത്തിണക്കിയ വിപുലമായ പുസ്തകശേഖരം ഇവിടെയുണ്ട്. വായനയിൽ തൽപരരായ വിദ്യാർത്ഥി വിദ്യാർഥികൾക്കും അധ്യാപകർക്കും പൂർവ്വ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എന്നും ആശ്രയമായി ഈ ഗ്രന്ഥശാല നിലകൊള്ളുന്നു.
ഗ്രന്ഥശാലയുടെ സുഗമമായ നടത്തിപ്പിനായി ഒരു അധ്യാപിക ചുമതല ഏറ്റെടുത്തിരിക്കുകയാണ്..സംസ്കൃത വിഭാഗം അധ്യാപിക ശ്രീമതി നിഷ ടീച്ചർ ഇതിൻറെ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചു പോരുന്നു.
കൊവിഡ് മഹാമാരി ശക്തമായ സാഹചര്യത്തിൽ കുട്ടികളുടെ ഭവനങ്ങളിൽ പുസ്തകങ്ങൾ എത്തിക്കുന്നതിനായി “വായനാ വസന്തം” എന്ന പേരിൽ ഒരു പുതിയ സംരംഭം ഈ അധ്യായന വർഷം ആരംഭിച്ചു.
പ്രസിദ്ധ ചിത്രകാരനായ ശ്രീ മനു കള്ളിക്കാട് ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചു.
കൊറോണ സാഹചര്യത്തിൽ കുട്ടികൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ അധ്യാപകർ അവർക്ക് ആവശ്യമായ പുസ്തകം വീടുകളിൽ എത്തിച്ചുകൊടുക്കുന്ന സിസ്റ്റം ആണ് ഇത്. ഒപ്പം രക്ഷിതാക്കൾക്ക് നിശ്ചിത ദിവസങ്ങളിൽ സ്കൂൾ ലൈബ്രറികളിൽ എത്തി പുസ്തകങ്ങൾ ശേഖരിച്ച് തങ്ങളുടെ കുട്ടികളിൽ എത്തിക്കാനും ഈ സംരംഭം സാഹചര്യമൊരുക്കുന്നു