ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ. മോഡൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം | |
---|---|
വിലാസം | |
വയസ്കര, കോട്ടയം കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 1959 |
വിവരങ്ങൾ | |
ഫോൺ | 0481 2582932 |
ഇമെയിൽ | gmhskottayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33027 (സമേതം) |
യുഡൈസ് കോഡ് | 32100600107 |
വിക്കിഡാറ്റ | Q87660035 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 149 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിബു എസ്.ജെ |
വൈസ് പ്രിൻസിപ്പൽ | ജി.സുജാത |
പ്രധാന അദ്ധ്യാപിക | ജി.സുജാത |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കെ.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ കെ.കെ. |
അവസാനം തിരുത്തിയത് | |
21-01-2022 | 33027 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
''''കാലത്തിനു വിളക്കാകാൻ അറിവിൻറെ കേളീരംഗമായ വിദ്യാലയത്തിനു കഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 'ആദ്യകാലവിദ്യാഭ്യാസത്തിൻറെ ആകെ ആശ്രയമാകാൻ കോട്ടയത്തിന് സഹായമായിരുന്നത് ഈ വിദ്യാലയം ആണ്. അക്ഷരനഗരിയായ കോട്ടയത്തിൻറെ ഹൃദയഭാഗത്ത് നാടിൻറെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ൽ യു പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാൻറ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ നടന്നിരുന്നത് . പിന്നീട് അഷ്ടവൈദ്യ വിദഗ്ധൻ വയസ്കര മൂസ്സത് സ്കൂളിനുവേണ്ടി സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തേയ്ക്ക് സ്കൂൾ പ്രവർത്തനം മാറ്റി ,ഇപ്പോഴും അവിടെത്തന്നെ തുടരുന്നു. 1957-ൽ സ്കൂൾ ഹൈസ്കൂൾ പ്രവർത്തനം കൂടി ആരംഭിച്ചു. പ്രസ്തുതസ്കൂൾ 1977 ആയപ്പോൾ മോഡൽ ഹൈസ്കൂള് എന്ന പേരിൽ പ്രസിദ്ധമായി. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.' '
ഭൗതികസൗകര്യങ്ങൾ
കോട്ടയം മുനിസിപ്പൽ എരിയ 23-ആം വാര്ഡിൽ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയൻസ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- കൗൺസിലിംഗ്
കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..
സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യൽ പ്രൊജക്ട് സ്കൂൾ കൗൺസിലർ റിനി ജോർജിന്റെ സേവനം ലഭ്യമാണ്
- സ്പോർട്സ്
ഈ സ്കൂളിലെ ലിദിൻ ഉദയ് ,മെൽവിൻ ജോസ്, ഷാരോൺ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികൾ സംസ്ഥാന കായിക മേളയിൽ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
ഈ സ്കൂളിലെ സുഭാഷ്, ഷാരോൺ രാജ്, അഖിലേഷ്'ബാബു ,അനിൽ കെ എന്നിവർ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നടന്ന ദേശീയ കായിക മേളയിൽ ഉന്നത വിജയം നേടി ഈ കുട്ടികൾ ഈ സ്കൂളിൻറെ അഭിമാന താരങ്ങളാണ്. - ആരോഗ്യ കായിക വിദ്യാഭ്യാസം
കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി. - ക്ലാസ് മാഗസിൻ.
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു. - വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തിൽ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങൾ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു. - ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ്,മാത്സ്,സോഷ്യൽ സയൻസ്, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
മികവുകൾ
- മികച്ച ഐ ടി ലാബ് -ഓരോ കുട്ടിക്കും പ്രത്യേകം കംപ്യൂട്ടർ സംവിധാനം
- എൽ സി ഡി, ഇൻറ്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നു.
- മൂന്നാമത്തെ ഇനം
നേട്ടങ്ങൾ
2014-2015 എസ്സ് എസ്സ് എൽ സി വിജയം:100%
2015-2016 എസ്സ് എസ്സ് എൽ സി വിജയം:100%
2016-2017എസ്സ് എസ്സ് എൽ സി വിജയം:100%
ഈ സ്കൂളിലെ അധ്യാപകർ
സുജാത .ജി -ഹെഡ്മിസ്ട്രസ് ബി എസ്സ്സി കണക്ക്, ബി എഡ്,
ശ്രീലാ രവീന്ദ്രൻ-എച്ച് .എസ്സ്.എ. എം എ മലയാളം , എം എ സോഷ്യോളജി , ബി എഡ് മലയാളം- എസ്സ് .ഐ. റ്റി.സി
ഓമന.ബി -എച്ച് .എസ്സ്.എ . സോഷ്യൽ സയൻസ്, ബി.എ ,ബി എഡ് --
പ്രീത ഗോപിദാസ് -എച്ച് .എസ്സ്.എ .ബി എസ്സ്സി ഫിസിക്കൽ സയൻസ് ബി എഡ്, എം എ പൊളിറ്റിക്സ്
ആശ.സി.ബി-എച്ച് .എസ്സ്.എ .എം എസ്സ്സി കണക്ക്, ബി എഡ് കണക്ക്
മനോജു.കെ.എം-എച്ച് .എസ്സ്.എ ഹിന്ദി, എം. എ ഹിന്ദി
സൂസമ്മ പി തോമസ് യു പി എസ്സ് എ
സോഫിയ മാത്യു യു പി എസ്സ് എ, ബി.എ,ബിഎഡ്
സുനിതാ കുമാരി എം .കെ യു പി എസ്സ് എ, എം,എ, ബി.എഡ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.588171,76.521049|width=800px|zoom=16}}
Govt Model HSS Kottayam
|
|