ജി. ജി. എച്ച്. എസ്സ്. ചാലക്കുടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം.
| ജി. ജി. എച്ച്. എസ്സ്. ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 0480 2701971 |
| ഇമെയിൽ | gghschalakudy@yahoo.com |
| വെബ്‍സൈറ്റ് | https://sites.google.com/view/gghschalakudy |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23010 (സമേതം) |
| യുഡൈസ് കോഡ് | 32070200101 |
| വിക്കിഡാറ്റ | Q64063386 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ചാലക്കുടി |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 161 |
| ആകെ വിദ്യാർത്ഥികൾ | 161 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ ടി ബി |
| പി.ടി.എ. പ്രസിഡണ്ട് | സോഷ്യ സജീവ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ രവികുമാർ |
| അവസാനം തിരുത്തിയത് | |
| 20-01-2022 | Gghschalakudy |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ
മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.
ഭൗതികസൗകര്യങ്ങൾ
- ഈ വിദ്യാലയം ഒരേക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്നു.
- 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
- അധ്യയന മാധ്യമം -ഇംഗ്ലീഷും മലയാളവും .
- ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ , ഒരേ സമയം 40 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാനപ്രദമായ പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
- ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അദ്ധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.
- ഹോസ്റ്റൽ സൗകര്യം- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ .
- "കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം" പദ്ധതിയുടെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- ഊർജ ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ്
- ദുരന്ത നിവാരണ ക്ലബ്
- ശുചിത്വ ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ ക്ലബ്
- നല്ലപാഠം
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
| Sl no | Name | From | To | Remarks |
|---|---|---|---|---|
| 1 | ഡി ഗോപിക്കുട്ടൻ | |||
| 2 | ഒ.എം. പോൾ | |||
| 3 | പി. എ. മുംതാസ് | |||
| 4 | പി.ഒ.ത്രേസ്യാമ്മ | |||
| 5 | പി ഒ. പാപ്പു | |||
| 6 | ടി.വി.ജോസഫ് | |||
| 7 | കെ. സി.ലൈസാമണി | |||
| 8 | കുമാരി ഓമന സി ആർ | |||
| 9 | കൃഷ്ണദാസൻ | |||
| 10 | കെ ആർ പ്രഹ്ളാദൻ | |||
| 11 | എം. ശോഭന | |||
| 12 | ടി.എ. ഫാത്തിമ | |||
| 13 | ശാലിനി എം ഡി |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ഡി ഗോപിക്കുട്ടൻ, ഒ.എം. പോൾ, പി. എ. മുംതാസ്, പി.ഒ.ത്രേസ്യാമ്മ, പി ഒ. പാപ്പു, ടി.വി.ജോസഫ്, കെ. സി.ലൈസാമണി, കുമാരി ഓമന സി ആർ, കൃഷ്ണദാസൻ. എ, കെ ആർ പ്രഹ്ളാദൻ, എം. ശോഭന, ടി.എ. ഫാത്തിമ, ശാലിനി എം ഡി
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാഘവൻ തിരുമുൽപ്പാട് (ആയുർവേദ ആചാര്യൻ )
- ശ്രീ കലാഭവൻ മണി (സിനിമ അഭിനേതാവ് )
- സൗമ്യ ശർമ്മ (പിന്നണി ഗായിക)
- ശ്രീ വി ഓ പൈലപ്പൻ (മുനിസിപ്പൽ ചെയർമാൻ)
വഴികാട്ടി
- ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം
- ദേശീയപാത 544 നോടടുത്ത് ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.
- ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:10.300227,76.338221 |zoom=18}}