പി ടി എം എച്ച് എസ്, തൃക്കടീരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.
| പി ടി എം എച്ച് എസ്, തൃക്കടീരി | |
|---|---|
പി ടി എം എച്ച് എസ് എസ് തൃക്കടീരി | |
| വിലാസം | |
തൃക്കടീരി തൃക്കടീരി പി.ഒ. , 679502 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 05 - 07 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 04662380351 |
| ഇമെയിൽ | peeteeyemhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20044 (സമേതം) |
| എച്ച് എസ് എസ് കോഡ് | 9137 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഒറ്റപ്പാലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഷൊർണൂർ |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കടീരി |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | വിദ്യാഭ്യാസം |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 680 |
| പെൺകുട്ടികൾ | 669 |
| ആകെ വിദ്യാർത്ഥികൾ | 1349 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 24 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മുഹമ്മദ് അഷ്റഫ് വി |
| പ്രധാന അദ്ധ്യാപിക | എം വി സുധ |
| പി.ടി.എ. പ്രസിഡണ്ട് | പാറക്കൽ മൊയ്തുണ്ണി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ എം |
| അവസാനം തിരുത്തിയത് | |
| 19-01-2022 | Ptmhss |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് പി ടി എം എച്ച് എസ് എസ് തൃക്കടീരി.
ചരിത്രം
തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ വിദ്യാലയം 1995 ജൂലായ് 5 നാണ് ആരംഭിക്കുന്നത്. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും കോട്ടകളെഭേദിച്ച്, വിദ്യയുടെ പ്രകാശലോകം തേടിയവർക്ക് തേജസ്സായി ലഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ച് തുടങ്ങിയ ദിനം തൃക്കടീരി ഗ്രാമത്തിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.93 വിദ്യാർത്ഥികളും 5 ജീവനക്കാരുമായി പരിമിതമായ സൗകര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിയെണ്ണൂറിലധികം വിദ്യാർത്ഥികളും എൺപതോളം ജീവനക്കാരുമുണ്ട്.
മാനവിക പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് 8 മുതൽ 12 വരെയുള്ള ക്ലാസുകളിലായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കീർത്തിയുടെ കൊടുമുടി കയറ്റുവാനും സാധിച്ചിട്ടുണ്ട്.
2010ൽ ഹയർസെക്കന്ററി വിഭാഗമായി രണ്ട് ബാച്ചോടു കൂടി പ്രവർത്തനം ആരംഭിച്ചു.2019-2020 അധ്യയന വർഷത്തിൽ നാല് ബാച്ചായി ഉയർത്താൻ സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
RAHMANIYA CHARITABLE TRUST
മുൻ സാരഥികൾ
എം.എസ്. വിജയൻ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ഗൂഗിൾ മാപ്പ്, 350 x 850 size മാത്രം നൽകുക.