സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
പി ടി എം എച്ച് എസ്, തൃക്കടീരി/ഗ്രന്ഥശാല
ദൃശ്യരൂപം
വായന ഒരുവനെ അവൻ ആഗ്രഹിക്കുന്ന ഉയരത്തിൽ എത്തിക്കുക തന്നെ ചെയ്യും . വിദ്യാർത്ഥികളിൽ അറിവും ആനന്ദവും പകരുന്നതിനായി വിപുലമായി സജ്ജീകരിച്ച ഒരു സ്കൂൾ ലൈബ്രറി പി ടി എം സ്കൂളിന്റെ മറ്റൊരു തിലക ച്ചാർത്താണ് . കേവലം 250 പുസ്തകങ്ങളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ലൈബ്രറിയിൽ ഇന്ന് 2500 ലധികം പുസ്തകങ്ങളുണ്ട് വിദ്യാർത്ഥികളിൽ സാഹിത്യവാസനയും ചരിത്രബോധവും ശാസ്ത്ര കൗതുകവും വളർത്തുന്നതിനുപകരിക്കുന്ന വിധത്തിൽ വ്യത്യസ്ത വിഭാഗങ്ങളിലായി പുസ്തകങ്ങൾ സജ്ജമാക്കിയിരിക്കുന്നു. ഒഴിവുവേളകളിൽ വിരസത ഒഴിവാക്കാനും പുസ്തകങ്ങൾ എടുത്തു വായിച്ച് ആസ്വദിക്കുന്നതിനുമായി ധാരാളം കുട്ടികൾ ദിനംപ്രതി സ്കൂൾ ലൈബ്രറിയെ ആശ്രയിക്കുന്നുണ്ട്.