അഴീക്കോട് നോർത്ത് യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| അഴീക്കോട് നോർത്ത് യു പി സ്കൂൾ | |
|---|---|
| വിലാസം | |
അഴീക്കോട് അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1876 |
| വിവരങ്ങൾ | |
| ഫോൺ | 0497 2772732 |
| ഇമെയിൽ | school13652@gmail.com |
| കോഡുകൾ | |
| യുഡൈസ് കോഡ് | 32021300902 |
| വിക്കിഡാറ്റ | Q64459387 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 109 |
| പെൺകുട്ടികൾ | 110 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | സന്ദീപ് സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിവിന കെ പി |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Anup13652 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആഴിയും ആറുകളും സന്ധിച്ച് അറബിക്കടലിന്റെ അലകൾ താളം പിടിക്കുന്ന പാമ്പാടിയാൽ ക്ഷേത്രത്തിന്റെ പാദസ്പർശം കൊണ്ട് പരിപൂതമായ കേരങ്ങളും , കേദാരങ്ങളും ,തറികളും, തിറ കളും കൊണ്ട് സമൃദ്ധമായ അഴീക്കൽ ദേശത്ത് വിജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന കൈത്തിരിയായി
ആയിരക്കണക്കിന് ദേശവാസികളെ അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത് അറിവിന്റെ വിശാലമായ വിഹായസ്സിൽ പറക്കാൻ കരുത്തും പ്രചോദനവും നൽകി ഈ സരസ്വതീ ക്ഷേത്രം കഴിഞ്ഞ 145 വർഷത്തോളമായി സേവനനിരതയായി പരിലസിക്കുന്നു. ഇന്നും അനേകം മഹാരഥന്മാർ തങ്ങളുടെ ശേഷിയും ശ്രേമുഷിയും കൊണ്ട് ധന്യമാക്കിയതാണിത്.
സാമൂഹ്യ ബോധത്തിന്റെ ആത്മ സമർപ്പണ പ്രചോദിതമായ മനസ്സിന്റെ ഉടമ അറയ്ക്കൽ തറവാട്ടിലെ കാരണവർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിൽക്കാലത്ത് അഴീക്കലിന്റെ ആജ്ഞാശക്തിയായിരുന്ന ശ്രീ. മഹേശ്വരൻ ഗോവിന്ദൻ ഗുരുക്കളുടെയും കൃഷ്ണൻ ഗുരുക്കളുടെയും സഹായത്തോടെയാണ് എലിമെന്ററി സ്കൂളായി വളർന്നത്.
ഈ പ്രാത: സ്മരണീയരുടെ ആശയാഭിലാഷങ്ങളുടെ പൊൻമുകുളമായി മൊട്ടിട്ടു വിടർന്ന ഈ പാരിജാത കുസുമം ഇന്നും വാടാതെ മണമറ്റു പോകാതെ കൂടുതൽ സുഗന്ധവാഹിയായി പരിലസിക്കുന്നു. പ്രദേശത്തെ ഉൽപ്പതിഷ്ണുക്കളുടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന , ശ്രീ.സി.സോമശേഖരന്റെ നേതൃത്വത്തിൽ 9 അംഗ ഭരണസമിതി രൂപീകരിക്കുകയും അഴീക്കോട് നോർത്ത് യു.പി.സ്കൂൾ എജ്യൂക്കേഷണൽ ഏജൻസി എന്ന സംഘടന 1952 ൽ ഈ വിദ്യാലയത്തിന്റെ സാരഥികളാവുകയും ചെയ്തു. ആദ്യത്തെ മാനേജറായ പി.പി കറുവ ന്റെ നേതൃത്വത്തിൽ ഭരണം നടത്തി വന്നു. 1964 ൽ ആണ് ഇത് പൂർണ്ണതോതിൽ അംഗീകൃത അപ്പർ പ്രൈമറി സ്കൂളായി മാറിയത്. സ്ഥാപിത വർഷത്തെക്കുറിച്ച് വളരെ ആധികാരികമായ തെളിവുകളൊന്നും ലഭ്യമല്ല. ലഭ്യമായ തെളിവുകൾ ചൂണ്ടികാട്ടുന്നത് 1876 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ്.
ഭൗതികസൗകര്യങ്ങൾ
2016 ഓടു കൂടി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിച്ചു. സ്കൂളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മാറിത്തുടങ്ങി. വിശാലമായ പൂന്തോട്ടവും കുരുന്നുകൾക്ക് ഭയരഹിതമായി സമയം ചെലവഴിക്കുന്നതിനുള്ള അങ്കണവും പാർക്കും സ്ഥാപിച്ചു. അതുപോലെ സ്കൂൾ ലൈബ്രറി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയത്ത് 30 കുട്ടികൾക്ക് വരെ ഒരുമിച്ചിരുന്ന് വായന നടത്താനുള്ള സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിക്കു പുറമേ ഓരോ ക്ലാസ്സിലും വായനാമൂല തയ്യാറാക്കിയിട്ടുണ്ട്.പാപ്പിനിശ്ശേരി സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഭൗതിക സാഹചര്യമുള്ള വിദ്യാലയമാണ് നമ്മുടെ അഴീക്കോട് നോർത്ത് യു.പി സ്കൂൾ .
പഴയ സ്കൂൾ കാലം ഒരു പിടി നല്ല ഓർമ്മകളാണ് നമുക്ക് സമ്മാനിക്കുന്നത്. കിലോമീറ്ററുകൾ നടന്നുകൊണ്ടാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും സ്കൂളിൽ വന്നിരുന്നത്. മാനേജ്മെന്റിന്റെ സഹകരണത്തോടെ സ്കൂൾ ബസ് നിരത്തിലിറക്കി. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് കമ്പ്യൂട്ടർ ലാബും LCD സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂമും കൈറ്റിന്റെ ഭാഗമായി കുട്ടികൾക്ക്
ലാപ് ടോപ്പുകളും ലഭ്യമായിട്ടുണ്ട്. എം.എൽ.എ,എം.പി ഫണ്ടിൽ നിന്നായി
ലാപ് ടോപ്പ്, ഡസ്ക്ടോപ്പ്, പ്രൊജക്ടർ മുതലായവ ലഭ്യമായിട്ടുണ്ട്. ഇത് കുട്ടികളുടെ IT പരിശീലനം ഭംഗിയായി കൊണ്ടുപോകുന്നതിന് സാധിക്കുന്നുണ്ട്. കൂടാതെ സ്കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാൻ LCD ടെലിവിഷനും, മൈക്ക് സെറ്റും, പ്രസംഗപീഠവും ലഭിച്ചിട്ടുണ്ട്.

കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
പാപ്പിനിശ്ശേരി ഉപജില്ലയിലെ പ്രശസ്തങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണിത്. വിവിധ തലങ്ങളിൽ നടക്കുന്ന എല്ലാ മത്സരപ്പരീക്ഷകളിലും കലാ കായിക പരിപാടികളിലും സജീവ സാന്നിധ്യമാകാനും മെച്ചപ്പെട്ട വിജയങ്ങൾ കൈവരിക്കാനും നമുക്ക് കഴിയാറുണ്ട്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് (2008) നമ്മുടെ സ്കൂളിൽ ഓണസ്റ്റി ഷോപ്പ് ആരംഭിച്ചിരുന്നു. കുട്ടികളിൽ സ്വയം നിയന്ത്രിത സത്യസന്ധത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി നല്ല വിജയമായിരുന്നു.
ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നിരവധി വ്യക്തിഗത ചാമ്പ്യൻഷിപ്പും ലഭിച്ചു. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന മാർച്ച് പാസ്റ്റിൽ കഴിഞ്ഞ 25 വർഷക്കാലമായി ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. 2005 - 2006 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സുവർണ്ണ ഘട്ടമായിരുന്നു. ആഴ്ച തോറും പ്രശ്നോത്തരിയും മാസംതോറും കലാ സാഹിത്യ മത്സരങ്ങളും നടത്തിയിരുന്നു.വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള സമ്മാനം നേടാൻ കഴിഞ്ഞു.
വിദ്യാരംഗം കലാ സാഹിത്യവേദി, സ്കൂൾ പാർലമെന്റ്, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. എൽ.എസ്.എസ്,
യു.എസ്.എസ്. പ്രത്യേക പരിശീലനവും നടത്തുന്നുണ്ട്. യുവജനോത്സവം, ശാസ്ത്ര മേള , ഗണിത മേള , വിദ്യാരംഗം കലാ സാഹിത്യവേദി, ഹലോ ഇംഗ്ലീഷ്, സുരീലി
ഹിന്ദി, പ്രവൃത്തിപരിചയമേള എന്നിവയ്ക്ക് ആദിത്യമരുളാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
മാനേജ്‌മെന്റ്
അഴിക്കോട്നോർത്ത് യു പി സ്കൂൽ എജുക്കേഷണൽ ഏജൻസി
മുൻസാരഥികൾ
| 1 | പി പി കരുവൻ | |
| 2 | പി ശാരദ, | |
| 3 | കെ ടി. രാഘവൻ, | |
| 4 | ചാലാടൻ സോമശേഖരൻ, | |
| 5 | പി വി വലിയമുകുന്ദൻ | |
| 6 | പി.വി രാഘവൻ, | |
| 7 | കെ.ടി.ജയപ്രകാശ് | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
എന്റെ നാട്{{#multimaps: 11.940932, 75.306391 | width=800px | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 1876ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
