ഗവ. എച്ച് എസ് പരിയാരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ പരിയാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ് പരിയാരം.

ഗവ. എച്ച് എസ് പരിയാരം
വിലാസം
പരിയാരം

pariyaram പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04936 202622
ഇമെയിൽghspariyaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്15071 (സമേതം)
യുഡൈസ് കോഡ്32030200902
വിക്കിഡാറ്റQ64522242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ478
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനജ വി കെ
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് വി
എം.പി.ടി.എ. പ്രസിഡണ്ട്ഷബാന
അവസാനം തിരുത്തിയത്
11-01-2022Shymolpm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പരിയാരം എന്നു കൊച്ചുഗ്രാമം. ശീയ പാത 212 ലെ മുട്ടിൽ ടൗണിന് അടുത്തുള്ള പാറ ക്കലിൽ നിന്നും രണ്ടു കിലോ മീറ്റർ വടക്ക് മാറിയാണ് തികച്ചും സാധാര നക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമം.

കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു 1927-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1927-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ അറിയാൻ

1928-ൽ പരേതനായ പത്മപദ ഗൗഡറുടെ നെല്ലറയുടെ ചരിവിലും തുടർന്ന് ചിലഞ്ഞിച്ചാലിലെ ടി.എസ്.നൈനാ മുഹമ്മദ് റാവുത്തറുടെ അ പുരയിലും ഒന്നേകാൽ രൂപ പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിട സൗകര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബോർഡ് അംഗീകാരത്തോടെ ചിലഞ്ഞിച്ചാൽ പുലവർ മുഹമ്മദ് ഖാസി റാവുത്ത റുടെ കെട്ടിടത്തിൽ അഞ്ചു രൂപ വാടകയ്ക്ക് രണ്ടു വർഷം ഈ വിദ്യാലയംപ്രവർത്തിച്ചു.

1932-ൽ ചിലഞ്ഞിച്ചാൽ ജുമാ മസ്ജിദിനു സമീപം നിർമ്മിച്ച കെട്ടിട ത്തിലേയ്ക്ക് ഈ വിദ്യാലയം മാറ്റി. 1953 വരെ ഏകാധ്യാപക വിദ്യാലയ മായി അവിടെ പ്രവർത്തിച്ചു. 1953 മുതൽ 1967 വരെ കാതിരി കുഞ്ഞഹ 23 സാഹിബിന്റെ വാടക കെട്ടിടത്തിൽ 221-രൂപ വാടകക്ക് ഈ വിദ്യാ ലയം പ്രവർത്തിച്ചു.

1957-ൽ അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. മലബാർ ഡിസ്ട്രിക് ബോർഡ് പ്രസിഡന്റ് ശ്രീ. പി. ടി. ഭാസ്കര പണിക്കരുടെയും വൈ. പ്രസിഡന്റ് ജനാബ് മസ്സാൻ കുട്ടി സാഹിബിന്റെയും ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും രാപ്പകലില്ലാത്ത അധ്വാനം ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പ്രധാനപ്പെട്ടതാണ്.

1961 മുതൽ 1970 വരെ പരിയാരം മൂക്കിൽ ജമാഅത്തെ വക കെട്ടിട ത്തിൽ 100 രൂപ വാടകക്ക് പ്രവർത്തിക്കുകയും പിന്നീട് സ്ഥലപരിമിതി കാരണം നാട്ടുകാരിൽ നിന്ന് തുക പിരിച്ചെടുത്ത 20 സെന്റ് സ്ഥലം വിദ്യാ ലയത്തിന് വേണ്ടി വാങ്ങുകയും കെട്ടിടനിർമ്മാണം നടത്തുകയും ചെയ്തു. 5 മുറികളുള്ള ഒരു കെട്ടിടം അന്ന് സർക്കാരിൽ നിന്നും ലഭിച്ചു. 14 ക്ലാസ്സു കൾ പ്രവർത്തിപ്പിക്കാൻ വളരെയേറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

കമ്മിറ്റി വിലയ്ക്കുവാങ്ങിയ സ്ഥലം 182-ൽ സ്കൂളിനുവേണ്ടി പി.ടി.എ. സ്വീകരിച്ച് പകരം ജമാഅത്ത് കമ്മിറ്റിയുടെ 8 സെന്റ് സ്ഥലം സ്കൂളിന് വിട്ടുകൊടുത്ത ബഹുമാന്യനായ കാതിരി മൊയ്തുഹാജി. ശ്രീ ബി.വി കുഞ്ഞബ്ദുളള എന്നിവർ വഹിച്ച പങ്ക് സ്തുത്യർഹമാണ്.

1982-ൽ 2 ക്ലാസ് മുറികൾ പി.ടി.എ.യുടെ ശ്രമഫലമായി ലഭിച്ചു. 1991-09 കാലഘട്ടത്തിൽ സ്കൂളിന് രണ്ട് ഹാളുകൾ ഉൾപ്പെടുത്തി എസ്.എസ്.എ.യുടെ സി.ആർ.സി കെട്ടിടവും ലഭിച്ചു.

2001-0 എസ്.എസ്.എ യുടെ ആറ് മുറികളും ബിൽഡിംഗും ലഭി ച്ചു. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ കാലനുസൃതമായ മാറ്റങ്ങൾ കൈവരിക്കാൻ കഴിയൂ എന്ന ജനങ്ങളുടെയും രക്ഷിതാക്കളുടെയും അഭ ദയകാംക്ഷികളുടെയും തിരിച്ചറിവ് ഈ വിദ്യാലയത്തിന്റെ പുരോഗതിയെ ഏറെ സഹായിച്ചിട്ടുണ്ട്. വിദ്യാലയത്തെ ഒരു ജനറൽ സലർ പ്രകാരം മാറ്റാൻ കഴിഞ്ഞൽ സ്കൂളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായകമായി. ഈ മാറ്റം സ്കൂളിനെ സംബന്ധിച്ചേടത്തോളം ഒരു നാഴി കല്ലാണ്. ഇത്തരം നേട്ടങ്ങൾ നാം കൊയ്തെടുക്കുന്നതിന് നെടും തൂണായി പ്രവർത്തിച്ചിരുന്നത്, പി.ടി.എ. പ്രസിഡന്റ് ഒക്കഞ്ചേരി അസ്സൻകു ട്ടി, വൈ.പ്രസിഡന്റ് കെ.സി.ഹാരിസ്, അഗസ്റ്റേഷൻ കമ്മിറ്റി ചെയർമാൻ ശ്രീ.നൂറുദ്ദീൻ, ജോയിന്റ് കൺവീനർ ശ്രീ. കതിരി അബ്ദുള്ള, ശ്രീ എം. കെ.ആലി, എന്നീ കർമ്മോത്സുകരുടെ നേതൃത്വത്തിലുളള ടീമായിരുന്നു.2008-09 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ ഉൾപ്പെ ടുത്തി പുതിയ കത്തിപ്പുഴയും ശീഎം.വി. ശ്രേയാംസ് കുമാർ എം.എൽ. എയുടെ അമ്മ ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് ഒരു ഓഡിറ്റോറിയവും ലഭിച്ചു. ഇതിന് നേതൃത്വം നൽകിയത്. അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ മുജീബ് ആണ്.

ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. പ്രഥമ എസ്.എസ്.എൽ.സി, ബാച്ച് 100% വിജയം കരസ്ഥമാക്കി. അന്നത്തെ എച്ച്.എം ഡെയ്സി ടീച്ചർ, ഡപ്യൂട്ടി എച്ച്.എം. എ കെ ഷിബു എന്നിവരുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ആർ എം. എസ്.എ യുടെ നിർദ്ദേശപ്രകാരം 21 അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ഈ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി. അയ്യപ്പന്റെ ശ്രമഫലമായി 18 സെന്റ് സ്ഥലവും മദ്രസ്സ കെട്ടി ടവും 293,000/- രൂപയ്ക്ക് വാങ്ങി പഠനനിലവാരത്തിലും കലാ-കായിക രംഗങ്ങളിലും ആശാവഹമായ പുരോഗതി ഉണ്ടായി. സയൻസ്, ഗണിതം, ഭാഷ, പരിസ്ഥിതി, സാമൂഹ്യം, ഹെൽത്ത്, ജെ.ആർ.സി എന്നിവ ചിട്ടയോ ടൂം കാര്യക്ഷമതയോടും കൂടി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്ര - ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയം സജീവമായി പങ്കെടുക്കാറുണ്ട്. വിദ്യാർത്ഥികളുടെ ശാസ്ത്രാ ഭിരുചിയും ഗവേഷണ ത്വരയും പരിപോഷിപ്പിക്കുന്നതിനും പിന്നാക്കവിഭാ ഗത്തിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ സാധിച്ചിട്ടുമുണ്ട്.

1928-ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആറ് ദശകലത്തിലധികം പിന്നിട്ടപ്പോൾ 64 കുട്ടികളും 90 സെന്റ് സ്ഥലവും അതിൽ കംമ്പ്യൂട്ടർ ലാബ്, ലൈബറി ഹാൾ, സ്റ്റേജ് കുടിവെളളം, മൂത്രപ്പുരകൾ എന്നിവയുള സാമാന്യം നല്ല വിദ്യാലയ വളർന്നിട്ടുണ്ട്. സ്പോർട്സിൽ ധാരാളം നേട്ട ങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ഒരു കളിസ്ഥലമി ല്ലായെന്നത് ഒരു വലിയ പരിമിതിയായി നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ എൽ പി മുതൽ ഹൈസ്കൂൾ വരെ20 ക്ലാസ് മുറികളും രണ്ട് കമ്പ്യൂട്ടർ ലാബുകളും  ഉണ്ട്.  2 ലാബുകളിൽ ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തങ്ങൾ

ക്ലാസ്സ് ലൈബ്രറി

ക്ലാസ്സ് മാഗസിൻ

അക്കാദമിക മാസ്റ്റർ പ്ലാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.909880, 75.997146 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_പരിയാരം&oldid=1249973" എന്ന താളിൽനിന്ന് ശേഖരിച്ചത്