സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ കൊടക്കാട് പ്രദേശത്താണ് പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങൾ (Hearing Impairment) ഉള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ പടിതാക്കൾ. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ ഈ റസിഡൻഷ്യൽ സ്പെഷ്യൽ സ് കൂളിൽ പഠിക്കുന്നത്.
| സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി | |
|---|---|
| വിലാസം | |
ചെട്ടിപ്പടി പി.ഒ. , 676319 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1992 |
| വിവരങ്ങൾ | |
| ഫോൺ | 0494 2473517 |
| ഇമെയിൽ | deafschoolpgi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18802 (സമേതം) |
| യുഡൈസ് കോഡ് | 32051200329 |
| വിക്കിഡാറ്റ | Q110310650 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | സ്പെഷ്യൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ കരീം. വി. കെ |
| പി.ടി.എ. പ്രസിഡണ്ട് | ഫെമിന. പി. എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ.. സി. പി |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 50801 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ 1992 ൽ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കൽ പ്രദേശത്താണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാർ മേഖലയിൽ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങൾ മൂലം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നിരവധി സേവന സംരഭങ്ങൾ സ്തുത്യർഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.
മലപ്പുറം ജില്ലയിൽ ബധിരരായ കുട്ടികൾ വിശേഷ വിദ്യാഭ്യാസം നൽകുവാനുള്ള സൗകര്യം
തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ൽ ഈ വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ൽ യു.പി വിഭാഗത്തിനും സംസ്ഥാന സർക്കാർ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ൽ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ൽ തൊട്ടടുത്ത പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.
.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവൃത്തിപരിചയം,ചിത്രരചന എന്നീ സ്പെഷ്യൽ അധ്യാപകർ സേവനമനുഷ്ടിക്കുന്നുണ്ട്.പ്രവൃത്തിപരിചയം
- - ചോക്ക് നിർമ്മാണം ടൈലറിംഗ്,ഗാർമെന്റ് മെക്കിംഗ് ,കുടനിർമ്മാണം,ബുക്ക് ബൈഡിംഗ് തുടങ്ങിയ ഒട്ടേറെ
മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജാഗ്രതാ സമിതി
സ്ക്കൂളിൽ ജാഗ്രതാ സമിതി ഹെഡ്മാസ്റ്ററുടേയും ഒരു അധ്യാപകന്റേയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി തത്സമയ ഇടപെടലുകൾ നടത്തി പരിഹരിക്കാറുണ്ട്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.