സഹായം Reading Problems? Click here


സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി
സ്ഥാപിതം 01-06-1992
സ്കൂൾ കോഡ് 18802
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
ഇല്ല
സ്ഥലം vallikkunnu
സ്കൂൾ വിലാസം പി.ഒ കൊടക്കാട്, ചെട്ടിപ്പടി വഴി
പിൻ കോഡ് 676319
സ്കൂൾ ഫോൺ 0494 2473517
സ്കൂൾ ഇമെയിൽ deafschoolpgi@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല Malappuram
റവന്യൂ ജില്ല Thirurangadi
ഉപ ജില്ല തിരൂരങ്ങാടി

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം സ്പെഷ്യൽ സ് കൂൾ
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 47
പെൺ കുട്ടികളുടെ എണ്ണം 36
വിദ്യാർത്ഥികളുടെ എണ്ണം 83
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വി.കെ.അബ്ദുൾ കരീം
പി.ടി.ഏ. പ്രസിഡണ്ട് ആയിഷ. എ
13/ 01/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ കൊടക്കാട് പ്രദേശത്താണ് പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങൾ (Hearing Impairment) ഉള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ പടിതാക്കൾ. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ ഈ റസിഡൻഷ്യൽ സ്പെഷ്യൽ സ് കൂളിൽ പഠിക്കുന്നത്.

ചരിത്രം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ 1992 ൽ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കൽ പ്രദേശത്താണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാർ മേഖലയിൽ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങൾ മൂലം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നിരവധി സേവന സംരഭങ്ങൾ സ്തുത്യർഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.


മലപ്പുറം ജില്ലയിൽ ബധിരരായ  കുട്ടികൾ വിശേഷ വിദ്യാഭ്യാസം നൽകുവാനുള്ള സൗകര്യം 

തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ൽ ഈ വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ൽ യു.പി വിഭാഗത്തിനും സംസ്ഥാന സർക്കാർ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ൽ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ൽ തൊട്ടടുത്ത പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.


.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയം,ചിത്രരചന എന്നീ സ്പെഷ്യൽ അധ്യാപകർ സേവനമനുഷ്ടിക്കുന്നുണ്ട്.പ്രവൃത്തിപരിചയം

- ചോക്ക് നിർമ്മാണം ടൈലറിംഗ്,ഗാർമെന്റ് മെക്കിംഗ് ,കുടനിർമ്മാണം,ബുക്ക് ബൈഡിംഗ് തുടങ്ങിയ ഒട്ടേറെ

മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.


ക്ലബ്ബ് പ്രവർത്തനങ്ങൾ.

ജാഗ്രതാ സമിതി

സ്ക്കൂളിൽ ജാഗ്രതാ സമിതി ഹെഡ്മാസ്റ്ററുടേയും ഒരു അധ്യാപകന്റേയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി തത്സമയ ഇടപെടലുകൾ നടത്തി പരിഹരിക്കാറുണ്ട്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.