എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്
വിലാസം
ഇരുമ്പനങ്ങാട്

ഇരുമ്പനങ്ങാട്
,
ഇരുമ്പനങ്ങാട് ,കൊല്ലം പി.ഒ.
,
691505
,
കൊല്ലം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽaepmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39009 (സമേതം)
യുഡൈസ് കോഡ്32130700201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി കെ രാജേശ്വരിയമ്മ
പ്രധാന അദ്ധ്യാപികഎസ് ശ്രീലത
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
09-01-2022Aepmhs39009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ ഇരുമ്പനങ്ങാട് ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് എ ഈശ്വരപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (AEPMHSS).സ്ഥാപക മാനേജരുടെ പേരിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്.കൊട്ടാരക്കര ടൗണിൽ നിന്നും 10 KM  അകലെയായി  സ്കൂൾ സ്ഥിതി ചെയ്യന്നു .

ചരിത്രം

യശശ്ശരീരനായ ശ്രീ എ.ഈശരപിള്ള 1928-ലാണ്ഈസ്ക്കൂൾസ്ഥാപിച്ചത്.1937ലാണ്ഹൈസ്കൂളായി ഉയർന്നത്. മലയാളം 9 വരേയും,ആയുർവേദകോഴ്സുംനടന്നിരുന്നു.പിന്നീട് ഹൈസ്ക്കൂളിനോടൊപ്പം റ്റി.റ്റി.സി.കോഴ്സും അനുവദിച്ചു.ഹൈസ്ക്കൂളിന് ഭാഗമായിരുന്നഎൽപി വിഭാഗം പിന്നീട് ഗവണ്മെന്റിന് വിട്ടുകൊടുത്തു. 1987 ലാണ്സ്ക്കൂൾസുവർണ്ണ ജൂബിലി ആഘോഷിച്ചത്. 1998ല് ഇത് ഒരു ഹയർസെക്ക‍‍ഡറിസ്ക്കൂളായി.

ഭൗതിക സൗകര്യങ്ങൾ

എഴുകോൺ പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് AEPM H.S.S . 6 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന് നാലുനില കെട്ടിടവും മറ്റ് നാലു കെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയർസെക്ക‍‍ഡറിക്കും പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആ‍ഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്.വിദൂര മേഖലകളിൽനിന്ന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ വന്നു പോകുന്നതിനായി 4 സ്കൂൾ ബസുകകളും ,വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കാൻ ആറോളം സ്മാർട്ട് ക്ലാസ് റൂമുകളും, ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും സ്കൂളിന്  ഉണ്ട്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സി.സി.ടി.വി സ്കൂൾ ക്യാമ്പസിൽ  സ്ഥാപിച്ചിട്ടുണ്ട്.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി വിശാലമായ ഒരു പച്ചക്കറി തോട്ടവും സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (SPC)
  • ജൂനിയർ റെഡ്  ക്രോസ്സ് (JRC)
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ശാസ്‌ത്ര രംഗം

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • നല്ലപാഠം ക്ലബ്
  • സയൻസ് ക്ലബ്
  • മാത്‍സ് ക്ളബ്
  • സോഷ്യൽ സയൻസ് ക്ളബ്
  • എനർജി ക്ളബ്
  • എക്കോ ക്ളബ്
  • ലിറ്റററി ക്ളബ്

മാനേജ്മെന്റ്

ശ്രീ എ.ഈശ്വരപിള്ള അവർ കളാണ് സ്ക്കൂളിന്റെ സ്ഥാപകമാനേജർ 1977-ൽ ഇ.ചന്ദ്രശേഖരൻനായർ, ഇ.രാജേന്ദ്രൻ എം. നിർമ്മലാദേവി എന്നിവർ ഉൾപ്പെ.ട്ട ട്രസ്റ്റിന് കൈമാറി. 2008-ൽ ട്രസ്റ്റ് അംഗം M.നിർമല ദേവി സ്കൂൾ മാനേജരായി ചുമതലയേറ്റു.

2013 - ൽ ശ്രീ ശ്രീ രാജേന്ദ്രൻ EX .MLA യുടെ മകനും യുവ എൻജിനീയറുമായ ശ്രീ ആർ ദീപക് സ്കൂൾ മാനേജർ ആയി ചുമതലയേറ്റു.. മാനേജ്മെന്റിന്റെ ആസൂത്രണവും. ചിട്ടയോടും ,ജാഗ്രതയോടും കൂടിയ നയപരിപാടികളും സ്കൂളിന് പുത്തനുണർവ് നൽകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഇ .കൃഷ്ണനുണ്ണിനായർ
  • കുര്യൻ
  • റാവു
  • വൈ. വർഗീസ്
  • എം.ഗോമതിയമ്മ
  • കെ.വി.കോശിപണിക്കർ
  • ജി.ഗോപിനാഥൻ നായർ
  • എസ്.രാമചന്ദ്രൻ നായർ
  • പി.കരുണമ്മ
  • കെ.ജി.ശാന്ത
  • റ്റി.ലളിതമ്മ
  • അന്നമ്മ ഉമ്മൻ
  • ആർ .എസ് ബിന്ദു

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

സ്റ്റാഫ്

പ്രിൻസിപ്പാൾ  : വി കെ രാജേശ്വരിയമ്മ

ഹെഡ്മിസ് ട്രസ്സ്  : എസ്. ശ്രീലത

അദ്ധ്യാപകർ: വി .ഷീജ, ജി .ബേബിഉഷ, അമ്പിളി രാമചന്ദ്രൻ,രാജി .ബി,മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു കൃഷ്ണൻ,ജ്യോതിലക്ഷ്മി, അശ്വതി N L, രേവതി കൃഷ്ണൻ, വിഷ്ണു ആർ, ശരണ്യ, രമ്യ, അജു മോഹൻ, ആതിര പി അനിൽ, അശ്വിൻ ആർ എസ്, മിന്നു മുരളീധരൻ

പ്രസന്നകുമാർ .റ്റി ,ബീനാതോമസ് ,രാജേശ്വരിഅമ്മ .വി.കെ ,ശക്തി, ഗിരിജ ,മാത്യു കെ അലക്സ് , സജി ജോർജ്ജ് ,മോനച്ചൻ .കെ ,ലിനി ,സാവിത്രിഅമ്മ ,സജിനി .എസ് അനിൽകുമാർ , ,ഗോപകുമാർ .ജി ,ആരതി ,ജ്യോതിഭാസ്കർ , അമ്പിളി

==വഴികാട്ടി==കൊട്ടാരക്കരയിൽ നിന്ന് 10 കിലോമീറ്റർഅകലെ എഴുകോൺപ‍‍ഞ്ചായത്തിൽഈ സ്ക്കൂൾസ്ഥിതിചെയ്യുന്നു.