സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എഴുകോൺ പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് AEPM H.S.S . 6 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന് നാലുനില കെട്ടിടവും മറ്റ് നാലു കെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയർസെക്ക‍‍ഡറിക്കും പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആ‍ഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്.വിദൂര മേഖലകളിൽനിന്ന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ വന്നു പോകുന്നതിനായി 4 സ്കൂൾ ബസുകകളും ,വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കാൻ ആറോളം സ്മാർട്ട് ക്ലാസ് റൂമുകളും,ഏകദേശം  7500  ഓളം  ബുക്കുകൾ ഉള്ള ലൈബ്രറിയും , ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും ,15  ഓളം  ടോയ്ലറ്റ്കളും സ്കൂളിന്  ഉണ്ട്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സി.സി.ടി.വി സ്കൂൾ ക്യാമ്പസിൽ  സ്ഥാപിച്ചിട്ടുണ്ട്.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി വിശാലമായ ഒരു പച്ചക്കറി തോട്ടവും സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.