കെ എ എം യു പി എസ് പല്ലന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ എ എം യു പി എസ് പല്ലന | |
---|---|
വിലാസം | |
പല്ലന പല്ലന , പല്ലന പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0477 2296755 |
ഇമെയിൽ | kamups123pallana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35344 (സമേതം) |
യുഡൈസ് കോഡ് | 3211020095 |
വിക്കിഡാറ്റ | Q87478350 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ വി |
പി.ടി.എ. പ്രസിഡണ്ട് | വൈ പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മജ |
അവസാനം തിരുത്തിയത് | |
07-01-2022 | 35344 |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിലെ പല്ലന എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്..
ചരിത്രം
ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു .
മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .
മാനേജ്മെന്റ്
മഹാകവി കുമാരനാശാൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ 1951 സ്ഥാപിച്ചതാണ് പഠന കുമാരനാശാൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ഇന്ന് സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നത് Dr ലളിതയാണ്. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും അദ്ധ്യാപക അനദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടി എല്ലാ കാര്യങ്ങളിലും മാനേജ്മെന്റ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ L ഷെയ്‌പ്പിലുള്ളപ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്.പ്രധാന കെട്ടിടം ഉൾപ്പെടെ നാലു കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുള്ള സ്കൂളിൽ ഇപ്പോൾ 8 ക്ലാസ് മുറികൾ ആണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ശാസ്ത്ര ലാബ് , ഗണിത ശാസ്ത്ര ലാബ് എന്നിവ 4 മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. സ്വന്തമായി ഒരു വാഹനവും അത് പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്ഡും വലിയ അസംബ്ലി ഹോളും ഓഡിറ്റോറിയം ആവശ്യമായി ടോയ്‌ലറ്റുകളും കുടിവെള്ള സംവിധാനവും വാട്ടർ ടാപ്പുകളും ഒരുക്കിയിട്ടുണ്ട്. സുനാമി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തന്ന് അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്‌ലറ്റും സ്വന്തമായുണ്ട്. സ്കൂളിൽ വലിയ കളിസ്ഥലവും ഒട്ടുമിക്ക കളി ഉപകരണങ്ങളും ഉണ്ട്. നിലവിൽ 152 കുട്ടികൾ 8 ഡിവിഷനിൽ ആയി പഠിക്കുന്നു അധ്യാപകരും ഒരു ഒ എ യും എസ് എസ് എ ചുമതലപ്പെടുത്തിയ ഒരു പി ഇ അധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു ട്രെയ്നറെയും നിയമിച്ചിട്ടുണ്ട് അത്തരം കുട്ടികൾക്കായി റാമ്പ് & റെയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.പ്രഗത്ഭരായ അദ്ധ്യാപകരാണ് ഇവുടുത്തെ ഏറ്റവും വലിയ മുതല്കൂട്ട്. കുട്ടികളുടെ ഭാവിക്കു ഉതകുന്നത് അവർക്കു വേണ്ടി ചെയ്യുവാനും പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയേയും മുന്നിലേക്ക് കൊണ്ടുവരാൻ ഈ അദ്ധ്യാപക വൃന്ദം അക്ഷീണം പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങളിലും ഓരോ കുട്ടികളെയും മുന്നിലേക്ക് കൊണ്ട് വരാനും അവരുടെ ശേഷിയെ പരിപോഷിപ്പിക്കുവാനും ഉതകുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ട്. തികച്ചുo പ്രകൃതി രമണീയമായ ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് മാനസികമായി ഉല്ലാസം ലഭിക്കുന്ന രീതിയിൽ തന്നെ പഠിക്കുവാനും കളിക്കുവാനും ഓരോ കുട്ടിക്കും സാധിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ :
- ദീപ.വി
- ആശാ സാന്ദ്രൻ
- ജോഷി.വി .ആർ .
- മഞ്‌ജുള
- ഫസീല
- നിഷ
- ബീന .കെ .എസ് .
- ശോഭിത
- അശ്വതി. എ സ്
- മേഘ. ജെ
- സന്ദീപ് ബാബു
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35344
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ