കെ എ എം യു പി എസ് പല്ലന/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആയി സ്കൂളിൽ ഈ അധ്യയനവർഷവും വായന ദിനമായ ജൂൺ 19 നു വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘടാനം ചെയ്തു.ഓൺലൈൻ ആയി  ശില്പശാലകൾ സംഘടിപ്പിക്കൽ .ഓൺലൈൻ കലാമേളയ്ക്ക് പരിശീലനം നൽകൽ സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളളെ കുറിച്ചുള്ള പഠനം എന്നിവ ഒക്കെ നടത്തി. വിവിധ ഭാഷ ക്ലബ്ബുകളുടെ സഹായത്തോടെ വായന വാരവും, പുസ്‌തക പഠനങ്ങളും നടത്തി. ഓണാഘോഷം, ക്രിസ്തുമസ് ആഘോഷം, കേരള പിറവി ദിനാഘോഷം എന്നിവ ഭംഗിയായി തന്നെ നടത്തി.

വായന ദിനം

   വായന ദിനത്തോട് അനുബന്ധിച്ചു ക്ലാസ്സ്‌ തല സ്കൂൾ തല ക്വിസ് മത്സരം എന്നിവ  ഓൺലൈൻ ആയി നടത്തി.ഗൂഗിൾ മീറ്റ് വഴി വായനാ വാരം ആഘോഷിച്ചു.

ബഷീർ അനുസ്മരണം

     ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികൾ കുട്ടികളെ പരിചയപെടുത്തുവാൻ വായനാ മത്സരം നടത്തി. അദേഹത്തിന്റെ കൃതികളുമായി ബന്ധപ്പെട്ടുള്ള ചിത്ര രചന മത്സരങ്ങൾ നടത്തി. ബഷീറിന്റെ ജീവ ചരിത്രവുമായി ബന്ധപ്പെട്ട് കുട്ടികളിൽ  കൂടുതൽ അവബോധം ഉണ്ടാക്കുവാൻ സാഹിത്യ ക്വിസ് നടത്തി.

ഓണാഘോഷം

  കോവിഡിനിടയിലും നിറം മങ്ങാതെ തന്നെ ഓൺലൈൻ ആയി ഓണാഘോഷം നടത്തി.കുട്ടികളിൽ സാഹോദര്യവും സമത്വവും വളർത്തിയെടുക്കുന്നതിനു ആഘോഷങ്ങൾ ആവശ്യമാണ്.  അത്തപൂക്കള മത്സരവും, ഓണപ്പാട്ടുകളുടെ മത്സരവും നടത്തി.

കേരള പിറവി

കേരള പിറവിയുമായി ബന്ധപ്പെട്ട മലയാള ഭാഷ വാരം സംഘടിപ്പിച്ചു. പാട്ടുകളും, ചിത്ര രചനകളും, പ്രസംഗ മത്സരവും നടത്തി.