കെ എ എം യു പി എസ് പല്ലന/ഗണിത ക്ലബ്ബ്
ജീവന്റെ തുടിപ്പ് ആരംഭിക്കുമ്പോൾ മുതൽ ഉണ്ടാകുന്ന താളത്തിലും, ജീവിക്കുന്ന ഓരോ സന്ദർഭങ്ങളിലും ഗണിതം നമുക്കു അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവ് ഓരോ കുട്ടിയിലേക്കും എത്തിക്കണം.മാർക്കു മേടിക്കാൻ മാത്രമല്ല നമുക്കു ജീവിക്കാൻ ജീവിത വഴിയിലൊക്കെ ഗണിതത്തിന്റെ കൈ പിടിച്ചു പോകണമെന്ന ബോധം കുട്ടിയിലേക്കു എത്തിക്കണം. ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിതശാസ്ത്രക്ലബ്ബിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ ഡിജിറ്റൽ മാഗസിനുകളുടെ നിർമാണം എന്നിവ ഒക്കെ ഗണിത ശാസ്ത്ര ക്ലബ്ബുകളിലൂടെ സാധ്യമാക്കുന്നു.ഗണിതപഠനം ഇഷ്ടത്തോടെ നടത്തുവാൻ ഗണിത ശാസ്ത്ര ക്ലബ് കുട്ടികൾക്ക് അവസരം ഒരുക്കുന്നു......
ഈ അധ്യയന വർഷംഗണിതശാസ്ത്രദിനത്തോട് അനുബന്ധിച്ചു ക്ലബ് നടത്തിയ പ്രവർത്തനങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.