സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്.
വിലാസം
പാറോപ്പടി

മേരിക്കുന്ന് പി.ഒ.
,
673012
,
കോഴിക്കോട് ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0495 2370615
ഇമെയിൽsilverhillshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17051 (സമേതം)
എച്ച് എസ് എസ് കോഡ്10081
യുഡൈസ് കോഡ്32040501909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ677
പെൺകുട്ടികൾ500
ആകെ വിദ്യാർത്ഥികൾ1378
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ99
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ ഫാ ബിജു ജോൺ വെള്ളക്കട
പ്രധാന അദ്ധ്യാപകൻഡോ ഫാ ബിജു ജോൺ വെള്ളക്കട
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്കവിത സി ജെ
അവസാനം തിരുത്തിയത്
07-01-2022Shinisilver
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

സിൽവർ ഹിൽസ് സ്കൂൾ 1975 ൽ സ്ഥാപിതമായി. എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തിളക്കമാർന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളിൽ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സിൽവർ ഹിൽസ് സ്കൂൾ. പ്രകൃതി രമണീയമായ സെ൯റ് തോമസ് മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത് ആയിരുന്നു നമ്മുടെ ആദ്യ സ്കൂൾ തുടങ്ങിയത്. ഒരു വശത്ത് പൂനൂർ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നിൽക്കുന്ന നെൽ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിൻതോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സിൽവർ ഹിൽ പബ്ലിക് സ്കൂൾ പിറവിയെടുത്തത്. 1975-ൽ പ്രൊവിൻഷ്യൽ ഫാദർ ആയിരുന്ന ഫാദർ ചെസാരിയോസിൻറെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോട് മേഖലയിൽ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസിൽ ആണ് സ്കൂൾ പ്രവർത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടർന്നു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഫാദർ മാത്യു എടക്കര സി.എം.ഐ ആയിരുന്നു.

ബോർഡിംഗ് സൗകര്യത്തോടെ തുടങ്ങിയ സ്കൂളിൻറെ ആദ്യത്തെ പ്രിൻസിപ്പാൾ ശ്രീ., ജോസഫ് ഡൊമിനിക് ആയിരുന്നു. സിസ്റ്റർ ലില്ലി മറിയ, സിസ്റ്റർ കെ. ടി തെരേസ, സിസ്റ്റർ ആനി, സിസ്റ്റർ ലിറ്റിൽ മേരി എന്നീ നാല് അധ്യാപകരും ഫ്രാൻസിസ്, ലില്ലി എന്ന അനധ്യാപകരുമായി സിൽവർ ഹിൽസ് അതിൻറെ വരാനിരിക്കുന്ന മഹനീയ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആദ്യവർഷം ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമായിരുന്നു പ്രവേശനം. അഞ്ചാം ക്ലാസിൽ ചേർന്ന ഡോൺ ബോസ്കോ ആണ് ആദ്യത്തെ സ്കൂൾ വിദ്യാർത്ഥി. സ്കൂളിൻറെ ആദ്യത്തെ പി.ടി.എ പ്രസിഡൻറായി വന്നത് അഡ്വ. രാമകൃഷ്ണൻ പുതിയറയാണ്. അക്കാലത്ത് സ്വന്തമായി ഒരു സ്കൂൾ വാഹനം നമ്മുടെ മാത്രം പ്രത്യേകതയായിരുന്നു. 1976 മുതൽ 1979 വരെ രണ്ടാമത്തെ പ്രിൻസിപ്പാൾ ആയിരുന്നത് റവ. ഫാദർ കൊളംന്പസ് സി,‍‌എം.ഐ ആണ്. ഈ കാലയളവിൽ 1977 ഫെബ്രുവരി 26-നാണ് ആദ്യത്തെ സ്കൂൾ ഡേ കൊണ്ടാടിയത്. അന്ന് കോഴിക്കോട് ഡി.വൈ.എസ്.പി യായിരുന്ന എം. കെ. ലക്ഷ്മണയാണ് ആദ്യത്തെ സ്കൂൾ വാർഷികം ഉദ്ഘാടനം ചെയതത്.

സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ഏക്കർ സ്ഥലവും ഗ്രൗണ്ടും വേണം എന്നുള്ള നിബന്ധന വന്നതിനെ തുടർന്ന് പാറോപ്പടിയിൽ സ്ഥലം വാങ്ങാനും ബിൽഡിംഗ് സ്ഥാപിക്കാനും ഉള്ള തീരുമാനം നടപ്പിലായി. സ്ഥാപന നിർമ്മാണത്തിന് നേതൃത്നം വഹിച്ചത് റവ. ഫാ. ജോബ് മൈലാടിയിൽ സി.എം.ഐ ആയിരുന്നു. 21.03.1978 ൽ പുതിയ സ്ഥലവും കെട്ടിടത്തിൻറെ ആശിർവാദം റവ. ഫാ. ഡോ.

സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവ് നിർവ്വഹിച്ചു, 2000-ൽ സിൽവർ ‍ജൂബിലി  ഓഡിറ്റോറിയം കല്ലിടൽ കർമ്മം നിർവ്വഹിച്ചത് റവ. ഫാ. ഡോ. പോൾ ചിറ്റിലപ്പിള്ളി ആയിരുന്നു.

സ്കൂളിൻറെ അംഗീകാര്ത്തിനും ഉയർച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവർത്തിച്ചു. തൽഫലമായി 1979-ൽ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചൻ മാറുകയും ഫാദർ ഇസിദോർ വടക്കൻ പ്രിൻസിപ്പാളായി ചാർജ് എടുക്കുകയും ചെയ്തു.1979-ൽ നമ്മുടെ സിൽവർ ഹിൽസ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 1981- ലാണ് ആദ്യ സി.ബി.എസ്.ഇ ബാച്ച് പൊതു പരീക്ഷ എഴുതിയത്. ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയം എ​ന്ന പരീക്ഷാ കേന്ദ്രത്തിൽ ഇവിടെ ിന്നം 11 പേർ ആദ്യമായി പരരീക്ഷയെഴുതി. ഇതിൽ 10 ആൺകുട്ടകളും 1 പെ​ൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. മാത്യു ടി.പി യാണ് ആദ്യ ബാച്ചിലെ ഏറ്റവും ഉയർന്നമാർക്കിൻറെ അവകാശിയായി കൊയപ്പത്തൊടി മെമ്മോറിയൽ ഗോൾഡ് മെഡലിന് അർഹത നേടിയത്. 16981-85 വരെ ഫാ. മാത്യു എടക്കര സി,.എം.ഐ ആയിരുന്നു നാലാമത്തെ പ്രിൻസിപ്പലായി ചുമതലയേറ്റെടുത്തത്. കേരളപ്പിറവിയുടെ ജൂബിലി വർഷത്തിൽ സംഘടിപ്പിക്കപ്പെട്ടസ്കൂളുകളുടെ റൂട്ട് മാർച്ചിൽ ജില്ലയിലെ 30 സ്കൂളുകൾ പങ്കെടുക്കുകയും നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതായിരുന്നു പൊതുപരിപാടികളിൽ നമുക്ക് കിട്ടിയ ആദ്യത്തെ പുരസ്കാരം. ആ വർഷം തന്നെഇതേ വർഷത്തിൽ തന്നെയാണ് സ്കൂളിൻറെ ആദ്യത്തെ മാഗസിൻ പുറത്തറക്കുന്നത്. പ്രസ്തുത മാഗസിൻ പ്രകാശനം ചെയ്തത് മലയാള സാഹിത്യത്തിലെ കുലപതിയായ ശ്രീ എസ്. കെ പൊറ്റക്കാടാണ്. ​എണ്ണമറ്റ നേട്ടങ്ങളുടെ പട്ടികയുമായാണ് 1981 ലെ സ്കൂൾ വർഷം സമാപിച്ചത്. തിടർന്ന് സി.ബി.എസ്.ഇ സിലബസ് അവസാനിപ്പിക്കേണ്ടിവന്നു. ഇതിന്പ്രധാനകാരണം പ്രീഡിഗ്രി പ്രവേശനത്തിന് കേരളസിലബസിലെ കുട്ടികളുടെ മാർക്കിൻറെ ഒപ്പമെത്താൻ സി.ബി.എസ്.ഇയിലെ കുട്ടികൾക്ക് കഴിയാതെ വന്നതാണ്. 1984-ൽ ആണ് സ്കൂളിന് കേരളസിലബസിന് അംഗീകാരം ലഭിച്ചത്. 1986-ൽ ആദ്യബാച്ച് എസ്.എസ്.എൽ.സി പരീക്ഷഎഴുതി. ഈ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രാജശേഖരവർമ്മ എന്ന വിദ്യാർത്ഥിക്ക് 7-ാം റാങ്ക് ലഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അനേകം വിദ്യാർത്ഥികൾ ആദ്യത്തെ 15 റാങ്കുകളിൽ വന്നു. 1985 മുതൽ 1988 വരെ ശ്രീ. ടി.പി നെടുങ്ങാടി പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു. 1988 മുതൽ 91 വരെ ഫാ. സ്കറിയ തോപ്പിൽ സി.എം.ഐ പ്രിൻസിപ്പൽ ആയി വരികയും അഡ്മിഷൻ കൂടുകയും ഉണ്ടായി. 91-92 ൽ ഫാ.മാത്യു എടക്കര സി.,എം.,ഐ വീണ്ടും പ്രിൻസിപ്പാളായി. 94 മുതൽ 98 വരെ ഫാ. ജോർജ്ജ് പടന്നമാക്കൽ സി.എം.ഐ. പ്രിൻസിപ്പാളായി. 96ൽ എസ്.എസ്.എൽ.സിക്ക് രണ്ടാം റാങ്ക് നേടി ദിപ എന്ന വിദ്യാർത്ഥിനി സ്കൂളിൻറെ കീർത്തി വർദ്ധിപ്പിച്ചു. 98 മുതൽ 2004 വരെ റവ. ഫാ. ജോസ് കടൂകുന്നേൽ സി.എം.ഐ പ്രിൻസിപ്പാളായി. ഈ കാലഘട്ടത്തിൽ നമ്മുടെ വിദ്യാർത്ഥികൾ വാരിക്കൂട്ടിയ റാങ്കുകൾ സ്കൂളുകളുടെ ചരിത്രത്തിൽ സമാനതയില്ലാതെ നിലകൊള്ളുന്നു. 2000 ലെ ജൂബിലി വർഷം എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു. ഈ സമയത്ത് മാനേജരായിരുന്ന റവ.ഫാ. ചാക്കോ ഇല്ലിപ്പറന്പിൽ സി.എം.ഐ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആദ്യത്തെ ഒന്നും രണ്ടും റാങ്കുകൾ നമ്മുടെ സ്കൂളിന് സ്വന്തമായി. കേരളത്തിലെ സ്കൂുളുകളുടെ വിജയ ചരിത്രത്തിൽ ഈ അനുഭവം വേറിട്ടു നിൽക്കുക തന്നെ ചെയ്തു. ഇതടക്കം 24 റാങ്കുകളാണ് 98-2004 നിടയിൽ സ്കൂൾ നേടിയത്. ഒന്നും രണ്ടും റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിൽ അന്നത്തെ കേന്ദ്രമന്ത്രി ഡോ.സെയ്ത് മുഹമ്മദും കേരള വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫും പങ്കെടുക്കുകയും ചെയ്തു. 2004-2005ൽ ഫാ.ജേക്കബ് ജോൺ സി.എം.ഐ പ്രിൻസിപ്പാളായി വന്നു. ഈ സമയത്താണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡ് സന്പ്രദായം നിലവിൽ വന്നത്. 2005 മുതൽ 2008 വരെ ഫാ. ജോർജ്ജ് പുഞ്ചയിൽ സി.എം.ഐ പ്രിൻസിപ്പാളായി ചുമതല നിർവ്വഹിച്ചു. എച്ച്.എസ്.എസ് കലോത്സവങ്ങളിൽ ഏറെ നേ‌‌ട്ടങ്ങൾ ഈ കാലയളവിൽ നമുക്കുണ്ടായി.

2002 ൽ സിൽവർ ഹിൽസ് ഹയർ സെക്കൻററി വിഭാഗം തുടങ്ങി. 2004-ൽ ആദ്യബാച്ച് പരീക്ഷ എഴുതി. ഹയർ സെക്കൻററി വിഭാഗത്തിൻറെ അക്കാദമിക് ചരിത്രവും മികവോടെ തന്നെ മുന്നോട്ടു പോവുകയാണ്. ആദ്യ ബാച്ച് മുതൽ 2009 വരെ 100 ശതമാനം വിജയചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എസ്.എസ്.എൽ.എൽ.സി പരീൿഷയിലും തുടക്കം മുതൽ 100 ശത,മാനം വിജയത്തിൻറെ പൊൻതിളക്കം നാം കാത്തു സൂക്ഷിക്കുന്നു. 2009-ൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 45 പേൿ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003-ൽ ആലപ്പുഴ വെച്ച് നടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ നമ്മൾ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി മികച്ച സ്കൂൾ എന്ന പദവി നേടി. തുടർന്ന് കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിക്കൊണ്ടിരിക്കുന്നു. 2006 മുതൽ സിൽവർ ഹിൽസ് ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ മത്സരം നമ്മുടെ സ്കൂളിൽ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച


== മാനേജ്മെന്റ് ==സി.എം.ഐ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ജോസഫ് ഡൊമിനിക് - 1975-76 റവ. ഫാ. കൊളന്പസ് - 1976-79 റവ. ഫാ. ഇസിഡോർ എം വടക്കൻ - 1979-81 റവ. ഫാ. മാത്യു എടക്കര - 1981-85 ശ്രീ. ടി. പി നെടുങ്ങാടി - 1985-88 റവ. ഫാ. സ്കറിയ തോപ്പിൽ 1988-91 റവ. ഫാ. മാത്യു എടക്കര - 1991-92 ശ്രീ. പി.കെ.ജി രാജ് - 1992-94 റവ. ഫാ. ജോർജ് പടന്നമാക്കൽ - 1994-98 റവ. ഫാ. ജോസ് കടൂകുന്നേൽ - 1998-04 റവ. ഫാ. ജേക്കബ് ജോൺ - 2004-05 റവ. ഫാ ജോർജ്ജ് പുഞ്ചയിൽ- 2005-08 റവ. ഫാ. ജോണി കാഞ്ഞിരത്തിങ്കൽ - 2008-15 ഡോ. ഫാ. ബിജു ജോൺ വെള്ളക്കട - 2015-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ് എസ് എൽ സി
വർഷം റാങ്ക് / മികച്ച വിജയം നേടിയവർ മാർക്ക് /ശതമാനം
1981 മാത്യു ടി പി 575/ 750
1982 മനോജ് കുമാർ സി 582/ 750
1983 പ്രശാന്ത്കുമാർ 538/ 750
1984 ഹാഷിം പി എം 624/ 750
1985 മധുമോഹൻ എൻ 664/ 750
1986 രാജശേഖർ വർമ - 7-ാം റാങ്ക് 96%
1987 കാർത്തികേയൻ എം ആർ 93.5%
1988 ജുംജുമി പി എ 93.7%
1989 സഞ്ജയ് ആർ നായർ - 15 -ാം റാങ്ക് 95.1%
1990 ജിതു വി പി 93%
1991 പത്മ ബി പ്രഭു - 10-ാം റാങ്ക് 95.8%
1992 ജയരാമൻ വി - 10 -ാം റാങ്ക്

ദീപക് ആർ നായർ -13-ാം റാങ്ക്

96%

95.5%

1993 വിനീത വി എൻ - 9-ാം റാങ്ക് 96.3%
1994 സുജിത് വിജയ് 94.3%
1995 ഗായത്രി ആർ

വിനോദ് വി എൻ

93.5%

93.5%

1996 ദീപ സി - 2-ാം റാങ്ക്

കിഷോർ കെ - 14 -ാം റാങ്ക്

97.5%

95.3%

1997 നീതു കെ എസ് - 15-ാം റാങ്ക് 95.1%
1998 സൻജിത് എസ്

ടോം സി ജോസ്

94.5%

94.5%

1999 അഞ്ജലി വേണു ഗോപാൽ - 8-ാം റാങ്ക്

അഞ്ജന ദേവസഹ്യം - 15-ാം റാങ്ക്

97.3%

96.1%

2000 നിതിൻ മാത്യു - 1-ാം റാങ്ക്

ബാലാജി എസ് - 2-ാം റാങ്ക്

ആബിദ് ഇ എച്ച് - 14-ാം റാങ്ക്

98%

97.5%

95.5%

2001 അൽക്ക ബാസ്ക്ക‍‍ർ - 11-ാം റാങ്ക് 96%
2002 ഖയാസ് ഒമർ കുഞ്ഞീൻ - 10-ാം റാങ്ക്

സജ്ന റോയ് - 11-ാം റാങ്ക്

ജിനീഷ് വി - 12-ാം റാങ്ക്

ശ്രുതി എസി - 13-ാം റാങ്ക്

എലിസബത്ത് ജേക്കബ് - 14-ാം റാങ്ക്

ആദർഷ് എൻ ബുലാനി - 15-ാം റാങ്ക്

97%

96.5%

96.4%

96.3%

96.2%

96.1%

2003 സ്നേഹ കെ - 7-ാം റാങ്ക്

വീണ ശ്രീദേവി - 10-ാം റാങ്ക്

മാത്യുസ് പി ജോർജ് - 13-ാം റാങ്ക്

ശിൽപ വി എസ് - 13-ാം റാങ്ക്

വിമൽ ടി - 14-ാം റാങ്ക്

അശ്വതി വി - 15-ാം റാങ്ക്

97%

96.3%

96%

96%

95.5%

95.4%

2004 അർജുൻ എ - 4-ാം റാങ്ക്

ബിജോയ് ജോൺസൺ -7-ാം റാങ്ക്

അഞ്ജന ആർ വാര്യർ - 8-ാം റാങ്ക്

സഫ കുഞ്ഞീൻ - 10-ാം റാങ്ക്

സവൻ ജോർജ്ജ് - 10-ാം റാങ്ക്

ഇജാസ് അസ്ലം - 12-ാം റാങ്ക്

ടോം ജോളി - 12-ാം റാങ്ക്

നിലൂഫർ വി - 13-ാം റാങ്ക്

പ്രിയങ്ക എം സി - 15--ാം റാങ്ക്

ജിതിൻ നസീർ - 15-ാം റാങ്ക്

97.8%

97.33%

97.16%

96.83%

96.83%

96.5%

96.5%

96.33%

96%

96%

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:11.29441,75.81341|zoom=18 }}