അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
00:27, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്
വിലാസം
പറക്കോട്

അമൃത ബോയ്സ് ഹൈസ്കൂൾ,പറക്കോട്
,
പറക്കോട് പി.ഒ.
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 4 - 1942
വിവരങ്ങൾ
ഫോൺ0473 4216180
ഇമെയിൽpgmbhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38053 (സമേതം)
യുഡൈസ് കോഡ്32120100116
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ416
പെൺകുട്ടികൾ0
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ416
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ416
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധുസൂദനൻ നായർ ആർ
പി.ടി.എ. പ്രസിഡണ്ട്ഇ.കെ സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രാജലക്ഷ്മി
അവസാനം തിരുത്തിയത്
07-01-2022Rethi devi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.

ചരിത്രം

പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.പി.കെ നീലകണ്ഠപിള്ള
ശ്രീ.ആർ ഗോപിനാഥൻ നായർ
ശ്രീമതീ ജി. സരോജിനിയമ്മ
ശ്രീമതീ ജി.സരസ്വതിയമ്മ
ശ്രീമതീ .ദേവകിയമ്മ
ശ്രീമതീ .ശാന്തകുമാരിയമ്മ
ശ്രീ പി.വി വർഗ്ഗീസ്സ്
ശ്രീ.എൻ. ഗോപാലൻ നായർ
ശ്രീ ആർ.മാധവക്കുറുപ്പ്
ശ്രീമതീ എം.പി രാധാമണി
ശ്രീ.എം.ആർ രാജഗോപാലൻ നായർ
ശ്രീ. വി. ഐ വർഗ്ഗീസ്
ശ്രീമതീ .സാറാമ്മ ജോസഫ്
ശ്രീമതി.വി.എസ് രമാദേവി
ശ്രീമതി.എ.ജയലക്ഷ്മി

മികവുകൾ

78 വർഷം ,വിജ്ജാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


ഡോ കെ.ഗോപിനാഥൻനായർ
ഡോ.പാപ്പച്ചൻ
ശ്രീ.എൻ..ആർ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാർ
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ
ശ്രീ. എസ്സ്. ജനാർദ്ദനൻ പിള്ള
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>