സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ

15:07, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majisonwiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1889

സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

St Thomas College HSS Thrissur,College Road,Thrissur-680001
,
തൃശ്ശൂർ പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ04872 420585
ഇമെയിൽhmstthomastsr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22050 (സമേതം)
എച്ച് എസ് എസ് കോഡ്8076
യുഡൈസ് കോഡ്32071802706
വിക്കിഡാറ്റQ64088957
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ748
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ748
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ524
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു കെ എഫ്
പ്രധാന അദ്ധ്യാപികജെസ്സി പൊറിഞ്ചു
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണമണി സി എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീജ സുനിൽ
അവസാനം തിരുത്തിയത്
06-01-2022Majisonwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന 100ൽപരംവർഷം പഴക്കമുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ

ചരിത്രം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സുരാസുരഭേദമെന്യേ വിദ്യാമൃതം വിളമ്പിക്കൊടുക്കാൻ കത്തോലിക്കർ കേരളത്തിൽ കെട്ടിപ്പടുത്ത പ്രമുഖ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ് തൃശൂർ, സെന്റ് തോമസ് കോളേജ് ഹൈസ്കൾ. തൃശൂർ വികാരിയാത്തിന്റെ (തൃശൂർ രൂപതയുടെ പൂർവ്വനാമം) ആദ്യത്തെ വികാരി അപ്പസ്തോലിക്കയും ആംഗ്ലോ ഇന്ത്യൻ വംശജനുമായ മാർ. അഡോൾഫസ് എഡ്വിൻ മെഡ്‌ലിക്കോട്ട് തിരുമനസ്സാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. (വികസ്വരമായ കത്തോലിക്ക സഭാ സമൂഹത്തെ ഭരിക്കുന്നതിന്നു പ്രായേണ പ്രഥമമായി സ്ഥാപിക്കുന്നതു വികാരിയാത്തും, വികസിത സഭക്ക് രൂപതയും, ആയിരിക്കും. ലത്തീൻ ക്രമമനുസരിച്ചാണ് വികാരിയാത്തെന്നു പറയുക, പൗരസ്ത്യസഭക്ക് എക്സാർക്കേറ്റായിരിക്കും. വികാരിയാത്തിന്റെ അധിപൻ വികാരിഅപ്പസ്തോലിക്കയാണ്. 1889 -ൽ അദ്ദേഹം വൈദീക വിദ്യാർത്ഥികൾക്കു വേണ്ടി സെന്റ് തോമസ് ബോർഡിങ്ങ് സ്കൂൾ ആരംഭിച്ചു. ക്രമേണയായി ചുറ്റുപാടുമുള്ള മറ്റു വിദ്യാർത്ഥികൾക്കും പ്രവേശിനമനുവദിച്ചു. അദ്ദേഹം സ്ഥാപിച്ച ഈ സ്ഥാപനം കേരളത്തിന്റെ വികസനരംഗത്ത് നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

ആരംഭത്തിൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച കേരളത്തിലെ പുരാതനമായ ഈ കത്തോലിക്ക വിദ്യാലയത്തിന് 130 വർഷത്തെ പഴക്കമുണ്ട്.1894- ൽ ഇറ്റാലിയൻ മിഷനറിയായ റവ. ഫാ.സാംബനെല്ലിയാണ് ഈ സ്ഥാപനത്തെ ഹൈസ്കൂളായി ഉയർത്തിയതും പിന്നീട് സെന്റ് തോമസ് കോളേജെന്ന് നാമകരണം ചെയ്തതും.1895-ൽ മാർ. അഡോൾഫ്സ് എഡ്വിൻ മെഡ്ലിക്കോട്ട് ഇപ്പോൾ കോളേജ് ഇരിക്കുന്ന സ്ഥലം വാങ്ങുകയും ഫാ. പോൾ ആലപ്പാട്ടിനെ മാനേജറും റെക്ടറുമായി നിയമിക്കുകയും ചെയ്തു. 

തൃശൂർ വികാരിയാത്ത് രൂപതയായി ഉയർത്തിയത് മാർ. ഫ്രാൻസിസ് വാഴപ്പിള്ളി പിതാവിന്റെ കാലത്താണ്, 1923ൽ). ചരിത്രപണ്ഡിതനായ മാർ. മെഡ്ലിക്കോട്ട് പിതാവ് ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലനായ (ക്രിസ്തുശിഷ്യൻ) മാർത്തോമയോട് പ്രത്യേകം സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നതിനു ഉത്തമ ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെ 'തോമശ്ലീഹ' എന്ന ഗ്രന്ഥം. പ്രസ്തുതാഭിനിവേശം തന്നെയാണ് ഈ സ്ഥാപനത്തിനു 'സെന്റ് തോമസ് എന്ന നാമകരണത്തിനു കാരണവും. പ്രാരംഭത്തിൽ ഇൻഫെന്റ് ക്ലാസ്സ്- അരക്ലാസ്സ് -ഉൾപ്പെടെ പ്രൈമറി ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു . എന്നിട്ടും സ്കൂളിന് സെന്റ് തോമസ് കോളേജ് എന്ന പേര് കൊടുത്തത് അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിനു മകുടോദാഹരണമാണ്. മുപ്പതുകൊല്ലത്തിനുശേഷം (1919-ൽ) ഇവിടം ഒരു കോളേജാണ്ടാവാകാം,1925- ൽ കോളേജ് കൊച്ചി രാജ്യത്തെ ആദ്യത്തെ ഫസ്റ്റ് ഗ്രേഡ് കലാലയമാവുകയും ചെയ്തു.(1956 നവംബർ ഒന്നിനു രൂപംകൊണ്ട കേരളത്തിലെ മുൻ മൂന്നുപ്രധാന ഭാഗങ്ങൾ കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നിവയാണല്ലോ.)തുടക്കത്തിൽ ബിഷപ് പാലസ്സിൽത്തന്നെയാണ് സ്കൂൾ പ്രവർത്തിച്ച് പോന്നത്. മെഡ്ലിക്കോട്ട് പിതാവിന്റെ ആസ്ഥാനം ഇപ്പോൾ കാണുന്ന ലത്തീൻ പള്ളിയുടെപിന്നിൽ കിഴക്കുഭാഗത്തായി 'ഒളരിക്കാരുടെ സ്ഥല'മെന്നറിയപ്പെട്ടിരുന്നിടമാണ്. ഇപ്പോഴത്തെ ബിഷപ് പാലസ് 1896ലാണ് പണി കഴിപ്പിക്കപ്പെട്ടത്. ആദ്യകാലത്തെ ലത്തീൻ കപ്പേള ഇപ്പോഴത്തെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ സ്ഥാനത്തുണ്ടായിരുന്ന മിലിറ്ററി ഓഫീസ്സുകളിലെ കത്തോലിക്കർക്ക് കുർബ്ബാന കാണുന്നതിനു സ്ഥാപിച്ചതായിരുന്നു. ഇപ്പോഴത്തെ പട്ടാളം റോഡ് ഇതോടടുത്താണല്ലോ. വൈദിക വിദ്യാർഥികൾക്ക് സാമാന്യ വിദ്യാഭ്യാസം നൽകുമായിരുന്നു ഈ പ്രാഥമിക വിദ്യാലയത്തിന്റെ പ്രഥമ ലക്ഷ്യം. അന്നു വൈദീകരാകുന്നതിനു സാമാന്യ വിദ്യാഭ്യാസ യോഗ്യത അത്യാവശ്യമായിരുന്നില്ല. ഇവർക്കു പുറമെ ചുറ്റുപാടുമുള്ള മറ്റു വിദ്യാർത്ഥികൾക്കും ഈ സ്ഥാപനത്തിൽ പ്രവേശനമനുവദിച്ചു. ഹിന്ദു മതത്തിൽ 'ഐത്തം' തുടങ്ങിയ ദുരാചാരങ്ങൾ നിലവിലിരുന്ന അക്കാലത്ത് സവർണാവർണ്ണ ഭേദമെന്യേ ഇവിടെ വിദ്യാമൃതം നുകരുവാൻ അവസരമുണ്ടാക്കിയ മെഡ്ലിക്കോട്ടു പിതാവിന്റെ ഹ്യദയവിശാലതയും സമത്വബോധവും സ്നേഹവായ്പ്പും വാഴ്ത്തപ്പെടേണ്ടതാണ്. ഇദ്ദേഹത്തിന്റെ പാവനസ്മരണ നിലനിർത്തുന്നതിനുവേണ്ടി പിന്നീട് സെന്റ് തോമസ് കോളേജിന്റെ താഴത്തെ നിലയിലുള്ള ഹാളിന് 'മെഡ്ലിക്കോട്ട് ഹാൾ' എന്നു നാമകരണം ചെയ്തിട്ടുണ്ട് എന്ന വസ്തുത ഈ സന്ദർഭത്തിൽ സ്മരണീയമാണ്. പ്രൈമറി ക്രമേണ 9-ാം ക്ലാസ്സ് വരെ ഉയർന്നു.എന്നാൽ ഉയർന്ന ക്ലാസ്സുകളിലേക്ക് കുട്ടികൾ കുറവായതുകൊണ്ട് 1896- ൽ മാനേജർ 8- ഉം 9 -ഉം ക്ലാസ്സുകൾ നിർത്തലാക്കി. അക്കാലത്തു കേരളത്തിലെ മിക്ക കുടുംബങ്ങളും ദാരിദ്ര്യത്തിലും അ‍ഞ്ജതയിലും പെട്ട്, കുട്ടികളെ വിദ്യാലയങ്ങളിലേതയെയ്ക്കുക അപൂർവ്വമായിരുന്നു. എന്നാൽ നല്ലൊരു ലോവർ സെക്കണ്ടറി സ്കൂളായി ഇസ്ഥാപനം തുടർന്നു നടത്തുകയുണ്ടായി. അതോടൊപ്പം ബോർഡിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.1896 ഒക്ടോബറിൽ മാർ. ജോൺ മേനാച്ചേരിതിരുമേനി മെഡ്ലിക്കോട്ട് തിരുമനസ്സിന്റെ പിൻഗാമിയായി വന്നു. സ്വദേശിയായ ആദ്യത്തെ മെത്രാൻ സ്ഥാനക്കാരനായ വികാരി അപ്പസ്തോലിക്കയാണ് മേനാച്ചേരി. വിദ്യാഭ്യാസകാര്യത്തിൽ അതീവ തൽപരനായിരുന്നു ഇദ്ദേഹം. ഓരോ പള്ളിക്കും ഓരോ പള്ളിക്കൂടം വേണമെന്നും അതിനുള്ള പണം ഇടവക ജനങ്ങൾതന്നെ വഹിക്കണമെന്നും ഇദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഇദ്ദേഹം തന്നെയാണ് ഇന്നു കാണുന്ന സ്ഥലത്തെ കെട്ടിടത്തിനു തുടക്കമിട്ടത്. സ്കൂളിന് യോജിച്ച ഒരു കെട്ടിടം നിർമ്മിക്കുക എന്നതായിരുന്നു പുതിയവികാരി അപ്പസ്തോലിക്കയുടെ ആദ്യലക്ഷ്യം. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് പേരുകേട്ട തൃശൂർ പട്ടണത്തിന്റെ പകിട്ടിനും പ്രൗഢിക്കും സെന്റ് തോമസ് സൗധം ഒരു മുതൽക്കൂട്ടു തന്നെയാണ്.തൃശൂർ വികാരിയാത്തു സാമ്പത്തിക പരാധീനതയിൽ കഴിഞ്ഞിരുന്ന അക്കാലത്ത് പോക്കറ്റിൽകേവലം പത്തുരൂപ കൈമുതലായാണ് മേനാച്ചേരി തിരുമനസ്സ് ഈ തീവ്രയത്നത്തിന് ഒരുങ്ങിയതെന്ന് സ്കൂളിന്റെ ഹെഡ്മാസ്റ്ററും പിന്നീട് സെന്റ് തോമസ് കോളജിന്റെ പ്രഥമ പ്രിൻസിപ്പാളുമായ ജോൺ പാലോക്കാരനച്ചന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിക്കാണുന്നു. കൊച്ചി മഹാരാജാക്കന്മാരിൽ ഒരു 'തമ്പുരാന്റെ' ഭാര്യഗൃഹമായ തൃശുരിലെ കരമ്പറ്റത്തറവാട്ടുകാരിൽ നിന്ന് വാങ്ങിയ പറമ്പിലാണ് ഈ ഉത്തുംഗസൗധം കെട്ടിപ്പടുത്തത്. ഇതു വാങ്ങുന്ന അവസരത്തിൽ, അപ്പൻതമ്പുരാന്റെ ശൈലിയിൽ 'മുള്ളുമുരടു മൂർഖൻ പാമ്പുംകല്ലുകരടു കാഞ്ഞിരക്കുറ്റിയും' നിറഞ്ഞ ഒരു പറമ്പായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വൈദിക വിദ്യാർത്ഥികൾ വസിച്ചിരുന്നത്.കോളേജു കെട്ടിടത്തിന്റെ പണി 1918 ലാണ് തുടങ്ങിയത്. അതു പൂർണ്ണമാക്കിയത് തൃശൂർ വികാരിയാത്ത് രൂപതയായി ഉയർന്ന് അതിന്റെ ആദ്യത്തെ മെത്രാനായിത്തീർന്ന മാർ. ഫ്രാൻസിസ് വാഴപ്പിള്ളി തിരുമേനിയാണ്. 1901- ൽ സ്കൂളിന്റെ കെട്ടിടം പണി പൂർത്തിയായപ്പോൾ 8, 9, 10 ക്ലാസ്സുകൾ ആരംഭിച്ചു.1904- ൽ മെട്രിക്കുലേഷന്റെ (ഇന്നത്തെ എസ്. എസ്. എൽ. സി.) ആദ്യബാച്ച് പബ്ലിക് പരീക്ഷയിരുന്നു.സ്കുളിന്റെ ആദ്യ മാനേജർ ഫാ. പോൾ കുറ്റിക്കാട്ടച്ചനും, പ്രഥമ ഹെഡ്മാസ്റ്റർ ശ്രീമാൻ. സി.പി. ശങ്കുണ്ണിമേനോനുമായിരുന്നു. അധ്യാപകന്മാരുടെ ആത്മാർത്ഥമായ അദ്ധ്വാനവും, വിദ്യാർഥികളുടെ അച്ചടക്ക പൂർണ്ണമായ അദ്ധ്യയനവും, അധികാരികളുടെ അവസരോചിതമായ പ്രാത്സാഹനവും കൊണ്ട് സെന്റ് തോമസ് കോളേജ് ഹൈസ്ക്കൂൾ പ്രശസ്തിയിൽ നിന്നു പ്രശസ്തിയിലേക്ക് കുതിച്ചുകൊണ്ടിരുന്നു . ഹൈസ്ക്കൂൾ -തൃശൂർ രൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാകുന്നതുവരെ ഇവിടെ അധ്യാപികമാർ പഠിപ്പിച്ചിരുന്നില്ല.ഹൈസ്ക്കൂൾ പ്രശസ്തിയുടെ പാരമ്യത്തിലെത്തിയതു 1919 മുതൽ 1946 വരെ ഹെഡ്മാസ്റ്ററായിരുന്ന ജോസഫ് പുല്ലോക്കാരനച്ചന്റെ സമർത്ഥമായ നേത്യത്വമുള്ളപ്പോഴാണ് എം. എ. എൽ. ടി. കാരും, ബി. എ. എൽ, ടി.ക്കാരുള്ളപ്പോൾ 10-ാം ക്ലാസ്സ് പരീക്ഷയ്ക്കിരുന്നിട്ടില്ലാത്ത പുലോക്കാരനച്ചനെ അന്നത്തെ മാനേജർ, ഹെഡ്മാസ്റ്റാക്കിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥവും ബഹു മുഖവുമായ കഴിവുകളെ കണക്കിലെടുത്തു തന്നെയായിരുന്നു. പുലോക്കാരനച്ചൻ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ സെന്റ് തോമസ്സിൽ തന്നെയാണ് പഠിച്ചിരുന്നത്. പത്തിൽ പഠിക്കുമ്പോൾ, ഒരു സംഘം വൈദിക വിദ്യാർത്ഥികളെ സിലോണിലെ കാണ്ടി സെമിനാരിയിലേക്ക് അയയ്ക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ പുല്ലോക്കാരനും ഉൾപ്പെട്ടു. വൈദികനായപ്പോൾ കിട്ടിയ സ്പെഷൽ ഡിപ്ലോമ അക്കാലത്തെ കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ചതുകൊണ്ടാണ് ഇദ്ദേഹത്തിനു ആദ്യം ഹൈസ്കൂൾ അധ്യാപകനാകാൻ കഴിയത്.അന്ന് കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ ഡയറക്ടറാഫീസ് ഇപ്പോഴത്തെ ശക്തൻനഗറിന് എതിർവശത്തുള്ള ജില്ലാ മെഡിക്കൽ സ്റ്റോഴ്സ് കെട്ടിടത്തിലായിരുന്നു. ലോകമഹായുദ്ധകാലത്ത് കൊച്ചിയിലിറങ്ങിയ പട്ടാളക്കാരുടെ 'പൂവാല ശല്യം' മൂലം എറണാകുളത്തെ സെന്റ് തെരീസാസ് കോളജ്, തൃശൂർ ലാറ്റിൻ കോൺവെന്റ് സ്ഥലത്തേക്കു മാറ്റി 'കാർമൽ കോളേജ് എന്ന പേരിൽ പ്രവർത്തിച്ചുതുടങ്ങി. കോളേജ് വിദ്യാർഥിനികൾക്ക് താമസിക്കാനുള്ള ഹോസ്റ്റലിന് മേല്പറഞ്ഞ ഡയറക്ടറാഫീസ് ഒഴിഞ്ഞുകൊടുക്കുകയും, ഇപ്പോഴത്തെ സെന്റ് തോമസ് കോളേജിന്റെ സയൻസ് ബ്ലോക്കിന്റെ സ്ഥാനത്തേക്ക് ഡയറക്ടറാഫീസ് മാറ്റി സ്ഥാപിക്കുകയും ചെയ്തു. അന്ന് അവിടെ ഒരു സിറിയൻ പ്രൈമറി ഗേൾസ് സ്കൂളും പ്രവർത്തിച്ചിരുന്നു. പിന്നീട് അത് ഗവൺമെന്റ് സ്കൂളാക്കി. കാലാന്തരത്തിൽ ഗവൺമെന്റ് അത് നിർത്തലാക്കി. ഡയറക്ടറാഫീസിനോടനുബന്ധിച്ച് പബ്ലിക് എക്സാമിനേഷൻ ബോർഡ് ഓഫിസും ഉണ്ടായിരുന്നു. അക്കാലത്ത് നാലിലും,എഴിലും, പത്തിലും പബ്ലിക് പരീകളാണുണ്ടായിരുന്നത്. പിന്നീട് നാലിലും അതിനുശേഷം തിരുക്കൊച്ചിയായപ്പോൾ 1949 മാർച്ചിന് ശേഷം ഏഴിലും പബ്ലിക്ക് പരീക്ഷകൾ നിർത്തലാക്കുകയുണ്ടായി. ഇന്നും, പഴയപോലെ നാലിലും, ഏഴിലും പബ്ലിക് പരീക്ഷകൾ ഏർപ്പെടുത്തുകയാണെങ്കിൽ വിദ്യാർത്ഥികളുടെ പഠനാവേശം വളർത്താനും; സമരാവേശവും അച്ചടക്കരഹിതമായ ഇന്നത്തെ പെരുമാറ്റങ്ങൾ കുറെയൊക്കെ ഒഴിവാക്കാനും ഉതകുന്നതാണ്. എന്നാൽ പഠിച്ചില്ലെങ്കിലും പാസ്സാക്കാനുള്ള പ്രവണത നിലനിർത്തിയില്ലെങ്കിൽ ആധുനിക രാഷ്ട്രീയ ചെപ്പിടിവിദ്യ കൾക്ക് വിദ്യാർത്ഥികളെ വശത്താക്കാൻ വയ്യാതാകുമല്ലോ. എന്നാൽ സെന്റ് തോമസ് ഉൾപ്പെടെ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലും പൊതുപരീക്ഷാ സമ്പ്രദായം നടപ്പാക്കുകയും, നാലിലും ഏഴിലും എല്ലാ വിഷയങ്ങളിലുമുള്ള ഉത്തരക്കടലാസ്സുകൾ മറ്റു സ്കൂളുകളിലെ അദ്ധ്യാപകരെക്കൊണ്ട് പരിശോധിപ്പിച്ച് ഉയർന്ന വിജയശതമാനം സിദ്ധിക്കുന്ന സ്കൂളിനും അദ്ധ്യാപകർക്കും സമ്മാനങ്ങൾ എർപ്പെടുത്തുകയും ചെയ്തിട്ടുള്ളത് ആത്മാർത്ഥമായ അധ്യാപനം നിർവ്വഹിക്കുന്നതിന് സാരമായ സംഭാവനയാണന്നവസ്തുത ഈ സന്ദർഭത്തിൽ സന്തോഷപൂർവ്വം സ്മരിക്കുന്നു. 1919 ഏപ്രിലിൽ അന്നത്തെ തൃശ്ശൂർ മെത്രാൻ റൈറ്റ് റവ. ഡോ. ജോൺ മേനാച്ചേരി ഉദ്ഘാടനം ചെയ്ത ഈ ഹൈസ്ക്കൂൾ, സെക്കന്റ് ഗ്രേഡ് കോളേജായി ഉയർത്തുകയും, ഫാ. ജോൺ പാലോക്കാരനെ കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പലായി നിയമിക്കുകയും ചെയ്തു. സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫാ. ജോൺ പാലോക്കാരൻ പിന്നീട് ഹെഡ്മാസ്റ്ററായി. ഈ സ്ഥാപനത്തെ ഒരു കോളേജായി ഉയർത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിക്കുകയും ചെ യ്തു. ജൂൺ 8-ാം തിയ്യതി ജൂനിയർ ഇന്റർമീഡിയറ്റ് ക്ലാസ്സുകൾ ആരംഭിക്കുകയും, അതേ വർഷം ആഗസ്റ്റിൽ കോളേജിന്റെ ഉദ്ഘാടനം കൊച്ചി രാജാവായിരുന്ന ബഹുമാന്യ ശ്രീ. ശ്രീ. രാമവർമ്മ തമ്പുരാൻ നിർവ്വഹിക്കുകയും ചെയ്തു.ഭരണഭാരം സ്വയം ഒഴിഞ്ഞുകൊടുത്ത ഒരു കൊച്ചി മഹാരാജാവിന്റെപുത്രനും തൃശൂർക്കാരനുമായ ശ്രീ. ഐ. എൻ. മേനോൻ ഡയറക്ടറായിരിക്കുമ്പോൾ സെന്റ് തോമസ്സിന്റെ ഭരണാധികാരികൾക്ക് അദ്ദേഹത്തിൽ അസാമാന്യമായ സ്വാധീനശക്തിയുണ്ടായിരുന്നു. ദിവാനായിമുന്ന ശ്രീമാൻ ഷൺമുഖം ചെട്ടിയും സെന്റ് തോമസ്സിന്റെ ഭരണാധിപന്മാരോട് വലിയ മതിപ്പായിരുന്നു. പുല്ലോക്കാരനച്ചന്റെ ആജ്ഞാശക്തിയും നിസ്വാർത്ഥതയും കർമ്മശേഷിയും സ്നേഹസമ്പത്തും സാമൂഹ്യസേവനവും ദീർഘവീക്ഷണവും സ്പോർട്സ് പ്രേമവുമെല്ലാം സെന്റ് തോമസ്സിന്റെ കുതിച്ചുകയറ്റത്തിനുള്ള സോപാനങ്ങളായിത്തീർന്നു. 'പട്ടരിൽ പ്പൊട്ടരില്ല' എന്ന നാടൻ ശൈലിക്ക് പ്രത്യക്ഷത്തിലുള്ള തെളിവുണ്ടാക്കിയത് പുല്ലോക്കാരനച്ചനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ സ്റ്റാഫിൽ 18 ഓളം പേർ പട്ടന്മാരായിരുന്നു. സെന്റ് തോമസ്സിലെ പൂർവ്വ വിദ്യാർത്ഥികൾ അന്നത്തെ പട്ടന്മാരായ അദ്ധ്യാപകരുടെ ആത്മാർത്ഥതയേയും അദ്ധ്യാപന പാടവത്തെയും പ്രത്യേകം പുകഴ്ത്തിപ്പറയുന്നത് സകൗതുകം കേട്ടിട്ടുണ്ട്. അദ്ധ്യാപകനായ ശ്രീ. ടി. എച്ച്. കൃഷ്ണയ്യരെ നിയമിച്ചപ്പോൾ അന്ന് സെന്റ് തോമസ് കോളേജ് സ്റ്റാഫംഗമായിരുന്ന ശ്രീ. എം. പി. പോൾ, പുല്ലോക്കാരനച്ചൻ പട്ടന്മാർക്ക് അമിതപ്രാധാന്യം കൊടുക്കുന്നതായി ആക്ഷേപസ്വരത്തിൽ പരസ്യവിമർശനം നടത്തുകപോലുമുണ്ടായിട്ടുണ്ട്. അദ്ധ്യാപക നിയമനത്തിൽ അദ്ധ്യാപന പാടവത്തിനാണ് പുല്ലോക്കാരനച്ചൻ പ്രാധാന്യം കൊടുത്തിരുന്നത്, അല്ലാതെ ജാതിമത ചിന്തകൾക്കായിരുന്നില്ല. ഏതുരംഗത്തും എല്ലാവരും ഈ മാത്യക അനുകരിക്കുകയാണെങ്കിൽ ഏതു പ്രസ്ഥാനവും പുരോഗതിപ്രാപിക്കുമെന്നതിന്നു പക്ഷാന്തരമുണ്ടാവില്ല. മാനേജർമാർക്ക് പുല്ലോക്കാരനച്ചനിൽ കണക്കറ്റസ്നേഹവിശ്വാസങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് സെന്റ് തോമസ്സിലെ അദ്ധ്യാപകനിമയനത്തിൽ അസാമാന്യമായ സ്വാധീനം സിദ്ധിച്ചത്. കേരളത്തിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ പരിപാടി തുടങ്ങാൻ പ്രചോദനമുണ്ടായതും സെന്റ് തോമസ്സിൽ നിന്നാണ്. വിശക്കുന്ന വയറിനോട് വേദാന്തമോതിയിട്ട് പ്രയോജനമില്ലെന്ന് ആത്മാർത്ഥമായി ഗ്രഹിച്ചിരുന്ന ത്യഗമൂർത്തിയായ പുല്ലോക്കാരനച്ചനിൽ, സാധു വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവിതരണം എർപ്പെടുത്തിയിരുന്നു. കാപ്പിയും രണ്ടു നേത്രപ്പഴവുമാണുണ്ടാവുക; പഴമില്ലാത്തപ്പോൾ റൊട്ടിയോ മറ്റോ ആകും. അക്കാലത്ത് കൊച്ചി രാജ്യത്തെ വിദ്യാർത്ഥികളുടെ ആരോഗ്യപരമായ പരിശോധനയ്ക്ക് തെക്കും വടക്കും ഭാഗങ്ങളിലേക്ക് ഓരോ ഡോക്ടറെ നിയോഗിച്ചിരുന്നു. ഇപ്രകാരം പരിശോധനക്കു വന്ന ഡോക്ടറുടെ ശ്രദ്ധയിൽ മേല്പറഞ്ഞ ഉച്ചഭക്ഷണ പരിപാടി പെടുകയും, സാധുകുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും പഠനത്തിനും ഇത് വലിയൊരു സഹായാണെന്ന് ഡോക്ടർ മേലധികാരികൾക്ക് റിപ്പോർട്ട് എഴുതിയയ്ക്കുകയും ചെയ്തു. ഈ റിപ്പോർട്ട് കണ്ട ദിവാൻ ഷൺമുഖം ചെട്ടി അന്ന് ഡി. പി. ഐ. ആയിരുന്ന ശ്രീ, ഐ. എൻ. മേനോനുമായി മുൻകൂട്ടി അറിയിക്കാതെ ഉച്ചസമയത്ത് സെന്റ് തോമസ് സന്ദർശിക്കുകയും ഉച്ചഭക്ഷണ സമ്പ്രദായം നേരിൽക്കണ്ടു തൃപ്തിയടയുകയും ചെയ്തു. സന്തുഷ്ടനായ ദിവാൻ ഇതിലേക്ക് പുല്ലോക്കാരനച്ചന് നൂറ് രൂപ അയച്ചു കൊടുക്കുകയുണ്ടായി. അന്നത്തെ നൂറുരൂപയുടെ വില ഇന്നത്തെ ലക്ഷം രൂപയിലേറെ ആയിരിക്കുമെന്നു കൂടി ഓർക്കുക. തന്നെയുമല്ല, ദീവാൻ ശ്രീമാൻ അളഗപ്പച്ചെട്ടിയിൽ പ്രേരണ ചെലുത്തി നല്ലൊരു ഫണ്ടുണ്ടാക്കി കൊച്ചിരാജ്യത്തെ സ്കൂളിൽ സാധുവിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കുവേണ്ട ഏർപ്പാടുണ്ടാക്കുകയും ചെയ്തു.പുല്ലോക്കാരനച്ചൻ സെന്റ് തോമസ്സിൽ ഇതിനുവേണ്ട പണം സമാഹരിച്ചിരുന്നത് സ്വന്തം കയ്യിൽനിന്നും ധർമ്മോദയം, ക്ഷേമവിലാസം എന്നീ സ്ഥാപനങ്ങളിൽനിന്നും, പരേതനായ ശ്രീമാൻ ചാക്കോള പാലു ലോനപ്പനിൽ നിന്നുമായിരുന്നു. സ്പോർട്സിനോടുള്ള താല്പര്യം മൂലം കുട്ടികൾക്ക് കൊടുക്കുന്ന പരിശീലനം ഇദ്ദേഹം പലപ്പോഴും നേരിൽക്കാണുകയും പ്രോത്സാഹനാർത്ഥം അവർക്കും ലഘുഭക്ഷണം കൊടുക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും ചെയ്തിരുന്നു. പുല്ലോക്കാരനച്ചൻ സെന്റ് തോമസ്സിൽ വാർഷികാഘോഷത്തോടൊപ്പം രക്ഷാകർത്തൃദിനം സംഘടിപ്പിക്കാൻ ആരംഭമിട്ടതാണ് മറ്റു സ്കൂളുകളിലും പിന്നീട് മാതൃകയായിത്തീർന്നതെന്നും ഓർമ്മിപ്പിച്ചുകൊള്ളട്ടെ. തുടക്കം മുതൽ തന്നെ കത്തോലിക്ക വിദ്യാർഥികൾക്ക് വേദോപദേശവും ഇതരർക്ക് സന്മാർഗ്ഗോപദേശവും ഇവിടെ നിർബന്ധപൂർവ്വം കൊടുത്തുകൊണ്ടിരുന്നു.വിജ്ഞാനത്തോടൊപ്പം ധാർമ്മിക മൂല്യങ്ങളും ഗ്രഹിച്ചാലേ ജീവിതചക്രം, പാളം തെറ്റാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയു എന്നു നന്നായി മനസ്സിലാക്കിയിരുന്ന പുല്ലോക്കാരനച്ചൻ, മേല്പറഞ്ഞകാര്യത്തിലും കൂടുതൽ ശുഷ്കാന്തികാണിച്ചുപോന്നിരുന്നു.ഇങ്ങനെ പാഠ്യവിഷയങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് പുല്ലോക്കാരനച്ചൻ അർപ്പണബോധത്തോടെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് സെന്റ് തോമസ് കോളേജ് ഹൈസ്ക്കുൾ പ്രശസ്തിയുടെ പരമകാഷ്ഠയെ പ്രാപിച്ചത്. എസ്. എസ്. എൽ. സി. യ്ക്ക് റാങ്കുകളുടെ നൂറുമേനി കൊയ്ത്തുതന്നെയായിരുന്നു. മൊത്തത്തിലും മിക്ക വിഷയങ്ങളിലും റാങ്കു നേടുക ഒരു സാധാരണ സംഭവമായി. സമകാലികരായ ജോൺ പാലോക്കാരനച്ചൻ കോളേജിൽന്റേയും, പുല്ലോക്കാരനച്ചൻ ഹൈസ്ക്കൂളിന്റെയും ഭരണസാ രഥികളായിരുന്നപ്പോഴാണ് സെന്റ് തോമസ്സിന്റെ സുവർണ കാലമെന്നു പറയാം. 1927 ഒക്ടോബർ14 സെന്റ് തോമസ്സിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യേണ്ട ഒരു സംഭവമുണ്ടായി. ലോകവന്ദ്യനും സ്വാതന്ത്ര്യസമര സേനാനായകനും പിന്നീട് നമ്മുടെ രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധി അന്ന് സെന്റ് തോമസ് കോളേജ് സന്ദർശിച്ച് പ്രഭാഷണം നടത്തിയ പുണ്യദിനമാണ്. സ്വാതന്ത്ര്യസമരകാലത്ത് ക്രിസ്തീയ സഭയുടെ അച്ചടക്കത്തിലും നിയന്ത്രണത്തിലും കഴിഞ്ഞിരുന്ന ഒരു കലാലയത്തിൽ ബ്രിട്ടീഷുഭരണത്തിന്റെ ബദ്ധശത്രുവായ മഹാത്മജിയെ സ്വാഗതം ചെയ്യാനും പ്രസംഗിപ്പിക്കാനും പ്രകടിപ്പിച്ചധീരോചിതമായ സ്വരാജ്യസ്നേഹത്തെ പ്രകീർത്തിക്കേണ്ടതാണെന്ന് കോളേജിന്റെ വജ്രജൂബിലിയാഘോഷവേളയിൽ, അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ. കെ. നായനാർ അഭിപ്രായപ്പെട്ട കാര്യവും ഇത്തരുണത്തിൽ ഓർമ്മിച്ചുകൊള്ളുന്നു. പുല്ലോക്കാരനച്ചന്റെ പിൻഗാമിയായി വന്ന ഫാ. ആന്റണി തേലപ്പിള്ളിയച്ചനും (1946-1961)ഹൈസ്ക്കൂളിന്റെ പേരും പെരുമയും നിലനിർത്തുവാൻ അക്ഷീണം യത്നിച്ച കർമ്മയോഗി തന്നെയായിരുന്നു. ഇദ്ദേഹം കായികരംഗം പൂർവ്വാധികം പരിപുഷ്ടമാക്കി. അക്കാലത്ത് സെന്റ് തോമസ്സിലെ പല ഫുട്ബോൾ താരങ്ങളേയും അന്തർദ്ദേശീയ തലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെന്നുള്ളത് അഭിമാനപൂർവ്വമല്ലാതെ അനുസ്മരിക്കാൻ വയ്യ. ഇന്നും ഈ സ്ഥാപനവും ഇതിന്റെ ബ്രാഞ്ചായിരുന്ന ഇന്നത്തെ തോപ്പ് സെന്റ് തോമസ് ഹൈസ്കൂളും കായികരംഗത്ത് ഉന്നത നിലവാരം പുലർത്തിപ്പോരുന്നുണ്ട്.സെന്റ് തോമസ്സിൽ തേലപ്പിള്ളിയച്ചനാണ് വേദോപദേശവും സന്മാർഗ്ഗപാഠവും പഠിപ്പിക്കുന്ന അധ്യാപകന്മാർക്ക് ക്ഷീണം മാറ്റാനും ഊർജ്ജം പകരാനുമായി കാപ്പി കൊടുക്കാൻ സൗകര്യമേർപ്പെടുത്തിയത്. തേലപ്പിള്ളിയ്ക്കുശേഷം ഹൈസ്ക്കൂൾ അല്പമൊരു ഇറക്കയാത്ര ആരംഭിച്ചുവെന്ന് പറയാം.എന്നാൽ അനുഭവംകൊണ്ട് പഠിച്ചിട്ടെന്ന പോലെ വീണ്ടും സെന്റ് തോമസ് കോളേജ് ഹൈസ്കൂൾ ഉയർച്ചയുടെ പാതയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. 1933 മാർച്ചിലെ എസ്. എസ്. എൽ. സി. പരീക്ഷയ്ക്കിരുന്ന65കുട്ടികളുംപാസ്സായി100ശതമാനത്തിലെത്തി. പ്രാധാനാധ്യാപകന്റെ പ്രത്യുൽപ്പന്നമതിത്വവും സ്നേഹമസൃണമായ ആജ്ഞാശക്തിയും നയതന്ത്രവും, അധ്യാപകരുടെ ആത്മാർത്ഥമായ അധ്യാപനപാടവവും, അച്ചടക്കമുള്ള (ആദ്യത്തെ രണ്ടുഘടകം ചേർന്നാൽ അച്ചടക്കം ഏറെക്കുറെ വന്നു കൊള്ളൂം). വിദ്യാർത്ഥികളുടെ പഠനവുമാണ് വിദ്യാലയത്തിന്റെ വിജയപതാക പാറിക്കുന്ന മുഖ്യ ഘടകങ്ങൾ. വേണ്ടപ്പെട്ടവർ ഇത് നന്നായി മനസ്സിലാക്കി പ്രവർത്തിച്ചതിന്റെ ഫലമായി സെന്റ് തോമസ് കോളജ് ഹൈസ്കളിന്റെ പഴയ പേരും പെരുമയും പൂർണ്ണമായും വീണ്ടും കൈവരിക്കാൻകഴിഞ്ഞു. 1989 ജനുവരിയിൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 1994 ഒക്ടോബർ 11 ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. 1995- 1997വർഷങ്ങളിൽ സ്ഥലപരിമിതി മൂലം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും 1996 ഏപ്രിൽ 13 -ാം തിയ്യതി അഭിവന്ദ്യ മെത്രാപോലീത്ത മാർ ജോസഫ് കുണ്ടുകുളം അടിസ്ഥാന ശില ആശീർവദിക്കുകയും 1997 ഒക്ടോബർ 10- ന് അഭിവന്ദ്യ മെത്രാപോലീത്ത മാർ ജേക്കബ് തൂങ്കുഴി ശിലാസ്ഥാപനം നടത്തുകയും ചെയ്തു. സ്കൂളിന് 110വയസ്സ് പൂർത്തിയായ 1998 ഫെബ്രുവരി 21-ാം തിയ്യതി അഭിവന്ദ്യ മെത്രാപോലീത്ത മാർ ജേക്കബ് തൂങ്കുഴി പുതിയ കെട്ടിടത്തിന്റെ ആശീർവാദകർമ്മവും ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. പി. ജെ. ജോസഫ് ഉദ്ഘാടനകർമ്മവും നിർവ്വഹിച്ചു. രണ്ടായിരാമാണ്ട് ജൂൺ 26-ാംതിയ്യതി, ഈ വിദ്യാലയം ഒരു ഹയ്യർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ മൂന്ന് സയൻസ് ബാച്ചുകളും,രണ്ട്കോമേഴ്സ് ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. തൃശ്ശൂർ അതിരൂപതയുടെ നേരിട്ട ഭരണത്തിൽ കീഴിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം, വിദ്യാർത്ഥികളുടെ ബുദ്ധിപരമായ വളർച്ചക്കുപരി അവരുടെ സ്വഭാവ രൂപീകരണത്തിന് പ്രാധാന്യം നൽകികൊണ്ട് ഉത്തമപൗരന്മാരായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. തൃശ്ശൂർ നഗരത്തിന്റെ തിലകകുറിയായ ഈ സ്ഥാപനം വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ അസൂയാവഹമായ സ്ഥാനം അലങ്കരിച്ചു പോരുന്നു.

                     വിശ്വദീപമായ യേശുവിന്റെ സ്നേഹപ്രകാശം പരത്തുവാനെത്തിയ വിശുദ്ധ തോമാസ്ലീഹായുടെ നാമധേയത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ ഹൈസ്കൂൾ ലോകകുടുംബത്തിന് ഉത്തമ മാതൃകയായ് നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

നഗരഹൃദയത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10ഉം യുപിക്ക് 6ഉം ഹയർ സെക്കണ്ടറിക്ക് 10ഉം ഉൾപ്പെടെ 1500ഓളം കുട്ടികൾ പഠിക്കുന്ന ഈ.വിദ്യാലയത്തിൽ എല്ലാക്ലാസ്മുറികളും സ്മാർട്ടാക്കിയിട്ടുണ്ട്.ശുദ്ധജലം കിട്ടുന്നതിനായി എല്ലാ വിഭാഗങ്ങളിലും വാട്ടർപ്യൂരിഫയർ ഉണ്ട് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എജ്യുക്കേഷൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1889-98 ശ്രീ. സി പി ശങ്കുണ്ണിമേനോൻ
1889-988 ശ്രീ. എൻ ആർ വെങ്കിടാചല അയ്യർ
1889-98 ശ്രീ. പി പി രാമ അയ്യർ
1898-08 ശ്രീ.പി സുബ്രമണ്യഅയ്യർ
1898-08 ശ്രീ. വി ആർ ഹരിഹര അയ്യർ
1908-199 റവ.ഫാ ജോൺ പാലോക്കാരൻ
1908-19 ശ്രീ. എം എ സുന്ദര അയ്യർ
1919-46 റവ.ഫാ. ജോസഫ് പുല്ലോക്കാരൻ
1946-61 റവ.ഫാ ആന്റണി തേലപ്പിള്ളി
1961-65 ശ്രീ.പി എസ് സുബ്രമണ്യഅയ്യർ
1965-66 റിട്ട.റവ..എം എസ് ജി ആർ ജേക്കബ് അടമ്പ്കുളം
1966-67 ശ്രീ, ടി എച്ച് കൃഷ്ണ അയ്യർ
1967-68 ശ്രീ. എം എ ഇട്ട്യേച്ചൻ
1968-71 ശ്രീ. പി വി റപ്പായി
1971-73 ശ്രീ. ടി എ ആന്റണി
1973-79 ശ്രീ. പി ജെ അബ്രഹാം
1979-85 ശ്രീ. സി ടി ആന്റണി
1985-88 ശ്രീ. എ എൈ ദേവസ്സി
1988-92 ശ്രീ. ആന്റണ് ജെ ആലപ്പാട്ട്
1992-94 ശ്രീ. സി ‍ഡി ലോനപ്പൻ
1994-99 ശ്രീ. എം ഒ ജോൺ
1999-06 ശ്രീ. ടി ജെ സൈമൺ
2006 -14 ശ്രീമതി. സി കെ ലൂസി
2014 - 18 ശ്രീമതി. എ ഒ ലീന
2018 ശ്രീമതി. ജെസ്സി പൊറിഞ്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് വ്യവഹാര രംഗം
1 ജയചന്ദ്രൻ ടി എൻ
ബിഷപ്പ്.റാഫേൽ തട്ടിൽ
സി എൽ ജോസ്
ടി ജി രവി

Sri. ജയചന്ദ്രൻ ടി എൻ, എെ എ എസ് Msgr.റാഫേൽ തട്ടിൽ Late,പി എ ആന്റണി Sri. ജോസ് സി എൽ Sri. ടി ജി രവി Sri. കെ എ ഫ്റാൻസീസ് Sri. ഫ്റാങ്കോ സൈമൺ Sri. ജോസ് ആലൂക്ക Sri. പല്ലൻ ജെ കുഞ്ഞുവറീത്

വഴികാട്ടി

{{#multimaps:10.52309,76.21939|zoom=18}}