ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി

10:45, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി
വിലാസം
അങ്കമാലി

ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി
,
അങ്കമാലി പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0484 2453497
ഇമെയിൽhfhs1928@gmail.com
കോഡുകൾ
സ്കൂൾ കോഡ്25024 (സമേതം)
യുഡൈസ് കോഡ്32080200402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1168
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Baiju Devassy
എം.പി.ടി.എ. പ്രസിഡണ്ട്Sheba Jose
അവസാനം തിരുത്തിയത്
05-01-2022Elby
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പ്രാദേശിക ചരിത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 544-ന്റെയും എം.സി. റോഡിന്റെയും അരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി. കൊച്ചി നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. കൂടുതൽ അറിയുക...

അങ്കമാലി എന്ന പേരിനു പിന്നിൽ

  • മാലി എന്നാണ് ആദ്യനൂറ്റാണ്ടുകളിൽ അങ്കമാലി അറിയപ്പെട്ടിരുന്നത്. ഇതിനർത്ഥം മൈതാനം എന്നാണ്. ഇവിടത്തെ ഭരണം കൈയ്യാളിയിരുന്ന അർക്കെദിയാക്കോന്മാർക്ക് (ആർച്ച് ഡീക്കൻ) 50,000 ത്തിൽ കുറയാത്ത പോരാളികൾ ഉണ്ടായിരുന്നു. നായന്മാരെപ്പോലെ ആയുധമേന്തി നടന്നിരുന്ന ആദ്യകാല നസ്രാണികളാണവർ. സ്വന്തമായി കോട്ടയും മറ്റുമില്ലാത്ത അവർ പരിശീലനം നടത്തിയിരുന്നത് ഇവിടെ വച്ചണ് എന്നു പറയപ്പെടുന്നു. അങ്ങനെ സ്ഥിരമായി അങ്കക്കസർത്തുകൾ നടന്നിരുന്നതിനാലലയിരിക്കാം അങ്കമാലി എന്ന പേർ വന്നത് എന്നു കരുതുന്നു.
  • 1799-ല് റോമിൽ നിന്നു അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ സംസ്കൃത-ലാറ്റിൻ-വ്യാകരണ ഗ്രന്ഥത്തിൽ അങ്കമാലി എന്നതിന് സർക്കസ്(Circus) എന്നാണ് അർത്ഥം എഴുതിക്കാണുന്നത്. ഈ ഗ്രന്ഥം അർണ്ണോസ് പാതിരിയെഴുതിയതും പ്രസിദ്ധപ്പെടുത്തിയത് പൗളിനോസ് പാതിരിയുമാണ്. ഇതിൽ നിന്നും അങ്കത്തിനും മറ്റുമുള്ള അഭ്യാസങ്ങൾ നടത്തിയിരുന്ന മൈതാനം ആയിരിക്കാം ഇങ്ങനെ ആയത് എന്നും അനുമാനിക്കാം.
  • മറ്റൊരു വാദം ആലി എന്ന ഒരു മല്ലൻ അങ്കം ജയിച്ചതിനാലാണ്‌ അങ്കമാലി എന്ന പേർ വന്നു എന്നാണ്‌.
  • പ്രാചീന കാലത്ത് തുറമുഖത്തിന്‌ മാലി എന്ന് വിളിച്ചിരുന്നു എന്നും (ഉദാ:മാലിയങ്കര)മാലി കുരുമുളകു കേന്ദ്രമാണെന്നു കോസ്മസ്സ് സൂചിപ്പിച്ചിരിക്കുന്നുണ്ട്. ഇന്നത്തെ മാഞ്ഞാലിത്തോട് അന്ന് പെരിയാറായിരുന്നു, മാലിയിലേക്ക് കപ്പൽ കയറ്റാനായി കുരുമുളക് കൊണ്ട് പോയിരുന്ന വഴിയിലെ ഒരു കവലയായിരുന്നു അങ്കമാലി. അങ്ങനെയുള്ള ഇടത്താവളത്തിനെ അങ്കമാലി എന്ന് വിളിച്ചിരുന്നതാവാം എന്നുമാണ്‌ വി.വി.കെ. വാലത്തിന്റെ അഭിപ്രായപ്പെടുന്നത്.
  • അങ്കെ മാലി എന്ന് മൂല ദ്രാവിഡഭാഷയിൽ മാലിയങ്കരയിലേക്കുള്ള യാത്രയുടെ തുടക്കമെന്ന നിലയിൽ വിളിച്ചിരുന്നതുമാവാം എന്നുൊരു വാദമുണ്ട്.

വിദ്യാലയചരിത്രം

 
സ്കൂൾചിത്രം

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ. ഫാ. ജോസഫ് പൈനാടത്ത് ആയിരുന്നു. ഈ വിദ്യാലയം 1937ൽ അപ്പർപ്രൈമറി സ്ക്കൂൾ ആയും 1957ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ സ്റ്റെല്ല ആയിരുന്നു. 2001ൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തന മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്ക്കൂൾ കാരണമായിട്ടുണ്ട്. അങ്കമാലിക്കു ചുറ്റുമുള്ള 25 -ഓളം കോളനികളിൽനിന്നുള്ള ക്രിസ്ത്യൻ - മുസ്ലീം -ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്ക്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവൻ അനാഥാലയത്തിൽനിന്നുള്ള പെൺകുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വർഷം ആകെ 1320 കുട്ടികൾ വിവിധ ക്ലാസ്സുകളിലായി പഠനം നടത്തുന്നു. പ്രതിവർഷം ശരാശരി 250 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി വിജയിക്കുന്നു. റവ.സിസ്ററർ സാനി ജോസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക.

മാനേജ്‌മെന്റ്

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ അങ്കമാലി ഹോളി ഫാമിലി ഹൈസ്ക്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും ഹോളി ഫാമിലി സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നതോടൊപ്പം വ്യക്തിത്വവികാസമുള്ളവരായും വളർന്നുവരുന്നു. FCC സന്യാസിനീസമൂഹത്തിന്റെയും കലാകാലങ്ങളിലെ മാനേജ്മെന്റിന്റെയും ദീര്ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ ഉന്നതനിലവാരത്തിന്റെ അടിസ്ഥാനം.

റവ.സി.അനീറ്റ ജോസ് ആണ് നിലവിലെ ഹോളി ഫാമിലി ഹൈസ്കൂളിന്റെ മാനേജർ.

സി ഡെയ്‌സി ജോൺ ആണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.

ഇവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസപരവും വ്യക്തിപരവുമായ ഉന്നമനത്തിനും വളർച്ചക്കുമായി 39 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.


അധ്യാപകർ

01. സി. ഡേയ്‌സ് ജോൺ (ഹെഡ്മിസ്ട്രെസ്സ്) 14. സി. സ്‌മിത 27. സി. റീന പീറ്റർ
02. സി. എൽബി റോസ് (സീനിയർ ടീച്ചർ) 15. ശ്രീ ജിൻസൺ പോൾ 28. സി. റോസ് ജോർജ്
03. സി ശോഭ തെരേസ് 16. സി. ഡെല്ലാ റോസ് 29. സി ബിന്ദു തെരേസ്
04. ശ്രീമതി ജസീന്ത ദേവസ്സി 17. സി. മരിയ ഫ്രാൻസിസ് 30. സി. പ്രിൻസി മരിയ
05. സി. ദീപ ജോസ് 18. സി. ലിസ സേവ്യേർ 31. സി. ഷിബി പീറ്റർ
06. ശ്രീമതി ഷാന്റി ജോസഫ് 19. സി ദയ ഫ്രാൻസിസ് 32. സി. റ്റെസ്ലിൻ മരിയ
07. ശ്രീമതി. ജോയ്‌സി കെ പി 20. സി. ജ്യോതി ജോസഫ് 33. ശ്രീമതി. പിൻസി വി പി
08. ശ്രീമതി മെറിൻ 21. ശ്രീമതി സിമി റിച്ചാർഡ് 34. സി. സാന്ത്വന
09. സി സീന 22. സി. ജെസ്സി ജോർജ് 35. സി. വിജോ മരിയ
10. സി. പ്രെസന്ന 23. സി. വിമൽ റോസ് 36. ശ്രീ ജസ്റ്റിൻ ജോസ്
11. സി നിർമൽ 24. ശ്രീമതി. വിജയമ്മ 37. സി ടിന്റു
12. സി. പ്രീത 25. സി. ലിസ്ബ ജോർജ് 38. ശ്രീമതി റിൻസി പി ഡി
13. ശ്രീമതി സിന്ധു ജോസ് 26. ശ്രീമതി. ടെസ്സി പി ജോസഫ് 39. ശ്രീ. സജോ ജോസഫ്

മുൻ സാരഥികൾ

പേര് പ്രവർത്തന
കാലഘട്ടം
01. സി. സ്റ്റെല്ല മേരി 1958-1979
02. സി. മേരി ജോസഫ് 1979-1982
03. സി. പൻക്രെഷിയ 1982-1987
04. സി. ഡിഗ്‌ന ജോസഫ് 1987-1988
05. സി. ഇൻഫന്റ് ട്രീസ 1988-1992
06. സി. ജോവിസ് 1992-1997
07. സി. ടോംസി 1997-2005
08. സി. ലില്ലി പോൾ 2005-2007
09. സി. അർച്ചന 2007-2009
10. സി. പ്രസന്ന 2009-2010
11. സി. ജെസീന 2010-2012
12. സി. ഫീന പോൾ 2012-2018
13. സി.സാനി ജോസ് 2018-2021

അടിസ്ഥാന സൗകര്യങ്ങൾ / സവിശേഷതകൾ

01. ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
02. ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
03. ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
04. 8000 ത്തോളം ബുക്കുകൾ അടങ്ങിയ വിശാലമായ സ്ക്കൂൾ ലൈബ്രറി.
05. പതിനായിരക്കണക്കിനു ഓൺലൈൻ റിസോഴ്സുകൾ ലഭ്യമാക്കുന്ന പ്രൊജക്ടർ സംവിധാനത്തോടു കൂടിയ ഇ-ലൈബ്രറി.
06. ഹൈസ്ക്കൂൾ, യൂ പി വിദ്യാർത്ഥികൾക്കായി പ്രത്യേകം സജ്ജീകരിക്കപ്പെട്ട സ്വതന്ത്ര സോഫ്ട്വെയറിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ ലാബുകൾ.
07. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിനും സേവനതല്പരതയ്ക്കും വികാസം നൽകുന്ന ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൗട്ട്, ഗൈഡ്, റെഡ്‌ക്രോസ് വിഭാഗങ്ങൾ.
08. കുട്ടികളുടെ സാങ്കേതിക കംപ്യുട്ടർ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് വിഭാഗം.
09. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ ബാൻഡ് ട്രൂപ്.
10. കുട്ടികളുടെ ആത്മീയ പരിപോഷണത്തിനായി കെ.സി.എസ്.എൽ., അൽഫോൻസാ ഗാർഡൻ കൂട്ടായ്‌മകൾ.
11. പാഠപുസ്തകവിതരണത്തിനായി 1976-ൽ ആരംഭിച്ച 11200 കുട്ടികൾ അംഗങ്ങളായ സ്ക്കൂൾ സഹകരണ സംഘം.
12. വിദ്യാർത്ഥികൾക്കായി നൽകപ്പെടുന്ന കൗൺസിലിങ് സേവനം.
13. പ്രകൃതിസംരക്ഷണത്തിനും പരിപാലനത്തിനുമായി ഗവൺമെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഹരിതക്ലബ്‌.
14. വിദ്യാർഥികളിലെ പരസ്പരസഹകരണവും സേവനതല്പരതയും വളർത്തുന്നതിനായി മലയാള മനോരമയുമായി സഹകരിച്ചുള്ള നല്ലപാഠം പ്രവർത്തനങ്ങൾ.
15. സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആർട്സ് ക്ലബ് വഴി നടത്തപ്പെടുന്ന സ്ക്കൂൾ കലോത്സവം, രചനാമത്സരങ്ങൾ, മറ്റു പ്രവർത്തനങ്ങൾ.
16. കായികമികവുകൾ തെളിയിക്കാനുതകുന്ന സ്പോര്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആനുവൽ സ്പോർട്സ് മീറ്റ്.
17. ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി 5 മുതലുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി സ്‌പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ.
18. മലയാളഭാഷാ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ.
19. ശാസ്‌ത്ര-ഗണിത-കംപ്യുട്ടർ പരിജ്ഞാനത്തിനും വിവിധ മത്സരാധിഷ്ഠിത പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്ന സയൻസ്, സോഷ്യൽ സയൻസ്, മാത്‍സ്, ഐ.ടി. ക്ലബുകൾ.
20. സ്ക്കൂൾ ബസ് സർവീസ്
21. ഭവനസന്ദർശനം
22. ഈവനിംഗ് ക്ലാസുകൾ
23. ബാസ്കറ്റ്ബോൾ കോർട്ട്
24. സ്‌റ്റഡി ടൂർ
25. മാലിന്യസംസ്‌കരണത്തിനും കൃത്യമായ അവബോധത്തിനുമായി ക്ലാസ് തലത്തിൽ നിന്ന് തുടങ്ങുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ.
26. ബയോഗ്യാസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ കിച്ചൻ.
27. വിദ്യാർത്ഥികളുടെ പരിപാലനത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടം.
28. പരിസ്ഥിതി സൗഹൃദ ഇക്കോ ക്ലാസുകൾ.
29. അർപ്പണ മനോഭാവമുള്ള 39-ഓളം അദ്ധ്യാപകർ.
30. സ്ക്കൂൾ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ പ്രവർത്തിക്കുന്ന ശക്തമായ പി.ടി.എ., എം.പി.ടി.എ. കമ്മിറ്റികൾ.
31. വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷാ സമിതി.

നേട്ടങ്ങൾ

2017-2018
  • അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
  • ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി 2016-2017 വർഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര ക്ലബ്ബ്കളെ തിരഞ്ഞെടുത്തു.
  • സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷൻ
  • ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ.
  • ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.
  • റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.
  • ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.
  • മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.
  • എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും, 29 ഫുൾ A പ്ലസും 14 ഒൻപത് A പ്ലസും 17 എട്ട് A പ്ലസും കരസ്ഥമാക്കി.
2016-2017
  • അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
  • അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ
  • ഹൈസ്കൂൾ വിഭാഗം ഐ.ടി. മേളയിൽ ഓവറോൾ
  • യു.പി. വിഭാഗം സയൻസ് മേളയിൽ സെക്കന്റ് ഓവറോൾ
  • അങ്കമാലി സബ് ജില്ലതല കലോത്സവത്തിൽ മൂന്നാം സ്ഥാനം
  • സംസ്ഥാനതല ജൂഡോ മത്സരത്തിൽ രണ്ടുസ്വർണ്ണ മെഡലോടെ സെക്കന്റ് ഓവറോൾ
  • അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി പരീക്ഷയിൽ 100ശതമാനം വിജയം .17 ഫുൾ എ.പ്ലസ്.

ഗാലറി

പ്രമാണം:25024-s1.jpeg
മറ്റു പ്രവർത്തനങ്ങൾ

2018-2019


2017-2018

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാവാരാഘോഷം
  • യോഗാപരിശീലനം
  • പി.റ്റി.എ. ജനറൽബോഡി
  • വി. അൽഫോൻസാ ദിനാചരണം
  • സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
  • സ്ക്കൂൾതല ക്ലബ്ബ് ഉദ്ഘാടനം
  • സ്ക്കൂൾ കലോത്സവം
  • സ്വാതന്ത്ര്യദിനാഘോ‍ഷം
  • സ്ക്കൂൾതല പ്രവൃത്തിപരിചയമേള
  • സ്ക്കൂൾതല ശാസ്ത്രമേള (സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഐ.ടി. മേളകൾ)
  • അദ്ധ്യാപക ദിനാചരണം
  • ഓണാഘോഷം
  • സ്പോർട്സ് ഡേ
  • ഗാന്ധിജയന്തി (സേവനവാര ദിനം)


2016-2017

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാവാരാഘോഷം
  • ഇ - ലൈബ്രറി ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
  • പി.റ്റി.എ. ജനറൽബോഡി
  • ഊർജ്ജസംരക്ഷണസെമിനാർ
  • യോഗാപരിശീലനം
  • സ്ക്കൂൾതല ക്ലബ്ബ് ഉദ്ഘാടനം
 * സോഷ്യൽ സയൻസ് ക്ലബ്ബ്
 * സയൻസ് ക്ലബ്ബ്  
 * മാത്തമാറ്റിക്സ് ക്ലബ്ബ്  
 * ഐ.ടി.ക്ലബ്ബ്       
 * പ്രവൃത്തി പരിചയ ക്ലബ്       
  • പുകയില വിരുദ്ധദിനാചരണം
  • സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
  • കെ.സി.എസ്.എൽ. മേഖലാതല ഉദ്ഘാടനം
  • അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷം
  • സ്ക്കൂൾതല പ്രവൃത്തിപരിചയമേള
  • വി. അൽഫോൻസാ ദിനാചരണം
  • റേഡിയോനിലയം
  • സ്ക്കൂൾതല ശാസ്ത്രമേള (സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഐ.ടി. മേളകൾ)
  • വിര നിർമാർജ്ജന ദിനം
  • സ്ക്കൂൾ കലോത്സവം
  • സ്വാതന്ത്ര്യദിനാഘോ‍ഷം
  • കാർഷിക ദിനാചരണം
  • പ്ലാസ്റ്റിക് നിർമാർജ്ജന റീസൈക്ലിംങ് എക്സ്ബിഷൻ
  • അദ്ധ്യാപക ദിനാചരണം
  • ഓണാഘോഷം
  • സ്പോർട്സ് ഡേ
  • ഗാന്ധിജയന്തി (സേവനവാര ദിനം)
  • റോഡ് സുരക്ഷാ ദിനാചരണം
  • സബ്ജില്ലാതല ശാസ്ത്രമേള

യാത്രാസൗകര്യം

സ്കൂളിൽ നിലവിൽ യാത്രാസൗകര്യത്തിനായി സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്. കൂടാതെ നിരവധി പ്രൈവറ്റ് വാഹനങ്ങൾ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി രാവിലെയും വൈകീട്ടും സർവീസ് നടത്തുന്നുണ്ട്. മറ്റു കുട്ടികൾ സൈക്കിളുകളിലും കാൽനടയായും സ്കൂളിൽ എത്തിച്ചേരുന്നു.

കുട്ടികളുടെ സൃഷ്ടികൾ

 മൃത്യു (കവിത)
 ചിത്രരചന 

ചിത്രജാലകം

ചിത്രങ്ങളിലേക്ക് മിഴിതുറക്കാം

വഴികാട്ടി


{{#multimaps:10.18821,76.38832|zoom=18}}


ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
  1. ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
  2. തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
  3. പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ


മേൽവിലാസം

ഹോളി ഫാമിലി എച്ച്.എസ്. അങ്കമാലി, അങ്കമാലി പി.ഒ, എറണാകുളം ജില്ല, കേരളം, സൗത്ത് ഇന്ത്യ, പിൻകോഡ് 683572.

അവശ്യ ലിങ്കുകൾ