ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

WORK EDUCATION(പ്രവൃത്തിപഠനം)

അറിവ് നേടുന്നതുപോലെ തന്നെ പ്രധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുക എന്നത്. തൊഴിലിനോട് ആഭിമുഖ്യം വളർത്തൽ സ്ക്കൂളുകളിൽ മറ്റുവിഷ‍യങ്ങളോഠടൊപ്പം പ്രവൃത്തി പരിചയത്തിനും അവസരം കൊടുക്കുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട ഇരുപത്തഞ്ചോളം തൊഴിലുകൾ കുട്ടികൾ ക്ലാസ്സ് മുറികളിൽനിന്നും പഠിച്ചെടുക്കുന്നു. ഇതിൽ കലാപരവും അല്ലാത്തതുമായ ഇനങ്ങളുണ്ട്.
പഠിച്ചെടുത്ത ഇനങ്ങൾക്ക് സ്കൂൾ തലത്തിൽ മത്സരവേദി ഒരുക്കുന്നു. വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും കൊടുക്കുന്നു. വിജയികളായവരെ ഉപജില്ല തലത്തിലും റവന്യൂ തലത്തിലും സംസ്ഥാന തലത്തിലും മത്സരത്തിൽ പങ്കെടുപ്പിക്കുന്നു. ഈ വർഷം ഈ സ്കൂളിൽ സ്കൂൾ തല പ്രവർത്തി പരിചയ മത്സരം ആഗസ്റ്റ് 9 തിയതി നടത്തി. ഏകദേശം അഞൂറോളം കുട്ടികൾ ഇതിൽ പങ്കെുത്തു.


അൽഫോൺസാ ഗാർഡൻ

ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൺസാമ്മയുടെ തിരുന്നാൾ July 27-ാം തീയതി ആഘോഷിച്ചു. അസംബ്ലിയോടനുബന്ധിച്ച് നടത്തിയ ആഘോഷപരിപാടിയിൽ Local Manager Sr. Liza Mary 2018 -ലെ അൽഫോൺസാ ഗാർഡൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. Headmistrees Rev. Sr. Sany Jose അധ്യക്ഷത വഹിച്ചു സംസാരിച്ചു.കുട്ടികളുടെ ഡാൻസ് സദസ്സിനെ മനോഹരമാക്കി. അൽഫോൺസാമ്മയുടെ ജീവചരിത്രം എല്ലാകുട്ടികൾക്കും projector -ലൂടെ കാണാൻ അവസരമുണ്ടായി. തിരുന്നാളിനോടനുബന്ധിച്ച് കുട്ടികൾക്ക് കവിതാ മത്സരം നടത്തി. മധുരപലഹാരം നൽകി. സി.ഗ്രെയ്സ്ബെൽ, സി.ജ്യോതി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അൽഫോൺസ ഗാർഡൻ പ്രവർത്തിക്കുന്നു.


കെ.സി.എസ്.എൽ

വിശ്വാസം പഠനം സേവനം എന്നീ മുദ്രാവാക്യങ്ങളുമായി ക്രിസ്തുവിലേക്ക് വളരുക എന്ന ലക്ഷ്യത്തോടെ കാത്തലിക് student നുവേണ്ടി നടത്തുന്ന ഒരു സംഘമാണ് കെ.സി.എസ്.എൽ.സ്കൂളിന്റെ ആരംഭം മുതൽ തന്നെ സ്കൂളിൽ ഈ സംഘന വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ആത്മീയവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് വളരെയേറെ സഹായകമാണ്.ഏകദേശം 500-ലധികം കുട്ടികൾ ഈ സംഘടനയിലെ അംഗങ്ങളാണ്. കാലകാലങ്ങളിൽ ഇതിന് നോത‌ൃത്വം നൽകുന്നതിനായി സിസ്റ്റേഴ്സ് ആനിമേറ്റേഴ്സായി പ്രവർത്തിക്കുന്നു. ജൂൺ മാസത്തിൽ സംഘടനകളുടെ ഉദ്ഘാടനം നിർവഹിക്കുന്നു. സ്കൂൾതലപ്രവർത്തനങ്ങൾക്കായി ഒരു മെയിൻ ലീഡറിനെ തിരഞ്ഞെടുക്കുന്നു. ഈ വർഷം കുമാരി റിത്തു തെരേസാണ് സ്കൂൾ ലീഡർ. കൂടാതെ ഓരോ ക്ലാസ്സ് തലത്തിലും ലീഡേഴ്സിനെ തിരഞ്ഞെടുത്ത് ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളെ ക്രമീകരിക്കുകയും ചെയ്യുന്നു.
കുട്ടികൾക്കായി ക്യാമ്പുകൾ, സെമിനാർ, സാഹിത്യമത്സരങ്ങൾ, കലാമത്സരങ്ങൾ എന്നിവ ഓരോ വർഷവും സംഘടിപ്പിക്കുന്നു. വിജയം കരസ്ഥമാക്കുന്നവർക്ക് സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിക്കുന്നു. പല വർഷങ്ങളിലും ബെസ്റ്റ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെടുകയും അവാർഡിന് അർഹമാകുകയും ചെയ്തിട്ടുണ്ട്. കലാസാഹിത്യരംഗങ്ങളിൽ മികവ് പുലർത്തിയത്തിന്റെ ഫലമായി ധാരാളം ട്രോഫികൾ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ഉന്നം വച്ചുകൊണ്ടുളള സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് ഹെ‍ട്മിസ്ട്രസ്സ് സി.സാനി ജോസും ആനിമേറ്റേഴ്സ് സി. റീന പീറ്ററും സി. പ്രസന്നയുമാണ്.
കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് മൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യങ്ങളിൽ നന്മയുടെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഈ സംഘടന ഏറെ സഹായിക്കുന്നു, ഏവരെയും പ്രോൽസാഹിപ്പിക്കുന്നു.