സഹായം Reading Problems? Click here


ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി /6

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മൃത്യു

കാർനിഴലാടിയോഴുകും തെളിവാനിൽ
തീരാവേദനയുതിർക്കും പയകണങ്ങൾ
വന്നെത്തുന്നുവേദനയുടെ
വർഷമേഘം.

പൂഴിപറക്കുന്ന പൃഷ്ഠഭൂമിയിൽ
ഭാനുമരീചിയുംഭയാനകമായി
ജീവിതമെന്നതൊരു തുലാഭാരം
ജീവനെന്നതു ഒരു പൊള്ളജാലകം

പാരിൽ നമുക്ക് പിറവി
മേദിനിയിൽ നമുക്ക് മരണം.
ജനനവും മരണവും ഒന്നിലേക്കെങ്കിൽ
മാനവനിൽ വിവേചനം വ്യർത്ഥം.

മഹാർഹം നമ്മുടെ ജീവനു
ഒരുനിമിഷമെത്തുന്നതറിയാതെയുള്ളിൽ
ശ്യാമമായ വാനിൽ മനസ്സിൽ
മ്ലാനമായ മുഖം വിടരുന്നു.

നിശിതമായ ഈ ജീവിതത്തിനു
ഒരു നിമിഷംകൊണ്ടു നാശം
മൃത്യുവിനെത്തുന്ന മർത്യൻ,
പാവകനിലൂടെ പൃഥ്യുവിൽ.

ശരത് കെ എസ്,