ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ | |
---|---|
![]() | |
വിലാസം | |
കീഴാറൂർ കീഴാറൂർ കീഴാറൂർ , കീഴാറൂർ പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 2005 |
വിവരങ്ങൾ | |
ഇമെയിൽ | ghsskeezharoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44063 (സമേതം) |
എച്ച് എസ് എസ് കോഡ് | 01151 |
യുഡൈസ് കോഡ് | 32140400403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആര്യങ്കോട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാരൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
28-12-2021 | Sathish.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
തലസ്ഥാന നഗരിയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ തെക്കൻ മലയോരമായ കീഴാറൂരിൽ നീർമാലി കുന്നിൻറെ താഴ്വാരത്ത് നെയ്യാറിൻറെ സാമീപ്യവും ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും തൊട്ടുരുമ്മി ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന കീഴാറൂർ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കർമ്മോത്സുകരായ പി.റ്റി.എ. യുടെയും പ്രവർത്തന ഫലമായി ഉന്നത വിജയശതമാനം നിലനിർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ് ഇത്.
1881-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 13 സെന്റും
ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. ദിവാൻ സർ.ശ്രീ.സി.പി. രാമസ്വാമിഅയ്യരുടെ കാലത്ത് കുടിപ്പള്ളിക്കൂടങ്ങൾ സർക്കാർ ഏറ്റെടുത്തതിൻറെ ഭാഗമായി ഈ കുടിപ്പള്ളിക്കൂടം കീഴാറൂർ ഗവ:എൽ.പി.എസ്. ആയി മാറി. അക്കാലത്ത് സേവനമനുഷ്ഠിച്ചിരുന്ന പ്രമുഖ അദ്ധ്യാപകരായിരുന്നു ശ്രീ. സുകുമാരപിള്ള,ശ്രീ.ഗോവിന്ദപിള്ള, ശ്രീ.വാസുദേവൻ, ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ . ഇരുന്നൂറോളം കുട്ടികൾ നിലത്തും പലകയിലും ഇരുന്നാണ് പഠനം നടത്തിയിരുന്നത്. തുടർന്ന് ബ്ളോക്ക് ഓഫീസിൽ നിന്ന് വിദ്യാലയത്തിനുവേണ്ടി 10 സെൻറ് സ്ഥലവും കൂടി അനുവദിച്ചു.
1962-ൽ കീഴാറൂർ ഗവ:എൽ.പി.എസ്. നെ മിഡിൽ സ്കൂളായി അപ്ഗ്രേഡ്
ചെയ്തു. അന്ന് ഏകദേശം തൊള്ളായിരത്തോളം കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്. അന്നത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി.കമലാഭായി ആയിരുന്നു. ശ്രീ. ചെല്ലപ്പൻ സർ, ആനാവൂർ കമലമ്മ സർ, ശ്രീ ബദറുദ്ദീൻ, ശ്രീ തമ്പി റാവുത്തർ, ശ്രീ വർഗ്ഗീസ്, ശ്രീ നാഗപ്പൻ, ശ്രീ പൊന്നുമുത്തൻ എന്നിവരായിരുന്നു അദ്ധ്യാപകർ
1962-ൽ ഓല കെട്ടിടം കാറ്റത്ത് മറിയുകയും ആ സ്ഥാനത്ത് ഷീറ്റിട്ട കെട്ടിടം
നിലവിൽ വരികയും ചെയ്തു. തുടർന്ന് അന്നുള്ള അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി 1965-ൽ ഒരു ഏക്കർ 37സെൻറ് സ്ഥലം കൂടി സ്കൂളിനോട് ചേർക്കപ്പെട്ടു. അസിസ്റ്റൻറ് ഡയറക്ടർ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ കെട്ടിടത്തിൻറെ ആവശ്യകത മനസിലാക്കി 100അടി വീതമുള്ള രണ്ട് കെട്ടിടം ബ്ളോക്കിൽ നിന്ന് അനുവദിക്കുകയും ചെയ്തു.
1975-ൽ സ്കൂളിന്റെ വികസനത്തിനായി സ്കൂൾ പുരോഗമന കമ്മിറ്റി രൂപീകൃതമായി. സ്കൂളിൻറെ വാർഷിക പരിപാടിയിൽ പ്രഥമ അദ്ധ്യാപകൻ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിൻറെ ആവശ്യകത നാട്ടുകാരെ അറിയിക്കുകയും ചെയ്തു
നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1982-83 അദ്ധ്യയന വർഷത്തിൽ മിഡിൽ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂൾ നിലവിൽ വന്നതിനു ശേഷം ശ്രീ. സോമശേഖരൻ നായർ, ശ്രീ.നാഗേന്ദ്രൻപിള്ള, ശ്രീ കൃഷ്ണപിള്ള എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.വിശേഷ ദിവസങ്ങളിൽ മതഗ്രന്ഥ പാരായണം നടത്തിയിരുന്നു. വിവിധ മേഖലകളിൽ കുട്ടികളെ പന്കെടുപ്പിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.കൃഷ്ണപിള്ള,ശ്രീ.സുകുമാരൻ നായർ, ശ്രീ.അപ്പുക്കുട്ടൻ നായർ, ശ്രീമതി. രാഗിണി, ഡോ.ഹെപ്സി ജോയി,ശ്രീമതി.ചന്ദ്രിക,ശ്രീമതി.ബേബി, ശ്രീമതി.ശ്രീകുമാരിയമ്മ, ശ്രീ.ഗോപാലൻ, ശ്രീ.ഫ്രാൻസിസ്,ശ്രീമതി.തങ്കക്കുട്ടി, ശ്രീമതി.ശകുന്തള അമ്മ, ശ്രീ.മോഹനകുമാരൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ജയൻ, ശ്രീ.ഷാജി(ലക്ചറർ,യൂണിവേഴ്സിറ്റി കോളേജ്), ശ്രീമതി.ശ്രീകല (ഒന്നാം റാങ്ക്, എം.എസ്.യൂണിവേഴ്സിറ്റി ).
വഴികാട്ടി
{{#multimaps: 8.461826, 77.1312586| width=800px | zoom=16 }} Govt. HSS Keezharoor |നെയ്യാറ്റിൻകരയിൽ നിന്നും 12 km അകലെ സ്ഥിതി ചെയ്യുന്നു
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44063
- 2005ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ