ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/എന്റെ ഗ്രാമം
കീഴാറൂർ പളളികൂടം
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലാണ് കീഴാറൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് കീഴാറൂർ . കീഴാറൂരിൽ ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും ഗ്രാമത്തിൻറെ വായനശാലകളും ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുൻപിലാണ് ഞങ്ങളുടെ വിദ്യാലയം.
ഭൂമിശാസ്ത്രം
ക്ഷേത്രങ്ങൾ
- ഫണമുഖത്ത് ദേവി ക്ഷേത്രം
- ശ്രീ രാജരാജേശ്വരി ക്ഷേത്രം
സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങൾ

വർണക്കൂടാരം പദ്ധതി
കുട്ടികളുടെ കലാ പ്രകടനങ്ങൾക്കുള്ള ആവിഷ്ക്കാരയിടം . കരകൗശല യിടം; കുട്ടികൾക്ക് സന്തോഷത്തോടെയും അഭിരുചിക്കനുസരിിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന ശിശുസൗഹൃദ പ്രവർത്തന ഇടം.
നവീന ഗ്രന്ഥശാല, കീഴാറൂർ
സ്ഥാപിതം : 1974
ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ഒരു ഓലക്കെട്ടിടത്തിൽ കൂട്ടം കൂടി സംസാരിക്കാനും പത്രം വായിക്കാനും തുടങ്ങി. പഞ്ചായത്തനുമതിയോടെ രണ്ട് സെന്റ് സ്ഥലം അനുവദിച്ച് ഒരു ഷെഡ് സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, തുടങ്ങിയവരുടെ സഹായത്തോടെ ഗ്രന്ഥശാലയ്ക്ക് ലഭിച്ച ഗ്രാന്റ് ഉപയോഗിച്ച് രണ്ട് നില കെട്ടിടം സ്ഥാപിച്ചു. നിലവിൽ 12,000 ത്തോളം പുസ്തകങ്ങളും 2026 മെമ്പർഷിപ്പും ഉണ്ട്. A ഗ്രേഡ് ഗ്രന്ഥശാലയാണ് നവീന. ഏറ്റവും ഒടുവിലായി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങിയവ ലഭിക്കുകയും ചെയ്തു. ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയാണ് നവീന. സർഗ്ഗോത്സവം, വായനാ മത്സരം തുടങ്ങിയവയിൽ ജില്ലാതലത്തിൽ ഒന്നാമതെത്താൻ നവീനയിലെ ബാലവേദി കൂട്ടുകാർക്ക് കഴിഞ്ഞിട്ടുണ്ട്.
