എം.ടി.വി.എച്ച്.എസ്.എസ്., കുന്നം
| എം.ടി.വി.എച്ച്.എസ്.എസ്., കുന്നം | |
|---|---|
| വിലാസം | |
കുന്നം 686511 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04735265256 |
| ഇമെയിൽ | mtvhsskunnam@yahoo.com |
| വെബ്‍സൈറ്റ് | www.mths_kunnam.info |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38047 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | രാന്നി |
| താലൂക്ക് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെച്ചൂച്ചിറ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റോബിൻ.ജി.അലക്സ് |
| പ്രധാന അദ്ധ്യാപിക | മറിയാമ്മ വർഗീസ് |
| അവസാനം തിരുത്തിയത് | |
| 16-11-2021 | 38047 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
'ചരിത്രം'
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന്
12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി ,ടൂറിസ്റ്റ്കേന്ദ്രമായ
പെരുന്തേനരുവി ,എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം.ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു.കുന്നം ദേവീക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്.
കുന്നം ഗ്രാമത്തിന് ചുറ്റുമുള്ള അരയൻപാറ, ചേന്നമ്പാറ ,അച്ചടിപ്പാറ, കോതാനി, കുംഭിത്തോട് ,വെച്ചുച്ചിറ ,കുളമാംകുഴി മുതലായ പ്രദേശങ്ങൾ ഇരുപതാം ന്നുറ്റാണ്ടുവരെ തിരുവിതാംകൂർ ഗവൺമെന്റ് വക വനഭൂമിയായിരുന്നു.ഈ പ്രദേശത്തേക്ക് പടിഞ്ഞാറുനിന്നും ആളുകൾ പ്രവേശിച്ച് വനവിഭവങ്ങൾ ശേഖരിക്കുകയും കൃഷി ചെയ്യുകയും പതിവായിരുന്നെങ്കിലും സ്ഥിരതാമസക്കാരില്ലായിരുന്നു. 1905 ൽ തിരുവല്ല പൂതിയോട്ട് പി. സി ചെറിയാന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനി കുന്നം ഗ്രാമത്തിന് ചുറ്റുമായി 700 ഏക്കർ സ്ഥലം പതിപ്പിച്ച് അവിടെ അരയൻപാറ റബ്ബർ എസ്റ്റേറ്റ് സ്ഥാപിച്ചു.എസ്റ്റേറ്റിന് കിഴക്കു ഭാഗത്തായി 300 ഏക്കർ സ്ഥലം സി എം എസ് മിഷനറി ബിഷപ്പായിരുന്ന ഗിൽ സായിപ്പ് പതിപ്പിച്ചെടുത്തെങ്കിലും അതിൽ പകുതി മൈസൂർ ചാണ്ടിക്ക് കൈമാറി .മൈസൂർ ചാണ്ടിയിൽ നിന്ന് എ.വി. ജോർജ് ആൻഡ് കമ്പനി അത് വിലക്ക് വാങ്ങി. ദേവറോലി എസ്റ്റേറ്റ് സ്ഥാപിച്ചു. ബിൽ സായിപ്പിന്റെ കൈവശമിരുന്ന സ്ഥലമാണ് സോവാർ എസ്റ്റേറ്റ്.
കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു.1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു.ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തുടർന്ന് റവ. എ .ജെ ഏബ്രഹാം പുല്ലമ്പള്ളിൽ, പി .എം. ജോൺ പുല്ലമ്പള്ളിൽ, എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു.1950 ജൂൺ മാസം ഉണ്ടായ വലിയമഴയിൽ സ്കൂൾ കെട്ടിടം തകർന്നത് ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് നാട്ടുകാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കി പണിതു.
ഹൈസ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയ അധികാരികൾഅതിന് അനുകൂലമായി 1952-53ൽ ഉത്തരവ് ഇറക്കുകയും 1956 ൽ ആദ്യ ബാച്ച് തുടങ്ങുകയും ചെയ്തു.ശ്രീ. എം. പി ജോൺ ശ്രീ, എം .എ .ഏബ്രഹാം എന്നിവർ സ്കൂളിന് ആവശ്യമായ സ്ഥലം നല്കി സഹായിച്ചു.വെച്ചൂച്ചിറ പഞ്ചായത്തിലെ തന്നെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത് .1999 ൽ സുവർണജൂബിലി ആഘോഷിച്ചു. 2000 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു .ഇപ്പോൾ ഈ സരസ്വതീ ക്ഷേത്രം നാടിന്റെ അഭിമാനമായി മീകച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,വി എച്ച് എസ് വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമാകരിച്ചിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
- ജൂനിയർ റെഡ്ക്രോസ്
- ആർ കെ എസ് കെ
- ബാന്റ് ട്രൂപ്പ്
- പ്രവൃത്തിപരിചയക്ലാസുകൾ
- തയ്യൽ പരിശീലനം
- മുകുളം
- ജൈവ വൈവിധ്യപാർക്ക്
- എൻ എസ് എസ്
- അസാപ്പ്
- ഓൺ ദി ജോബ് ട്രെയിനിങ്ങ്
- പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ
- കായികമേള
- കലോത്സവം
- പ്രവൃത്തിപരിചയ മേളകൾ
- നല്ലപാഠം
മാനേജ്‍മെന്റ്
മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, 6 ഹയർസെക്കൻഡറികളും 1 വൊക്കേഷണൽ ഹയർസെക്കൻഡറിയും 1 റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി. ലാലമ്മ വർഗ്ഗിസ് കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ശ്രീമതി.മറിയാമ്മ വർഗീസും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. റോബിൻ ജി.അലക്സും ചുമതലവഹിക്കുന്നു. പി.റ്റി.എ പ്രസിഡന്റായി ശ്രി.മധു സി. ബി പ്രവർത്തിക്കുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1952-54 | ശ്രീ.പി.വി.എബ്രഹാം |
| 1954 - 55 | ശ്രീ.റ്റി,സി ജോൺ |
| 1955 - 60 | ശ്രീ. എബ്രഹാം വൈദ്യൻ |
| 1960 - 62 | ശ്രീ .റ്റി. കെ. എൈപ്പ് |
| 1962 - 63 | ശ്രീ. പി. എൈ.ജോസഫ് |
| 1963 - 64 | ശ്രീ.പി. എൈ. എബ്രഹാം |
| 1964- 66 | ശ്രീ. പി. കെ. ഇടിക്കുള |
| 1966- 71 | ശ്രീ. എ. ജെയിംസ് |
| 1971 - 75 | ശ്രീ. ജി. തോമസ് |
| 1975 - 78 | ശ്രീ. കെ. റ്റി. ചാക്കോ |
| 1978- 79 | ശ്രീ. കെ. ഇ. സക്കറിയാ |
| 1979 - 80 | ശ്രീ. ഡി. ചാക്കോ |
| 1980 - 83 | ശ്രീ. ജോർജ് തോമസ് |
| 1983 - 87 | ശ്രീ. പി. എ. മാത്യു |
| 1987 - 88 | ശ്രീമതി. കെ. എം. കുഞ്ഞമ്മ |
| 1988-89 | ശ്രീ. റ്റി. സി. തോമസ് |
| 1989- 1990 | ശ്രീ. ജോയ് മാത്യു |
| 1990- 1992 | ശ്രീ. റ്റി. മത്തായി |
| 1992- 93 | ശ്രീ. കെ. ജെ. ചെറിയാൻ |
| 1993 - 94 | ശ്രീ. എം. മാത്യു |
| 1994 - 99 | ശ്രീമതി. സാലി ജേക്കബ് |
| 1999 - 2001 | ശ്രീ. മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ) |
| 2001 - 2003 | ശ്രീ. ജോർജ് വർഗീസ് |
| 2003 -2006 | ശ്രീമതി. ഏലിയാമ്മ എബ്രഹാം |
| 2006 -2011 | ശ്രീമതി. റോസമ്മ സാമുവേൽ |
| 2011 - 2013 | ശ്രീ. ജോർജ്ജ് സി. മാത്യു |
| 2013 -14 | ശ്രീമതി .ഷീബ എ.തടിയിൽ |
| 2014 -15 | ശ്രീമതി. മേരീ ജോർജ് |
| 2015 -16 | ശ്രീമതി. ആനി പി.ജോർജ് |
| 2016 -2019 | ശ്രീമതി. ബീന എം .ജോർജ് |
| 2019- | ശ്രീമതി. മറിയാമ്മ വർഗീസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.സി.ജി വർഗീസ് -ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ചെനൈ
- കെ.ജി.സാമുവേൽ -ചെയർമാൻ,ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ബാഗ്ലൂർ
പ്രൊഫ. ബാബു കെ പണിക്കർ-അസോസിയേറ്റ് പ്രൊഫസർ എൻ .എസ്.എസ് കോളേജ് ചേർത്തല
അദ്ധ്യാപകർ
യു പി വിഭാഗം
- ഡീന മേരി ലൂക്ക്
- ലിജിമോൾ ജെ
- വൽസമ്മ കെ.കെ
- സൗമ്യ എലിസബത്ത് വർഗീസ്
- സെറീന എബ്രഹാം കെ
- എമി അലക്സാണ്ടർ
എച്ച്. എസ് വിഭാഗം
- മാത്യു പി വർഗീസ്
- അനു വർഗീസ്
- ജയ ജോർജ്
- ബെറ്റി വറുഗീസ്
- ഷീജ കെ ഫിലിപ്പ്
- ആഷ എസ് എൽ
- ഡെസി വി ജെ
- റിനി ജോൺ
- റീന ചാക്കോ
വി.എച്ച്. എസ്. എസ് വിഭാഗം
- ബെറ്റ്‌സി ആനി ഉമ്മൻ
- ലിജു മാമ്മൻ ഉമ്മൻ
- സുമോദ് എം. മാത്യു
- ബിനു ഏബ്രഹാം ടൈറ്റസ്
- സുജി സൂസൻ ദാനിയേൽ
- ബിൻസി കോശി
- ഷൈലൂ ചെറിയാൻ
- ഷീബ ജോൺ
- ലിഷാ അലക്സ്
ഓഫീസ് സ്ററാഫ് വിഭാഗം
- സാമുവേൽ ജോൺ(ക്ലർക്ക്)
- നിത്യ വി മോഹൻ(ക്ലർക്ക്)
- റെജി ഏബ്രഹാം
- ജോസ് ഇ ജെ
- സോളമൻ സി കെ
മികവുകൾ
- വർഷങ്ങളായി തുടരുന്ന മികച്ച എസ് എസ് എൽ സി ,വി എച്ച് എസ് സി വിജയം
- സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ കലണ്ടർ
ദിനാചരണങ്ങൾ
- ലോകപരിസ്ഥിതി ദിനം
- വായനദിനം
- ബഷീർചരമദിനം
- ചാന്ദ്രദിനം
- ഹിരോഷിമ ദിനം
- സ്വാതന്ത്ര്യ ദിനം
- അദ്ധ്യാപക ദിനം
- ഗാന്ധിജയന്തി
- കേരളപ്പിറവിദിനം
- ശിശു ദിനം
ക്ലബ്ബുകൾ
- വീദ്യാരംഗം കലാസാഹിത്യവേദി
- ഗണിതശാസ്ത്ര ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സോഷ്യൽസർവ്വീസ് ലീഗ്
- സഹകരണസംഘം
- ലൈബ്രറി
- കരിയർഗൈഡൻസ് &കൗൺസലിംഗ് സെൽ
- ലഹരിവിരുദ്ധ ക്ലബ്ബ്
- ഇ ഡി ക്ലബ്ബ്
- സ്കൂൾസുരക്ഷ ക്ലബ്ബ്
- റോഡ്സേഫ്‍ടിക്ലബ്ബ്
സ്കൂൾ ഫോട്ടോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.4372137,76.8273175 | zoom=15}}