കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട് | |
---|---|
വിലാസം | |
.സീതത്തോട് കെ.ആര്.പി. എം.എച്ച്.എസ്സ്.എസ്സ്. .. , 689667 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04735258887 |
ഇമെയിൽ | krpmhss@gmail.com |
വെബ്‍സൈറ്റ് | http://krpmhss.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | C R SREERAJ |
പ്രധാന അദ്ധ്യാപകൻ | P S UMA |
അവസാനം തിരുത്തിയത് | |
03-12-2020 | Mathewmanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ
ചരിത്രം
ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- THE ENGLISH MIRROR
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്സ്.
- എസ് പി സി.
- എൻ എസ് എസ്.
മാനേജ്മെന്റ്
ആദരണീയനായ അഡ്വ. വി.ആർ. രാധാകഷ്ണൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. പഠന-പഠനേതര പ്രവർത്തനങ്ങളിൽ അദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്താൻ ധാരാളം ശ്രമങ്ങൾ ഇപ്പോഴും നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.കെ. ഗോപാലൻ നായർ (1963-1993) കെ. വിശ്വനാഥൻ നായർ (1993-1997) സി.ജി. രവീന്ദ്രൻ നായർ (1997-1999) സി.ഏൻ വാസുദേവൻ നായർ (1999-2001) പി. അന്നമ്മ ജോൺ (2001-2002) കെ.ഏ. മറിയാമ്മ (2002-2004) പി.ബ്. ലതികാമണിയമ്മ (2004-2009) എസ് എൻ ഉഷാദേവി (2009- കെ എസ് വിശ്വനാഥൻനായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.