ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ
വിലാസം
ഓമല്ലൂർ

ഓമല്ലൂർ,
ഓമല്ലൂർ
,
689647
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04682230205
ഇമെയിൽoghsonline@gmail.com
കോഡുകൾ
സ്കൂൾ കോഡ്38058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട‍
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറ്റി.വിൽസൺ
പ്രധാന അദ്ധ്യാപകൻപി.ശ്രീജ‌‍‌‌‌‌‌‌‌‌
അവസാനം തിരുത്തിയത്
26-11-202038058
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സെൻറ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ ഹയർസെക്കൻഡറിസ്ക്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്ക്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്ക്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്ക്കൂളായത്.

  ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്രം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. എൻറെ ഗ്രാമം ​ പ്രകൃതി രമണീയവും ശാന്തസുന്ദരവും ആണ് ഓമല്ലൂർ ഗ്രാമം.കുളങ്ങളും കാവുകളും പാടങ്ങളും​ കുന്നുകളും പാറക്കെട്ടുകളും ഈ ഗ്രാമത്തിൻറെ അഴകു വ൪ദ്ധിപ്പിക്കുന്നു.
   ഓമന നെല്ലുള്ള നാടാണ്  ഓമല്ലൂർ  എന്നും  ഓമനത്തമുള്ള ഊരാണ് എന്നും , ഓം നല്ല ഊരാണ് എന്നും അതുമല്ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല്ലൂർ എന്നും പഴമക്കാ൪ അഭിപ്രായപ്പെടുന്നു.
   കിഴക്ക് പത്തനംതിട്ട നഗരസഭയും വടക്കു പടിഞ്ഞാറ് ചെന്നീ൪ക്കര  ഗ്രാമപഞ്ചായത്തും ഈ ഗ്രാമത്തിന്റെ അതി൪ത്തി പങ്കിടുന്നു. കിഴക്കുപടിഞ്ഞാ‌റൊഴുകുന്നഅച്ച൯കോവിലാ൪ തെക്കുഭാഗത്തുള്ള വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും ഓമല്ലൂരിനെ വേ൪തിരിക്കുന്നു. ധാരാളം ക്ഷേത്രങ്ങളും കൃസ്ത്യ൯ പള്ളികളും ഇവിടെയുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായത് ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രമാണ്.ഈ ക്ഷേത്രത്തിലെ കൽചങ്ങലയും കൽനാദസ്വരവും ലോകത്തിന് അത്ഭുതമാണ്.
    ഇവിടെയുള്ള സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ. ഹയ൪സെക്ക൯ഡറിസ്ക്കൂൾ സ്ഥാപിതമായത്.കൂടാതെചരിത്രമുറങ്ങുന്ന മറ്റൊരു ആരാധനാലയമാണ് മഞ്ഞിനിക്കര പള്ളി.
    പ്ര‌കൃതി രമണീയമായസൗന്ദര്യമുള്ളൊരു സ്ഥലമാണ് പുലിപ്പാറ. ഈ പാറയുടെ മുകളിൽ നിന്നാൽ കിലോമീറ്ററുകളോളം  ചുറ്റളവിലുള്ള നാടിൻറെ കാഴ്ച ആസ്വദിക്കാം.
    കാ൪ഷികരം ഗത്ത് വളരെ ശോഭിച്ച് നില്ക്കുന്ന നാടാണ് ഓമല്ലൂ൪. ഓമല്ലൂ൪ വയല് വാണിഭവും അവിസ്മരണീയമാണ്.ചീക്കനാൽ ഓയിൽ മില്ല് വെളിച്ചെണ്ണക്ക് വളരെ പ്രസിദ്ധമാണ്.കലാ സാഹിത്യ രംഗത്തും ഓമല്ലൂ൪ വിളങ്ങി നില്ക്കുന്നു.
     ഓമല്ലൂരിൽ ധാരാളം  വിദ്യാഭ്യാസ സ്ഥാപനങ്ങലുണ്ട്. അതിൽ ഏറ്റവും  പഴക്കം ചെന്നതാണ്  ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധലാബുകളും ,ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്.

ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്.

.

ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ  കുട്ടികൾക്ക് അറിവും പരിശീലനവും   നൽകുന്നതിന്  ആവശ്യമായ  ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ്   ഇവിടെ പ്രവ൪ത്തിക്കുന്നു.  

വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും  ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും  പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന്  ഉള്ള സൗകര്യങ്ങളും  3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും  വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.
  • കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ചിന്നമ്മ/ രാധാമണി/ സരസ്വതിഅമ്മ / ഓ ഐ ജോർജ്ജ് / വി കെ ഗോപാലകൃഷ്ണപിള്ള / ടി പി ഇന്ദിരാദേവി/ രാമചന്ദ്രൻ കർത്താ /പി. ശ്രീജ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം
    /ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/
    താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിറ്‍മ്മാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/
    ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ
    /ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/
    ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്

മികവുകൾ

തുടർച്ചയായ അഞ്ച് വർഷങ്ങളിലായി 100%വിജയം കൈവരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സരസ്വതീക്ഷേത്രം.  സംസ്ഥാനതലത്തിൽ പരീക്ഷാഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നകുട്ടികളുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  എല്ലാ വർഷവും കുട്ടികൾ ഉൾപ്പെടുന്നു എന്നത് ഇവിടുത്തെ അദ്ധ്യാപനമികവിൻറെ നിദർശനമാണ്.

പ്രവർത്തി പരിചയ ജില്ലാതല മത്സരത്തിൽ ഇല്ക്ട്രിക്കൽ വയറിംഗിനും അഗർബത്തി നിർമാണത്തിലും ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നല്കുന്ന പിൻതുണയുടെ  തെളിവാണ്.

അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

എൽ.പി-യു.പി- ഹൈസ്കൂൾ വിഭാഗങ്ങളിലായി 13 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്. ശോഭാകുമാരി. എസ് ആണ് നിലവിലെ പ്രഥമാദ്ധ്യാപിക. ഷൈലാ ബീഗം, ഇന്ദുബാല. ജി, ആശ. സി. എസ്. ,ബിന്ദു തോമസ് എന്നീ അദ്ധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലും സുനി  എസ്,  ശ്രീകല .എസ്. എന്നീ അദ്ധ്യാപകർ   യു.പി വിഭാഗത്തിലും ജയശ്രീ. കെ. ആർ,  ശോഭന.കെ. ആർ,  സൂസൻ തോമസ്, അജിൻ പി. ജോൺ എന്നിവർ എൽ.പി വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നു. കൂടാതെ പ്രവർത്തി പരിചയത്തിൽ അദ്ധ്യാപകനായി ഹക്കീം. എസും  എൽ.പി-യു.പി വിഭാഗങ്ങളിൽ സംസ്കൃതാദ്ധ്യാപകനായി ഡോ. രഞ്ജിത്ത് രാജനും  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷിവിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് പ്രത്യേകപാഠനം നല്കി ലിൻസി, പത്മ എന്നീ അദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു.


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_ഓമല്ലൂർ&oldid=1057921" എന്ന താളിൽനിന്ന് ശേഖരിച്ചത്