സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 7 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38099 (സംവാദം | സംഭാവനകൾ)
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം
വിലാസം
നരിയാപുരം

സെൻറ് പോൾസ് എ ച്ച് ഏ സ് നരിയാപുരം
,
689513
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 06 - 1931
വിവരങ്ങൾ
ഫോൺ04682356379
ഇമെയിൽstpaulsnariyapuram99@gmail.com
കോഡുകൾ
സ്കൂൾ കോഡ്38099 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി അനിത മാത്യു
അവസാനം തിരുത്തിയത്
07-11-202038099
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| }} പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു....... സഹ്യാദ്രിയുടെ മടിത്തട്ടിൽ പ്രകൃതിയുടെ കൈത്തലോടലേറ്റ് പച്ചപ്പ് പുതച്ച് കിടക്കുന്ന അനുഗ്രഹീത ദേശമായ പത്തനംതിട്ട ജില്ലയിലെ നരിയാപുരം ഗ്രാമം. 1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു.

1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്. ഏകദേശം മൂന്നര

ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
  • സയൻസ് ക്ളബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഐ. റ്റി. ക്ലബ്ബ്
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്ക്കൂൾ കൃഷിത്തോട്ടം
  • പൂന്തോട്ടനിർമ്മാണം
  • ജൈവ വൈവിധ്യ പാർക്ക്
  • ശലഭ പാർക്ക്
  • ഔഷധ സസ്യ പാർക്ക്
  • സ്പോർട്ട്സ് & ഗെയിംസ്
  • ആർട്ട്സ് ക്ലബ്ബ്|
  • പ്രെയർ ഗ്രൂപ്പ്|
  • സോഷ്യൽ സർവീസ് ലീഗ്|
  • ലൈബ്രറി|
  • ഹെൽത്ത് ക്ലബ്ബ്|
  • വിദ്യാരംഗം സാഹിത്യവേദി
  • ഹിന്ദി ക്ലബ്
  • സംസ്കൃതം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

മുൻ സാരഥികൾ

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==.

  • ശ്രീ.കെ.റ്റി.മത്തായി (1957-1980)(സ്ഥാപകൻ. ഹെഡ്മാസ്റ്റർ)
  • ശ്രീമതി. മറിയാമ്മ വർഗ്ഗീസ് (1981-1982)
  • ശ്രീ. ജോൺ തോമസ് (1982-2008)
  • ശ്രീ. കെ. എസ്. ബാബു (2008-2015)

‌‌‌*ശ്രീമതി.അനിത മാത്യൂ (2015-- 2018)

  • ശ്രീ ബിജു ജോൺ (1-4-2018-30-04-2020)
  • ശ്രീ.തോമസ് മാത്യു (1-5-2020-

‌‌‌‌‌‌

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==അഡ്വ ജിതേഷ് ജി ഡോ അനീഷ് കുമാർ ഡോ .ജ്യോത്സന 1.==വഴികാട്ടി==

  • പത്തനംതിട്ട നഗരത്തിൽ നിന്നും 2കി.മി. അകലത്തായി മല്ലശ്ശേരി റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • ‍ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാ

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )