സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

670001
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ04972761565
ഇമെയിൽstmichaelsaihsskannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി കെ മനോജ് കുമാർ
പ്രധാന അദ്ധ്യാപകൻഫാ. ടോംസൻ ആന്റണി
സ്കൂൾ ലീഡർജിതിൻ ജോസഫ്
അവസാനം തിരുത്തിയത്
17-10-2025Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിൽ കന്റോൺമെന്റ് റോഡിന്റെയും ബെല്ലാർഡ് റോഡിന്റെയും അരികിലായി സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കേരള ഈശോസഭ മാനേജ്മെന്റിന് കീഴിലാണ് നൂറ്ററുപതിലേറെ വർഷം പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

ചരിത്രം

വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്. അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്ക്കൂൾ. നൂറ്റിയറുപത് വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്രവികാസത്തിനായി സജീവ ശ്രദ്ധ പുലർത്തുന്നു. മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വികാരമാണ്.

ഭൗതിക സാഹചര്യം

മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്നു . ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു.

  • ഹൈസ്കൂൾ കെട്ടിടം
  • ഹയർ സെക്കൻഡറി കെട്ടിടം
  • ഇലക്ട്രിഫൈഡ് ഹൈടെക് ക്ലാസ് റ‌ൂം
  • ഇന്ററാക്ടീവ് ബോർഡ് (39 ക്ലാസ് മുറികളിലും)
  • മൾട്ടിമീഡിയ ക്ലാസ് റ‌ൂം
  • കമ്പ്യൂട്ടർ ലാബ് (UP, HS, HSS)
  • സയൻസ് ലാബ് (HS, HSS)
  • ലൈബ്രറി
  • ഓഡിറ്റോറിയം (ലൊയോള ഹാൾ)
  • മിനി ഹാൾ
  • ആംഫി തീയേറ്റർ
  • കോപ്പറേറ്റീവ് സ്റ്റോർ
  • എൻ സി സി റൂം
  • ഫുട്ബോൾ ടർഫ്
  • ബാസ്ക്കറ്റ് ബോൾ കോർട്ട്
  • റസ്‍ലിങ് റൂം
  • ഫുട്ബോൾ ഗ്രൗണ്ട്
  • ക്രിക്കറ്റ് നെറ്റ്
  • ആർച്ചറി ബട്രസ്
  • മ്യൂസിക് റൂം
  • ആർട്ട് ലാബ് & ഗ്യാലറി
  • പാചകശാല
  • കാന്റീൻ
  • ശുചിമുറി സമുച്ചയം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂർണ്ണത എന്നതാണ് ഈശോസഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം. വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി താഴെപറയുന്ന സർവീസ് സേനകളും ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.

  • സ്കൗട്ട്സ്
  • എൻ സി സി
  • ജൂനിയർ റെഡ് ക്രോസ്
  • നാഷണൽ സർവീസ് സ്കീം
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സയൻസ് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • ഫോൿലോർ ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • മ്യൂസിക് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • സൗഹൃദ ക്ലബ്ബ്
  • സഹൃദയ ക്ലബ്ബ്
  • വിമുക്തി
  • നല്ല പാഠം

മുൻ സാരഥികൾ

  • ഫാദർ ചെറിയാൻ (1985-1997)
  • ഫാദർ ഫിലിപ്പ് (1997-2005)
  • ബ്രദർ ജോസ് (2005-2014)
  • ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ (2014-2018)
  • ബെന്നി മാത്യു (2018-2019)
  • പി പി മഹേഷ് കുമാർ (2019-2023)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി ജയചന്ദ്രൻ (എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്, ദിശ ഡയറക്ടർ)
  • നവീൻ നാരായണൻ (വ്യവസായി (മുൻ അധ്യക്ഷൻ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്)
  • ഡോ: സി വി രഞ്ജിത്ത് (സംഗീതജ്ഞൻ, ഡെന്റിസ്റ്റ്)
  • വിഷ്ണു ശ്യാം (സംഗീതജ്ഞൻ, ഗായകൻ)

മാനേജ്മെന്റ്

വഴികാട്ടി

  • ദേശീയപാതയിൽ നിന്ന് 2 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.

  • കണ്ണൂർ എയർപോർട്ടിൽ നിന്നും 23 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി. മീ. ദൂരെ കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
  • കണ്ണൂർ പുതിയ ബസ് സ്റ്റാന്റിൽ നിന്നും 1.5 കി. മീ. മാറി കന്റോൺമെന്റ് റോഡരികിൽ സ്ഥിതി ചെയ്യുന്നു.