സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദേശീയ ഗ്രേപ്ലിങ് ചാമ്പ്യൻഷിപ്പ് - ഉജ്ജ്വലനേട്ടവുമായി സെന്റ് മൈക്കിൾസ്
ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നടന്ന 5-ാമത് ദേശീയ ഗ്രേപ്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയവരിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളും. കേരളത്തിനായി ആൺകുട്ടികളുടെ വിത്ത് ഗി, വിത്തൗട്ട് ഗി വിഭാഗങ്ങളിലാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ആഷ്‍ലി ജോൺ പി (2 സ്വർണ്ണം), അലൻ സി ജോസ് (1 സ്വർണ്ണം, 1 വെള്ളി), ആദിദേവ് പി (2 വെള്ളി), അമേഗ് ടി കെ (1 വെള്ളി, 1 വെങ്കലം), ആൽഡ്രിൻ ജെ മെൻഡോസ (1 വെങ്കലം), അലോഷ്യസ് സാൽവദോർ മെൻഡോസ (1 വെങ്കലം), കെസ്റ്റർ തോമസ് കുറിച്ചിയിൽ (1 വെങ്കലം), ബെസ്റ്റർ ജോസഫ് കുറിച്ചിയിൽ (1 വെങ്കലം) എന്നിവർ മെഡലുകൾ നേടിയത്.
വിദ്യാരംഗം കണ്ണൂർ നോർത്ത് ഉപജില്ല - പ്രവർത്തന മികവ് -തുടർച്ചയായി നാലാം തവണയും സെന്റ് മൈക്കിൾസ്
കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന മികവിന് ഏർപ്പെടുത്തിയ മികവ് പുരസ്കാരം ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായ നാലാം വർഷവും സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി, വിദ്യാരംഗം കോർഡിനേറ്റർ വീണ വി നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ 2024 - 25 അധ്യയനവർഷം സംഘടിപ്പിച്ച വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം കരസ്ഥമാക്കിയത്.
നല്ല പാഠം - ജില്ലാതല പുരസ്കാരം ഏറ്റുവാങ്ങി
നല്ല പാഠം പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി നല്ലപാഠം കോർഡിനേറ്റർമാരായ സലൂജ ഗ്ലാറ്റ്യൂസ്, ലിസി ആന്റണി, വിദ്യാർത്ഥികളായ ആരോൺ ജോസൻ, ഇനാൻ സിയാദ് എന്നിവർ ഏറ്റുവാങ്ങി.
ഹാട്രിക് നേട്ടം -വിദ്യാരംഗം കലാസാഹിത്യ വേദി - കണ്ണൂർ നോർത്ത് ഉപജില്ല - പ്രവർത്തന മികവ് പുരസ്കാരം (ഹൈസ്കൂൾ വിഭാഗം)
കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഏർപ്പെടുത്തിയ 2023-24 വർഷത്തെ പ്രവർത്തന മികവ് പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്. തുടർച്ചയായ മൂന്നാം വർഷമാണ് വിദ്യാലയം ഈ നേട്ടം കൈവരിക്കുന്നത്.
ഇരട്ട നേട്ടത്തിന്റെ തിളക്കത്തിൽ അമൃതം മലയാളം - കണ്ണൂർ ജില്ലാ ഇന്നോവേറ്റീവ്, മികവ് പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം
സമഗ്ര ശിക്ഷാ കേരളം കണ്ണൂർ റവന്യൂ ജില്ലാ ഇന്നോവേറ്റീവ് സ്കൂൾ പുരസ്കാരത്തിലും (2023-24) പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാദമിക് മികവ് പുരസ്കാരത്തിലും സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനം.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യയന വർഷം മുഴുവനായി നടപ്പിലാക്കിയ അമൃതം മലയാളം - ഭാഷാശേഷീ പരിപോഷണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
കണ്ണൂർ നോർത്ത് ഉപജില്ലാ ഇന്നോവേറ്റീവ് സ്കൂൾ പുരസ്കാരം (2023-24
സമഗ്ര ശിക്ഷാ കേരളം കണ്ണൂർ നോർത്ത് ബി ആർ സി ഇന്നോവേറ്റീവ് സ്കൂൾ പുരസ്കാരം (2023-24) സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യയന വർഷം മുഴുവനായി നടപ്പിലാക്കിയ അമൃതം മലയാളം - ഭാഷാശേഷീ പരിപോഷണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
വിദ്യാരംഗം കലാസാഹിത്യ വേദി - കണ്ണൂർ നോർത്ത് ഉപജില്ല - പ്രവർത്തന മികവ് പുരസ്കാരം (ഹൈസ്കൂൾ വിഭാഗം)
കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഏർപ്പെടുത്തിയ 2022-23 വർഷത്തെ പ്രവർത്തന മികവ് പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്.
തുടർച്ചയായ രണ്ടാം വർഷമാണ് വിദ്യാലയം ഈ പുരസ്കാരം കരസ്ഥമാക്കുന്നത്.
കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പി പ്രദീപ് കുമാറിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും പുരസ്കാരം ഏറ്റുവാങ്ങി. ബി പി സി കെ സി സുധീർ, ഉപജില്ലാ വിദ്യാരംഗം കോർഡിനേറ്റർ കെ വിജയശ്രീ എന്നിവർ സംസാരിച്ചു.
കണ്ണൂർ റവന്യൂ ജില്ലാ ഇന്നോവേറ്റീവ് സ്കൂൾ പുരസ്കാരം
സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ ഇന്നോവേറ്റീവ് സ്കൂൾ പുരസ്കാരം (2022-23) സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യയന വർഷം മുഴുവനായി നടപ്പിലാക്കിയ അറിവാനന്ദം കുടുംബസമേതം - സമഗ്ര വായന പരിപോഷണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
കണ്ണൂർ റവന്യൂ ജില്ലാ അക്കാദമിക് മികവ് പുരസ്കാരം
കണ്ണൂർ റവന്യൂ ജില്ലാ അക്കാദമിക് മികവ് പുരസ്കാരം (2022-23) സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യയന വർഷം മുഴുവനായി നടപ്പിലാക്കിയ അറിവാനന്ദം കുടുംബസമേതം - സമഗ്ര വായന പരിപോഷണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
കണ്ണൂർ വിദ്യാഭ്യാസ ജില്ലാ അക്കാദമിക് മികവ് പുരസ്കാരം
കണ്ണൂർ വിദ്യാഭ്യാസ ജില്ലാ അക്കാദമിക് മികവ് പുരസ്കാരം (2022-23) സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യയന വർഷം മുഴുവനായി നടപ്പിലാക്കിയ അറിവാനന്ദം കുടുംബസമേതം - സമഗ്ര വായന പരിപോഷണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
കണ്ണൂർ നോർത്ത് ഉപജില്ലാ ഇന്നോവേറ്റീവ് സ്കൂൾ പുരസ്കാരം
കണ്ണൂർ നോർത്ത് ബി ആർ സി ഇന്നോവേറ്റീവ് സ്കൂൾ പുരസ്കാരം (2022-23) സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യയന വർഷം മുഴുവനായി നടപ്പിലാക്കിയ അറിവാനന്ദം കുടുംബസമേതം - സമഗ്ര വായന പരിപോഷണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
വിദ്യാരംഗം കലാസാഹിത്യ വേദി - കണ്ണൂർ നോർത്ത് ഉപജില്ലയിൽ പ്രവർത്തന മികവ് പുരസ്കാരം (ഹൈസ്കൂൾ വിഭാഗം)
കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഏർപ്പെടുത്തിയ 2021-22 വർഷത്തെ പ്രവർത്തന മികവ് പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്.
മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പങ്കജാക്ഷനിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും പുരസ്കാരം ഏറ്റുവാങ്ങി.