സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/മറ്റ്ക്ലബ്ബുകൾ
കാർഷിക ക്ലബ്ബ്
- ഫ്രൂട്ട്സ് ഗാർഡൻ
- ഇഞ്ചിത്തോട്ടം
- ചിപ്കോ ഗാർഡൻ & സുഗതവനം
- ഹെർബൽ ഗാർഡൻ
- പച്ചക്കറിത്തോട്ടം
നല്ല പാഠം
സെന്റ് മൈക്കിൾസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടികളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു. "കൈത്താങ്ങ്"എന്നാണ് ഈ സഹായ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു. സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജ ഗ്ലാട്ട്യൂസ് ശ്രീമതി ലിസി മാത്യു എന്നിവരാണ്.
ജില്ലാ ആശുപത്രിയിൽ വായനാമൂലയൊരുക്കി നല്ലപാഠം കൂട്ടുകാർ
നല്ല ചിന്തയ്ക്ക് വായന, ആരോഗ്യത്തിന് വൃക്ക; രണ്ടും സംരക്ഷിക്കാം എന്ന സന്ദേശവുമായി ഡയാലിസിസ് സെന്ററിലെ മുഷിപ്പിക്കുന്ന കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം യൂണിറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വായനാമൂല ഒരുക്കി. ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് വായനാമൂലയുടെ ഉദ്ഘാടനം നിർവഹിച്ചു. നഴ്സിംഗ് സൂപ്രണ്ടുമാരായ തനൂജ, ശാന്ത എന്നിവർ പങ്കെടുത്തു. നല്ല പാഠം കോർഡിനേറ്റർമാരായ സലൂജ ഗ്ലാട്ട്യൂസ്, ലിസി ആന്റണി എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ദിനാചരണം - ബോധവത്ക്കരണ ക്ലാസ്
ലോക ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം രാജീവൻ നേതൃത്വം നല്കി. വിദ്യാലയത്തിലെ ഇംഗ്ലീഷ് ക്ലബ്ബ്, വിമുക്തി ക്ലബ്ബ്, നല്ലപാഠം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നല്ല പാഠം - അക്ഷരപ്പച്ച പദ്ധതിക്ക് തുടക്കമായി
പുനരുപയോഗം എന്ന ആശയത്തെ മുൻനിർത്തി സമാഹരിച്ച പഴയ പുസ്തകങ്ങൾ പുതുതലമുറയ്ക്ക് കൈമാറി. 1966 -ൽ പ്രസിദ്ധീകരിച്ച ചെല്ലമ്മ ജോസഫിന്റെ പ്രമീള എന്ന പുസ്തകവും ഇതിൽ ഉൾപ്പെടും.