സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/സ്പോർട്സ് ക്ലബ്ബ്
ദേശീയ ഗ്രേപ്ലിങ് ചാമ്പ്യൻഷിപ്പ് - ഉജ്ജ്വലനേട്ടവുമായി സെന്റ് മൈക്കിൾസ്
ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നടന്ന 5-ാമത് ദേശീയ ഗ്രേപ്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയവരിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളും. കേരളത്തിനായി ആൺകുട്ടികളുടെ വിത്ത് ഗി, വിത്തൗട്ട് ഗി വിഭാഗങ്ങളിലാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ആഷ്‍ലി ജോൺ പി (2 സ്വർണ്ണം), അലൻ സി ജോസ് (1 സ്വർണ്ണം, 1 വെള്ളി), ആദിദേവ് പി (2 വെള്ളി), അമേഗ് ടി കെ (1 വെള്ളി, 1 വെങ്കലം), ആൽഡ്രിൻ ജെ മെൻഡോസ (1 വെങ്കലം), അലോഷ്യസ് സാൽവദോർ മെൻഡോസ (1 വെങ്കലം), കെസ്റ്റർ തോമസ് കുറിച്ചിയിൽ (1 വെങ്കലം), ബെസ്റ്റർ ജോസഫ് കുറിച്ചിയിൽ (1 വെങ്കലം) എന്നിവർ മെഡലുകൾ നേടിയത്.
മൈക്കിൾസ് സൂപ്പർ ലീഗ് - 10 ഡി ചാമ്പ്യന്മാർ
സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബ് പത്താം ക്ലാസ് വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച മൈക്കിൾസ് സൂപ്പർ ലീഗ് ടർഫ് ഫുട്ബോൾ ടൂർണ്ണമെന്റിൽ 10 ഡി ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് 10 സി യെ പരാജയപ്പെടുത്തി. വിജയികൾക്ക് വേണ്ടി ഷാരോൺ കെ ഹാട്രിക് നേടി, മറ്റൊരു ഗോൾ നേടിയത് അക്ഷയ് ആണ്. ഷാരോൺ കളിയിലെ താരമായി. വിജയികൾക്ക് വൈശാഖ് സുഗുണൻ ട്രോഫികൾ വിതരണം ചെയ്തു. കായികാധ്യാപകരായ കപിൽ സെബാസ്റ്റ്യൻ, ജിതിൻ റോഷൻ എന്നിവർ നേതൃത്വം നല്കി.
മൈക്കിൾസ് '64 - All Kerala School's Open Chess Tournament - സീസൺ 5 - ജൂലായ് 12 ന്
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അഞ്ചാമത് ഓൾ കേരള ചെസ്സ് ചാമ്പ്യൻഷിപ്പ് മൈക്കിൾസ് '64 ജൂലായ് 12 ന് നടക്കും. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി അണ്ടർ 10, അണ്ടർ 14, അണ്ടർ 19 എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് മൽസരം നടക്കുക. വിജയികൾക്ക് ആകെ ഒന്നര ലക്ഷത്തിലധികം രൂപയുടെ കാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും സമ്മാനമായി ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 8281485283, 7994342990, 9049116473 രജിസ്ട്രേഷനുള്ള അവസാന തീയ്യതി : ജൂലായ് 5