സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-242024-25


1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

ആരംഭകാലത്തെ ഹൈസ്കൂൾകെട്ടിടം .

ആമുഖം

 

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ്  മഹാമാരി  നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുപോയി തുടങ്ങിയതോടെ  വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ  ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു മുൻപുണ്ടായിരുന്നത് .സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.....

ജ‍ൂൺ 1. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു .

 
പ്രവേശനോത്സവം

ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പിടിഎയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .കാലാവസ്ഥ അനുകൂലമായതിനാൽ സ്വീകരണ പരിപാടികൾ മനോഹരമായി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.9 ലേയും 10 ലേയും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ആദ്യ ദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നുവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.........കൂടുതൽ

ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.

 
പരിസ്ഥിതി ദിനം

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾസംഘടിപ്പിച്ചു.10 A യിൽ പഠിക്കുന്നു സിയോൻ സാജൻ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞഎടുത്തു. വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതിഗാനം ആലപിച്ചു .ഹെഡ്‍മാസ്റ്റർ ടോംസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡിനേറ്റർ ശ്രീ .ഷാജൻ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളില‍ും വൃക്ഷതൈകൾ നട്ട‍ു. .................കൂടുതൽ അറിയാം.

 
ശ്രീമതി.ഗീതി റോസ്
 
സൂര്യപ്രഭ

ശ്രീമതി.ഗീതി റോസ് ടീച്ചറെയ‍ും,വിദ്യാർത്ഥിനിയായ സൂര്യപ്രഭയേയും ആദരിച്ച‍ു.

ജൂൺ 19: കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ  ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു .സ്കൂളിൽ എ പ്ലസ് വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു ആദരിക്കൽ. മാനന്തവാടി കോർപ്പറേറ്റ് സ്കൂളുകളുടെ മാനേജരായ റവറന്റ് ഫാദർ സിജോ എളങ്കുന്നംമ്പുഴ ഇരുവർക്കും മെമെന്റോ നൽകി ആദരിച്ചു.

.

ജൂൺ 19. വായനദിനമായി ആചരിച്ചു..

 
വായനാ ദിനാചരണം

ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് പൊതു ചടങ്ങ് സംഘടിപ്പിച്ചു . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ .ടി കെ .രമേശൻ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു . ബത്തേരി സെൻമേരിസ് കോളേജ് മലയാളം വിഭാഗം മേധാവി ഫാദർ ജിൻസ് വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി . വായന മനുഷ്യൻറെ ഹൃദയങ്ങളെ തുറക്കുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.......കൂടുതൽ

ജൂൺ 19. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം .

 
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ജൂൺ 19 വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സെന്റ് മേരിസ് കോളേജ് പ്രിൻസിപ്പൽ Dr.പി.സി. റോയ് നിർവഹിച്ചു.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും  വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ  വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച്  മൺചിരാതുകൾ തെളിയിച്ചു.

വായനാ വാരം- വായന ദിനാചരണത്തെ തുടർന്ന്  ഒരാഴ്ച വായനവാരമായി ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി (ജ‍ൂൺ 21,22,23,24) മാറ്റിവയ്ക്കുകയും അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.അവസാന ദിവസം  ഭാഷാ ഇതര വിഷയങ്ങൾക്കായി മാറ്റിവെച്ചു .

ജൂൺ 21. വേൾഡ് മ്യൂസിക് ഡേ.

ലോക സംഗീത ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി സെബാസ്റ്റ്യൻ സംഗീതം ആലപിച്ചു .മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിവിധ സംഗീത പരിപാടികളും സംഘടിപ്പിച്ചു .സംഗീതജ്ഞരെയും ഗായകരെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് മ്യൂസിക് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള സംഗീതത്തോടുള്ള ഇഷ്ടം അവതരിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വളർന്നുവരുന്ന യുവജനങ്ങളെയും പ്രൊഫഷണൽ സംഗീതജ്ഞരെയും പ്രചോദിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.

 
ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗ  ഡെമോൺസ്ട്രേഷൻ.

ജൂൺ 21. വേൾഡ് യോഗാ ഡേ.

ലോക യോഗാ ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും യോഗ ഡെമോൺസ്ട്രേഷന‍ും ഡിസ്പ്ലേയും സംഘടിപ്പിച്ചു .അസംപ്ഷൻ ഹൈസ്കൂളിലെ എൻ.സി.സി.കേഡറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യോഗ പ്രദർശനത്തിൽ നൂറോളം എ.സി.സി വിദ്യാർത്ഥികൾ പങ്കെടുത്തു .പരിപാടികൾക്ക് സി.ടി.ഓ (എൻസിസി ഇൻചാർജ് .)ശ്രീ .അർജുൻ തോമസ് നേതൃത്വം നൽകി.സ്കൂൾ  ഹെഡ്മാസ്റ്റർ ശ്രീ.ടോംസ് ജോൺസൺ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.പരിപാടികൾ രണ്ടുമണിക്കൂർ നീണ്ടുനിന്നു .

 
വിദ്യാർത്ഥികളെ ആദരിക്ക‍ുന്ന‍ു...
 
റൂബി ജൂബിലി യുടെ ഉദ്ഘാടന കർമ്മം

ജൂൺ 25. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ച‍ു.

ഈ വർഷവ‍ും എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം .പരീക്ഷ യിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളുംവിജയിക്കുകയും,73 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടു ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .കഴിഞ്ഞവർഷവും  എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുമുണ്ടായി.

ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ.യും മാനേജ്‍മെന്റ‍ും അഭിനന്ദിച്ചു. ഇരുപത്തിയഞ്ചാം തീയതി ജൂൺ മാസം വിദ്യാർത്ഥികളെ പ്രത്യേകം സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു .എപ്ലസ് നേടിയ 73 വിദ്യാർഥികൾക്കും മെമെൻറോകൾ വിതരണം ചെയ്തു............കൂടുതൽ വായിക്കാം.

ജൂൺ 25. റൂബി ജൂബിലി ഉദ്ഘാടനം നിർവഹിച്ചു.

  ഒരുവർഷം നീണ്ടുനിൽക്കുന്ന സ്കൂളിൻറെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി കോർപ്പറേറ്റ് സ്കൂളുകളുടെ മാനേജർ ഫാദർ സിജോ ഇളങ്കുന്നംപ്പുഴയാണ്  റൂബി ജൂബിലിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോസ് പരുവുമ്മേൽ അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ ശ്രീ.ടോംസ് ജോൺ, മനോജ് സർ എന്നിവർ സംസാരിച്ചു .

ജൂൺ 26. ലഹരി വിരുദ്ധ ദിനം :വാരാചരണം സംഘടിപ്പിച്ചു .

 
ലഹരിവിരുദ്ധ വാരാചരണം

സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു. വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി .വീഡിയോ സ്കൂളിന്റെ യൂട്യൂബ്ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .........കൂടുതൽ വായിക്കാം.

ജൂലൈ 11. ലോകജനസംഖ്യ ദിനം.

ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും വിഷയത്തിൽ ശ്രീ .ഷാജു .എം. എസ് സന്ദേശം നൽകി.ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു.

ജൂലൈ 18. സ്കൂൾ പാർലമെൻറ് ഇലക്ഷൻ

 
സത്യപ്രതിജഞ ചെയ്യുന്ന പാർലമെൻറ് മെമ്പർമാർ

ജൂലൈ 18 ,വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും സാമൂഹിക അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പിലെ രീതികൾ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ബാലറ്റ് സംവിധാനം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത് .മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ .ക്ലാസ് തലത്തിൽ പ്രിസൈഡിങ്ങ് ഓഫീസർ എന്നിവർ നിയമിതരായി.സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനും അവസരമൊരുക്കി. ജനാധിപത്യരീതിയിൽ രഹസ്യ വോട്ടെടുപ്പിലൂടെയാണ്  പാർലമെൻറ് മെമ്പർമാരെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട മെമ്പർമാർ ചേർന്ന് സ്കൂൾ  ലീഡറെ തിരഞ്ഞെടുക്കുന്നു .സ്കൂൾ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് മെമ്പർമാരുടെയും സ്കൂൾ ലീഡറുടെയും സത്യപ്രതിജ്ഞപ്രത്യേക സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തി .

ജൂലൈ 21. ചാന്ദ്രദിനം.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി .

 
സ്കൂൾ കലോത്സവം

ആഗസ്റ്റ് 4,7. സ്കൂൾ കലോത്സവം.

സ്കൂൾ കലോത്സവം ആഗസ്റ്റ് 4,7. എന്നീ തീയതികളിലായി സംഘടിപ്പിച്ചു. മൂന്ന് വേദികളിലായി വിവിധ പരിപാടികൾ ക്രമപ്പെടുത്തി അവതരിപ്പിച്ചു. നാടക നൃത്ത ഇനങ്ങൾ പ്രധാന വേദിയിലും മറ്റു ചില ഇനങ്ങൾ രണ്ടാമത്തെയും മൂന്നാമത്തെയും വേദികളിലായി സംഘടിപ്പിച്ചു .വേദികൾക്ക് രാഗം ,താളം , ശ്രുതി എന്നീ പേരും നൽകി നൽകി. സ്റ്റേജിതര മത്സരങ്ങൾ നേരത്തേ സംഘടിപ്പിച്ചു വിലയിരുത്തിയരുന്നു.....കൂടുതൽ

ആഗസ്റ്റ് 6,9. ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു.

ആഗസ്റ്റ് 15. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു ..

 
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം

അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ വി രാജേഷ് ,ശ്രീമതി ബീന ബിജ‍ു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷ ത്തോടനു ബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .......കൂടുതൽ വായിക്കാം..

ആഗസ്റ്റ് 19. വിദ്യാർഥികൾക്കായി സത്യമേവജയതേ  പരിശീലന പരിപാടി സംഘടിപ്പിച്ചു.

 
സത്യമേവജയതേ  പരിശീലന പരിപാടി

കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ...........കൂടുതൽ

 
അർജുൻ സാറിന് യാത്രയയപ്പ് .

ആഗസ്റ്റ് 30. അർജുൻ സാറിന് യാത്രയയപ്പ് നൽകി .

ലഡാക്കിൽ വച്ച് നടക്കുന്ന എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിന് കൽപ്പറ്റ റെക്സിൻ ലൈനിൽ യാത്രയയപ്പ് നൽകുി.എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിനെ അധ്യാപകരും പിടിഎയും യാത്രയയപ്പ് നൽകുി.......കൂടുതൽ..

സെപ്റ്റംബർ 2. ഓണാഘോഷം .

 
ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. കോവിഡാനന്തര  വർഷത്തിൽ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ ഓണാഘോഷത്തിന് വിവിധ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു. പി ടി എ യും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഓണപ്പൂക്കളം മുതൽ വടംവലി വരെയുള്ള ആകർഷകമായ മത്സര പരിപാടികളാണ് സംഘടിപ്പിച്ചത്.....കൂടുതൽ..

സെപ്റ്റംബർ 2. അധ്യാപക ദിനാചരണം നടത്തി

 
അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ വി രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി  ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിച്ചു .........കൂടുതൽ

ജില്ലയിലെ മികച്ച ഹൈസ്കൂളുകളിൽ  അസംപ്ഷനും പ്രശംസപത്രം!

 
മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം
 
മികച്ച സ്കൂളിന് മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം HM സ്വീകരിക്കുന്നു..

വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ മികവ് വിലയിരുത്തുകളോടൊപ്പം, സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും, സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു.  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി 100% വിജയം നിലനിർത്തുന്നു. ഈ കഴിഞ്ഞവർഷം 73 ഫുൾ എ പ്ലസ് 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .

 
വർക്ക് എക്സ്പീരിയൻസ്

സെപ്റ്റംബർ 13. സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ.

ആഗസ്റ്റ് 10 തീയതിയിൽ സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ സംഘടിപ്പിച്ചു.ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ അലോട്ട് ചെയ്തിരുന്നു. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പതിനെട്ടോളം ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. യൂസ്ഡ് ഫുഡ് പ്രോഡക്റ്റ് ഫ്രം വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ് ,എംബ്രോയ്ഡറി, അഗർബത്തി മേക്കിങ് ,  പപ്പറ്റ് മേക്കിങ്തുടങ്ങിയ പ്രധാന  ഇനങ്ങൾ ആയിരുന്നു. സയൻസ് ഫെയറിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും, അതിനനുസരിച്ച് ഉള്ള ചില നൂതന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും അവസരം ലഭിച്ചു .ഇതിന് വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു ...........കൂടുതൽ വായിക്കാം

 
ഹിന്ദി ദിനാചരണം

സെപ്റ്റംബർ 14. ഹിന്ദി ദിനാചരണം

സെപ്റ്റംബർ 14  രാജ്യമൊട്ടുക്കുംഹിന്ദി ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിലും വിവിധ പരിപാടികൾ സംടിപ്പിക്കപ്പെട്ടു. ഹിന്ദി കവിത,ദേശഭക്തിഗാനം പുസ്തക  പരിചയം,പ്രമുഖരുടെ  ഹിന്ദിയെ കുറിച്ചുള്ള  ചിന്തകൾ,സംഘഗാനം ,ഹിന്ദി പ്രസംഗം എന്നിവ സംഘടിപ്പിച്ചു.

സെപ്റ്റംബർ 29,30. സ്കൂൾ സ്പോർട്സ് .

 
ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തുന്നു..

സെപ്റ്റംബർ 29,30 തീയതികളിലായി സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തി. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി. സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു് .വിദ്യാർത്ഥികളുടെ മനോഹരമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന്  ചാരുതയേകി. മാസ്റ്റർ മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു .സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾഎത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.  അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും  കൗതുകത്തോടെ നോക്കി നിന്നു. സ്കൂൾ സ്പോർട്സ്  മേളയ്ക്ക് മുന്നോടിയായി ദീപശിഖ പ്രയാണം നടന്നു . സ്പോർട്സ് താരങ്ങൾതാരങ്ങൾ ദീപശിഖ തെളിയിച്ച മുഖ്യാതിഥിക്ക്  കൈമാറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു..........കൂടുതൽ

 
ലഹരി വിരുദ്ധ കാമ്പൈൻ

ഒക്ടോബർ 6മുതൽ ലഹരി വിരുദ്ധ കാമ്പൈൻ .

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെ നേരിടാൻ സംസ്ഥാന സർക്കാരും സമൂഹവും  ദൃഢനിശ്ചയത്തിലാണ് .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ   തുടരണമെന്ന്  ആവശ്യത്തെ തുടർന്ന്, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ആറു മുതൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച നടപ്പിലാക്കി വരുന്നു . പോസ്റ്റർ പ്രദർശനം ,ലഹരിവിരുദ്ധ കാമ്പയിൻ ,ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസുകൾ സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നു.......കൂടുതൽ .

 
മോട്ടിവേഷൻ ക്ലാസ്സ്

ഒക്ടോബർ 13. മോട്ടിവേഷൻ ക്ലാസ്സ് നടത്തി

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, വ്യക്തിത്വ വികസനത്തിനുമായി മോട്ടി വേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ശ്രീ. മിഥുൻ ബത്തേരി ക്ലാസ്സിന് നേതൃത്വം നൽകി.

ഒക്ടോബർ. റൂബി ജൂബിലി കുടുംബസംഗമം നടത്തി.

 

അസംപ്ഷൻ ഹൈസ്കൂൾ പൂർവാധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും കുടുംബസംഗമം നടത്തി. റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്താൻ ഉദ്ദേശിച്ചിരുന്ന നാൽപ്പതിന പരിപാടികളിൽ ഒന്നായിരുന്നു പൂർവാധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും കുടുംബസംഗമം .സ്കൂളിൽ പ്രാരംഭകാലം മുതൽ കഴിഞ്ഞ വർഷം വരെ സേവനം ചെയ്ത പൂർവ്വഅധ്യാപകരെയും,ഇവിടെനിന്ന് ട്രാൻസ്ഫർആവുകയോ,പിരിയുകയോ ചെയ്ത അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും സംഗമം ആണ് നടത്തിയത്.സ്കൂളിന്റെ മുൻ ഹെഡ്മിസ്ട്രസും വനിതാ കമ്മീഷൻ ചെയർപേഴ്സണും ആയിരുന്ന ശ്രീമതി റോസക്കുട്ടി ടീച്ചർ ആയിരുന്നു മുഖ്യ അതിഥി.സംഗമത്തിന് വന്ന അധ്യാപകരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ഭക്ഷണത്തോടെ പിരിയുകയും ചെയ്തു. സംഗമത്തിൽ വന്നവർ അവരുടെ അനുഭവങ്ങളും നല്ലഓർമ്മകളും പങ്കുവയ്ക്കുകയുണ്ടായി .സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോൺ സംഗമത്തിന് സ്വാഗതം ആശംസിച്ചു.

സബ്‍ജില്ല ,ജില്ല,സ്റ്റേറ്റ് മേളകളിൽ അസംപ്ഷന് മികച്ച നേട്ടം.

സബ്‍ജില്ല ,ജില്ല മേളകളിൽ അസംപ്ഷന് മികച്ച നേട്ടം കൈവരിക്കാനായി .വിവിധ മേളകളും ലഭിച്ച സ്ഥാനവും താഴെ ലിങ്കിൽ .

ഗണിതം- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

സയൻസ്-സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

സോഷ്യൽ- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

IT-- സബ് ജില്ല ,ജില്ല,സ്റ്റേറ്റ്

വർക്ക് എക്സ്പീരിയൻസ്- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

 
ലഹരി ഉപയോഗത്തിനെതിരെ സൈക്കിൾ റാലി..

ഒക്ടോബർ 28. ലഹരി ഉപയോഗത്തിനെതിരെ എൻ.സി.സി.സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.

28-10-2022 , ബത്തേരി നഗരസഭയും അസംപ്ഷൻ ഹൈസ്കൂൾ എൻ സി സി യൂണിറ്റിന്റെയും ,ജന്മയിത്രി പോലീസിന്റെയും,എക്സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദുരവ്യാപക പ്രത്യാഖ്യാതങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു......കൂടുതൽ അറിയാം

 
കുഷ്ഠരോഗ ബോധവൽക്കരണ ക്ലാസ്

ഒക്ടോബർ 29. "ബാലമിത്ര"  അധ്യാപകർക്കായി കുഷ്ഠരോഗ ബോധവൽക്കരണ ക്ലാസ് നടത്തി

അധ്യാപകർക്കായി കുഷ്ഠരോഗ നിർമാർജന ബോധവൽക്കരണ സംഘടിപ്പിച്ചു .ബത്തേരി ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ശ്രീ അബ്ദുൽഅസീസ് സാർ ക്ലാസിന് നേതൃത്വം നൽകി. കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്യപ്പെട്ടുവെങ്കിലും കേരളത്തിൽ ചില ഇടങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയപ്പെടുന്നു .ആയതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളെകുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് ആവശ്യമാണ്.

ഒക്ടോബർ. YIP പരിശീലനം സംഘടിപ്പിച്ചു.

യംഗ് ഇന്നോവേഷൻ (YIP) പരിശീലനം സംഘടിപ്പിച്ചു. 900 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു ..

ഒക്ടോബർ 30. എസ്എസ്എൽസി പരീക്ഷ തയ്യാറെടുപ്പ് പരിശീലന പരിപാടി.

 
എസ്എസ്എൽസി പരീക്ഷ തയ്യാറെടുപ്പ്

വരുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി എസ്എസ്എൽസി പരീക്ഷ തയ്യാറെടുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു.അധ്യാപികയായ ശ്രീമതി മേരി ജോൺ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു .പത്താം ക്ലാസ് പരീക്ഷ ആത്മവിശ്വാസത്തോടുകൂടി നേരിടുന്നതിനും,നന്നായി പരീക്ഷ എഴുതുന്നതിനു വേണ്ട മാർഗനിർദേശങ്ങളും നൽകി .

 
കേരളപ്പിറവിദിന സന്ദേശം..

നവംബർ 1. കേരളപ്പിറവി .

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മുഖ്യ അതിഥിയായി ഡയറ്റ് പ്രിൻസിപ്പൽ ശ്രീ.അബ്ബാസ് അലി സാർ പങ്കെടുത്തു.

 
മലയാള ഭാഷാദിന സന്ദേശം.

മലയാള ഭാഷാദിനം

നവംബർ 1 മലയാള ഭാഷാ ദിനമായികൂടി കൊണ്ടാടി. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.ടോം ജോസ് മലയാള ഭാഷാദിന സന്ദേശം നൽകി.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ.വി രാജേഷ് അധ്യക്ഷത വഹിച്ചു സംസാരിച്ചു .

ലഹരി വിപത്തിനെതിരെ ചങ്ങലതീർത്ത് വിദ്യാർഥികൾ .

 
വിദ്യാർത്ഥികൾ ചങ്ങലയിൽ

നവംബർ 1. ലഹരി വിപത്തിനെതിരെ കൈകോർത്തു വിദ്യാർത്ഥികൾ .സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ വിദ്യാർഥികൾ അണിനിരന്നു.സ്കൂൾ മൈതാനം മുതൽ മൈതാനിക്കുന്ന ഭാഗം വരെ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. ഹൈസ്കൂ ളിന്റെയും യുപി സ്കൂളിന്റെയും നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികളുടെ അണിചേരൽ. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു..........കൂടുതൽ വായിക്കാം

നവംബർ 1,2,3,4. ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്..

 

നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്......കൂടുതൽ അറിയാം

 
പാഠ്യപദ്ധതി സാമൂഹിക ചർച്ച .

നവംബർ4. പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച .

പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച ഇന്ന് വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു.കലാ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, വിദ്യഭ്യാസ വിചക്ഷണർ, രക്ഷിതാക്കൾ, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങി 43 പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. വിദ്യഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു വന്നു,..............കൂുടുതൽ

 
യൂണിറ്റ് ക്യാമ്പ് പതാക ഉയർത്തൽ ചടങ്ങ്..

നവംബർ 11,12. ഈ വർഷത്തെ സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ച‍ു.

നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ച‍ു. സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തി. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ ,ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ്. സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു......... കൂടുതൽ ചിത്രങ്ങൾ കാണാം

വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.

 
മുഹമ്മദ് നിഷാൽ-600 mtr സ്വർണം

നവംബർ 10-14 :ഇക്കഴിഞ്ഞ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. വീട്ടിൽ അസംപ്ഷൻ ഹൈസ്കൂളിന്

ഉജ്ജ്വല വിജയമായിരുന്നു.ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ

ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി

സ്വർണ്ണം നേടി. സബ്‍ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 4x100 മീറ്റർ റിലേയിൽ ആൺകുട്ടികളും പെൺകുട്ടികളും സ്വർണം നേടി.

ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ....... കൂടുതൽ വായിക്കാം

നവംബർ 26. ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

 
സബ് ജില്ലയിൽ ഓവറോൾ

മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി

ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

 
ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോംജോസ് സംസാരിക്കുന്നു.

..........കൂടുതൽ കലോത്സവ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ക്ലിക്ക് ചെയ്യുക...

ഡിസംബർ 2. ഭിന്നശേഷി മാസാചരണം നടത്തി.

ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ  ആസൂത്രണം ചെയ്തു നടപ്പിലാക്കി.പോസ്റ്റർ രചന മത്സരങ്ങൾ, ബോധവൽക്കരണ റാലി, സാമൂഹ്യ ചിത്ര രചന തുടങ്ങിയവ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക്  സ്പെഷ്യൽ ടീച്ചർ ഇൻ ചാർജ് സിസ്റ്റർ ആഷ്‌ലി നേതൃത്വം നൽകി. ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോംജോസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു,  ക്ഷേമകാര്യ ചെയർമാൻ , മറ്റ്കൗൺസിലർമാർ  തുടങ്ങിയവർ റാലിക്ക് ആശംസകൾ  നേർന്നു സംസാരിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും റാലിയിൽ സംബന്ധിച്ചു. ഭിന്നശേഷി മസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ഒപ്പം നിർത്തേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുകയും ചെയ്തു..........കൂടുതൽ അറിയാം

 
സംഘഗാനം-ist-A

ഡിസംബർ 6,7,8. ജില്ലാ സ്കൂൾകലോത്സവം: ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.

ഡിസംബർ 6,7,8 തീയതികളിൽ നടന്ന വയനാട് ജില്ലാതല  സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഹൈസ്കൂൾ  മികവ് പുലർത്തി. സംസ്കൃതോത്സവത്തിൽ ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം ഓറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 40 പോയിൻറ് സ്കൂളിന് ലഭിച്ചു. ഹൈസ്കൂൾ സ്കൂൾ ജനറൽ വിഭാഗത്തിൽ മാർഗ്ഗംകളി ,സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു......കൂടുതൽ..

 
ക്രിസ്തുമസ് ആഘോഷം

ഡിസംബർ 23. ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു .

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ പരിപാടികളോട് കൂടി  ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ

സംഘടിപ്പിച്ചു. സ്കൂൾമാനേജർ മുഖ്യാതിഥിയായിരുന്നു. ക്ലാസ് തലത്തിൽ ഗാനാലാപന മത്സരവും ഉണ്ടായിരുന്നു.അധ്യാപകരുടെ വക വിദ്യാർത്ഥികൾക്ക്  കേക്കുകൾ വിതരണം  ചെയ്തു.

ഡിസംബർ 26. പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

 
പൂർവ്വവിദ്യാർത്ഥി സംഗമം

ഈ വർഷത്തെ പൂർവ്വവിദ്യാർത്ഥി അധ്യാപക സംഗമം 2022 ഡിസംബർ മാസം 26-ാം തീയതി നടത്തി.സംഗമത്തിന് "സ്നേഹസംഗമം"എന്ന പേര് നൽകാൻ തീരുമാനിച്ചിരുന്നു .സ്കൂളിന്റെ റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥി സംഗമമായതിനാൽ അല്പം കൂടി വിപുലമായ രീതിയിൽ തന്നെ നടത്തുവാനാണ് തീരുമാനിച്ചത് . സ്കൂളിന്റെ സ്ഥാപിത വർഷമായ 1982, (ആദ്യ ബാച്ച് ) മുതൽ 2015 വരെ ഉള്ള വിദ്യാർത്ഥികളെയാണ് ഇപ്രാവശ്യം സംഗമത്തിനായി ക്ഷണിച്ചിട്ടുള്ളത് .നടത്തിപ്പിലേക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കോർകമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.. ............കൂടുതൽ

 
പാഠകം

2023 ജന‍‍ുവരി 3-7.സംസ്ഥാന സ്കൂൾകലോത്സവം .

ജന‍‍ുവരി 3,4,5,6,7,തീയതികളിൽ കോഴിക്കോട്ട് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഹൈസ്കൂൾ  മികവ് പുലർത്തി. സംസ്കൃതോത്സവത്തിലും അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ മാർഗ്ഗംകളി ,സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയവയ്ക്ക് എ ഗ്രേഡും ലഭിച്ചു....കൂടുതൽ

 
സൈബർ ബോധവൽക്കരണം

ജനുവരി 7.ജെ ആർ സി. സൈബർ ക്ലാസ് സംഘടിപ്പിച്ചു.

വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ വെളിച്ചത്തിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോട് കൂടി സ്കൂളിലെ  ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസുകൾക്ക് കൽപ്പറ്റ സൈബർ സെൽ ഉദ്യോഗസ്ഥനായ.ശ്രീ.ജോയ്സ് സാർ നേതൃത്വം നൽകി. ഇൻറർനെറ്റ് ഉപയോഗം,ഹാക്കിംഗ്,സൈബർ ക്രൈം തുടങ്ങിയ മേഖലയെ കുറിച്ച് അദ്ദേഹം

വിശദമായി വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു.

 
ക്ലാസ്സ് പി ടി എ.

ജനുവരി 9.രണ്ടാം പാദവാർഷിക മൂല്യനിർണയം,പി ടി എ യോഗം വിളിച്ചു ചേർത്തു.

ജനുവരി ഒൻപതാം തീയതി രണ്ടാം പാദപർഷിക പരീക്ഷയുടെ റിസൾട്ട് അവലോകനത്തിനായി പ്രത്യേക പി ടി എ വിളിച്ചു ചേർത്തു. എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം രണ്ടുമണിക്ക് ആരംഭിച്ചു. 8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം അന്നേദിവസം മൂന്നു മണിക്കാണ് സംഘടിപ്പിച്ചത്. മൂന്നുമണിക്ക് എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ എസ്എസ്എൽസി ക്യാമ്പ് നടത്തിപ്പ് കാര്യങ്ങളും,സമയക്രമീകരണങ്ങളും മറ്റും ചർച്ച ചെയ്തു.

 
പഠനോപകരണങ്ങൾ സ്വീകരിക്കന്നു

മികച്ച വിദ്യാലയങ്ങൾക്ക് ബത്തേരി മുനിസിപ്പാലിറ്റിയുടെ വക പഠനോപകരണങ്ങൾ.

ബത്തേരി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മികച്ച വിദ്യാലയങ്ങൾക്ക് മുനിസിപ്പാലിറ്റിയുടെ വകയായുള്ള പഠനോപകരണങ്ങൾ അസംപ്ഷൻ ഹൈസ്കൂളിനും ലഭിച്ചു. ഈ വർഷം  ബത്തേരി മുനിസിപ്പാലിറ്റി വിദ്യാലയങ്ങളുടെ മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സ്കൂളിൻറെ മൊത്തത്തിലുള്ള പഠന പുരോഗതി, പാഠ്യപാഠ്യേതര മേഖലയിലുള്ള പ്രകടനം, എസ്എസ്എൽസി റിസൾട്ട്, എന്നിവയാണ് അംഗീകാരത്തിനുള്ള മാനദണ്ഡം

 
രക്ഷിതാക്കളുടെ യോഗം

ജനുവരി 9.ഈ വർഷത്തെ എസ്എസ്എൽസി ക്യാമ്പ് ,രക്ഷിതാക്കളുടെ യോഗം വിളിച്ചു.

ഈ വർഷവും മികച്ച റിസൽട്ട് മുന്നിൽ കണ്ടുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്ന കാര്യം ചർച്ചചെയ്യുന്നതിന് രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ജനുവരി മാസം രണ്ടാമത്തെ ആഴ്ച മുതൽ ക്യാമ്പ് ആരംഭിക്കുന്ന കാര്യം അംഗീകരിച്ചു. രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ക്യാമ്പ്. ക്ലാസുകൾ നാലു പിരിഡുകളാക്കി ക്രമീകരിച്ചു.ഉച്ചയ്ക്ക് മുൻപ് രണ്ട് ഉച്ചയ്ക്ക് ശേഷം രണ്ട് പിരീഡ്.വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണ കാര്യങ്ങൾ രക്ഷിതാക്കൾ ക്രമീകരിക്കും.വിദ്യാർത്ഥികളെ 7ഡിവിഷനുകളിലാക്കി പുനക്രമീകരിച്ചു........കൂടുതൽ

 
ആസ്പിരേഷൻഡിസ്ട്രിക്ട് പരിശീലനം

ജനുവരി 10.ആസ്പിരേഷൻ ഡിസ്ട്രിക്ട്.

വിദ്യാർത്ഥികളിൽ അടിസ്ഥാനപരമായ ഭാഷ,ഗണിത,ശാസ്ത്ര നൈപുണികൾ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ആസ്പിരേഷൻഡിസ്ട്രിക്ട് പരിശീലനം നടത്തി. ഭാഷ,ശാസ്ത്ര,ഗണിതശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം നടത്തിയത്. ഇതിൻറ ഭാഗമായി വിദ്യാർത്ഥികൾക്ക് ആസ്വാദ്യമായ പല പ്രവർത്തനങ്ങൾ നൽകുകയും മേൽപ്പറഞ്ഞ മേഖലയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിന് ശ്രമംനടത്തുകയും ചെയ്തു.

നിരാലമ്പർക്ക് ഭക്ഷണപ്പൊതികളുമായി വിദ്യാർത്ഥികൾ.

ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട കഴിയുന്ന ആലംബഹീനർക്ക് ഭക്ഷണം നൽകുന്നതോടൊപ്പം സ്നേഹസാന്നിധ്യവുമായി മാറുകയാണ് വിദ്യാർത്ഥികൾ. സ്കൂളിൽ നിന്നും 6 കിലോമീറ്റർ ദൂരെയുള്ള തപോവനം വൃദ്ധസദനത്തിൽ ഒഴിവ് ദിവസങ്ങൾ ഒഴികെയുള്ള ബുധനാഴ്ച ദിവസങ്ങളിൽ ഭക്ഷണം എത്തിക്കുന്നു.ക്ലാസ് സ്ഥലത്തിൽ വിദ്യാർത്ഥികൾ പൊതികളിലായി ഉച്ചഭക്ഷണം കൊണ്ടുവരുകയും തപോവനത്തിൽ പോയി അവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.ഹൈസ്കൂളിലെ 18 ഡിവിഷനുകളും ഈ ഉത്തരവാദിത്വം മാറിമാറി നിറവേറ്റുന്നു.അധ്യാപകർ ഈകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു.വിദ്യാർത്ഥികൾ അവിടെ കലാപരിപാടികളും അവതരിപ്പിക്കുന്നു.

 
 

  .

 
വിജയികൾക്ക് അഭിനന്ദനം...

ജനുവരി 15.സംസ്ഥാന തല സ്കൂൾകലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

സംസ്ഥാന തല സ്കൂൾകലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു.വിവിധ മത്സരങ്ങളിലായി 38 വിദ്യാർത്ഥികൾ എ ഗ്രേഡ് നേടി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിരുന്നു. സ്കൂൾ അസംബ്ലിയിൽ വച്ചായിരുന്നു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ വിജയികളെ അഭിനന്ദിച്ചു.

സംസ്ഥാന മൗണ്ടൈൻ സൈക്ലിങ്ങിൽ അസംപ്ഷൻ സ്കൂളിന് മികവ്.

സംസ്ഥാന സൈക്കിളിങ് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ സ്കൂൾ  മികച്ച പ്രകടനം കാഴ്ചവച്ചു. ഈ സ്കൂളിൽ നിന്നുള്ള ജനിഫർ കെ ജെ,നിഹാൽ ഫാരിസ് ,ശ്രേയ പി ബി എന്നിവർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു

 

ജനുവരി 17.എൻസിസി ഫയറിങ് കോമ്പറ്റീഷനിൽ അസംപ്ഷൻ സ്കൂൾ ചാമ്പ്യന്മാർ.

കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ എൻസിസി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അസംപ്ഷൻ ഓവറോൾ ചാമ്പ്യന്മാരായി. മത്സരത്തിൽ ഹൈസ്കൂളിന് രണ്ട് ഫസ്റ്റ്,രണ്ട് സെക്കൻഡ്,മൂന്ന് തേർഡ് പൊസിഷനുകൾ ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ പിടിഎയും അധ്യാപകരും അഭിനന്ദിച്ചു. അധ്യാപകനായ ശ്രീ അർജുൻ തോമസ് മാഷാണ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകുന്നത്.

 
ബേസിൽ റോയ്

ജനുവരി 28.ദക്ഷിണേന്ത്യ സ്കൂൾശാസ്ത്രമേളയിൽ സിംഗിൾ പ്രൊജക്റ്റ് സ്കൂളിന് പങ്കാളിത്തം.

തൃശ്ശൂർ ജില്ലയിൽ വച്ച് നടന്ന ദക്ഷിണേന്ത്യ സ്കൂൾശാസ്ത്രമേളയിൽ അസംപ്ഷൻ സ്കൂളിന് പങ്കാളിത്തം. സംസ്ഥാന സ്കൂൾ ശാസ്ത്രലോത്സവത്തിൽ സെലക്ഷൻ ലഭിച്ച മോഡലുകൾക്കാണ് പ്രദർശന അനുമതി ലഭിച്ചത്. സ്കൂളിനെ പ്രതിനിധീകരിച്ച് ബേസിൽ റോയ് ആണ് പ്രദർശനത്തിൽ പങ്കെടുത്തത്.  അധ്യാപക പ്രതിനിധിയായി ശ്രീ ബിജു പിടി സാറും പ്രദർശനത്തിൽ പങ്കെടുത്തു. കാർബൺ ക്യാപ്ചർ പ്രോജക്ട് ആയിരുന്നു അവതരിപ്പിച്ചത് .പ്രദർശനം നാല് ദിവസം നീണ്ടുനിന്നു. ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രദർശനം വീക്ഷിക്കാൻ എത്തി. പ്രദർശനം ഒരുക്കിയവരെ അദ്ദേഹം അഭിനന്ദിച്ചു .

ജനുവരി 30.രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.

 
മഹാത്മാവിന് പുഷ്പാർച്ചന......
 

ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ, സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധാപകരായ ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......കൂടുതൽ ചിത്രങ്ങൾ കാണാം

ഫെബ്രുവരി 2. 41-ാംസ്കൂൾ വാർഷികവും,റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി.

അസംപ്ഷൻ സ്കൂൾ 41-ാം സ്കൂൾ വാർഷികവും റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി. 1982 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ച അസംപ്ഷൻ ഹൈസ്കൂൾ അതിൻറെ ജൂബിലി ആഘോഷങ്ങളിലൂടെ നിറവിലാണ്. ഒപ്പം സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ ലില്ലി ടീച്ചറിനും,  ഹെഡ്മാസ്റ്റർ  ശ്രീ ടോംസ് ജോൺ സാറിനും  യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങ്  മാനന്തവാടി രൂപത ബിഷപ്പ് റവറന്റ് ഡോക്ടർ ജോസ്  പൊരുന്നേടം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ ടി കെ രമേഷ് ചടങ്ങിൽ സംബന്ധിച്ചു.........കൂടുതൽ വിവരങ്ങൾ

ലിവിയ സൂസന് സെമിനാറിൽ പങ്കെടുക്കാൻ അവസരം.

എറണാകുളത്ത് വച്ച് നടക്കുന്ന ഭാസ്കരാചാര്യ മാത്‍സ് സെമിനാറിൽ പങ്കെടുക്കുന്നതിന് വിദ്യാലയത്തിൽ നിന്നുള്ള ലിവ്യ സൂസന് അവസരം ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ്. മൂന്നു വിദ്യാർഥികൾ ജില്ലാ ക്യാമ്പിലേക്ക് .

ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ മൂന്നു വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. മുഹമ്മദ് ആസിഫ്, നഫ്ലഫാത്തിമ, ഭരദ്വാജ് എന്നീ വിദ്യാർത്ഥികൾക്കാണ് അവസരം ലഭിച്ചത്.

ഫെബ്രുവരി 10-12. ആവേശമായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി .

 
സ്കൗട്ട് ഗൈഡ് ജില്ലാ റാലി

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആവേശമായി ജില്ലാറാലി മാനന്തവാടിയിൽ സംഘടിപ്പിച്ചു.ഗവ ഹൈസ്കൂൾ മാനന്തവാടിയിലെ വിശാലമായ ഗ്രൗണ്ടിൽ വെച്ചായിരുന്നു ജില്ലാറാലി സംഘടിപ്പിച്ചത്. അത്യന്തം ആവേശഭരിതമായ ഈ റാലിയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു .അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും 28 സ്കൗട്ടുകളും 16 ഗൈഡുകളും ജില്ലാറാലിയിൽ പങ്കെടുത്തു. വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ഗൈഡ് വിദ്യാർത്ഥികളുടെ സംഗമമാണ് ജില്ലാ റാലി. ഇതിന് സ്കൗട്ട് ഗൈഡ് അധ്യാപകരോടൊപ്പം അതിൻറെ ജില്ലാ നേതൃത്വവും മേൽനോട്ടം വഹിക്കുന്നു.......ക‍ൂട‍ുതൽ അറിയാം

ഫെബ്രുവരി 13. സ്കൂളിൽ എസ്എസ്എൽസി നൈറ്റ് ക്യാമ്പ് ആരംഭിച്ചു.

 
എസ്എസ്എൽസി നൈറ്റ് ക്യാമ്പ്

എസ്എസ്എൽസി പരീക്ഷയോടനുബന്ധിച്ച് പഠന മേഖലയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും പാഠഭാഗങ്ങളെക്കുറിച്ച് ധാരണകളും നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നൈറ്റ് ക്യാമ്പ് ആരംഭിച്ചു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ പഠന മേഖലയിൽ പിന്നോക്കം നൽകുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസഹായം നൽകുക ആണ് ക്യാമ്പിന്റെ ഉദ്ദേശം. ഇതിനായി രക്ഷിതാക്കളുടെ പ്രത്യേക യോഗം തന്നെ വിളിച്ചു കൂട്ടുകയുണ്ടായി.വൈകിട്ട് ആറുമണി മുതൽ എട്ടു മണി വരെ ഉള്ള രണ്ടു മണിക്കൂർ സമയമാണ് വിവിധ വിഷയങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ളത്. രണ്ട് ക്ലാസ് മുറികളിലായി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.അവർക്ക് ഭക്ഷണവും പിടിഎ യുടെനേതൃത്വത്തിൽ നൽകുന്നു.6 ഡിവിഷനുകളിൽ നിന്നായി ക്ലാസ് ടീച്ചർമാർ പ്രത്യേക പഠനസഹായം ആവശ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി 22.സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു.

 
സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം

ഫെബ്രുവരി 22  സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. സ്കൗട്ട് സ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ ബേടൻ പവൽ ജന്മദിനം പരിചിന്തന ദിനമായി ആചരിക്കുന്നു. ജന്മദിനത്തോടനുബന്ധിച്ച് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി സാറിൻറെ നേതൃത്വത്തിൽ പ്രത്യേക  ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി അനിയമ്മ കെ ജെ ഗൈഡ് പ്രവർത്തനങ്ങൾക്ക്  നേതൃത്വംനൽകി.ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ പ്രതിജ്ഞ പുതുക്കി.ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ  ചടങ്ങിൽ സന്നിഹിതനായിരുന്നു.ജന്മദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. മീറ്റിങ്ങിനു ശേഷം വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി.

 
ദിദീയ സോപാൻക്യാമ്പ്

മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി .

മാർച്ച് 4: സ്കൗട്ട്ഗൈഡ് ബത്തേരി സബ് ജില്ലാതല "ദിദീയ സോപാൻക്യാമ്പ് "നടത്തി. അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരിയിൽ ഏകദിനമായി നടത്തുന്ന ഈ ക്യാമ്പിൽ വിദ്യാർത്ഥികളുടെ നോട്ടുകൾ, സിമ്പിൾ ഡ്രില്ലുകൾ ദിദീയസോപാൻ പാഠങ്ങൾ എന്നിവ പരിശോധിക്കും. പ്രവർത്തനങ്ങൾക്ക് സബ്ജില്ലാ സെക്രട്ടറി ശ്രീ ഷാജി നേതൃത്വം നൽകി. ശ്രീ ഷാജി ജോസഫ് പൗലോസ് മാസ്റ്റർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

 
വിദ്യാർത്ഥികൾക്ക് യാത്രയപ്പ്

മാർച്ച് 6. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി.

എസ്എസ്എൽസി 2022-23 ബാച്ച് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി.ആറാം തീയതി രണ്ടുമണിക്ക് ആരംഭിച്ച പരിപാടികൾ 2മണിക്കൂർ നീണ്ടുനിന്നു.ചടങ്ങിൽ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു .മൂന്നു വർഷത്തെ ഹൈസ്കൂൾ ജീവിതം തങ്ങൾക്ക് ജീവിതത്തിൽ മറക്കാനാവാത്തതാണെന്ന് വിദ്യാർത്ഥികൾ ഓർമിച്ചു.അധ്യാപകർ തങ്ങൾക്ക് മികച്ച മാതൃകകളായിരുന്നു എന്ന് വിദ്യാർത്ഥിക പറഞ്ഞു.സ്കൂളിൽ നിന്നും ലഭിച്ച മികച്ച മാതൃകകളും മൂല്യബോധവും ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കണം എന്ന് ഹെഡ്മാസ്റ്റർ ബോധിപ്പിച്ചു.  വിദ്യാർത്ഥികളുടെ ക്ലാസ് തിരിച്ചു ഫോട്ടോയും എടുത്തു.

 
സ്കോളർഷിപ്പ്‍ ലഭിച്ച വിദ്യാർത്ഥികൾ

മാർച്ച് 27 .അസംപ്ഷൻ ഹൈസ്കൂളിലെ 6 വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്.

അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്ലഭിച്ചു.6 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് .എട്ടാം ക്ലാസിലെ ഐശ്വര്യ മനോജ് കെ,ആൽബിൻ തോമസ് ,ഐശ്വര്യ കെ ആർ ,കാർത്തിക ,അഭിഷേക് അബ്രഹാം, ടി എ കൃഷ്ണപ്രിയ ജി എസ്. എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ ലഭിച്ചത്. വിദ്യാർത്ഥികളെ പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു.

ഹൈസ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ വീഡിയോ ശേഖരണം ,ലിങ്ക് താഴെ

  1. സ്കൂൾ പ്രവേശനോത്സവം - https://www.youtube.com/watch?v=I8ntveUWwZQ&t=13s
  2. എ പ്ലസ് വിദ്യാർത്ഥികളെ ആദരിക്കൽ- https://www.youtube.com/watch?v=Wwy4xaO1xX4&
  3. സ്കൂൾ വിക്കി അവാർഡ് ദാനം - https://www.youtube.com/watch?v=Pn8LBFNCD3o
  4. ലഹരിക്കെതിരെ ഫ്ലാഷ് മോബ്- https://www.youtube.com/watch?v=OtUTQE4mGgA&t=10s
  5. സ്കൂൾ സ്പോർട്സ് - https://www.youtube.com/watch?v=XzlGM2N61j4
  6. സ്കൗട്ട് ഗൈഡ് ജില്ലാ റാലി - https://www.youtube.com/watch?v=kdAg7E2VSSk
  7. സ്വാതന്ത്ര്യദിനാഘോഷം - https://www.youtube.com/watch?v=Z8iw3BufG8s
  8. ലഹരിക്കെതിരെ ചങ്ങല - https://www.youtube.com/watch?v=lSGmLMYukiQ
  9. സ്വാതന്ത്ര്യദിനാഘോഷം - https://youtu.be/mE1_oQiFL74
  10. സ്കൂൾ പാർലമെൻറ് മെമ്പർമാരുടെ സത്യപ്രതിജ്ഞ - https://youtu.be/ICkRbp6Liug
  11. എൻസിസി മാർച്ചിംഗ് - https://youtu.be/AtCNfEZI-oY
  12. സ്കൂൾ കലോത്സവം - https://youtu.be/fU2QlyseaEM
  13. സ്കൗട്ട് ഗൈഡ് ട്രൂപ്പ് മീറ്റിംഗ് - https://youtu.be/hiJAuTs-oPA
  14. ജൂബിലി സ്വാഗത ഗാനം - https://youtu.be/s8RyabDnu6M
  15. സ്പോർട്സ് ഡേ ജിംനാസ്റ്റിക് ഡാൻസ് - https://youtu.be/Y7oCOHp1x_Q
  16. സ്പോർട്സ് ഡേ പരേഡ് - https://youtu.be/r3mrAbpzB60
  17. എൻസിസി ലഹരി വിരുദ്ധ വിരുദ്ധ റാലി - https://youtu.be/R0Ku8GceGY0
  18. എൻസിസി ഗേൾസ് മാർച്ചിംഗ് - https://youtu.be/oM2nwGvOxpM
  19. സ്കൂൾ സ്പോർട്സ് ഫ്ലാഗ് സെറിമണി - https://youtu.be/9FdXt7oS_x8
  20. സ്പോർട്സ് ദീപശിഖ തെളിയിക്കൽ - https://youtu.be/g6eqcVuL0dI
  21. എൻ സി സി ട്രാഫിക് ഡ്യൂട്ടി - https://www.youtube.com/watch?v=J5MYiFD2fDI
  22. ജൂബിലി ഉദ്ഘാടനം - https://www.youtube.com/watch?v=dm3qOCnaiQE

ഫോട്ടോ ഗാലറി.