അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി

Schoolwiki സംരംഭത്തിൽ നിന്ന്

സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി

അധ്യാപകരെ ആദരിക്കുന്നു..
അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി  ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിച്ചു

ആദരിക്കുന്നു..
അധ്യാപകരെ ആദരിക്കുന്നു..