അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ജില്ലാ സ്കൂൾകലോത്സവം: ഹൈസ്കൂളിന് തിളക്കമാർന്ന വിജയം

Schoolwiki സംരംഭത്തിൽ നിന്ന്

ഡിസംബർ 6,7,8 ജില്ലാ സ്കൂൾകലോത്സവം: ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.

ഡിസംബർ 6,7,8 തീയതികളിൽ നടന്ന വയനാട് ജില്ലാതല  സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഹൈസ്കൂൾ  മികവ് പുലർത്തി. സംസ്കൃതോത്സവത്തിൽ ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം ഓറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 40 പോയിൻറ് സ്കൂളിൽ ലഭിച്ചു. സ്കൂൾ ജനറൽ വിഭാഗത്തിൽ മാർഗ്ഗംകളി ,സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

മാർഗ്ഗംകളി

മാർഗംകളിയിൽ അസംപ്ഷൻ ഹൈസ്കൂൾ കുത്തക.

മാർഗ്ഗംകളിയിൽ വർഷങ്ങളായുള്ള കുത്തക നിലനിർത്തി വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ. ഇത്തവണയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സ്കൂളിലെ വിദ്യാർഥികൾ.  സബ് ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ  മാർഗംകളിയിൽ  ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. ഇനി സംസ്ഥാന തലത്തിലേക്കുള്ള മത്സരത്തിനായി ഒരുങ്ങുകയാണ് വിദ്യാർഥിനികൾ .കൂടാതെ ഇംഗ്ലീഷ് സ്‍കിറ്റ്, സംഘഗാനം എന്നിവയ്ക്കും ഒന്നാംസ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട് .

സംസ്കൃതോത്സവത്തിൽ  ജില്ലാതലത്തിൽ ഓവറോൾ മൂന്നാം സ്ഥാനം

സംസ്കൃതോത്സവത്തിൽ ആകെ 40 പോയിൻറ് സ്കൂളിന് ലഭിച്ചു.  നാല് ഇനങ്ങളിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. സംസ്കൃതം സംഘഗാനം ഒന്നാംസ്ഥാനം എ ഗ്രേഡ് ,അഷ്ടപതി ഒന്നാംസ്ഥാനം എ ഗ്രേഡ് ,പാഠകം ആൺകുട്ടികൾ ഒന്നാംസ്ഥാനം എ ഗ്രേഡ്, പാഠകം പെൺകുട്ടികൾ ഒന്നാംസ്ഥാനം എ ഗ്രേഡ് .


.

സംഘഗാനം-ist-A