അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ (ബ്ലാക്ക് ജെഴ്സി)

വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.

മുഹമ്മദ് നിഷാൽ-600 mtr

നവംബർ 14 :ഇക്കഴിഞ്ഞ വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ബത്തേരി സബ്‍ജില്ല സ്വർണം നേടി. ജൂനിയർ ഗേൾസ്  വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മെഡൽ നില

സ്വർണ മെഡൽ - 5

വെള്ളി മെഡൽ -1

വെങ്കല മെഡൽ -2

അർജുൻ സാർ

വിൻസ്റ്റൻ ജോഷി ജില്ലയില‍ും വേഗതയേറിയ താരം

100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി  ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .സബ്‍ജൂനിയർ 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ബത്തേരി സബ്‍ജില്ല സ്വർണം നേടി.....

അർജുൻ സാറിൻറെ ശ്രമങ്ങൾക്ക് അംഗീകാരം അംഗീകാരം.

അർജുൻ സാറിൻറെ ശ്രമങ്ങൾക്ക് അംഗീകാരം അംഗീകാരം. സബ്‍ജില്ലാ ജില്ലാ മീറ്റുകളിൽ അസംപ്ഷൻ ഹൈസ്കൂളിന് കൂടുതൽ മെഡൽ നേടാനായതിന് പിന്നിൽ അർജുൻ സാറിൻറെ കഠിനാധ്വാനവും നിഷ്ടവും പ്രകടമായി. സ്പോർട്സ് മീറ്റിനോട് അനുബന്ധിച്ച് രാവിലെയും വൈകുന്നേരവും പ്രത്യേകം പ്രത്യേകം കോച്ചിംഗ് വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി .

ഗാലറി