രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ .....

ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ, സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധാപകരായ ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.