അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ തലം.

ആഗസ്റ്റ് 10 തീയതിയിൽ സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ സംഘടിപ്പിച്ചു.ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ അലോട്ട് ചെയ്തിരുന്നു. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പതിനെട്ടോളം ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. യൂസ് ഫുൾ പ്രോഡക്റ്റ് ഫ്രം വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ് ,എംബ്രോയ്ഡറി, അഗർബത്തി മേക്കിങ് ,  പപ്പറ്റ് മേക്കിങ്തുടങ്ങിയ പ്രധാന  ഇനങ്ങൾ ആയിരുന്നു. സയൻസ് ഫെയറിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും, അതിനനുസരിച്ച് ഉള്ള ചില നൂതന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും അവസരം ലഭിച്ചു .ഇതിന് വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് മേളയിലും വിദ്യാർഥികൾ സജീവമായി പങ്കെടുത്തു .അറ്റ്ലസ് മേക്കിങ്, പ്രാദേശിക ചരിത്ര രചന, കോയിൻ കളക്ഷൻ തുടങ്ങിയ മത്സരം പരിപാടികൾ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര പ്രദർശനത്തിലും വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു.

സബ് ജില്ലാ തലം.