അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 29,30 സ്കൂൾ സ്പോർട്സ്
സ്കൂൾ സ്പോർട്സ്
സെപ്റ്റംബർ 29,30 തീയതികളിലായി സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തി. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി. സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു് .വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന് ചാരുതയേകി. മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു .സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾഎത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും കൗതുകത്തോടെ നോക്കി നിന്നു. സ്പോർട്സിൽ മികവുകൾ നേടുന്നതിന് മികച്ച പരിശീലനം ആവശ്യമാണെന്ന് ബത്തേരി സബ്ഇൻസ്പെക്ടർ.ശ്രീ ഷജിം വിദ്യാർത്ഥികളോട് പറഞ്ഞു.സ്കൂൾ സ്പോർട്സ് മേളയ്ക്ക് മുന്നോടിയായി ദീപശിഖ പ്രയാണം നടന്നു . മേളയുടെ ഭാഗമായി വിദ്യാർത്ഥികൾ സ്പോട്സ് പ്രതിജ്ഞയെടുത്തു.സ്പോർട്സ് താരങ്ങൾതാരങ്ങൾ ദീപശിഖ തെളിയിച്ച മുഖ്യാതിഥിക്ക് കൈമാറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ആവേശമായി അധ്യാപകരുടെ ഓട്ടമത്സരം .
അധ്യാപകർക്കായി 100 മീറ്റർ ഓട്ടമത്സരം ആണ് നടത്തിയത് .പത്തോളം പേരടങ്ങുന്ന അധ്യാപകരും ഓഫീസ് ജീവനക്കാരും ആണ് ഓട്ടത്തിൽ പങ്കെടുത്തത് .മത്സരത്തിൽ ശ്രീ.ഷാജു.എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .അധ്യാപികമാരുടെ ഓട്ടമത്സരം കാണികളിൽ ആവേശം അലയടിച്ചു .ടീച്ചർ ട്രെയിനി ആന്മരിയ ഒന്നാം സ്ഥാനം നേടി . ശ്രീമതി ഗീതിറോസ് രണ്ടാം സ്ഥാനം നേടി .
സൈക്ലിങ് .
സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾ എത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും കൗതുകത്തോടെ നോക്കി നിന്നു.
മാർച്ച് പാസ്റ്റ് .
വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന് ചാരുതയേകി. മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു. മികച്ച മാർച്ച് പാസ്റ്റിനുള്ള സമ്മാനം ബ്ലൂ ഹൗസ് കരസ്ഥമാക്കി.
സ്പോർട്സ് ഗാലറി