അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭിന്നശേഷി മാസാചരണം നടത്തി.

ഡിസംബർ 2 ഭിന്നശേഷി മാസാചരണം നടത്തി.

 
ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോംജോസ് സംസാരിക്കുന്നു.

ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ  ആസൂത്രണം ചെയ്തു നടപ്പിലാക്കി.പോസ്റ്റർ രചന മത്സരങ്ങൾ, ബോധവൽക്കരണ റാലി, സാമൂഹ്യ ചിത്ര രചന തുടങ്ങിയവ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക്  സ്പെഷ്യൽ ടീച്ചർ ഇൻ ചാർജ് സിസ്റ്റർ ആഷ്‌ലി നേതൃത്വം നൽകി. ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോംജോസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു,  ക്ഷേമകാര്യ ചെയർമാൻ , മറ്റ്കൗൺസിലർമാർ  തുടങ്ങിയവർ റാലിക്ക് ആശംസകൾ  നേർന്നു സംസാരിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും റാലിയിൽ സംബന്ധിച്ചു. ഭിന്നശേഷി മസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ഒപ്പം നിർത്തേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുകയും ചെയ്തു.പ്രത്യേക പരിഗണന അർഹിക്കുന്നവരെ ചേർത്തുനിർത്തുവാനുള്ള തങ്ങളുടെ ഉത്തരവാദിത്വം പ്രതിജ്ഞയിലൂടെ കുട്ടികൾ പങ്കുവെച്ചു .തങ്ങളുടെ പരിമിതികളെ കഴിവുകളാക്കി മാറ്റിയ ജോയൽ, പ്രവീൺ എന്നിവരുടെ ജീവിതത്തെ അവതരിപ്പിക്കുന്ന ഡോക്യുമെൻ്ററികൾ കുട്ടികളെ കാണിച്ചു.ബത്തേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ ബത്തേരി ടൗണിൽ നടത്തിയ വിളംബര ജാഥയിലും മുൻസിപ്പാലിറ്റിയിൽ തയ്യാറാക്കിയ ബിഗ്ക്യാൻവാസ് പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും പങ്കുചേർന്നു.

ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ വീഡിയോ ലിങ്ക് താഴെ ചേർക്കുന്നു.

  ഭിന്നശേഷി മാസാചരണം ഫോട്ടോ ഗാലറി.