എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്
തിരുവനന്തപുരം ജില്ലയിൽ തെ.പടിഞ്ഞാറ് ഭാഗമായ നെടുമങ്ങാട് താലൂക്കിലെ ആനാട് ഗ്രാമപഞ്ചായത്തിൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ വലതുവശത്തുള്ള മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ശ്രീ നാരായണ വിലാസനം ഹയർ സെക്കണ്ടറി സ്കൂൾ.
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട് | |
---|---|
വിലാസം | |
ആനാട് ആനാട്,നെടുമങ്ങാട്, തിരുവനന്തപുരം , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 19 - 5 - 1950 |
വിവരങ്ങൾ | |
ഫോൺ | 04722812280 |
ഇമെയിൽ | snvhsanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശിരീഷ്.പി |
പ്രധാന അദ്ധ്യാപകൻ | ബീന.വി.എസ് |
അവസാനം തിരുത്തിയത് | |
03-09-2020 | 42001 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പ്രകൃതിരമണീയവും സാധാരണക്കാരും കർഷകരും ജീവിക്കുന്ന കൊച്ചുഗ്രാമപ്രദേശമാണ് ആനാട്. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സാംസ്‌കാരത്തിന്റെയും കലവറയായ ഈ ഗ്രാമം നന്മകൾകൊണ്ട് സമൃദ്ധിയായ ഒരു കൂട്ടം മനുഷ്യരുടെ ജന്മഭൂമിയാണ്. ഗ്രാമീണ മേഘലയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ആയിരുന്ന ശ്രീ കൃഷ്ണൻ അവര്കളാണ് 1950-ൽ പുത്തൻപാലത്തു(എസ്.എൻ.ഡി.പി യോഗം, ബ്രാഞ്ച് നമ്പർ 6688) യൂ.പി. വിദ്യാലയം ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഈ വിദ്യാലയം ആനാട് മാറ്റി സ്ഥാപിച്ചു. ആദ്യത്തെ അഡ്മിഷൻ ജൂൺ 9, 1950-ലാണ് നടന്നത്. ഈ വിദ്യാലയത്തിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച 5 പേരും പെണ്കുട്ടികളായിരുന്നു. ആറാമത്തേതു ആൺകുട്ടിയും. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സുബ്രമണ്യ സ്വാമിയും പിന്നീട് ശ്രീ കുഞ്ഞുണ്ണി കൃഷ്ണൻ മാസ്റ്ററും ആയിരുന്നു. 1969 -തിൽ ഹൈസ്കൂൾ ആയി ഈ സരസ്വതി വിദ്യാലയം പുരോഗമിച്ചു. ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീമാൻ ഗംഗാധരൻ മാസ്റ്റർ ആയിരുന്നു.കേരളത്തിലെ വിദ്യാലയങ്ങളിൽ ആദ്യമായി അസ്സംബ്ലിയും യൂണിഫോമും നടപ്പിലാക്കിയത് ഇദ്ദേഹമാണ്. ആ കാലഘട്ടത്തിൽ അദ്ധ്യാപകർക്കും യൂണിഫോം ആയിരുന്നു.കുഞ്ഞുണ്ണി മാസ്റ്ററുടെ കാലത്താണ് എസ്.എസ്.എൽ.സി ആദ്യബാച്ച് പരീക്ഷയെഴുതി പുറത്തുവന്നത്. നാല്പതു കുട്ടികൾ എസ്.എസ്.എൽ.സി പഠിച്ചുവെങ്കിലും ഇരുപതു കുട്ടികളാണ് പരീക്ഷയെഴുതിയത്. ഈ പരീക്ഷയിൽ ഉയർന്ന മാർക്കു കരസ്ഥമാക്കിയ ശ്രീമാൻ തങ്കപ്പന് ആനാട് പഞ്ചായത്ത് സ്വർണ പതക്കം നൽകി ആദരിച്ചു. ശേഷം ചന്ദ്രമംഗലം ജയമോഹനഭവനത്തിൽ ശ്രീമാൻ ഗംഗാധര പണിക്കർ വിദ്യാലയത്തിൻെറ മാനേജർ ആയി.
ഇന്ന് ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ തലം വരെ 1067 വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്നു.എൺപതിൽ പരം അദ്ധ്യാപക-അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ ജനറൽ മാനേജർ ശ്രീമാൻ വെള്ളാപ്പള്ളി നടേശൻ, ലോക്കൽ മാനേജർ ശ്രീമാൻ രാജേഷ്, പ്രിൻസിപ്പൽ ശിരീഷ്.പി, ഹെഡ്മിസ്ട്രസ് ശ്രീമതി ബീന.വി.എസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീമാൻ റഹിം എന്നിവരാണ്.
ഭൗതികസൗകര്യങ്ങൾ
- സി.സി.റ്റീ.വി ക്യാമറ നിരീക്ഷണത്തിലുള്ള ഹൈ സ്കൂൾ-ഹയർ സെക്കൻഡറി ക്ലാസ്സുകളും വരാന്തയും.
- ഹൈസ്കൂളിനും ഹയർ സെക്കൻഡറി വിഭാഗത്തിനും പ്രേത്യേകം സയൻസ് ഐ.റ്റീ ലാബുകൾ.
- വിശാലമായ വായനശാല.
- കായിപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ട്.
- വ്യത്യസ്ത കഴിവുള്ള കുട്ടികൾക്ക് റാബ് സൗകര്യം.
- പ്രൈമറി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി എന്നീ ഓരോ വിഭാഗങ്ങൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യം.
- കുടിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി കുഴൽ കിണറിനു പുറമേ മൂന്ന് കിണറുകൾ.
- സ്കൂൾ ക്യാൻറ്റീൻ.
- ചുറ്റുമതിലും, ഗേറ്റും, സെക്യൂരിറ്റിയും ഉണ്ട്.
- സ്മാർട്ട് ക്ലാസ്,എസ്.എൻ.വി.എച്ച്.എസ്.എസ്
മികവുകൾ
2019-2020 ലെ എൻ.എം.എം സ്കോളർഷിപ്പ് ലഭിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ.
2019-2020 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ.
2018-2019ലെ അദ്ധ്യയന വർഷത്തിൽ മാത്‍സ് ടാലെന്റ്‌സെർച്ച് പരീക്ഷയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ എസ് എം.
2018-2019ലെ കഥകളി മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം നേടിയ പത്താംക്ലാസ് വിദ്യാർത്ഥിനിയായ ദേവിക . ജി .നായർ.
2018-2019ലെ അദ്ധ്യയന വർഷത്തിൽ യു.എസ്.എസ് സ്കോളർഷിപ് ലഭിച്ച ഞങ്ങളുടെ അഭിമാനമായ ഹംദാൻ ബിൻ ഹാഷിം.
ജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനവും കവിതാപാരായണത്തിന് രണ്ടാം സ്ഥാനവും സബ്ജില്ലാ കലോത്സവത്തിൽ ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഞങ്ങളുടെ അഭിമാനമായി മാറിയ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്‌ണേന്ദു പി.എസ്.
മലപ്പുറത്തുവെച്ചു നടന്ന സംസ്ഥാനതല കരാട്ടെ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ 9Cയിലെ അനുദേവ്.
ബാലസംഘം ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച പദ്യം ചൊല്ലൽ മത്സരത്തിൽ ആനാട് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ കൊച്ചു കൂട്ടുകാർ.
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി 30.11.2019 ൽ ബി ആർ സി യിൽ നടന്ന കലാമത്സര വിജയികളായ മുഹമ്മദ് സാലിം ,മുഹമ്മദ് ഷുഹൈബ് ,സച്ചിൻ സിനു കെ എസ് ,നിതിൻ എം ആർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു .
പഞ്ചായത്തുതല ഭിന്നശേഷി കലാമേളയിൽ വിജയികളായവർ .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തിയ ദേശഭക്തിഗാനമത്സരത്തിൽ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ 150 മൺചിരാതുകൾ തെളിയിച്ചു ..
- ലിറ്റിൽ കൈറ്റ്സ്
ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർസുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ് ,റോബോട്ടിക്സ്,ഇ ഗവേണൻസ്,വെബ് ടി വി തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗദ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. കുട്ടികൾക്കായി പരിശീലനങ്ങൾക്കു പുറമെ വിദഗദ്ധരുടെ ക്‌ളാസുകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
മലയാളത്തിളക്കം
ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനായി ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. അഞ്ചു മുതൽ പത്തു വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു .എട്ടു ദിവസം നീണ്ടു നിന്ന ക്‌ളാസിനു ശേഷം വിജയോത്സവവും നടത്തുകയുണ്ടായി.
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ ആത്മ വിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഹലോ ഇംഗ്ലീഷിലൂടെ ലക്ഷ്യമിടുന്നത്. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾത്തന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി .സംഭാഷണങ്ങൾ,നാടകാവതരണം,കഥകൾ തുടങ്ങിയവയുടെ അവതരണങ്ങളിലൂടെയാണ് കുട്ടികൾക്ക് പഠനം എളുപ്പമാക്കിയത്.
സുരീലി ഹിന്ദി
ഹിന്ദി ഭാഷാ ശേഷി വർധിപ്പിക്കാനുള്ള സമഗ്ര ശിക്ഷ അഭിയാന്റെ പരിശീലന പദ്ധതിയായ സുരീലിഹിന്ദി ഞങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്നു.ഹിന്ദി ഭാഷാപരിശീലനത്തിനുതകുന്നതരത്തിൽ ഷോർട്ട്‌ഫിലിം ,വീഡിയോകൾ ,ഗാനങ്ങൾ ,നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു പരിശീലനം .ഹിന്ദിഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ആറാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നൽകിയത്.
- ദിനാചരണങ്ങൾ
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസ്സിൽ പതാകയുയർത്തൽ ചടങ്ങും വിദ്യാർത്ഥികളുടെ പരേഡ് അടക്കമുള്ള ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി.ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
വായനാദിനം
വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾ നടത്തിയ പഞ്ചായത്ത് ലൈബ്രറി സന്ദർശനം.
ഓണാഘോഷം
ഓണാഘോഷത്തോടനുബന്ധിച്ചു കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളങ്ങൾ.
പ്രതിഭാസംഗമം
ശിശുദിനത്തോടനുബന്ധിച്ചു പ്രതിഭാശാലികളായ കുട്ടികളെയും പൂർവ വിദ്യാർഥി പ്രതിഭകളെയും ആദരിക്കുന്നു .
സ്കൂളും സമൂഹവും
- ഗൃഹസന്ദർശനം
ഹോം ബേസ്‌ഡ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രഥമാധ്യാപികയും റിസോർസ് അധ്യാപികയും മറ്റ് അധ്യാപകരും പി ടി എയും കുട്ടികളും കുടി നടത്തിയ ഗൃഹസന്ദർശനം.
ചങ്ങാതിക്കൂട്ടം
പാഠം ഒന്ന് ....എല്ലാരും പാടത്തേക്ക് ...
അതിജീവനം
2020- ൽ കൊറോണ മൂലമുണ്ടായ ലോക്ക് ഡൗൺകാലത്ത് ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി ആനാട് എസ്.എൻ.വി.എച്ച്.എസ്.എസ് സ്കൂളിൽ നിന്നും ഭക്ഷ്യധാന്യവും ധനസഹായവും ബഹുമാനപ്പെട്ട ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ് സാറിന് കൈമാറുന്നു.
ഗൂഗിൾ മീറ്റ് പി.റ്റി.എ 2020
സ്കൂൾ ഗൂഗിൾ മീറ്റ് പി.റ്റി.എ വിവിധദിനങ്ങളിലായി നടന്നു.എൺപത് ശതമാനം രക്ഷകർത്താക്കൾ ലോഗിൻ ചെയ്തതിൽ എഴുപത് ശതമാനം പേർക്ക് ഗൂഗിൾ മീറ്റ് പി.റ്റി.എ യിൽ പങ്കെടുക്കാൻ സാധിച്ചു .മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതെ വന്ന രക്ഷകർത്താക്കളോട് ക്ലാസ് അധ്യാപകർ ഫോണിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾ അന്വേഷിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.തുടർ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് എല്ലാ വിധ സഹായങ്ങളും നൽകാമെന്ന് അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഉറപ്പ് നൽകി.അതിനായി ഗൂഗിൾ മീറ്റിലൂടെ അധ്യാപകർ തുടർ ക്ലാസുകൾ എടുക്കണമെന്നും ക്ലാസ് ടെസ്റ്റുകൾ നടത്തണമെന്നുമുള്ള അഭിപ്രായങ്ങൾ രക്ഷിതാക്കളിൽ നിന്നും ഉണ്ടായി.സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ പുതിയ സംവിധാനത്തെ രക്ഷകർത്താക്കൾ ഉൾക്കൊള്ളാൻ തയ്യാറായി.
പഠനോത്സവം
പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി
സമൂഹവുമായി പങ്കുവയ്ക്കുകയാണ്
പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.പാട്ട്, നൃത്തം,സ്വന്തമായെഴുതിയ കഥകളും കവിതകളും അവതരിപ്പിക്കൽ,ചിത്രരചന,ചാർട്ടുകൾ പ്രദർശിപ്പിക്കൽ,പരീക്ഷണങ്ങൾ അവതരിപ്പിക്കൽ തുടങ്ങി സർഗ്ഗശേഷിക്കനുസരിച്ചുള്ള പ്രകടനങ്ങളായിരുന്നു കുട്ടികൾ കാഴ്ചവെച്ചത് .കാഴ്ചക്കാരായി അധ്യാപകരും രക്ഷിതാക്കളും സമൂഹത്തിലെ പ്രമുഖരും അണിനിരന്നു .ഓരോ കുട്ടിയുടെയും കഴിവും പ്രതിഭയും കണ്ട് അവർക്കു പ്രോത്സാഹനം നൽകാനും പഠനോത്സവം വഴിയൊരുക്കി .2018-19ൽ നടന്ന പഠനോത്സവത്തിൽ നിന്ന്...........
2019-2020ലെ പഠനോത്സവം ആനാട് ബാങ്ക് അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു.കുട്ടികൾ പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട മികവുകൾ അവതരിപ്പിച്ചു. പാഠ്യേതര വിഷയങ്ങളുടെ വ്യത്യസ്ഥമായ അവതരണം കാണികൾ ശ്രദ്ധിക്കുകയും മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രധാനാദ്ധ്യാപകർ | പ്രിൻസിപ്പൽ |
---|---|
ഗംഗാധരൻ മാസ്റ്റർ | |
വിദ്യാധരൻ മാസ്റ്റർ | |
പവിത്രൻ | |
ജി.രാഘവൻ | |
രവീന്ദ്രൻ | |
രാമകൃഷ്ണൻ | |
കാർത്തികേയൻ | |
കുമാരൻ | |
വിശ്വനാഥൻ | |
ലീലാവതി ടീച്ചർ | |
ഇന്ദിര | |
ആനന്ദവല്ലി | |
എം. എൻ.തങ്കപ്പൻ | |
രാധാമണി | |
സുജാത | |
റ്റീ.ജി.സരോജം | |
വസന്തഗോകുലം | |
വിജയചന്ദ്രൻ | |
ഗിരിജാകുമാരി | |
ശ്രീദേവി | |
ലീലാഭായി | സിബില |
പ്രദീപ് | |
രവികുമാർ | സാജു സർ |
സതീഷ് ചന്ദ്രൻ | രാജേന്ദ്രൻ |
രേണുകദേവി | Dr. ഷൈജു.കെ.ആർ |
ഷൈല.റ്റീ.വി | |
ബീന.വി.എസ് | ശിരീഷ്.പി |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
പേര് | പദവി |
---|---|
എൻ.ശക്തൻ | മുൻ മന്ത്രി, മുൻ സ്പീക്കർ |
ആനാട് സുരേഷ് | ആനാട് പഞ്ചായത്ത് പ്രസിഡന്റ് |
ആനാട് ജയചന്ദ്രൻ | ആനാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് |
വിജയൻ നായർ | ദേശീയ അവാർഡ് ജേതാവ്, ആനാട് എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപകൻ |
നയൻതാര | സാഹിത്യകാരി, യുവ പത്രപ്രവർത്തക |
ആര്യ | ഐ.ഈ.എസ് ജേതാവ് |
വഴികാട്ടി
{{#multimaps: 8.63194, 77.007294|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങൾ
|