മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ

20:41, 25 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Markazhss (സംവാദം | സംഭാവനകൾ) (change)


കാരന്തൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്.

മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ പി.ഒ,
കോഴിക്കോട്
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04952800456
ഇമെയിൽmarkazhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി.അബൂബക്കർ
പ്രധാന അദ്ധ്യാപകൻഎൻ അബ്ദുറഹിമാൻ
അവസാനം തിരുത്തിയത്
25-08-2020Markazhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1982 ജൂണിൽ കേന്ദ്ര മന്ത്രി എ.എ. റഹീം മർക്കസ് ഹൈസ്കൂളിന് ശിലാസ്ഥാപനം നടത്തിയത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്. പി. മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യ പ്രഥാനാധ്യാപകൻ. 1998 ൽ വിദ്യാലയത്തിലെ ഹയർസെക്കൻററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ മൾട്ടിമീഡിയ ലാബും അതിവിശാലമായ ലൈബ്രറിയും ഉണ്ട്. '

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് .

  • എൻ. എസ് എസ്.
  • ദഫ് സംഘം.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്വയം തൊഴിൽ പരിശീലനകേന്ദ്രം.(നാല്പതോളം ഇനങ്ങൾ)

മാനേജ്മെന്റ്

സമസ്ത കേരള സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ അൻപതോളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പി. അബ്ദുറഹ്മാനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അബ്ദുൽ നാസറുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982-2003 പി. മുഹമ്മദ്
2003-2009 ടി.എം.മുഹമ്മദ്
2009-2010 പി.അബ്ദുറഹിമാൻ
2010-2016 വി.പി.അബ്ദുൽ ഖാദർ
2016 എൻ.അബ്ദുറഹിമാൻ
2018 അബ്ദുൽ നാസർ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡയറക്ടർ മർകസ്

വഴികാട്ടി

{{#multimaps: 11.304025,75.868119 | width=800px | zoom=16 }}

മർകസ് എച്ച്. എസ്. എസ് </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക