അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. അതത് സ്കൂൾ അധ്യാപകരാണ് കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ രചനകളായിരുന്നു നിർദ്ദേശിച്ചിരുന്നതെങ്കിലും ഹിന്ദി, തമിഴ്, കന്നട, സംസ്കൃതം, അറബിക് എന്നീ ഭാഷകളിലും രചനകൾ അപ്‍ലോഡ് ചെയ്യപ്പെട്ടിച്ചുണ്ട്. സ്കൂൾവിക്കിയിൽ രചനകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ഓരോ ജില്ലയിലും പ്രത്യേക ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിരുന്നു.. 2020 ഏപ്രിൽ 6 മുതൽ മെയ് 5 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. 4947 വിദ്യാലയങ്ങളിൽ നിന്നായി 56,573 സൃഷ്ടികൾ അക്ഷരവൃക്ഷം പദ്ധതിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ രചനകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ എസ്.സി.ഇ.ആർ.ടി നാല് വാല്യങ്ങളിലായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചട്ടുണ്ട്.
അക്ഷരവൃക്ഷം പദ്ധതിയിൽനിന്നും എസ്.സി.ഇ.ആർ.ടി തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികൾ | |
---|---|
ഒന്നാം വാല്യം | രണ്ടാം വാല്യം |
|
|
മൂന്നാം വാല്യം | നാലാം വാല്യം |
|
|
അക്ഷരവൃക്ഷം പദ്ധതി - ഒറ്റനോട്ടത്തിൽ | |||
---|---|---|---|
കവിതകൾ | കഥകൾ | ലേഖനം | ആകെ സൃഷ്ടികൾ |
25,493 | 9,873 | 21,163 | 56,573 |
സൃഷ്ടികൾ ജില്ലാടിസ്ഥാനത്തിൽ | ||||
---|---|---|---|---|
ജില്ല | കഥകൾ | കവിതകൾ | ലേഖനങ്ങൾ | ആകെ സൃഷ്ടികൾ |
കാസർഗോഡ് | 310 | 839 | 612 | 1,761 |
കണ്ണൂർ | 1,437 | 3,494 | 2,772 | 7,704 |
വയനാട് | 211 | 494 | 482 | 1,188 |
കോഴിക്കോട് | 253 | 652 | 567 | 1,475 |
മലപ്പുറം | 1,557 | 3,720 | 2,912 | 8,195 |
പാലക്കാട് | 473 | 1,199 | 911 | 2,583 |
തൃശ്ശൂർ | 336 | 786 | 577 | 1,699 |
എറണാകുളം | 664 | 1,576 | 1,432 | 3,672 |
ഇടുക്കി | 108 | 291 | 265 | 664 |
കോട്ടയം | 673 | 1,523 | 1,529 | 3,727 |
ആലപ്പുഴ | 670 | 1,951 | 1,458 | 4,081 |
പത്തനംതിട്ട | 218 | 590 | 565 | 1,373 |
കൊല്ലം | 415 | 1,224 | 1,061 | 2,700 |
തിരുവനന്തപുരം | 2,522 | 7,083 | 5,959 | 15,584 |