ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ

21:08, 31 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27009 (സംവാദം | സംഭാവനകൾ) (school pic)
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
വിലാസം
ഒക്കൽ

ഒക്കൽ പി.ഒ,
പെരുമ്പാവൂർ, എറണാകുളം
,
683 550
,
എറണാകുളം ജില്ല
സ്ഥാപിതം1956 ജൂൺ 15 - -
വിവരങ്ങൾ
ഫോൺ04842462175
ഇമെയിൽsnhssokkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്27009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. എൻ. വി. ബാബുരാജൻ
പ്രധാന അദ്ധ്യാപകൻശ്രീമതി സി. അജിതകുമാരി
അവസാനം തിരുത്തിയത്
31-01-201927009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

 എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ 1956 ജൂൺ 15ന്‌ ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന്‌ പറയേണ്ടതില്ലല്ലോ. ഈ ഗവ. എൽ.പി. സ്‌ക്കൂൾ ഒരു മിഡിൽ സ്‌ക്കൂളായി ഉയർത്തുവാൻ ഈ നാട്ടുകാർ ആറേഴു വർഷം ശ്രമിച്ചു. പക്ഷെ നടന്നില്ല. അക്കാലത്താണ്‌ ഒക്കൽ 856-ാം നമ്പർ എസ്‌.എൻ.ഡി.പി. ശാഖ, ശാഖാമന്ദിര നിർമ്മാണ പ്രവർത്തനത്തിലേക്കിറങ്ങുന്നത്‌. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പിൽ ശ്രീ. വേലു കുമാരൻ, തത്തുപറ അയ്യപ്പൻ കണ്ണൻ എന്നിവരിൽ നിന്നും പെരുമ്പാവൂർ വില്ലേജിൽ 5/25 അ ൽ 15 സെന്റ്‌ ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാർഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തൽ അവിടെ ഉയർന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്‌. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദർഭത്തിൽ യുവകോമളനായ ഒരു സന്യാസി, യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലിൽ.എത്തിച്ചേർന്നു. സാക്ഷാൽ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‌ `ശ്രീനാരായണപുരം`എന്നു പേരിട്ടുകൊണ്ടായിരുന്നു ആ പ്രഭാഷണം അവസാനിച്ചത്‌. അന്നത്തെ കുന്നത്തുനാട്‌ S.N.D.P. യൂണിയൻ പ്രസിഡന്റ്‌ ശ്രീ. ശങ്കരൻ വക്കീൽ നൽകിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്‌. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന്‌ തത്തുപറ ശ്രീ. അയ്യപ്പൻ കണ്ണൻ (പ്രസിഡന്റ്‌), എടപ്പാട്ട്‌ ശ്രീ. സി. രാമൻ (വൈസ്‌ പ്രസിഡന്റ്‌), തോപ്പിൽ ശ്രീ. നാരായണൻ ശ്രീധരൻ (സെക്രട്ടറി) മാത്തോളിൽ ശ്രീ. അയ്യപ്പൻ വൈദ്യർ (ഖജാൻജി), തച്ചയത്തു ശ്രീ. നാരായണൻ വൈദ്യർ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവർത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത്‌ ഒരു ശാഖാമന്ദിരം നിർമ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ൽ അന്നത്തെ യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. |- |2005 - 2007 |ശ്രീമതി ആർ. പത്മകുമാരി (ഹെഡ് മാസ്റ്റർ)കൃഷണൻ അവർകൾ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ഒരു പഞ്ചവത്സര പദ്ധതി എന്നവണ്ണം പല ബുദ്ധിമുട്ടുകളും തരണം ചെയ്‌ത്‌ 1956 ആയപ്പോഴേയ്‌ക്കും ഒരു 80' x 20' ശാഖാമന്ദിരം നിർമ്മിക്കപ്പെട്ടു. ശാഖാ ഭാരവാഹികളുടെ അടുത്ത ലക്ഷ്യം ഈ കെട്ടിടത്തിൽ ഒരു മിഡിൽ സ്‌ക്കൂൾ തുടങ്ങുവാനുള്ള അനുവാദം ലഭ്യമാക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. ടി. എ. കണ്ണൻ യൂണിയൻ സെക്രട്ടറി ഇ.വി. കൃഷ്‌ണന്റെ നിർദ്ദേശ പ്രകാരം സ്‌ക്കൂളിന്‌ അപേക്ഷ സമർപ്പിച്ചു. എന്നാൽ ആവശ്യമായ സ്ഥല സൗകര്യമില്ലെന്നു പറഞ്ഞ്‌ ആ അപേക്ഷ നിരസിക്കുകയായിരുന്നു. വീണ്ടും അനുവാദം ലഭിക്കുന്നതിനും ഭാവി പരിപാടികളെക്കുറിച്ചാലോചിക്കുന്നതിനും വേണ്ടി ഒരു പൊതുയോഗം വിളിച്ചു കൂട്ടി. എന്നാൽ സ്‌ക്കൂളിനാവശ്യമായ 1? ഏക്കർ സ്ഥലം കാണിച്ചുകൊടുക്കുന്നതിന്‌ നിർവ്വാഹമുണ്ടായില്ല. അതിനുള്ള ആ നിർദ്ദേശവും യോഗത്തിൽ ഉയർന്നുവന്നില്ല. നിരാശയായിരുന്നു ഫലം. ഒരു തീരുമാനത്തിലുമെത്താതെ പിരിയാൻ പോകുന്ന സന്ദർഭത്തിൽ ശാഖാ കമ്മിറ്റിയംഗവും കൂവപ്പടി പഞ്ചായത്തു മെമ്പറുമായ തച്ചയത്ത്‌ വി. നാരായൺ വൈദ്യർ മിഡിൽ സ്‌ക്കൂൾ അനുവാദം ലഭ്യമാക്കുവാൻ വീണ്ടും ഒന്നുകൂടി പരിശ്രമിക്കണമെന്ന നിർദ്ദേശം വയ്‌ക്കുയുണ്ടായി. ആ നിർദ്ദേശപ്രകാരം `ശ്രീനാരായണ മിഡിൽ സ്‌കൂൾ കമ്മിറ്റി `? എന്ന പേരിൽ ഒരു കമ്മിറ്റിയെ അന്നു തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ തച്ചയത്ത്‌ വി. നാരായൺ വൈദ്യർ (പ്രസിഡന്റ്‌) S.N.D.P. ശാഖാ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, ഖജാൻജി എന്നിങ്ങനെ 5 പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അവർ, സ്‌ക്കൂൾ അനുവാദം ലഭ്യമാക്കുവാനും മറ്റും കമ്മിറ്റി പ്രസിഡന്റായ തച്ചയത്ത്‌ വി. നാരായൺ വൈദ്യരെ പ്രത്യേകം ചുമതലപ്പെടുത്തുകയുണ്ടായി. അതനുസരിച്ച്‌ അദ്ദേഹം പ്രവർ|- |2005 - 2007 |ശ്രീമതി ആർ. പത്മകുമാരി (ഹെഡ് മാസ്റ്റർ)ത്തിക്കുകയും 30-9-1955 ന്‌ മുമ്പായി സ്‌ക്കൂൾ അനുവദിച്ചു കിട്ടുവാൻ അപേക്ഷ സമർപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാൽ ശാഖാ കമ്മിറ്റിയുടെ ഏകകണ്‌ഠമായ തീരുമാനം ശാഖാ മന്ദിരത്തിൽ തന്നെ മിഡിൽ സ്‌ക്കൂൾ അനുവദിച്ചു കിട്ടണമെന്നുള്ളതായിരുന്നു. അതിനുവേണ്ടി അപേക്ഷയിൽ കാണിച്ചിരുന്ന സ്ഥലങ്ങൾ നമ്മുടെ ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിൽ പെട്ട സർവ്വെ 525/3 ഒരു ഏക്കർ 62 സെന്റ്‌ സ്ഥലവും ശാഖാമന്ദിരം ഉൾപ്പെടെ മറ്റു രണ്ടു സ്ഥലങ്ങളും ആയിരുന്നു. ശാഖാ മന്ദിരം ഒഴിച്ചു മറ്റു രണ്ടു സ്ഥലങ്ങളും പലരുടേയും കൈവശാവകാശത്തിലായിരുന്നു. മുകളിൽ പ്രസ്ഥാവിച്ച 1 ഏക്കർ 62 സ്ഥലത്തിന്റെ ജന്മിയായ തോലാലിൽ പുത്തൽകോട്ടയിൽ അഡ്വ. ദിവാകരൻ കർത്താവിനെ ആയിടെ കാണുവാനിടയായി. കാര്യം അവതരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ ഏതായാലും പാട്ടക്കാരെ ഒഴിപ്പിക്കുവാൻ പോകയാണ്‌. വൈദ്യർ സ്‌ക്കൂൾ തുടങ്ങുവാനുദ്ദേശി ക്കുന്നുണ്ടെങ്കിൽ ആ സ്ഥലം സ്‌ക്കൂളിനു വേണ്ടി വൈദ്യർക്കു തീറു നൽകാം. സ്‌ക്കൂളിനു സ്ഥലം അന്വേഷിച്ച്‌ അലഞ്ഞിരുന്ന സമയത്ത്‌ ഒരു ദൈവവചനം പോലെയാണ്‌ ഈ വാക്കുകൾ കാതിൽ വീണത്‌. ഉടനെ തന്നെ അദ്ദേഹത്തിൽ നിന്നും തന്റെ ഭൂമി സ്‌ക്കൂളിനായി തീറു തന്നുകൊള്ളാമെന്ന ഒരു സമ്മതപത്രവും വാങ്ങിവച്ചു. ഈ സമ്മത പത്രവും മിഡിൽ സ്‌ക്കൂൾ അനുവദിച്ചു കിട്ടുവാനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടു. ഇതിനെ ആസ്‌പദമാക്കി 1955 ?ഡിസംബറിൽ Inspector of Primary and middle school ശ്രീമാൻ ഗണപതി അയ്യർ സ്ഥലം സന്ദർശിച്ചു. അപേക്ഷയിൽ ഒന്നാമതായി കാണിച്ചിരുന്ന 523/3, 1ഏക്കർ 62 സെന്റ്‌ സ്ഥലം തന്നെ അംഗീകരിച്ച്‌ മേലാധികൾക്ക്‌ ശുപാർശ ചെയ്‌തു. എന്നാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമാൻ. ഇ. പി. ഐസക്‌ സ്ഥലപരിപശോധന വീണ്ടും നടത്തുകയും കൈവശാവകാശക്കാരുടെ നേരിട്ടുള്ള എതിർപ്പിനെ പരിഗണിച്ച്‌ അനുവാദം തരാതെ മടങ്ങുകയുണ്ടായി. സ്‌ക്കൂൾ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ. നാരായൺ വൈദ്യർ വീണ്ടും അദ്ദേഹത്തെ സമീപിച്ച്‌ പാട്ടവകാശികളെ ഒഴിവാക്കി സ്ഥലം കൈവശപ്പെടുത്തിക്കൊള്ളാമെന്ന്‌ ഉറപ്പു നൽകിയതിന്റെ ഫലമായി അദ്ദേഹം സ്‌ക്കൂൾ അനുവാദത്തിന്‌ ശുപാർശ ചെയ്യാമെന്നേറ്റു. തൽഫലമായ്‌ 27-4-1956 ന്‌ വിദ്യാഭ്യാസ ഡയറക്‌ടർ ശ്രീ. വി. വി. സുന്ദരരാജ നായിഡു ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. എ.കെ. ദാമോദരൻ പിള്ള ടരവീീഹ കിുെലരീേൃ ടൃശ. ഢ. ഏമിമുമവേശ ക്യലൃ എന്നിവരാണ്‌ സ്ഥലത്തു വന്ന്‌ സ്ഥലപരിശോധന നടത്തി. കൈവശാവകാശികളിൽ ഒരാൾ എതിർപ്പു പ്രകടിപ്പിച്ചിട്ടുപോലും അതു വകവയ്‌ക്കാതെ ഭൂവുടമയുടെ സമ്മതപത്രം പരിശോധിച്ച്‌ ഈ സ്ഥലം തന്നെ (ഇപ്പോൾ ഹൈസ്‌ക്കൂൾ ഇരിക്കുന്ന സ്ഥലം) മിഡിൽ സ്‌ക്കൂൾ സ്ഥാപിക്കുവാൻ അംഗീകരിക്കപ്പെട്ടു. ഉടൻ തന്നെ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനോട്‌ അപേക്ഷകനെക്കൊണ്ട്‌ മുദ്രപത്രത്തിൽ ഈ സ്ഥലത്ത്‌ കെട്ടിടം പണിത്‌ ഇക്കൊല്ലം തന്നെ സ്‌ക്കൂൾ തുടങ്ങിക്കൊള്ളാമെന്ന എഗ്രിമെന്റ്‌ എഴുതി വാങ്ങി അയക്കണം'എന്ന നിർദ്ദേശവും നൽകി മടങ്ങി. ആ നിർദ്ദേശ പ്രകാരം വൈദ്യർ എഗ്രിമെന്റ്‌ വച്ചു. ഒട്ടും വൈകാതെ ഓർഡർ No. A5/8915 Dt. 23-5-1156 അപേക്ഷകനും സ്‌ക്കൂൾ കമ്മിറ്റി പ്രസിഡന്റുമായിരുന്ന തച്ചയത്ത്‌ ശ്രീ. വി. നാരായണൻ വൈദ്യർ പേർക്ക്‌ ഒക്കലിൽ ശ്രീനാരായണ അപ്പർ പ്രൈമറി സ്‌ക്കൂൾ അനുവദിച്ചിരിക്കുന്നതായി കാണിച്ച്‌ ഉത്തരവു ലഭിക്കുകയുണ്ടായി. അപേക്ഷയിൽ കാണിച്ചിരിക്കുന്ന സർവ്വെ നമ്പർ 525/B 1 ഏക്കർ 62 സെന്റ്‌ സ്ഥലം തന്നെ തീറുവാങ്ങി പാട്ടക്കാരനെ ഒഴിവാക്കി ആധാരങ്ങൾ പെരുമ്പാവൂർ സ്‌ക്കൂൾ ഇൻസ്‌പെക്‌ടർ ഓഫീസിൽ ഹാജരാക്കിയാൽ മാത്രമെ സ്‌ക്കൂൾ തുടങ്ങുവാൻ അനുവദിക്കുകയുള്ളു' എന്നുകൂടി പ്രത്യേകമായി നിർദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ആ സ്‌ക്കൂൾ അനുവാദ ഉത്തരവ്‌. സാമ്പത്തിക പരാധീനതകൾ കൊണ്ടും മറ്റും യഥാസമയത്ത്‌ സ്ഥലം വാങ്ങുവാനും കെട്ടിടം പണിയുവാനും നിർവ്വാഹമില്ലായിരുന്നു. ശ്രീ. റ്റി.എൻ. ഗംഗാധരൻ തോപ്പിൽ അവർകൾ പ്രതിഫലേച്ഛ കൂടാതെ 2500 രൂ നൽകി സഹായിച്ചിട്ടുള്ളത്‌ നന്ദിപൂർവ്വം സ്‌മരിക്കേണ്ടതാണ്‌. തുടർന്ന്‌ സ്‌ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 11-6-1956 വരെ നീട്ടി വാങ്ങുകയുണ്ടായി. കച്ചീട്ടു നൽകിയ ജന്മിയായ തോലാലിൽ ദിവാകരൻ കർത്താവിന്‌ പ്രതിഫലമായി കൊടുക്കുവാൻ തീരുമാനിച്ചിരുന്ന 2250 രൂപ സ്‌ക്കൂൾ കമ്മിറ്റി വശം അപ്പോൾ ഉണ്ടായിരുന്നില്ല. അതിലേയ്‌ക്കായി സംഭാവന ചെയ്‌തവർ- തോപ്പിൽ കേള ഗോവിന്ദൻ 200 രൂപ. തോപ്പിൽ ഉന്റ്യ നാരായണൻ 200 രൂപ. മണേലി വേലു കുമാരൻ 1000 രൂപ. കടമായി നിലനിർത്തിയത്‌ 500 രുപ. സെക്രട്ടറിയായിരുന്ന തോപ്പിൽ നാരായണൻ ശ്രീധരൻ കടം വാങ്ങി നല്‌കിയത്‌ 350 രൂപ. അതുതരണം ചെയ്‌തപ്പോൾ അടുത്ത കടമ്പ പാട്ടക്കാരെ ഒഴിപ്പിക്കുക എന്നതായി. ഒഴിയുന്നതിനെ നഖശിഖാന്തം എതിർത്തിരുന്ന പാട്ടക്കാരിൽ ഒരാൾ സ്‌ക്കൂൾ കമ്മിറ്റി പ്രസിഡന്റ്‌ മെമ്പറായ ഇടപ്പാട്ടു ശ്രീ. സി. രാമൻ അവർകളും, വൈദ്യരുടെ ആത്മമിത്രമായിരുന്ന സ്രാമ്പിക്കൽ മീതിയൻ അമ്മുക്കയും ചേർന്ന്‌ നെടുങ്ങാട്ടുകുടി അതൃമാൻ ഹാജി, പ്ലാമറ്റത്തുകുടി അഹമ്മദ്‌ ഹാജി, നെടുങ്ങാട്ടുകുടി കുഞ്ഞാപ്പു മകൻ സൈതാലി എന്നിവരെ സമീപിച്ച്‌ സ്‌ക്കൂൾ സ്ഥാപിക്കുവാൻ സ്ഥലം കൈവശപ്പെടുത്തുവാൻ സഹായം അഭ്യർത്ഥിച്ചു. ഒരു സാമുദായിക കലാപം ഒഴിവാക്കണമെന്ന സദുദ്ദേശത്തോടെയാണ്‌ ഇതിനു തുനിഞ്ഞത്‌. അവരുടെ ആത്മാർത്ഥമായ സഹകരണം ഇന്നും തികഞ്ഞ കൃതജ്‌ഞതയോടെ സ്‌മരിക്കേണ്ടതാണ്‌. അപ്പോഴും ഈ സംരംഭത്തിന്‌ ആരു തുടക്കം കുറിക്കും എന്ന ചിന്തയായിരുന്നു എല്ലാവർക്കും. നേരം സന്ധ്യയായി. ഇരുട്ടി. അപ്പോൾ ഒരു ആശയം തോന്നി. എതിർക്കുന്ന വ്യക്തിയുടെ വിവാഹം കഴിഞ്ഞിട്ട്‌ ദിവസങ്ങളേ ആയിട്ടുള്ളു. ഭാര്യാ പിതാവിനെ എതിർക്കാനിടയില്ല. അദ്ദേഹത്തിനെക്കൊണ്ടുതന്നെ ആരംഭിക്കാം. ഭാര്യ വീടോ 25 കിലോമീറ്റർ അകലെ അങ്ങു തോട്ടുമുഖത്തും.ഉടനേ അവിടേക്കുപോകുവാൻ ഇടപ്പാട്ടു ശ്രീ. സി. രാമൻ അവർകൾ മുൻകൈയ്യെടുത്തു. സ്‌ക്കൂൾ കമ്മിറ്റി പ്രസിഡന്റായ ശ്രീ. നാരായണൻ വൈദ്യരും സ്രാമ്പിക്കൽ ശ്രീ. മീതിയൻ അമ്മുക്കയും ചേർന്ന്‌ കാൽനടയാത്രയായി. വഴിമദ്ധ്യേ കാഞ്ഞൂരിലും ചൊവ്വരയിലും പെരിയാർ കടക്കേണ്ടതുണ്ട്‌. രാത്രിയിലുണ്ടോ വഞ്ചിയും കടത്തും മൂന്നുപേരുടേയും ഡ്രസ്സും കയ്യിലേന്തി എടപ്പാട്ടു സി. രാമൻ ഒറ്റക്കൈക്ക്‌ മുന്നേ നീന്തും പിറകേ രണ്ടുപേരും അതോർക്കുമ്പോൾ എങ്ങനെ സാധിച്ചു എന്നു തോന്നും. ലക്ഷ്യം സാധിക്കുക എന്ന ഒരേ ചിന്തയുള്ള അവരെ രാത്രിയുടെ ഭീകരതയോ പെരിയാറിന്റെ ആഴമോ ലേശം പോലും ഭയപ്പെടുത്തിയില്ല.അങ്ങനെ തോട്ടുമുഖത്തെത്തി നെടുങ്ങാട്ടുകുടി മുഹമ്മദിന്റെ ഭാര്യാപിതാവിനെക്കൊണ്ട്‌ ആദ്യത്തെ ഓടെടുപ്പിക്കാം എന്ന കാര്യവും സമ്മതിപ്പിച്ചു. രാവിലെ 8 മണിയ്‌ക്കു മുമ്പേ തന്നെ സ്ഥലത്തെത്തിക്കൊള്ളാം എന്ന വാക്കും വാങ്ങി തിരക്കുമ്പോഴേക്കും പാതിരാവു കഴിഞ്ഞിരുന്നു.സമ്മതം വാങ്ങിയ ചാരിതാർത്ഥ്യത്തിൽ തിരികെ നടന്ന്‌ വീണ്ടും പെരിയാറിനെയും രണ്ടുവട്ടം കീഴടക്കി ഒക്കലെത്തിയപ്പോഴോ, സമയം പുലർച്ചെ 5 മണി. രാവിലെ നടക്കുന്ന ആ കൃത്യം കൂടി സാധിച്ചാലേ സ്‌ക്കൂളിൽ ഭൂമി എന്ന ലക്ഷ്യം സാധ്യമാകൂ. പുലർച്ചെ കിഴക്ക്‌ ഉദയമായപ്പോഴും അവർക്ക്‌ ഉറക്കമോ ക്ഷീണമോ തോന്നിയതേയില്ല. മനസ്സിൽ ഉദ്ദേശിച്ച പോലെ തന്നെ ഒരു സാമുദായിക കലാപമോ കയ്യേറ്റമോ കൂടാതെ പാട്ടക്കാരനെ ഒഴിപ്പിച്ചു ഭൂമി സ്വന്തമാക്കുവാൻ സാധിച്ചു. അങ്ങനെ ഒരു രാത്രി പുലരുന്നതിനുള്ളിൽ 50 കിലോമീറ്റർ കാൽനടയായും പെരിയാറിനു കുറുകെ നാലു തവണനീന്തിക്കടന്നു ലക്ഷ്യത്തിലെത്താൻ മുൻകൈയ്യെടുത്ത എടപ്പാട്ടു രാമൻ അവർകളുടെ ധീരതയ്‌ക്കും,സ്രാമ്പിക്കൽ മീതിയൻ അമ്മുക്കയുടെ പിന്തുണയ്‌ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അന്നു രാവിലെ തന്നെ യാതൊരു ബല പ്രയോഗവും കൂടാതെ ആ കാര്യം സാധിച്ചു. ഒരു സാമുദായിക കലാപത്തിനുള്ള എല്ലാ സാഹചര്യവും ഗുരുകൃപയാൽ ഒഴിവായി എന്നു പറയാം! ഹിന്ദു മുസ്ലീം മൈത്രി എന്നു വായിച്ചു കേട്ടിട്ടുള്ളത്‌ അനുഭവിച്ചറിയാനും ഇടയായി. എന്നാൽ പാട്ടവകാശിയ്‌ക്ക്‌ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 2800 രൂപ കൊടുക്കുവാൻ കമ്മിറ്റിവശം ഇല്ലായിരുന്നു, അവിടെയും ശാഖാംഗങ്ങളുടെ സഹായഹസ്‌തം അനിവാര്യമായി. അങ്ങനെ പാട്ടാവകാശിയെ ഒഴിവാക്കുകയെന്ന കടമ്പയും സമാധാനപരമായി കടന്നു. 14-6-1956 ൽ രജിസ്‌ട്രാഫീസിൽ നിന്ന്‌ രണ്ടാധാരങ്ങളും വാങ്ങി സ്‌ക്കൂൾ ഇൻസ്‌പക്‌ടർ ഓഫീസിൽ ഹാജരാക്കി. അപ്പോഴും നിർദ്ദിഷ്‌ട സ്ഥലത്ത്‌ കെട്ടിടമില്ല. അതിനെന്ത്‌ പോംവഴി. 31-10-1956 നു മുൻപ്‌80 x 20 അടി കെട്ടിടം പണി തീർത്തു ക്ലാസ്സുകൾ അതിലേയ്‌ക്ക്‌ മാറ്റാം എന്ന്‌ ഉറപ്പുനൽകി. എന്നാൽ അത്‌ നിയമാനുസൃതമായി മുദ്രപത്രത്തിൽ എഴുതികൊടുക്കണം എന്നായി. അങ്ങനെ സ്‌ക്കൂൾ ഇൻസ്‌പെക്‌ടർ മുൻപാകെ ആ ഉറപ്പു നിയമാനുസൃതമായ എഗ്രിമെന്റുകളും സ്‌ക്കൂൾ കമ്മിറ്റിക്കുവേണ്ടി നാരായണൻ വൈദ്യർ എഴുതിക്കൊടുക്കുകയുണ്ടായി. ഈ വക കാര്യങ്ങൾ ഭാവിയിലും നിർവ്വഹിക്കാൻ സ്‌ക്കൂൾ കമ്മിറ്റിക്കാർ വി. നാരായണൻ വൈദ്യരെ ചുമതലപ്പെടുത്തി. അങ്ങനെ അദ്ദേഹം ശ്രീ നാരായണ അപ്പർ പ്രൈമറി സ്‌ക്കൂളിന്റെ മാനേജരായി ഡിപ്പാർട്ടുമെന്റിലും അംഗീകരിക്കപ്പെട്ടു.പിറ്റേന്ന്‌ 15-6-1956-ൽ തന്നെ ഒരു ജനതയുടെ അഭിലാഷം പൂവണിഞ്ഞു. 6 A,B എന്നീ രണ്ടു ഡിവിഷനുകളുമായി ശാഖാമന്ദിരത്തിൽ താൽക്കാലികമായി ശ്രീനാരായണ അപ്പർ പ്രൈമറി സ്‌ക്കൂളിന്‌ ആരംഭം കുറിച്ചു. പ്രവർത്തകരുടെ ഉള്ളം നിറഞ്ഞതുപോലെ 69 വിദ്യാർത്ഥികൾ 2 ഡിവിഷനുകളിലായി നിറഞ്ഞു. രണ്ട്‌ അദ്ധ്യാപകർ ഒരു പ്യൂൺ, ഇതായിരുന്നു ആദ്യത്തെ ശ്രീനാരായണ അപ്പർപ്രൈമറി. Miss. M.K. ചെല്ലമ്മ ഹെഡ്‌മിസ്‌ട്രസും M.S A (Middle School Assistant), ശ്രീ. ടി.കെ. ഭാസ്‌കരൻ M.S A. ശ്രീ. K.A. നാരായണൻ (പ്യൂൺ) ആയും മാനേജർ നിയമിച്ചു. പുതിയ സ്‌ക്കൂൾ കെട്ടിടം പണിയ്‌ക്ക്‌ സാമ്പത്തിക ക്ലേശം ഒരു വൻമതിലായി അവർക്കുമുന്നിൽ അത്‌ വലിയൊരു ചോദ്യചിഹ്നമായി നിന്നു. സ്‌ക്കൂൾ മാനേജർ നാരായണൻ വൈദ്യർ കൂവപ്പടി പഞ്ചായത്ത്‌ മെമ്പർ കൂടി ആയിരുന്നു. അതിനാൽ പഞ്ചായത്തിന്റെ L.D. Schemes ഉൾപ്പെടുത്തി 80 x 20 അടി കെട്ടിടത്തിനു വേണ്ടി അദ്ദേഹം പരിശ്രമിച്ചു. അശ്രാന്തപരിശ്രമഫലമായി 14,000 രൂപയുടെ എസ്റ്റിമേറ്റിന്‌ അധികൃതരിൽ നിന്നും അനുവാദവും ലഭിച്ചു. ആ കെട്ടിടം പണിയുവാൻ എസ്റ്റിമേറ്റ്‌ അന്നു പഞ്ചായത്ത്‌ ഡിപ്പാർട്ടുമെന്റിൽ പെരുമ്പാവൂർ സെക്‌ഷൻ ഓഫീസറായിരുന്നു ശ്രീ. സി.വി. വിജയൻ ആണ്‌ തയ്യാറാക്കിയത്‌. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ്‌ മുതൽ പൂർത്തീകരണം വരെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സഹകരണം നമ്മൾ ഒരിക്കലും മറന്നുകൂടാ (അദ്ദേഹം നോർത്ത്‌ പറവൂർ എൻ.എച്ച്‌. വിഭാഗം അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനീയർ ആയി വിരമിക്കുകയുണ്ടായി). ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 1957 ജനുവരിയിൽ നിർവ്വഹിച്ചത്‌ തോപ്പിൽ ശ്രീ. കെ.ഇ. ഗോവിന്ദനായിരുന്നു. അദ്ദേഹം ഈ സ്‌ക്കൂൾ അനുവദിച്ചുകിട്ടുവാനുള്ള പ്രവർത്തനങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളിലും കാര്യമായി സഹകരിച്ചിരുന്ന തികഞ്ഞൊരു സമുദായ സ്‌നേഹി ആയിരുന്നു. എന്നാൽ കെട്ടിടം പണിക്കു വീണ്ടും സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടപ്പോൾ ശ്രീ. തോപ്പിൽ നാരായൺ ഗംഗാധരനിൽ നിന്ന്‌ 1,000 രൂപയും മാണിക്കത്താൽ പൈലി യോഹന്നാനിൽ നിന്നും 750 രൂപയും കടമായി വാങ്ങിയിരുന്നു. കൂടാതെ തോപ്പിൽ ഉന്റ്യ നാരായണൻ മരക്കച്ചവടക്കാരനിൽ നിന്ന്‌ ആവശ്യമായ മരവും; തോപ്പിൽ നാരായണൻ ഗംഗാധരൻ ഇരുമ്പുകടയിൽ നിന്ന്‌ ആവശ്യമായ ഇരുമ്പു സാധനങ്ങളും കടമായി വാങ്ങിത്തന്നു. ഈ കെട്ടിടം പണിയുടെ മേൽനോട്ടം നിർവ്വഹിച്ചത്‌ അന്ന്‌ ശാഖാ സെക്രട്ടറിയായിരുന്ന തോപ്പിൽ നാരായണൻ ശ്രീധരനും കമ്മിറ്റി മെമ്പറായിരുന്ന മണേലിൽ വേലുകുമാരനും മണേലിൽ വേലുനാരായണനും ആയിരുന്നു. അങ്ങനെ വളരെച്ചുരുങ്ങിയ കാശുകൊണ്ട്‌ കെട്ടിടം പണിതീർത്തു. താല്‌കാലികമായി ശാഖാ കെട്ടിടത്തിൽ ആരംഭിച്ചിരുന്ന ക്ലാസ്സുകൾ 1957 ഫെബ്രുവരി മുതൽ പുതിയ കെട്ടിടത്തിലേയ്‌ക്ക്‌ അഭിമാനപൂർവ്വം പറിച്ചുനട്ടു എന്നു പറയാം. സ്‌ക്കൂൾ കെട്ടിടം L.D. സ്‌ക്കീമിൽ അനുവദിച്ചു തരുവാനും പെട്ടെന്ന്‌ അവയുടെ പണികൾ പൂർത്തിയാക്കുവാനും എല്ലാവിധ സഹകരണവും നൽകിയവർ:- 1. കൂവപ്പടി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ശ്രീ. എൻ. ചെല്ലപ്പൻ മേനോൻ 2. പഞ്ചായത്ത്‌ ഡയറക്‌ടറായിരുന്ന ശ്രീ. പി.ഡി. കുരുവിള. 3. പഞ്ചായത്ത്‌ Engg. വിഭാഗം ജൂനിയർ എൻജിനീയർ ശ്രീ. സി.വി. വിജയൻ 4. അസി. എൻജിനീയർമാരായിരുന്ന ശ്രീ. എൻ.സി. വിക്രമൻ നായർ, ശ്രീ. ടി.ടി. ജോർജ്ജ്‌ 5. സർവ്വോപരി എക്‌സി. എൻജിനീയറായിരുന്ന കുമാരി പി.കെ. ത്രേസ്യ (പിൽക്കാലത്ത്‌ കേരളത്തിന്റെ ആദ്യ വനിത ചീഫ്‌ എൻജിനീയറായി റിട്ടയർ ചെയ്‌തു). പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ 4-ായി വിദ്യാർത്ഥികൾ അനസ്യൂതം വർദ്ധിച്ചുവന്നു. വീണ്ടും ക്ലാസ്സ്‌മുറികൾ ആവശ്യമായി വന്നു. കൂടാതെ 8-ാം ക്ലാസ്സ്‌ മിഡിൽ സ്‌ക്കൂളിൽ തുടങ്ങേണ്ടിയിരുന്നു. ആയതിന്‌ സ്ഥലമില്ലാതെ വന്നപ്പോൾ മാനേജർ സ്വന്തം ചെലവിൽ ഷെഡ്‌ ഉണ്ടാക്കി 58-59 ൽ ക്ലാസ്സു നടത്തുകയുണ്ടായി. വീണ്ടും ശാഖാ കെട്ടിടത്തിൽ ക്ലാസ്സ്‌ നടത്തുവാൻ അധികൃതർ അനുവദിക്കുകയുണ്ടായില്ല. വീണ്ടും ഒരു കെട്ടിടം കൂടി പണിതേ പറ്റൂ. താല്‌കാലിക ഷെഡിൽ ക്ലാസ്സുകൾ എത്രനാൾ നടത്താൻ സാധിക്കും? വീണ്ടും മാനേജരുടെ ചിന്തയിൽ എത്തിയത്‌ ഘ.ഉ. സ്‌കീമെന്ന പ്രസ്ഥാനമായിരുന്നു. അതിനും തടസ്സങ്ങളേറെ. രണ്ടു വർഷം മുൻപ്‌ ഒന്നു ലഭിച്ചതല്ലെ. നന്മയുടെ വഴിയിൽ തടസ്സങ്ങളുണ്ടായാലും ശുഭപര്യവസായിയാകുമെന്ന വിശ്വാസം മുൻപോട്ട്‌ പോകാൻ പ്രേരണയായി. പഞ്ചായത്തു മെമ്പർ കൂടിയായതിനാൽ ആ വഴികൾ തന്നെ ശ്രമിച്ചു.അന്ന്‌ L.D.Scheme കെട്ടിടത്തിനായി ധാരാളം അപേക്ഷകൾ ജില്ലയുടെ പലഭാഗത്തുനിന്നായി ഡയറക്‌ടറേറ്റിൽ ലഭിച്ചു. കുന്നത്തുനാട്‌ താലൂക്കിലേക്ക്‌ അനുവദിക്കാവുന്നത്‌ രണ്ടെണ്ണം മാത്രം. ഒന്നാമത്തേത്‌ പെരുമ്പാവൂർ Govt. Boys School ന്‌. നമ്മൾ മുൻഗണനാ ക്രമത്തിൽ അഞ്ചാമതും. ഡയറക്‌ടറേറ്റിൽ നിന്ന്‌ അനുവാദം കിട്ടുന്ന കാര്യം ഒരു ബാലികേറാമല. ഇനിയെന്തുചെയ്യുമെന്ന ചിന്തയിൽ അലയുമ്പോൾ ഇടപ്പാട്ടു രാമൻ അവർകളുടെ വാക്കുകൾ പ്രേരണയായി. അന്നു പഞ്ചായത്തു ഡപ്യൂട്ടീ ഡയറക്‌ടറായിരുന്ന ശ്രീ. കുരുവിള അവർകളെ ഒന്നുപോയി കാണണം എന്ന്‌ അവർ തീരുമാനിച്ചു. അന്നും വൈദ്യർക്ക്‌ സഹായ ഹസ്‌തവുമായി ഇടപ്പാട്ടു രാമൻ അവർകളും സ്രാമ്പിക്കൽ മീതിയൻ അമ്മുക്കയും എത്തി. അവരുടെ വാക്കുകളിൽ' ??ഡയറക്‌ടറേറ്റു തീരുമാനത്തിന്റെ തലേന്നു രാത്രി ഏകദേശം പത്തുമണിയായിട്ടുണ്ടാകും. ചെങ്ങലുള്ള കുരുവിള സാറിന്റെ വീട്ടിൽ ഞങ്ങൾ എത്തി. ഭാഗ്യദോഷം! അദ്ദേഹം ഉറക്കമായി. പട്ടിയുടെ കുര കേട്ട്‌ അവിടുത്തെ അമ്മ വിളക്ക്‌ കത്തിച്ചു. റാന്തൽ വിളക്കുമായി വരാന്തയിലേക്കു വന്നു. ആരാ! എന്താണ്‌ വേണ്ടത്‌. അവർ ചോദിച്ചു. പുഴക്കക്കരെ ഒക്കലിൽ നിന്നെത്തിയവരാണ്‌. ഞങ്ങൾക്ക്‌ വളരെ അത്യാവശ്യമായി സാറിനെ ഒന്നു കണ്ടേ പറ്റു. പറ്റില്ല, ഉറങ്ങാൻ കിടന്നാൽ വിളിക്കുന്നതവനിഷ്‌ടമല്ല. അപ്പോൾ കുഞ്ഞിരാമൻ ചേട്ടൻ പറഞ്ഞു ഞങ്ങൾക്ക്‌ അദ്ദേഹത്തെ കണ്ടിട്ടേ പോകാൻ പറ്റൂ. എന്നാൽ പുലരുവോളം ഈ വഴിയിൽ അടുത്തെവിടെയെങ്കിലും കാത്തിരിക്കാം. അത്യാവശ്യമാണ്‌. ഒരു കൂട്ടം പാവപ്പെട്ടവരുടെ മോഹം സാധിക്കുമോ എന്നറിയാനാണ്‌. തുടർന്ന്‌ വന്നകാര്യം വിശദമായി അറിയിച്ചു. റാന്തലുമായി വന്ന ആ അമ്മ അകത്ത്‌ പോയി മകനെ വിളിച്ചുണർത്തി, പറഞ്ഞു. ഇവരുടെ കെട്ടിടത്തിനു അനുവാദം കിട്ടണം. നാടിനുവേണ്ടി ഒരു പുണ്യകർമ്മത്തിനായി എത്തിയവരാണു മോനേ! മാത്രമല്ല നമ്മുടെ അടുത്ത നാട്ടുകാരും! രണ്ടാമതാക്കിയാൽ അവർക്കതു ലഭിക്കുമെങ്കിൽ നീയതു ചെയ്‌തുകൊടുക്കണം. നമുക്ക്‌ അനുഗ്രഹവുമായെത്തിയ സരസ്വതി അപ്പോൾ ആ അമ്മയുടെ നാവിൻതുമ്പത്താണ്‌ പ്രത്യക്ഷമായത്‌. നമ്മൾ മുൻഗണനയിൽ രണ്ടാമതായി. അനുവാദവും ലഭിച്ചു. കൃത്യനിഷ്‌ടയിൽ കർക്കശക്കാരനായിരുന്നിട്ടും നമ്മെ സഹായിച്ച കുരുവിള സാറിനേയും മഹതിയായ ആ അമ്മയേയും കൃതജ്ഞതയോടെ സ്‌മരിക്കുന്നു. അങ്ങനെ കൂവപ്പടി പഞ്ചായത്തിന്റെ എൽ.ഡി. സ്‌കീമിൽ വീണ്ടും ഒരു 601 x 201 കെട്ടിടം പണിയുവാനുള്ള അനുവാദം 1959-ൽ ലഭിച്ചു. 31-3-1959-നു മുൻപ്‌ കെട്ടിടം പണിതീർത്തുകൊള്ളാമെന്ന്‌ സ്‌ക്കൂൾ സ്ഥാപകനായ മാനേജർ ശ്രീ. വി. നാരായണൻ വൈദ്യരോട്‌ എഗ്രിമെന്റും എഴുതി വാങ്ങി. സാമ്പത്തിക പരാധീനത പറയുവാനില്ലല്ലോ. ശാഖാംഗങ്ങൾ ആരും തന്നെ പണം അഡ്വാൻസ്‌ ചെയ്‌തു സഹായിക്കുവാൻ മുൻപോട്ടുവന്നില്ല. ഒടുവിൽ അതു സാധിച്ചത്‌ ഊഴത്ത്‌ ശ്രീ. വി.കെ. രാമകൃഷ്‌ണൻ അവർകളുടെ മഹാമനസ്‌കതകൊണ്ടാണ്‌. അദ്ദേഹം കെട്ടിടം പണിക്കുവേണ്ട ചെലവുകൾ മുഴുവൻ അഡ്വാൻസ്‌ ചെയ്യുവാൻ തയ്യാറായി. അതുകൊണ്ട്‌ യഥാവസരം പണികൾ ചെയ്‌തുതീർക്കുവാൻ സാധിച്ചു. പഞ്ചായത്തു ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ കെട്ടിടത്തിന്റെ ബില്ലിൻപടി ലഭിച്ച 5638 രൂപ അദ്ദേഹത്തിനു നൽകി. ബാക്കി അദ്ദേഹത്തിനു ചെല്ലേണ്ട 2765 രൂപ 27 പൈസ ശാഖാ റെക്കാഡുകളിൽ കടമായി തന്നെ വളരെക്കാലം നിലനിന്നു. ഒടുവിൽ 6-8-1972 ൽ കൂടിയ ശാഖാ പൊതുയോഗത്തിൽ വച്ച്‌ ആ തുക അദ്ദേഹത്തിന്റെ സംഭാവനയായി കണക്കാക്കുവാൻ അഭ്യർത്ഥിക്കുകയും സമുദായസ്‌നേഹിയായ അദ്ദേഹം സസന്തോഷം അഭ്യർത്ഥന അംഗീകരിക്കുകയുണ്ടായി. അങ്ങനെ ഒരു 60 x 20 അടി കെട്ടിടം പണിയുവാൻ മുഴുവൻ തുകയും കടം തരികയും അതിന്റെ നല്ലൊരു ഭാഗം സംഭാവന ചെയ്യുകയും ചെയ്‌ത ആ മഹാമനസ്‌കനോട്‌ നമ്മൾ എന്നെന്നും കടപ്പെട്ടിരിക്കുന്നു. ഈ കെട്ടിടത്തിന്റെ പണിയിലും വളരെയധികം എതിർപ്പുകൾ നേരിടേണ്ടിവന്നു. അത്‌ മറ്റു സമുദായാംഗങ്ങളിൽ നിന്നായിരുന്നു. പഞ്ചായത്ത്‌ എൻജിനീയറിംഗ്‌ വിഭാഗത്തിൽ പല വ്യാജപ്പരാതികളും ചെന്നു. സ്‌ക്കൂൾ കെട്ടിടത്തിന്‌ ഉറപ്പില്ല എന്നതായിരുന്നു പ്രധാന പരാതി. പരിശോധിക്കാൻ നിയുക്തയായത്‌ അന്നത്തെ എക്‌സി. എൻജിനീയറായിരുന്ന കുമാരി പി.കെ. ത്രേസ്യ അവർകളായിരുന്നു. അവർ പരിശോധനയ്‌ക്ക്‌ എത്തിയപ്പോൾ കെട്ടിടം പണി ഉത്തരംവയ്‌ക്കുന്നതിന്‌ റെഡിയായിട്ടുണ്ടായിരുന്നു. ഒരു കോണി കൊണ്ടുവരുവാൻ നിർദ്ദേശിച്ചു. കോണി ഉപയോഗിച്ചു കെട്ടിടത്തിന്റെ മുകളിൽക്കയറി. ഷൂസിട്ട ആ കാലുകൾ ഉത്തരപ്പൊക്കത്തിലെത്തിയ കെട്ടിടത്തിന്റെ മുകളിൽക്കൂടി ചലിച്ചു. സാവധാനം താഴെയിറങ്ങിവന്ന്‌ ഒരു മന്ദഹാസത്തോടെ പറഞ്ഞു. വൈദ്യരേ; താങ്കൾ ഈ കെട്ടിടം ഒരു നിലയല്ല രണ്ടുനിലയാക്കിക്കൊള്ളൂ! ഉറപ്പ്‌ ഞാൻ ഗ്യാരണ്ടി ചെയ്യുന്നു! ആ മഹതി അന്നുപറഞ്ഞ വാക്കുകൾ അക്ഷരം പ്രതി സാർത്ഥകമായി. പിൽക്കാലത്ത്‌ നമുക്ക്‌ ക്ലാസ്സുമുറികൾ പോരാതെ വന്നപ്പോൾ ആ കെട്ടിടം രണ്ടു നിലയാക്കുകയുണ്ടായി. ഇന്നു ആ വാക്കുകളുടെ മാറ്റൊലിയായ്‌ അതു രണ്ടുനിലയായ്‌ തലയുയർത്തി നിൽക്കുന്നു. 21-1-1960 ൽ കൂടിയ ശാഖാ പൊതുയോഗത്തിൽ വച്ച്‌ ശ്രീമാൻ ടി.ജി. വിദ്യാസാഗറെ മാനേജരായി തെരഞ്ഞെടുത്തു. തുടർന്ന്‌ അദ്ദേഹം ഈ സ്‌ക്കൂളിനെ ഒരു ഹൈസ്‌ക്കൂൾ ആക്കി അപ്‌ഗ്രേഡ്‌ ചെയ്യുവാനുള്ള പദ്ധതിയുമായി മുന്നോട്ടു നീങ്ങി. കൂടാതെ നിലവിലുള്ള മിഡിൽ സ്‌ക്കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുവാനും കൂടുതൽ കാര്യക്ഷമമാക്കുവാനും പ്രയത്‌നിച്ചുകൊണ്ടിരുന്നു. അതിന്റെ ആദ്യപടിയായി 15-6-1956 മുതൽ 13-6-1960 വരെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന ശ്രീമതി എം.കെ ചെല്ലമ്മക്കു പകരം ഗ്രാഡുവേറ്റായ ശ്രീ. കെ.കെ. അയ്യപ്പൻ BA. B.Ed നെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. ബാക്കി ഒഴിവു കിടന്ന തസ്‌തികകളിൽ നിയമനം നടത്തുകയും ചെയ്‌തു. ഏകദേശം രണ്ടുകൊല്ലത്തിനുശേഷം അയ്യപ്പൻ സാർ ഗവൺമെന്റ്‌ സർവ്വീസിലേക്ക്‌ പോയപ്പോൾ 10-6-1962 ൽ ശ്രീമാൻ എം.കെ. വിശ്വനാഥൻ BSc. B.Ed നെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 60-61 വരെ പ്രൈമറി സ്‌ക്കൂളിൽ പ്രവർത്തിച്ചിരുന്ന 5-ാം സ്റ്റാൻഡാർഡ്‌ 61-62 മുതൽ മിഡിൽ സ്‌ക്കൂളിൽ നടത്തുവാൻ ഗവൺമെന്റ്‌ ഉത്തരവായി. അതോടെ ക്ലാസ്സുകളുടെ എണ്ണം വർദ്ധിച്ചു, അദ്ധ്യാപകരുടേയും. ഈ മിഡിൽ സ്‌ക്കൂൾ ഹൈസ്‌ക്കുളാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം വളരെ കഷ്‌ടപ്പെട്ടു പരിശ്രമിച്ചു. അതിന്റെ ആദ്യപടിയായി ഈ സ്‌ക്കൂൾ കോമ്പൗണ്ടിനോട്‌ ചേർന്നുള്ള ഈ ഒരു ഏക്കർ 38 സെന്റ്‌ സ്ഥലം വാങ്ങി. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി 1964-65 ൽ ശ്രീ. ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ മിഡിൽ സ്‌ക്കൂൾ upgrade ചെയ്‌ത്‌ ഹൈസ്‌ക്കൂളാക്കുവാൻ അനുവാദം ലഭിച്ചു. അതിനു സഹായിച്ചിട്ടുള്ള പരേതരായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ, സഹോദരനയ്യപ്പൻ എന്നിവരുടെ പേരുകൾ എടുത്തു പറയണം. തച്ചയത്ത്‌ നാരായൺ വൈദ്യരുടെ വാക്കുകളിൽ നിന്ന്‌ അനുവാദം ലഭിച്ചതോടെ അത്യാവശ്യം വേണ്ടിയിരുന്ന കെട്ടിടങ്ങൾ സയൻസ്‌ ഉപകരണങ്ങൾ, ഫർണീച്ചർ മുതലായവ ശ്രീ. വിദ്യാസാഗർ സ്വന്തം കൈയ്യിൽ നിന്നും, പലരോടും കടംവാങ്ങിയും സജ്ജീകരിച്ചു. 1966-67ൽ ഒരു സമ്പൂർണ്ണ ഹൈസ്‌ക്കുളാക്കി ഉയർത്തുകയും ചെയ്‌തു. ? മിഡിൽ സ്‌ക്കൂളിലെന്നപോലെ ഹൈസ്‌ക്കുളിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാൻ മാനേജർ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. അതിലേക്കായി സർവ്വീസിൽ നിന്നും റിട്ടയർ ചെയ്‌ത പരിചയ സമ്പന്നനായ ശ്രീ. കെ.പി. ഗോപാലൻ നായർ ആഅ, ഘഠ അവർകളെ ഹെഡ്‌മാസ്റ്ററാക്കി നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മെച്ചപ്പെട്ട അദ്ധ്യയനം കാഴ്‌ചവെക്കുകയും ചെയ്‌തിട്ടുണ്ട്‌. അന്ന്‌ അപ്പർപ്രൈമറിയിൽ 11 ഉം ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 13 ഉം 4 സ്‌പെഷ്യൽ ടീച്ചേഴ്‌സും ചേർന്ന്‌ 28 അദ്ധ്യാപകരും ഒരു ക്ലാർക്കും 5 നോൺ ടീച്ചിങ്‌ സ്റ്റാഫും ഉൾപ്പെടെ 33 സ്റ്റാഫുണ്ടായിരുന്നു. ശ്രീ. ഗോപാലൻ നായർ ഹെഡ്‌മാസ്റ്റർ സ്ഥാനത്തുനിന്ന്‌ റിട്ടയർ ചെയ്യുകയും, 18-8-1969 ൽ ശ്രീ. ടി.എൻ പരമേശ്വരനെ ഹെഡ്‌മാസ്റ്ററായി നിയമിക്കുകയുമുണ്ടായി. ഓരോ വർഷവും വിദ്യാർത്ഥികളുടെ സംഖ്യാ വർദ്ധനവ്‌ കണക്കിലെടുത്ത്‌ സ്‌ക്കൂളിനുവേണ്ട കെട്ടിടങ്ങളും ഉപകരണങ്ങളും മാനേജർ ശ്രീ. ടി.ജി. വിദ്യാസാഗർ ഏർപ്പാടാക്കി. അപ്രകാരം 60-61 മുതൽ 74-75 വരെ നീണ്ട 15 വർഷം പ്രശസ്‌തമായ നിലയിൽ അദ്ദേഹം മാനേജരായി സേവനമനുഷ്‌ഠിച്ചു. 1974-75 ൽ വാർഷിക പൊതുയോഗത്തിൽ വീണ്ടും തച്ചയത്തു നാരായൺ വൈദ്യരെ മാനേജരായി തെരഞ്ഞെടുത്തു. അതിനുശേഷം അഡ്വ. സി.കെ. ഗോവിന്ദനവർകളാണ്‌ 16-1-1977 ൽ മാനേജരായത്‌. വളരെ അഭിമാനകരമായ രീതിയിൽ സ്‌ക്കൂൾ കാര്യങ്ങൾ നിർവഹിച്ചു വരുമ്പോൾ അദ്ദേഹം അകാല ചരമമടഞ്ഞു. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനങ്ങളും അതു മൂലം സ്‌ക്കൂളിനുണ്ടാ യിട്ടുള്ള നേട്ടങ്ങളും സ്‌മരണീയങ്ങളാണ്‌. 31-5-78 ൽ ശ്രീ. ടി.എൻ പരമേശ്വരൻ ഹെഡ്‌മാസ്റ്റർ സ്ഥാനത്തുനിന്ന്‌ വിരമിച്ചു. അന്നു സീനിയർ ഹൈസ്‌ക്കൂൾ അദ്ധ്യാപകനായ ശ്രീ. എം.കെ. വിശ്വനാഥനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. ശ്രീ. സി.കെ. ഗോവിന്ദൻ അവർകളുടെ നിര്യാണത്തെ തുടർന്ന്‌ ശാഖാ കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രസിഡന്റായിരുന്ന ശ്രീമാൻ സി. എ. ചന്ദ്രന്‌ മാനേജരുടെ ചുമതലകൾ നൽകി. വൈസ്‌പ്രസിഡന്റ്‌. ടി.ബി. രവി, ഖജാൻജി. ടി. എസ്‌. ബാബു, സെക്രട്ടറി. ടി. വി. രഘു- എന്നിവരായിരുന്നു. 1978-79 ലെ വാർഷിക പൊതുയോഗത്തിൽ ചരിത്രത്തിലാദ്യമായി ഈ വിദ്യാലത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. ടി.എസ്‌. ബാബു അവർകളെ മാനേജരായി ഐകകൺഠേന തെരഞ്ഞടുത്തു. 1979-80 ൽ ശ്രീ. എം.കെ. രാഘവൻ തൊഴിൽ വകുപ്പുമന്ത്രിയായിരുന്നു സമയത്ത്‌ മാനേജർ ശ്രീ. ടി. എസ്‌. ബാബുവിന്റെ ശ്രമഫലമായി ഒരു തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്‌ (S.N.I.T.C.) അനുവാദം ലഭിച്ചു. ഈസമയത്ത്‌ ശാഖാ പ്രസിഡന്റ്‌ ശ്രീ. ടി.ബി. രവി, വൈസ്‌പ്രസിഡന്റ ടി.വി. വിജയൻ, സെക്രട്ടറി ശ്രീ.ടി.എൻ. സുരേന്ദ്രൻ, മാനേജർ ശ്രീ.ടി.എസ്‌. ബാബു എന്നിവരടങ്ങുന്ന ശാഖാ ഭരണസമിതിയായിരുന്നു. ശ്രീ. ടി.എസ്‌. സുരേഷ്‌ അവർകളെ പ്രിൻസിപ്പാളായി നിയമിച്ചുകൊണ്ട്‌ ഐ.ടി.സി.യുടെ പ്രവർത്തനം ആരംഭിച്ചു. ഇപ്പോഴത്തെ തൃപ്പൂണിത്തുറ എം.എൽ.എ. ശ്രീ.കെ.ബാബുവിന്റെ നിർലോഭമായ സഹകരണം ഇതിനു ലഭിച്ചിട്ടുണ്ട്‌. 7-9-1980 ൽ ശ്രീനാരായണ ട്രെയിനിംഗ്‌ സെന്ററിൽ സ്റ്റെനോഗ്രാഫി ട്രേഡ്‌ ആരംഭിച്ചു. അടുത്ത വർഷം1980 - 1981ൽ ഡ്രാഫ്‌റ്റ്‌മാൻ സിവിൽ കോഴ്‌സും ആരംഭിച്ചു. അതോടെ ശ്രീനാരായണ വിദ്യാഭ്യാസ ശൃംഖലക്ക്‌ തുടക്കമായി. പിന്നീട്‌ എശേേലൃ ൃേമറല ലഭിച്ചു. ഇപ്പോൾ കഠഇ സുഗമമായി നടന്നു വരുന്നു. ITC ക്ക്‌ ഒരു പ്രത്യേക കെട്ടിടവും ഇപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നു. 1980-1981 വർഷത്തിൽ ഈ സ്‌ക്കൂളിന്റെ രജത ജൂബിലി അന്നത്തെ മാനേജരായിരുന്ന ശ്രീ. ടി.എസ്‌. ബാബുവിന്റെയും ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ മൂന്നു ദിവസത്തെ വൈവിധ്യമാർന്ന പരിപാടികളോടെ ഗംഭീരമായി കൊണ്ടാടി. രജതജൂബിലി വേളയിൽ അന്നത്തെ സാമൂഹ്യക്ഷേമവകുപ്പു മന്ത്രിയായിരുന്ന ശ്രീ. എ.സി. ഷൺമുഖദാസ്‌ അവർകൾ ജൂബിലി മെമ്മോറിയൽ ലൈബ്രറി ഹാളിന്‌ ശിലാസ്ഥാപനം നടത്തുകയുണ്ടായി. അന്നത്തെ എസ്‌.എൻ.ഡി.പി. യോഗം പ്രസിഡന്റ്‌ പ്രൊഫ. പി.എസ്‌. വേലായുധൻ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ മുതലായ പ്രഗത്ഭർ പങ്കെടുത്തു. ശ്രീ. ടി.എസ്‌. ബാബുവിന്‌ ശേഷം മാനേജരായി നിയോഗിക്കപ്പെട്ടത്‌ ശ്രീ. ടി.എൻ. ഗംഗാധരൻ സാർ ആയിരുന്നു. യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഈ സ്ഥാപനം ഇവിടെ ഉയരണം എന്ന ലക്ഷ്യത്തോടെ ഏറ്റവുമധികം തുക സംഭാവനയായും കടമായും തന്ന്‌ ശൈശവാവസ്ഥയിൽ സ്ഥാപനത്തിന്റെ രക്ഷകർത്താവയിരുന്ന അദ്ദേഹത്തിന്റെ കൈയ്യിൽ തന്നെ ഭരണത്തിന്റെ ചുക്കാനും എത്തിയത്‌ സ്ഥാപനത്തിന്റെ ഭാഗ്യം എന്നുപറയാം. പക്ഷേ അധികകാലം നീണ്ടുനിന്നില്ല, അറിവിന്റേയും എളിമയുടെയും പ്രതീകമായിരുന്ന അദ്ദേഹം അകാലത്തിൽ അന്തരിച്ചു. 1982-85 കാലഘട്ടത്തിൽ ശാഖയുടെ ചരിത്രത്തിലാദ്യമായി രഹസ്യ ബാലറ്റ്‌ സമ്പ്രദായത്തിൽ തെരഞ്ഞെടുപ്പ്‌ നടത്തപ്പെടുകയും പ്രസിഡന്റായി ശ്രീ. ടി.ബി.രവി, വൈസ്‌ പ്രസിഡന്റ്‌ ശ്രീ. ടി.വി. നാരായണൻ, സെക്രട്ടറി ശ്രീ.ടി.വി. ഹരിദാസൻ മാസ്റ്റർ മാനേജരായി റിട്ട: ഹെഡ്‌മാസ്റ്റർ ശ്രീ. ടി.എൻ.ഗംഗാധരൻ എന്നിവരടങ്ങുന്ന ഭരണസമിതി നിലവിൽന്നു. ഈ ഭരണസമിതിയുടെ പ്രവർത്തനഫലമായി ഐ.ടി.സി. കെട്ടിടത്തിന്റെ രണ്ടാംനില പണിതുടങ്ങി. മാനേജരായിരുന്ന ശ്രീ. ടി.എൻ ഗംഗാധരൻ സാറിന്റെ നിര്യാണത്തിനുശേഷം മാനേജരുടെ ചുമതലകൾ വളരെ സ്‌തുത്യർഹമായ വിധം നിർവ്വഹിച്ചത്‌ അന്നത്തെ പ്രസിഡന്റായിരുന്നു ശ്രീ. ടി. ബി. രവി അവർകളാണ്‌. 1985 ൽ നടന്ന വാർഷിക പൊതുയോഗത്തിൽ ശാഖാ വളപ്പിൽ ഗുരുദേവ മണ്‌ഡപം സ്ഥാപിക്കണമെന്ന ശ്രീ. എം.എ. മോഹനന്റെ പ്രമേയത്തെതുടർന്ന്‌ ഗുരുദേവ പ്രതിമ നൽകാമെന്ന ശ്രീ. കെ.കെ. കർണ്ണന്റെ വാഗ്‌ദാനം മുൻനിർത്തി അന്നത്തെ പൊതുയോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ ശ്രീ. എ.പി. ബാലൻ മാസ്റ്റർ, വൈസ്‌പ്രസിഡന്റ്‌ ശ്രീ. പി. എ. പുരുഷോത്തമൻ, സെക്രട്ടറി ശ്രീ. ടി.ജി.രവി, മാനേജർ ശ്രീ. പി.കെ. പവിത്രൻ എന്നിവരടങ്ങുന്ന ശാഖാ കമ്മറ്റിയുടെ ശ്രമഫലമായി ശ്രീമദ്‌ ശാശ്വതീകാനന്ദ സ്വാമികൾ ശാഖാ അംഗങ്ങളുടെയും ശ്രമവും സഹായ സഹകരണങ്ങൾ കൊണ്ടും നമ്മുടെ ശാഖയുടെ സർവ്വ ഐശ്വര്യത്തിനും നിദാനമായ ഗുരുദേവ മണ്‌ഡപം പണിതീർത്ത്‌ പ്രതിഷ്‌ഠ നടത്തുവാൻ സാധിച്ചു. ഈ കാലയളവിൽ മാനേജരായിരുന്ന ശ്രീ. പി.കെ. പവിത്രന്റെ വ്യക്തിപരമായ രാജിയെ തുടർന്ന്‌ പ്രസിഡന്റായിരുന്ന ശ്രീ. എ.പി. ബാലൻമാസ്റ്റർ മാനേജരുടെ ചുമതല വഹിക്കുകയും പിന്നീട്‌ നടന്ന പൊതുയോഗം ശ്രീ. എ.പി. ബാലൻമാസ്റ്ററെ മാനേജരായി അംഗീകരിക്കുകയും ചെയ്‌തു 1988 ആഗസ്റ്റിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ്‌ ശ്രീ. എ. പി. ബാലൻ മാസ്റ്റർ, വൈസ്‌ പ്രസിഡന്റ്‌ ശ്രീ. വി.ബി. ശശി, സെക്രട്ടറി ശ്രീ. ടി. ടി. സാബു, മാനേജർ. ശ്രീ.സി.എ. ചന്ദ്രൻ എന്നിവരടങ്ങുന്ന ശാഖാ കമ്മറ്റി നിലവിൽ വരുകയും, ചിലസാങ്കേതിക കാരണങ്ങളാൽ 1988 സെപ്‌റ്റംബറിൽ ഈ കമ്മറ്റി രാജി വയ്‌ക്കുകയും തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ ശ്രീ. ഇ.കെ. ശ്രീധരൻ, വൈസ്‌പ്രസിഡന്റ്‌ ശ്രീ. വി.പി. സുരേഷ്‌, സെക്രട്ടറി ശ്രീ. പി.ബി. സജീവ്‌ മാനേജർ ശ്രീ. എൻ വിവേകാനന്ദൻ എന്നിവർ ചുമതലയേറ്റു ഈ ഭരണസമിതിയുടെ ശ്രമഫലമായി സ്‌കൂൾ ഗ്രൗണ്ടിനോട്‌ ചേർന്ന്‌ 42 സെന്റ്‌ സ്ഥലം വാങ്ങിക്കുവാൻ സാധിച്ചു. അതിനുശേഷം 1991 മാർച്ച്‌ മാസത്തിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ്‌ ശ്രീ. സി.എ. ചന്ദ്രൻ, വൈസ്‌പ്രസിഡന്റ്‌ ശ്രീ. എ.എൻ. രാജൻ സെക്രട്ടറി ശ്രീ. എ.എസ്‌. ബൈജു മാനേജർ ശ്രീ. ബാബു അതിയാരത്ത്‌ എന്നിവരടങ്ങുന്ന കമ്മറ്റി നിലവിൽ വന്നു. ഈ ഭരമസമിതിയുടെ പ്രവർത്തനഫലമായി പെരുമറ്റത്ത്‌ ഒരേക്കർ സ്ഥലവും സ്‌കൂൾഗ്രൗണ്ടിന്റെതെക്കുപടിഞ്ഞാറുഭാഗം ചുറ്റുമതിൽ കെട്ടുവാനും സാധിച്ചു. സംഘടനാ പ്രവർത്തനങ്ങൾക്ക്‌ പുതുജീവൻ നൽകിക്കൊണ്ട്‌ ഇന്നുനിലവിലുള്ള 17 കുടുംബയോഗങ്ങൾ പ്രവർത്തനമാരംഭിച്ചത്‌ ഈ ഭരണസമിതിയുടെ ശ്രമഫലമായാണെന്ന്‌ എടുത്തുപറയേണ്ടിരിക്കുന്നു. 1995 മെയ്‌ മാസത്തിൽ നിലവിൽ വന്ന ഭരണസമിതിയിൽ പ്രസിഡന്റ്‌ ശ്രീ. പി.കെ. പവിത്രൻ വൈസ്‌ പ്രസിഡന്റ്‌ ശ്രീ. പി.എ. പുരുഷോത്തമൻ സെക്രട്ടറി ശ്രീ. ടി.ജി.രവി മാനേജർ, ടി.എസ്‌. ബാബു എന്നിവരടങ്ങുന്ന ഭരമസമിതി അധികാരത്തിൽ വന്നു. ശാഖയുടേയും ശാഖാവക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു 1995-99 വർഷങ്ങൾ. ഈ ഭരണസമിതിയുടെ പ്രവർത്തനഫലമായി ഇപ്പോൾ കാണുന്ന ബി.എഡ്‌. കോളേജ്‌ നിലനിൽക്കുന്ന കെട്ടിടം രണ്ടുനില പണിപൂർത്തിയാക്കുന്നതിനും ഇപ്പോൾ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇരിക്കുന്ന സ്ഥലം തീറുവാങ്ങുകയും സ്‌കൂൾ ഗ്രൗണ്ടിലൂടെ പോയിരുന്ന ഇറിഗേഷൻ കനാൽ ഗവ. ചെലവിൽ മാറ്റിസ്ഥാപിക്കുകയും വശങ്ങൾ കെട്ടി സ്ലാവിട്ട്‌ മൂടി സുരക്ഷിതമാക്കുകയും ചെയ്‌തു. ചറ്റുമതിൽ പൂർത്തിയാക്കി സ്‌കൂൾ വസ്‌തുവകകൾ സുരക്ഷിതമാക്കുകയും ചെയ്‌തു ബി.എഡ്‌ കോളേജ്‌ തുടങ്ങുക എന്ന ഉദ്ദേശത്തോടെ പെരുമറ്റത്തുള്ള ഭൂമിടോടുചേർന്ന്‌ ഒരേക്കർ 25 സെന്റ്‌ സ്ഥലവും കൂടി വാങ്ങുകയും ചെയ്‌തു ശാഖ സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ട്‌ അനുഭവിച്ചിരുന്ന ഈ അവസരത്തിൽ ഹയർ സെക്കന്ററി ഗവൺമെന്റ്‌ അനുവദിക്കും എന്ന പ്രതീക്ഷയോടെ പല വ്യക്തികളിൽനിന്നും സാമ്പത്തികം കണ്ടെത്തി ഇപ്പോൾ ഹയർസെക്കന്ററി വിഭാഗം നിലകൊള്ളുന്ന 180 അടി കെട്ടിടം രണ്ടുനില പൂർത്തിയാക്കുകയും 1998 അദ്ധ്യയന വർഷത്തിൽ ഹയർസെന്ററി സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തു സാമ്പത്തിക ബുദ്ധിമുട്ട്‌ പരിഹരിക്കുന്നതിനും പ്ലസ്‌ ടു ലഭിക്കുന്നതിനും ശാഖ ഭരണസമിതി അംഗമായ ശ്രീ. കെ.കെ. കർണ്ണൻ നടത്തിയസേവനം എടുത്തുപറയേണ്ടിയിരിക്കുന്നു. സ്‌ക്കൂളിന്റെ വളർച്ച അനസ്യൂതം തുടർന്നു കൊണ്ടേയിരുന്നു. അടുത്ത ലക്ഷ്യം +2 ആരംഭിക്കുക എന്നതായിരുന്നു. അതിനു വേണ്ടി അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. പി.കെ. പവിത്രൻസാർ മാനേജർ ശ്രീ. ടി.എസ്‌. ബാബു, ശ്രീ. കെ.കെ. കർണ്ണൻ എന്നിവർ അഹോരാത്രം കഷ്‌ടപ്പെട്ടു. അങ്ങനെ +2 എന്ന ലക്ഷ്യവും സാധ്യമാക്കി. 1998-ൽ അതിനുള്ള എല്ലാ സഹായവും ചെയ്‌തു തന്ന എസ്‌.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പിള്ളി നടേശനെക്കൊണ്ടു തന്നെ അതിന്റെ ഉദ്‌ഘാടനവും നടത്തി. അന്നത്തെ വനം വകുപ്പു മന്ത്രിയായിരുന്ന ശ്രീ. നീലലോഹിതദാസൻ നാടാരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. ആദ്യമായി +2 Science, Commerce, Humanities എന്നീ വിഭാഗങ്ങളിൽ ഓരോ ബാച്ചാരംഭിച്ചു. അടുത്ത വർഷം Computer Science ന്റെ ഒരു ബാച്ചു കൂടി ആയി. ഈ ഭരണ സമിതിയുടെ നേതൃത്വത്തിൽ എസ്‌. എൻ. കോളേജ്‌ ഓഫ്‌ കമ്പ്യൂട്ടർ എഡ്യുക്കേഷൻ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്‌തു കൂടാതെ തുടർന്നുള്ള വർഷത്തിൽ ശാഖയുടെ ചിരകാല സ്വപ്‌നമായ ഇംഗ്ലീഷ്‌ മീഡിയം എൽ.കെ.ജി. മുതൽ നാലാംക്ലാസുവരെ ആരംഭിച്ചു. ശാഖാ പ്രസിഡന്റ്‌ ശ്രീ. പി.കെ പവിത്രൻ അവർകളുടെ നിര്യാണത്തെ തുടർന്ന്‌ 17-7-99 ൽ ശാഖാ വൈസ്‌ പ്രസിഡന്റ്‌ ശ്രീ. പി.എ. പുരുഷോത്തമൻ ആക്‌റ്റിംഗ്‌ പ്രസിഡന്റായി ചാർജ്‌ ഏൽക്കുകയും ചെയ്‌തു ഈ കമ്മറ്റി ബി.എഡ്‌ കോളേജ്‌ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്‌തു 1999ഡിസംബർ 26-ാം തീയതി നടന്ന വാർഷിക പൊതുയോഗ തെരഞ്ഞെടുപ്പിൽ ടി.വി. വിജയൻ പ്രസിഡന്റായും എം.വി. ജയപ്രകാശ്‌ വൈസ്‌ പ്രസിഡന്റ്‌, ഇ.കെ. ശ്രീധരൻ സെക്രട്ടറി, ടി.എസ്‌. ബാബു മാനേജരുമായുള്ള കമ്മറ്റി അധികാരത്തിൽ വന്നു. ചില സാങ്കേതിക കാരണങ്ങളാൽ ടി. എസ്‌. ബാബു മാനേജർ സ്ഥാനത്തുനിന്ന്‌ ഒഴിവാകുകയും ശാഖാ പ്രസിഡന്റ്‌ ശ്രീ. ടി.വി. വിജയൻ കുറച്ചുനാൾ മാനേജർ ചുമതല വഹിക്കുകയും തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. ബാബു അതിയാരത്ത്‌ മാനേജരായി സ്ഥാനമേൽക്കുകയും ചെയ്‌തു. ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ ഇപ്പോൾ ഇംഗ്ലീഷ്‌ മീഡിയം വിഭാഗം സ്ഥിതിചെയ്യുന്ന എകദേശം 2.50 ഏക്കർ സ്ഥലം വാങ്ങുകയും ബി.എഡ്‌. കോളേജ്‌ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനില പണി പൂർത്തിയാക്കുകയും ഗുരുദേവ മണ്‌ഡപത്തോട്‌ചേർന്നുകിടന്ന 8 സെന്റ്‌ സ്ഥലവും കെട്ടിടവും വിലയ്‌ക്ക്‌ വാങ്ങിക്കുകയും ചെയ്‌തു. കൂടാതെ ഹയർ സെക്കന്ററി വിഭാഗത്തിന്റെ വടക്കേ ഭാഗത്ത്‌ 40 അടി ഇരുനില കെട്ടിടം പഴയ കെട്ടിടത്തോട്‌ യോജിപ്പിച്ച്‌ പണികഴിപ്പിച്ചു. കൂടാതെ ബി.എഡ്‌ കോളേജ്‌ പണിയുന്നതിനുവേണ്ടി വാങ്ങിയിരുന്ന പെരുമറ്റത്തുള്ള സ്ഥലത്ത്‌ ശ്‌മശാനം-ശാന്തിനിലയം പണി പൂർത്തിയാക്കുകയും ചെയ്‌തു 2003 സെപ്‌റ്റംബർ മാസത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ്‌ ശ്രീ. കെ.കെ. കർണ്ണൻ, വൈസ്‌ പ്രസിഡന്റ്‌ ശ്രീ. ബാബു അതിയാരത്ത്‌, സെക്രട്ടറി ശ്രീ. ടി.ഡി. ശിവൻ, മാനേജർ ടി.എസ്‌. ബാബു തുടങ്ങിയവയവരടങ്ങുന്ന ഭരണസമിതി 2003 ഒക്‌ടോബർ 5-ാം തിയതി അധികാരത്തിൽ വന്നു. അതിനുശേഷം ഇംഗ്ലീഷ്‌ മീഡിയം വിഭാഗത്തിനായി പുതിയ കെട്ടിടം പണി പൂർത്തിയാക്കി സ്‌കൂൾ പൂർണ്ണമായും ഈ കെട്ടിടത്തിലേക്ക്‌ മാറ്റിസ്ഥാപിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിന്റെ നാലാംനില പണി പൂർത്തിയാക്കുകയും 13 വർഷം മുമ്പ്‌ ശ്രമം തുടങ്ങിയ ശാഖയുടെ ചിരകാല സ്വപ്‌നമായ ബി.എഡ്‌ കോളേജ്‌ സ്ഥാപിച്ചെടുക്കുന്നതിന്‌ സാധിച്ചു. ബി.എഡ്‌ കോളേജ്‌ തുടങ്ങുന്നതിനുവേണ്ടി എസ്‌.എൻ.ഡി.പി. യോഗത്തിന്റെയും വിശിഷ്യ ബഹു: ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കുന്നത്തുനാട്‌ യൂണിയൻ ഭരണസമിതിയുടെയും സഹായസഹകരണങ്ങൾ എന്നും സ്‌മരണീയമാണ്‌. സ്‌കൂൾ ഗ്രൗണ്ടിലേക്ക്‌ 16 അടി വീതിയിൽ വഴിവാങ്ങിച്ച്‌ അതിനോട്‌ ചേർന്ന്‌ ഇപ്പോൾ ശാഖാ ഓഫിസ്‌ സ്ഥിതിചെയ്യുന്ന സ്ഥലമുൾപ്പെടെ 42 സെന്റ്‌ സ്ഥലവും കെട്ടിടവും ശാഖയ്‌ക്ക്‌ സ്വന്തമാക്കുവാൻ സാധിച്ചു. ശാഖയുടെയും ശാഖാംഗങ്ങളുടെയും ശാഖാവക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നാടിന്റെയും ഐശ്വര്യാഭിവൃദ്ധിക്കുവേണ്ടി നമ്മുടെ ശാഖയിൽ 2004 ഡിസംബർ 26,27,28 29 തിയതികളിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ശാഖാപ്രസിഡന്റ്‌ ശ്രീ. കെ.കെ. കർണ്ണൻ ചെയർമാനും ശാഖായുണിയൻ കമ്മറ്റിമെമ്പർ ശ്രീ. ടി.ആർ അനന്തസുബ്ബയ്യൻ ജനറൽ കൺവീനറുമായ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗായത്രി ആശ്രമം മഠാതിപതി ശ്രീമത്‌ സച്ചിദാനന്ദ സ്വാമികളുടെ കാർമ്മികത്വത്തിൽ ഗുരുദേവാനുഗ്രഹത്താൽ നമുക്ക്‌ നടത്തുവാൻ സാധിച്ചു. ഇപ്പോൾ നിലവിൽ 6 റെഗുലർ ബാച്ചും Science -ന്റെ ഒരു Self Finance batch ഉം ഉൾപ്പെടെ 7 ബാച്ച്‌ നന്നായി നടത്തിവരുന്നു. ഇന്ന്‌ ഈ സ്ഥാപനം ജില്ലയിലെ +2 വിദ്യാലയങ്ങളുടെ മുൻനിരയിൽത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ +2 വിന്‌ അഭൂത പൂർവ്വമായ വിജയമാണ്‌ കൈവരിച്ചത്‌. സംസ്ഥാനത്തെ ആദ്യ 15 റാങ്കുകളിൽ 7 ഉം ഞങ്ങൾ കരസ്ഥമാക്കി; 100 ഡിസ്റ്റിംങ്‌ഷൻ! 98% ത്തോളം വിജയം! കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക്‌ ബന്റ്‌സെറ്റ്‌, ചെണ്ട, മദ്ദളം, തിമില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളിൽ പരിശീലനം നൽകിവരുന്നു. സ്‌കൗട്ട്‌ ആൻഡ്‌ ഗൈഡ്‌ വിഭാഗവും, ജൂനിയർ റെഡ്‌ക്രോസ്സ്‌ സംഘടന തുടങ്ങിയവ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ദീർഘകാല സേവനത്തിനു ശേഷം ശ്രീ. എം.കെ. വിശ്വനാഥൻ സാർ 1994-ൽ സർവ്വീസിൽ നിന്ന്‌ പിരിഞ്ഞപ്പോൾ സീനിയർ അദ്ധ്യാപകനായിരുന്ന ശ്രീ. ടി.കെ. ഏലിയാസ്‌ സാർ ശ്രീനാരായണ ഹൈസ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ ആയി. അദ്ദേഹം ഹെഡ്‌മാസ്റ്റർ ആയിരിക്കെത്തന്നെ 1998-ൽ +2വിന്‌ അനുവാദം ലഭിച്ചു. ശ്രീനാരായണ ഹയർസെക്കന്ററി സ്‌ക്കൂളായി ഈ സ്ഥാപനം ഉയർന്നു. അങ്ങനെ ശ്രീ. ടി.കെ. ഏലിയാസ്‌ മാസ്റ്റർ ശ്രീനാരായണ ഹയർസെക്കന്ററി സ്‌ക്കൂളിന്റെ ആദ്യ പ്രിൻസിപ്പലുമായി. അദ്ദേഹത്തെ തുടർന്ന്‌ ശ്രീമതി വി. ലതിക (1999-2001), ശ്രീമതി എ.എൻ. പുഷ്‌പാംഗിനി (2001-2004) ശ്രീ. ഒ. തോമസ്‌ (2004-2005) അതിനുശേഷം പ്രിൻസിപ്പൾ ശ്രീമതി എസ്‌. സരസ്വതി ടീച്ചറുടെ നേതൃത്വത്തിൽ നമ്മൾ മുന്നേറിക്കൊണ്ടിരിക്കുന്നു. പുതിയ നയമനുസരിച്ച്‌ കനകജൂബിലി വർഷത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ശ്രീമതി ആർ. പത്മകുമാരിയും ഇപ്പോൾ ശ്രീമതി. ടി. കെ. സുധർമ്മ പ്രിൻസിപ്പലായും, ശ്രീമതി ഇ. ആർ. ശാന്തകുമാരി ഹെഡ്‌മിസ്‌ട്രസ്സായും സേവനമനുഷ്‌ടിച്ചു വരുന്നു.

1998-ൽ +2 വിഭാഗത്തിനനുമതിയായതോടെ ഹയർ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം ശ്രീനാരായണ ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളും, ശ്രീനാരായണ സ്‌ക്കൂൾ ഓഫ്‌ കമ്പ്യൂട്ടർ എഡ്യൂക്കേഷനും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. Play School മുതൽ ക്ലാസ്സ് 4 വരെ Unaided Recognised പ്രത്യേക വിഭാഗമായി വിജയലക്ഷ്‌മി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

500-ൽ പരം വിദ്യാർത്ഥികളും 18-ഓളം അദ്ധ്യാപകരും നോൺ ടീച്ചിംഗ്‌ സ്റ്റാഫും ഉണ്ട്‌. അതിനോടൊപ്പം തന്നെ English Meadium UP, English Medium HS- ഉം Aided School- ൽ സ്ഥാപിതമായി. English Medium ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതു സാധിച്ചു കൊടുക്കുവാൻ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തിൽ ആവഴിക്കുള്ള വിദ്യാർത്ഥി ചോർച്ചക്കു ഒരു പരിധിവരെ ഇത്‌ പരിഹാരമായി എന്നു പറയാം. 2004-2005ൽ English മീഡിയം 5 മുതൽ 10 വരെ കോമ്പൗണ്ടിൽ തന്നെ ഒരു മതിൽ കെട്ടി Seperate wing ആക്കി. Un-aided ലേതുപോലെ, ഗ്രാമർ, G.K, Moral Science, Spoken English തുടങ്ങിയ പാഠ്യവിഷയങ്ങൾക്ക്‌ പ്രത്യേക സ്റ്റാഫും ആയി. ഇന്ന്‌ ഈ വിദ്യാലയത്തിൽ? 2000 ത്തിൽ പരം വിദ്യാർത്ഥികളും,? 100 ഓളം അദ്ധ്യാപകരും, 10 അനദ്ധ്യാപകരും ഉണ്ട്‌.

Sree Narayana College of Computer Education ; ഹയർ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം തന്നെ സ്ഥാപിച്ചു എന്നു പറഞ്ഞുവല്ലോ. Principal M.J. Sunitha യുടെ നേതൃത്വത്തിൽ PGDCA, DCA, DFA, MS-Office എന്നീ ടെക്‌നിക്കൽ കോഴ്‌സുകൾ Manipal University യുടെ അംഗീകാരത്തോടെ നടത്തിവരുന്നു. സ്‌ക്കൂൾ ഗോയിംഗ്‌ വിദ്യാർത്ഥികൾക്കുവേണ്ടി പന്ത്രണ്ടോളം ഹ്രസ്വകാല കോഴ്‌സുകളും നടത്തുന്നുണ്ട്‌. സുവർണ്ണ ജൂബിലീ വർഷത്തിൽ ഈ വിദ്യാഭ്യാസ ശൃംഖലയ്‌ക്ക്‌ ലഭിച്ച സ്വർണ്ണ പതക്കമാണ്‌ ശ്രീനാരായണ B.Ed. കോളേജ്‌. 7 ഓപ്‌ഷണൽ വിഷയങ്ങളുമായി 100 വിദ്യാർത്ഥികൾ; 12 അദ്ധ്യാപകർ; നോൺ ടീച്ചിംഗ്‌ സ്റ്റാഫ്‌; പ്രിൻസിപ്പൽ ശ്രീ. ടി.വി. ഗോപിനാഥന്റെ നേതൃത്വത്തിൽ പ്രഗത്ഭമായി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ Sree Narayana T.T.I. യും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 2003 ഒക്‌ടോബർ 5-ന്‌ സ്ഥാനമേറ്റ ശ്രീ. കെ. കെ. കർണ്ണന്റെ നേതൃത്വത്തിൽ ശ്രീ. ടി.എസ്‌. ബാബു മാനേജരായുള്ള ഭരണസമിതി ഈ വിദ്യാഭ്യാസ ശൃംഖലയെ ബൃഹത്താക്കുന്ന ഉദ്യമത്തിൽ അഹോരാത്രം പരിശ്രമിച്ചുവരുന്നു. Sree Narayana College of BSc.Nursing, Sree Narayana College of MEd, എന്നീ സഹോദര സ്ഥാപനങ്ങൾക്കായുള്ള അപേക്ഷകളും സമർപ്പിച്ചിരിക്കുന്നു. ഈ വിദ്യാഭ്യാസ ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ഈ സദുദ്യമത്തിന്‌ നമുക്കേവർക്കും അഭിമാനപൂർവ്വം പിൻതുണയ്‌ക്കാം. രണ്ടു ഡിവിഷനുകളും രണ്ടദ്ധ്യാപകരും ഒരു പ്യൂണുമായി ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമായി ഉടലെടുത്ത ഈ സ്ഥാപനം 50 വർഷം പിന്നിട്ടപ്പോൾ ബഹുമുഖ നന്മയേകുന്ന മഹത്തായ ഒരു വിദ്യാഭ്യാസ ശൃംഖലയായി വളർന്നിരിക്കുന്നു. ഈ ദിവ്യജോതിസ്സിന്റെ ജ്ഞാനപ്രഭ വളർന്നു വിശ്വം മുഴുവൻ പ്രകാശിക്കട്ടെ ! ഇതിൽ ഭാഗഭാക്കാകുന്ന ഓരോ വ്യക്തിക്കും നന്മയുടെ ജ്ഞാനാമൃതം നുകർന്ന്‌ മനം കവിയട്ടെ

സൗകര്യങ്ങൾ

നവീകരിച്ച ​ഹൈടെക് ക്ലാസ്റൂമുകൾ

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ബാൻഡ് ‌ട്രൂപ്പ്

സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956-1960 ശ്രീമതി. എം. കെ. ചെല്ലമ്മ (ഹെഡ് മാസ്റ്റർ)
1960-1962 ശ്രീ. കെ.കെ. അയ്യപ്പൻ (ഹെഡ് മാസ്റ്റർ)
1962-1969 ശ്രീ. ഗോപാലൻ നായർ (ഹെഡ് മാസ്റ്റർ)
1969-1978 ശ്രീ. ടി.എൻ പരമേശ്വരൻ (ഹെഡ് മാസ്റ്റർ)
1978-1994 ശ്രീ. എം.കെ. വിശ്വനാഥൻ (ഹെഡ് മാസ്റ്റർ)
1994-1999 ശ്രീ. ടി.കെ. ഏലിയാസ്‌ (പ്രിൻസിപ്പാൾ)
1999-2001 ശ്രീമതി വി. ലതിക (പ്രിൻസിപ്പാൾ)
2001-2004 ശ്രീമതി എ.എൻ. പുഷ്‌പാംഗിനി (പ്രിൻസിപ്പാൾ)
2004-2005 ശ്രീ. ഒ. തോമസ്‌ (പ്രിൻസിപ്പാൾ)
2005-2007 ശ്രീമതി ആർ. പത്മകുമാരി (ഹെഡ് മാസ്റ്റർ)
2007-2016 ശ്രീമതി ഇ. ആർ. ശാന്തകുമാരി (ഹെഡ് മാസ്റ്റർ)

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

<googlemap version="0.9" lat="10.152086" lon="76.45139" type="satellite" zoom="18"> 10.151188, 76.45103, SNHSS OKKAL>

https://www.google.co.in/maps/place/Sree+Narayana+Higher+Secondary+School/@10.1512696,76.4511034,19z/data=!4m5!3m4!1s0x0:0xc057152194c2c118!8m2!3d10.1511832!4d76.4511108?hl=en

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 9 ബസ്സുകളുടെ യാത്രാസൗകര്യം

മേൽവിലാസം

പിൻ കോഡ്‌ : 683 550 ഫോൺ നമ്പർ : 0484-2462175 ഇ മെയിൽ വിലാസം : snhssokkal@gmail.com