ജി.എച്ച്.എസ്സ്.എസ്സ്. വളയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ വളയം ടൗണിന്റെ ഹൃദയ ഭാഗത്തായി ഗവ. എച്ച് എസ് എസ് വളയം സ്ഥിതി ചെയ്യുന്നു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാത്ഥികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ പ്രദേശത്തെ ആദ്യത്തെ ഉന്നത പൊതു വിദ്യാലയം എന്ന നിലയ്ക്ക് വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ വളർച്ചയിൽ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. 1976 വരെ വാണിമേൽ, വളയം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ വിദ്യാത്ഥികളുടെ ആശ്രയമായിരുന്ന ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. തുടർന്നു വായിക്കുക..........
ജി.എച്ച്.എസ്സ്.എസ്സ്. വളയം | |
---|---|
വിലാസം | |
വളയം വളയം , വളയം പി.ഒ. , 673517 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2460480 |
ഇമെയിൽ | vadakara16041@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16041 (സമേതം) |
എച്ച് എസ് എസ് കോഡ് | 10014 |
യുഡൈസ് കോഡ് | 32041200409 |
വിക്കിഡാറ്റ | Q64553306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വളയം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 457 |
പെൺകുട്ടികൾ | 461 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 234 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | രാമകൃഷ്ണൻ എ കെ |
പ്രധാന അദ്ധ്യാപകൻ | രാമകൃഷ്ണൻ എ കെ |
പി.ടി.എ. പ്രസിഡണ്ട് | ദിവാകരൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രനീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഇത് ഒരു സർക്കാർ വിദ്യാലയമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരിനെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാകർത്തൃസമിതിയും എസ്.എസ്.എ, ഐ.ടി അറ്റ് സ്കൂൾ തുടങ്ങിയ പ്രോജക്ടുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, , ഫിലോമിന ടീച്ചർ, സി.വി.ഗീത ടീച്ചർ, പി.നാരായണൻ മാസ്റ്റർ, സെബാസ്റ്റ്യൻ തോമസ്
ടി.അപ്പുണ്ണി മാസ്റ്റർ | |
---|---|
ഭാരതിഭായ് ടീച്ചർ | |
ശാന്ത ടീച്ചർ | |
മോഹനൻ മാസ്റ്റർ | |
കെ.പി.രവീന്ദ്രൻ മാസ്റ്റർ | |
ഫിലോമിന ടീച്ചർ | |
സി.വി.ഗീത ടീച്ചർ | |
പി.നാരായണൻ മാസ്റ്റർ | |
സെബാസ്റ്റ്യൻ തോമസ് | |
വൽസലകുമാരി ടി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര - തൊട്ടിൽപ്പാലം റൂട്ടിൽ കല്ലാച്ചി ബസിറങ്ങുക. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് ജീപ്പ് സർവീസും ബസ് സർവീസും ഉണ്ട്. വടകരയിൽ നിന്നും ബസ് സർവീസ് ഉണ്ട്. തലശ്ശേരിയിൽ നിന്നും വളയത്തേക്ക് ബസ് സർവീസുണ്ട്.
- വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം