ജി.എച്ച്.എസ്.എസ്. നെടുങ്ങോം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ, ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ജി.എച്ച്.എസ്.എസ്. നെടുങ്ങോം | |
---|---|
വിലാസം | |
ജി.എച്ച്.എസ്.എസ്. നെടുങ്ങോം, , നെടുങ്ങോം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04602 265100 |
ഇമെയിൽ | ghssnedungome@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13080 (സമേതം) |
എച്ച് എസ് എസ് കോഡ് | 13122 |
യുഡൈസ് കോഡ് | 32021500213 |
വിക്കിഡാറ്റ | Q64459941 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 258 |
പെൺകുട്ടികൾ | 209 |
ആകെ വിദ്യാർത്ഥികൾ | 467 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 172 |
ആകെ വിദ്യാർത്ഥികൾ | 371 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപാലൻ ഒ എം |
പ്രധാന അദ്ധ്യാപിക | പുഷ്പലത എ കെ |
പി.ടി.എ. പ്രസിഡണ്ട് | കെ ഭാസ്കരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വനജ പി |
അവസാനം തിരുത്തിയത് | |
12-07-2022 | 13080 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ, ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. കണ്ണൂർ പട്ടണത്തിൽ നിന്നും 45 കി.മീറ്റർ വടക്ക്-കിഴക്ക് മാറി തീർത്തും ഗ്രാമപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തീർത്തും കാർഷിക ഗ്രാമങ്ങളായ നെടുങ്ങോം എള്ളരിഞ്ഞി , കാവുമ്പായി, കാഞ്ഞിലേരി, കൂട്ടു മുഖം , ചെരിക്കോട്, ഏരുവേശ്ശി തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഈ വിദ്യാലയത്തിലെ ഗുണഭോക്താതാക്കൾ
ചരിത്ര പശ്ചാത്തലം
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസമരങ്ങളുടെ ഉണർത്തു പാട്ടുകളിൽ പ്രതിധ്വനിക്കുന്ന നാമമാണ് നെടുങ്ങോം. മഹാ പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ശതകാല സ്മരണകളിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിന് പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതിക സാഹചര്യങ്ങളുടെ ഇല്ലായ്മ വല്ലായ്മകൾ അതിജീവിച്ചു വളർന്ന ഒരു വിദ്യാലയത്തിന്റ ചരിത്രനാൾ വഴികളിൽ തെളിഞ്ഞു നിൽക്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകൾ നിസ്വാർത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടും യാതനകളുടെയും പ്രൊജ്ജ്വല പ്രതീകങ്ങളാണ്
ആദ്യകാല പ്രവർത്തനം
1957 ൽ ഏകദ്ധ്യാപക വിദ്യാലയമായി എസ്.പി.രാമൻകുട്ടി മാസ്റ്ററുടെ കീഴിൽ പതിമൂന്ന് വിദ്യാർത്ഥികളുമായി പഠന പ്രവർത്തനങ്ങളാരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തന തുടക്കം യശ:ശരീരനായ സി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരുടെ വീട്ടു വരാന്തയിലായിരുന്നു. പിന്നീട് എടവൻ പരിപ്പംഗലത്ത് കുഞ്ഞിരാമൻ നസ്യാരുടെ കളപ്പുരയിലേക്ക് മാറി. പിന്നീട് പുതിയ വീട്ടിൽ കൃഷ്ണൻ എന്ന മനുഷ്യ സ്നേഹി ദാനം ചെയ്ത 82 സെന്റ് സ്ഥലത്ത് സ്ക്കൂളിന് ആവശ്യമായ ആദ്യ കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രവർത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരേ സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എം.സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ, സി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ, ഇ.വി കുഞ്ഞിരാമൻ നമ്പ്യാർ, കുറ്റ്യാട്ട് കണ്ണൻ നമ്പ്യാർ, സി.എ മാരാർ എന്നിവരുടെയും നേതൃത്വത്തിൽ ഗ്രാമവാസികളുടെ ത്യാഗ പൂർണ്ണമായ പ്രവർത്തന ഫലമായിരുന്നു ആദ്യ സ്ക്കൂൾ കെട്ടിടം. പിന്നീട് സ്കൂളിന് വേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നൽകിയത് പാറയിൽ നാരായണ മാരാർ - നാരായണി ദമ്പതികളാണ. ഇല്ലായ്മയുടെ മുൾവഴികളിൽ രണ്ട് ദശകങ്ങളോളം കാലിടറി. 1974 അപ്പർ പ്രൈമറിയായും 1981 ൽ ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു അക്കാലത്ത് 32 ഡിവിഷനുകളിലായി 1500 ലധികം കുട്ടികൾകൾ പഠിച്ചിരുന്നു. പാവപ്പെട്ട കർഷകത്തൊഴിലാളികളുടെയും യും കർഷകരുടെയും ഉം യും കുടിയേറ്റ മറ്റ് ജനവിഭാഗങ്ങളുടെയും ഉം യും പ്രതിനിധികളായിരുന്നു ഭൂരിഭാഗം കുട്ടികളും 1983 84 നാല് അധ്യയനവർഷത്തിൽ അതിൽ ആദ്യത്തെ എസ്എസ്എൽസി ബാച്ചിൽ 24 കുട്ടികളാണ് പൊതുപരീക്ഷ എഴുതിയിരുന്നത് അത് എഴുതിയിരുന്നത്.
2007ലാണ് ആണ് ഹയർസെക്കൻഡറി ഗം അനുവദിക്കപ്പെട്ടത് ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഷയങ്ങളിലും പിന്നീട് സയൻസ് വിഷയത്തിലും ലും ബാച്ച് അനുവദിക്കപ്പെട്ടു .
ഏതൊരു വിദ്യാലയത്തെ യും പൊതുസമൂഹം വിലയിരുത്തുന്നത് അത് പൊതു പരീക്ഷകളിലെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 1984ലാണ് ആണ് ആദ്യ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതിയത് അത് ഈ ബാച്ചിൽ ആകെ പരീക്ഷ എഴുതിയ 24 കുട്ടികളിൽ 96 ശതമാനം പേർ വിജയിച്ചു .തുടർന്ന് ഓരോ വർഷവും വിജയം നിലനിർത്തുന്നതിനോ വർധിപ്പിക്കുന്നതിന് വർദ്ധിപ്പിക്കുവാനോ വർദ്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് കോൺക്രീറ്റ് ഇരുനില കെട്ടിടങ്ങളും ആളും രണ്ട് ഓടുമേഞ്ഞ കെട്ടിടങ്ങളും രണ്ട് ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളും ആണ് ആണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത് അത് ഇതിൽ ഇതിൽ ഓടുമേഞ്ഞ ഒരു കെട്ടിടം ഉപയോഗയോഗ്യം അല്ല അല്ല അല്ല പ്രൈമറി ഹൈസ്കൂൾ വിഭാഗത്തിന് ഇന്ന് ഓഫീസ് ക്ലാസ് മുറികളും ആളും ലൈബ്രറികളും ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് അ ഐടിഐ ലാബുകളുംകളുണ്ട്.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
2022 - 23 വർഷത്തെപ്രവേശനോത്സവം നടത്തി. ശ്രീകണ്ഠപുരം മുൻ സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെ യർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ ഉത്ഘാടനം ചെയ്തു
വിജയോത്സവം നടത്തി(1.07.22).
നെടുങ്ങോം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നെടുങ്ങോം എസ്സ് എസ്സ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം നടത്തിയത് ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു ആണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് കിട്ടിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും കൈമാറി. മുൻ പ്രിൻസിപ്പൽ ശ്രീ ഒ എം ഗോപാലൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, എസ് എം സി ചെയർമാൻ ശ്രീ പി പ്രകാശർ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സാവിത്രി രാജൻ, ബി ആർ സി ട്രയിനർ ശ്രീ എം ഉണ്ണികൃഷ്ണൻ, വിദ്യാർത്ഥികളായ ഹാവിൻ ബിനോയ്, പി എസ് ദേവനന്ദ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ എസ് കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എച്ച് എം.ശ്രീമതി ഇ സനിത നന്ദി പ്രകാശിപ്പിച്ച
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
എസ് പി സി ഇ തുടങ്ങിയ ക്ലബ്ബുകളും സയൻസ് ക്ലബ് ക്ലബ് സോഷ്യൽസയൻസ് ഐടി ക്ലബ്ബ് ക്ലബ്ബുകളും സ്കൂളിൽ ഈ ക്ലബ്ബുകളുടെ ഭാഗമായി ആയി ആയി ക്ലബ്ബുകളുടെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാനേജ്മെന്റ്
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം
വഴികാട്ടി
{{#multimaps:12.05616111202963, 75.55462542504513 | width=600px | zoom=17}}
- ശ്രീകണ്ഠപുരത്തു നിന്ന് പയ്യാവൂർ or ഏരുവേശി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സിൽ കയറി, നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങി, മാപ്പിനി റോഡിലൂടെ 50 മീറ്റർ നടന്നാൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 5 കി.മി. അകലം)
- പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം.