സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ, ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. കണ്ണൂർ പട്ടണത്തിൽ നിന്നും 45 കി.മീറ്റർ വടക്ക്-കിഴക്ക് മാറി തീർത്തും ഗ്രാമപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തീർത്തും കാർഷിക ഗ്രാമങ്ങളായ നെടുങ്ങോം എള്ളരിഞ്ഞി , കാവുമ്പായി, കാഞ്ഞിലേരി, കൂട്ടു മുഖം , ചെരിക്കോട്, ഏരുവേശ്ശി തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഈ വിദ്യാലയത്തിലെ ഗുണഭോക്താതാക്കൾ

ചരിത്ര പശ്ചാത്തലം

പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസമരങ്ങളുടെ ഉണർത്തു പാട്ടുകളിൽ പ്രതിധ്വനിക്കുന്ന നാമമാണ് നെടുങ്ങോം. മഹാ പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ശതകാല സ്മരണകളിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിന് പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതിക സാഹചര്യങ്ങളുടെ ഇല്ലായ്മ വല്ലായ്മകൾ അതിജീവിച്ചു വളർന്ന ഒരു വിദ്യാലയത്തിന്റ ചരിത്രനാൾ  വഴികളിൽ തെളിഞ്ഞു നിൽക്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകൾ നിസ്വാർത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടും യാതനകളുടെയും പ്രൊജ്ജ്വല പ്രതീകങ്ങളാണ്

ആദ്യകാല പ്രവർത്തനം

1957 ൽ ഏകദ്ധ്യാപക വിദ്യാലയമായി എസ്.പി.രാമൻകുട്ടി മാസ്റ്ററുടെ കീഴിൽ പതിമൂന്ന് വിദ്യാർത്ഥികളുമായി പഠന പ്രവർത്തനങ്ങളാരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാല  പ്രവർത്തന തുടക്കം യശ:ശരീരനായ സി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരുടെ വീട്ടു വരാന്തയിലായിരുന്നു. പിന്നീട് എടവൻ പരിപ്പംഗലത്ത് കുഞ്ഞിരാമൻ നസ്യാരുടെ കളപ്പുരയിലേക്ക് മാറി. പിന്നീട് പുതിയ വീട്ടിൽ കൃഷ്ണൻ എന്ന മനുഷ്യ സ്നേഹി ദാനം ചെയ്ത 82 സെന്റ് സ്ഥലത്ത് സ്ക്കൂളിന് ആവശ്യമായ ആദ്യ കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രവർത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരേ സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എം.സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ, സി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ, ഇ.വി കുഞ്ഞിരാമൻ നമ്പ്യാർ, കുറ്റ്യാട്ട് കണ്ണൻ നമ്പ്യാർ, സി.എ മാരാർ എന്നിവരുടെയും നേതൃത്വത്തിൽ ഗ്രാമവാസികളുടെ ത്യാഗ പൂർണ്ണമായ പ്രവർത്തന ഫലമായിരുന്നു ആദ്യ സ്ക്കൂൾ കെട്ടിടം. പിന്നീട് സ്കൂളിന് വേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നൽകിയത് പാറയിൽ നാരായണ മാരാർ - നാരായണി ദമ്പതികളാണ. ഇല്ലായ്മയുടെ മുൾവഴികളിൽ രണ്ട് ദശകങ്ങളോളം കാലിടറി. 1974 അപ്പർ പ്രൈമറിയായും 1981 ൽ ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു അക്കാലത്ത് 32 ഡിവിഷനുകളിലായി 1500 ലധികം കുട്ടികൾകൾ പഠിച്ചിരുന്നു. പാവപ്പെട്ട കർഷകത്തൊഴിലാളികളുടെയും യും കർഷകരുടെയും ഉം യും കുടിയേറ്റ മറ്റ് ജനവിഭാഗങ്ങളുടെയും ഉം യും പ്രതിനിധികളായിരുന്നു ഭൂരിഭാഗം കുട്ടികളും 1983 84 നാല് അധ്യയനവർഷത്തിൽ അതിൽ ആദ്യത്തെ എസ്എസ്എൽസി ബാച്ചിൽ 24 കുട്ടികളാണ് പൊതുപരീക്ഷ എഴുതിയിരുന്നത് അത് എഴുതിയിരുന്നത്. 2007ലാണ് ആണ് ഹയർസെക്കൻഡറി ഗം അനുവദിക്കപ്പെട്ടത് ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഷയങ്ങളിലും പിന്നീട് സയൻസ് വിഷയത്തിലും ലും ബാച്ച് അനുവദിക്കപ്പെട്ടു. ഏതൊരു വിദ്യാലയത്തെ യും പൊതുസമൂഹം വിലയിരുത്തുന്നത് അത് പൊതു പരീക്ഷകളിലെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 1984ലാണ് ആണ് ആദ്യ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതിയത് അത് ഈ ബാച്ചിൽ ആകെ പരീക്ഷ എഴുതിയ 24 കുട്ടികളിൽ 96 ശതമാനം പേർ വിജയിച്ചു .തുടർന്ന് ഓരോ വർഷവും വിജയം നിലനിർത്തുന്നതിനോ വർധിപ്പിക്കുന്നതിന് വർദ്ധിപ്പിക്കുവാനോ വർദ്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്.