സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ സ്ഥാപിതമായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട് വിദ്യഭ്യാസ ജില്ലയിലെ ഫറോക്ക് ഉപജില്ലയിലാണ് നിലകൊള്ളുന്നത്.

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
വിലാസം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
,
ഫാറുഖ് കോളേജ് പി.ഒ.
,
673632
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0495 2440670
ഇമെയിൽfarookhhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17076 (സമേതം)
എച്ച് എസ് എസ് കോഡ്10045
യുഡൈസ് കോഡ്32040400412
വിക്കിഡാറ്റQ64551070
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംരാമനാട്ടുകര മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ749
പെൺകുട്ടികൾ578
ആകെ വിദ്യാർത്ഥികൾ1327
അദ്ധ്യാപകർ59
ഹയർസെക്കന്ററി
ആൺകുട്ടികൾ636 (433 - Aided + 203 - unaided)
പെൺകുട്ടികൾ662 (525 - Aided + 137 - unaided)
ആകെ വിദ്യാർത്ഥികൾ1298 (958 - Aided + 340 - unaided)
അദ്ധ്യാപകർ51 (34 - Aided + 17 - unaided)
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ. ഹാഷിം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത്
പി.ടി.എ. പ്രസിഡണ്ട്ഉസ്മാൻ പാഞ്ചാള
എം.പി.ടി.എ. പ്രസിഡണ്ട്സൽമ
അവസാനം തിരുത്തിയത്
18-02-2022Aysha Rehna
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



                                     
                            

ചരിത്രം

.

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അന‌ുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 1942 - ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. 1954 ജൂൺ 1ാം തിയതിയാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ‍ എയ്ഡഡ് വിഭാഗം ആരംഭിച്ചു.


വളർച്ചയുടെ പടവുകൾ

      1954   :     ഓറിയന്റൽ സ്കൂൾ 
      1957   :     ഫാറൂഖ് ഹൈസ്കൂൾ
      1998   :     ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
      2005  :     അൺ എയ്ഡഡ് വിഭാഗം
      2012   :     ഗോൾഡൻ ജൂബിലി ബിൽഡിംങ്


ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്.


           മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ്
                        


ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.


സാധാരണ വിദ്യാലയങ്ങൾക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ഉയർച്ചയിലേക്കുള്ള പടവുകൾ കൺമുന്നിൽ കണ്ടുകൊണ്ട് പഠനം നടത്താൻ അത് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.


ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്.

ഔദ്യോഗികവിവരങ്ങൾ

.

യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി 3247 വിദ്യാർത്ഥികൾ [(യു.പി & ഹൈസ്കൂൾ ആൺകുട്ടികൾ - 1098, യു.പി & ഹൈസ്കൂൾ പെൺകുട്ടികൾ - 811, ആകെ - 1909) (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 451, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 547, ആകെ - 998) ഹയർസെക്കണ്ടറി അൺ എയ്ഡഡ് ആൺകുട്ടികൾ - 235, ഹയർസെക്കണ്ടറി അൺ എയ്ഡഡ് പെൺകുട്ടികൾ - 105, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്.


ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ നൂറ്റിപ്പതിനൊന്ന് അദ്ധ്യാപകരും (അപ്പർ പ്രൈമറി - 16, ഹൈസ്കൂൾ - 45, ഹയർസെക്കണ്ടറി എയ്ഡഡ് - 34, ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 13, റിസോഴ്സ് ടീച്ചേർ - 3) പന്ത്രണ്ട് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയൻസ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്. .

സ്കൂളിന്റെ പ്രത്യേക മേന്മകൾ

.

  • ആർട്സ് കോളേജ്, ടീച്ചർ ട്രൈനിംങ്ങ് കോളേജ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തുടങ്ങിയ പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള കേമ്പസ്.
  • ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം.
  • കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ എലൈറ്റ് സെന്റർ.
  • കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോളിൽ പ്രതിഭ തെളീയിച്ച കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് സെപ്റ്റ് (സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് ) ന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഫുട്ബോൾ കോച്ചിംഗ്.
  • അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
  • 5000 പേർക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ 6 ഏക്കറിലുള്ള ഗ്രൗണ്ട്. സ്പോർട്സ് താരങ്ങൾക്ക് ഡ്രസ്സ് മാറാനുള്ള റൂം, ബാത്ത് റൂം എന്നിവയടങ്ങുന്ന സുസജ്ജമായ ഈ പുൽമൈതാനം ലോകോത്തര ഫുഡ്ബാൾ താരങ്ങളുടെ പാദപതനത്താൽ അനുഗ്രഹീതമാണ്.
  • ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും സൗജന്യമായി നടത്തുന്ന റസിഡൻഷ്യൽ കോച്ചിംഗ്, എെ. എ. എസ്സ് - എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ സഹായിക്കും.
  • നിർധനരും നിലാരംഭരുമായ വിദ്യാർത്ഥികൾക്ക് തണലേകാൻ ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം.
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാക്കുമാറ് പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി സ്കൂൾ ടൈലറിങ് യൂണിറ്റ്
  • 500 ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
  • ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
  • ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ.
  • 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
  • ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗത്തിൽ എല്ലാ ക്ലാസ്സ്റൂമുകളും സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ
  • ഹൈസ്കൂൾ വിഭാഗത്തിൽ ഇരുപത്തി ഏഴ് സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ
  • വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
  • വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
  • ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
  • യു. എസ്. എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം.
  • ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
  • പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
  • ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ പ്രത്യേകം റിസോഴ്സ് ടീച്ചർ.
  • പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി ഹെൽപ്പ് ഡെസ്‌ക്, കൗൺസലിംങ്ങ് ടീച്ചർ.
  • ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
  • കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

.

പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

മാനേജ്മെന്റ്

.

ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. .

സ്കൂൾ മാനേജർമാർ

.

1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ്
1972-1998 കെ.സി ഹസ്സൻ കുട്ടി സാഹിബ്
1998-2014 കെ.എ ഹസ്സൻ കുട്ടി സാഹിബ്
2014- കെ. കുഞ്ഞലവി സാഹിബ്
      അബുസ്സബാഹ് അഹമ്മദലി                     കെ.സി ഹസ്സൻ കുട്ടി                    കെ.എ ഹസ്സൻ കുട്ടി                        കെ. കുഞ്ഞലവി    
                                                     

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

.

  • കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി
  • സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ - കോട്ടക്കൽ എം എൽ എ
  • പി. കെ. ബഷീർ - ഏർനാട് എം എൽ എ
  • വി. പി. ത്രിമതി - കോണ്ട്രാക്റ്റർ
  • സി. പി. കുഞ്ഞുമുഹമ്മദ് - ബിസ്നസ്സ്
  • എൻ. കെ. മുഹമ്മദ് അലി - ബിസ്നസ്സ്
  • അഹമ്മദ് കുട്ടി ശിവപുരം - സാഹിത്യകാരൻ
  • സിറാജ് മാത്തർ - ബിസ്നസ്സ്
  • കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്


പൂർവ്വവിദ്യാർത്ഥി സംഘടന

.

സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. ഫോസ (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.


ഫോഡറ്റ്


ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ എല്ലാ വർഷവ‌ും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി എെ. എ. എസ്സ്-എെ. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്, സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻന്റേയും, ഫോഡറ്റ്ന്റേയും കീഴിൽ സ്കൂൾ ഹോസ്റ്റലിൽനടത്തിവരുന്നു. ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. 2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു.


പൂർവ്വവിദ്യാർത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ. 500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, അതിവിശാലമായ സ്റ്റേജ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്.

           പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം              
 


അകാലത്തിൽ വിടപറഞ്ഞവർ

..

                                 റസീന. കെ. പി                                അനീസ അനീസ്                           ഹാജ മൊഹ്‌ന‌ുദ്ദീൻ. വി. പി                         
                                                                                 . 


                                                     സജദ ഷെറിൻ                                                    ഫാത്തിമ ശിബില    
                                                                                           


സഹോദര സ്ഥാപനങ്ങൾ

.

1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുണ്ട്.


     റൗളത്തുൽ ഉലൂം അറബിക് കോളേജ്
       


                                   ഫാറൂഖ് കോളേജ് 
           


                         ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്                                                     
             


   ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്  
           


  ഫാറൂഖ് കോളേജ് അൺ എയ്ഡഡ് വിഭാഗം
       


 ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ്                   
        


                    അബുസ്സബാഹ് ലൈബ്രററി 
        


                     ഫാറൂഖ് എ.എൽ.പി സ്കൂൾ
         


         അൽഫാറൂഖ്  റസിഡൻഷ്യൽ സ്കൂൾ                                 
             


 അൽഫാറൂഖ്  എഡുക്കേഷനൽ സെൻറ്റർ
       


പതിനൊന്നിൽ അധികം ഹോസ്റ്റലുകൾ കൂടി പ്രവർത്തിക്കുന്ന, 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷ‍ാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.


ഫോട്ടോ ഗാലറി

.

2018 – 19

                                                                     ഫിലിം ഫെസ്റ്റിവൽ - ഫ്രൈംസ്                                                                                       പത്രം വായിക്കൂ സമ്മാനം നേടാം
                                                      


                                                                                                                      അധ്യാപകദിനാഘോഷം
                                                                   


                                          


                                                                                                                      സ്കൂൾ അച്ചടക്ക സേന
                    


                                                                                                                ഉച്ചഭക്ഷണ വിതരണം
                                                                                    


                                                                                                                ക്ലാസ്സ് മേഗസിൻ പ്രകാശനം
                                                              


ജെ. ആർ. സി.  കേഡറ്റുകളുടെ സ്‌നേഹോപഹാരം                    അരി വിതരണം                                                                       ഹൈടെക്  ക്ലാസ്സ് റൂം   
                                        


                                                                                                         ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്
     


വെള്ളപ്പൊക്കദുരിതശ്വാസ കിറ്റ് വിതരണം                                  ഒയിസ്ക ഇന്റർനാഷനൽ ടോപ്പ് ടീൻസ് എക്സാം                                                  ക്ലാസ്സ് ലൈബ്രററി
                    

.

                                                                                                             സ്വാതന്ത്ര്യദിനാഘോഷം
                                                                                      
     


                                                

.

                                                                                                                     ഹിരോഷിമ ദിനം                                           
                                        


                            


                                                                                                 ഫറോക്ക് സബ്‌ജില്ല തൈക്കാഡോ ചാമ്പ്യന്മാർ
                                                                                                                         


                                                                                                     ഫാറൂഖ് എഡ്യൂകെയർ മീറ്റിംഗ്
                                                                                             


                                                                                                           ചരിത്ര മ്യൂസിയം - ഉൽഘാടനം                                           
                                                                               


                                                                            ഹിന്ദി ക്ലബ് ഉൽഘാടനം                                                                                                     മിഡ് ടേം പരീക്ഷ‍
                                                  


                                                      ഹെൽത്ത് അവയർനസ് ദിന ഫസ്റ്റ് എയ്ഡ് മത്സരം - ജില്ല ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് 
           


                                                   


                                                                                                               എ പ്ലസ്സ് ക്ലബ് ഉൽഘാടനം
                                                                                                              


                                                                                                   സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 
                              


                                                               


                                     എൽ. ഇ. ‍ഡി ബൾബ് നിർമ്മാണം - 'വർക്ക്ഷോപ്പ്                                                                             ഗണിത ക്ലബ്ബ് ഉദ്ഘാടനം                                
                                  


                                                                                                                          ചാന്ദ്രദിനം
                                                


                                                                                                     ലിറ്റിൽ കൈറ്റ്സ് - ഏകദിന ശില്പശാല 
                                                                                           


                                                                                                                       ഫോഡറ്റ് കേമ്പ് 
                                            


                                                                                                      ഹെൽത്ത് ക്ലബ് ഉൽഘാടനം
                                                                           


                                                                                    എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്
                                                              


                                                എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
                                                    


                                      ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ചാമ്പ്യന്മാർ                                         ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'
                                                                                                 
                                                                                


                                                          


                                                                                                                         ബഷീർ ദിനാചരണം
                                                                                    


                                                                                                           വർക്ക്ഷോപ്പ് - കുട നിർമ്മാണം
                                                          


                                                                                                                   ലഹരി വിരുദ്ധ ദിനം
                                                                                       


                                                              വേൾഡ് കപ്പ് പ്രവചന മത്സരം                                        വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം
                                                                                                                                             


                                                                                                   ലിറ്റിൽ കൈറ്റ്സ് - - ആനിമേഷൻക്ലാസ്സ്
                                                      


                                                                                                                  വാ‌യനാവാരാചരണം
                                                    


                                                                                                                     വൃക്ഷതൈ വിതരണം
                                                                                      


                                                                                                                   പ്രവേശനോത്സവം 
                                                          


                                                                                                  

2017 – 18

.


                                                                                     സ്കൂൾ വിക്കി മാഗസിൻ  '2017 - 18
                                                                                                    


                                                                                                   ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് - ഉൽഘാടനം      
                                                                                                                 


                                                  ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ 
                                                                               


                                                                               


                                                                               


                                                                               


                                                                               


                                                                                


                                                                               


                                                                                


                                                                                                                                           


                                                                                                              ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്
                                                               


                                                                 സ്റ്റാഫ് ടൂർ                                                                                           യു. എസ്. എസ്. ജേതാക്കൾ  
                                                             


                                                               കെ. സി. ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - പ്രവചന മത്സര വിജയികൾ
                                                                     


                                                           പഠനയാത്ര – പ്രൈമറി വിഭാഗം                                                                       'അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം         
                                           


                                                                                   നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് - ജേതാക്കൾ
                                                                               


                                                                                                          റിപ്പബ്ളിക്ക്ദിന പരിപാടി 
                                                            


                                                                                                    


                                                                       വാട്ടർ കളർ പഠന ക്ലാസ്സ്                                                                          സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
                                                                 


                                                                                    വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം        
                                                                        


                                                                                                  സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ                           
                                                                                      


                                                  അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
                                                     


                                                                                                      


                                                                 കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ്
                                                                                                                                        


                                                                             


                                                                                                                റിപ്പബ്ലിക് ദിനാഘോഷം
                                                                                          


                                                                               


                                                                          പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം                                                  
                                                                                                              


                                                                                                രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ
                                                     


                                                                                          കെ. പി. റസീന ടീച്ചർ അനുസ്മരണവും അവാർഡ് ദാനവും 
                                                  


                                                                       


                                                                             വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം
                                                                            


                                                                                                                 വാട്ടർ കളർ പഠന ക്ലാസ്സ് 
                                                                                                     


                                      ആർ.  യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം
                                                                


                                                   


                                                         ആർ. യു. എ.  പ്ലാറ്റിനേജ്  17 – ദി ഹെറിറ്റേജ് എക്സ്പോ - എഫ്. എച്ച്.എസ്സ്.എസ്സ്. സ്റ്റാൾ
                                                      


                                                         


                                           മാതൃഭൂമി സീഡ് - പ്രോൽസാഹന സമ്മാനം             ആർ. യു. എ. അൽമ  ഫെസ്റ്റ് - എഫ്. എച്ച്.എസ്സ്.എസ്സ്. പ്രോഗ്രാം
                                                                                                             


                ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ കലോൽസവം, പ്രവൃത്തിപരിചയമേള, കായികമേള പ്രതിഭകൾക്ക് സ്വീകരണം
                                                      


                                                                             


                                                         


                                                      


                                              യു. എസ്സ്. എസ്സ്. കേമ്പ് ഉൽഘാടനം                       ഫാൻ ഡൊണേഷൻ - 1987 എസ്സ്. എസ്സ്. എൽ. സി. ബാച്ച് 
                                                                                                                      


                                                    മോട്ടിവേഷൻ ക്ലാസ്സ് - പ്രൊഫസർ കമറുദ്ദീൻ പരപ്പിൽ                                                      ശ്രദ്ധ കേമ്പ് ഉൽഘാടനം
                                                                                        


                                               ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവം - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ ഒന്നാം സ്ഥാനം 
                                                


                                                            


                                                                                                    പഠനയാത്ര – ഹൈസ്കൂൾ വിഭാഗം
                                                         


                  പതിനൊന്നാമത്  കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
                                                                


                                      


                             


                                                   


                      


                                                                  



                                                                                        സ്കൂൾ കലോൽസവം
                                              


                                               


                                               


                                               


                                                                 


                                               


                                              


                                              


                                               


                       പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ          ക്ലാസ് പി.ടി.എ സന്ദർശനം - പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
                                                                 


                                                                                      കായികദിനാഘോഷം
                                               


                                                


                                               


                                                                                  


                                                                      


                                               


                                        


                                                     


                                       


                                                     സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള
                                                  


             


             


             


             


                                             ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്
                                                 


                                                                         വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം
                                        


                                                                                 ഓണാഘോഷ പരിപാടികൾ
                                                 


                                                                                 


                                       


                                                                       


                                     


                                                                                   സ്വാതന്ത്ര്യദിനാഘോഷം
                                                 


                                                  


                                    


                                                                          


                                      


                                                         


                                                     സ്കൂൾ എസ്സ്.  എസ്സ്.  എൽ. സി.  എ പ്ലസ്സ് ക്ലബ് ഉൽഘാടനം
                                                               


                                                                        വർക്ക്ഷോപ്പ് - പാവകളി, നാടൻപ്പാട്ട് 
                                                    


                               ഹിരോഷിമദിന കൊളാഷ് മത്സരം                സംവാദനം - അനിൽ തിരുവോത്ത‌ും ഫോഡറ്റ് വിദ്ധ്യാർത്ഥികളും 
                                                                                          


                                                  ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
                                           


                           സ്കൂൾ ഡയറി                                            പ്രകൃതി സംരക്ഷണ ദിനം                                   എസ്സ്. പി. ജി
                                                           


                                                                                             ചാന്ദ്രദിനം
                                                 


                 


       കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം
                                                              


                                      മൾട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാർ ഹാൾ ഉൽഘാടനം - ഹയർ സെക്കണ്ടറി വിഭാഗം
                                                      


                                                        എസ്സ്.  എസ്സ്.  എൽ. സി.  വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം
                                      


                                                          കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ക്ലിക്സ് 

   


             


                                                     


                            


       


                       


                                                           കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഉൽഘാടനം 
                            


                   കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  –  അണ്ടർ - 17  ചാമ്പ്യന്മാർ 
                                                  


                               അലിഫ് - അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസ് - സ്‌കൂൾതല ക്വിസ്സ് മത്സരം 
                                                      


                                      കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  – ഉൽഘാടനം
 
                         


                                                   സ്കൂൾതല ചെസ്സ് മത്സരം                                                                           കപ്പ വിളവെടുപ്പ്
                          


                                                                              'വിദ്യാനികേതൻ   2017 – 18 '
                                                      


                         ഫറോക്ക് ഉപജില്ല  സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ചാമ്പ്യന്മാർ  - അണ്ടർ-14 & അണ്ടർ-17  
                                                        


                                    ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  – ഉൽഘാടനം
        


                                                                                         ഈസി പ്രോജക്ട്  
                                                      


                                                      



                           ഡ്രൈ ഡേ ആചരണം - രാജാ ഹോസ്റ്റൽ                                                  ബഷീർ ദിനാചരണം
                                                                         


                                                  അഖില കേരള വായന മത്സരത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം
                                                                          


                                        കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് കൂടിയാലോചനയോഗം 
                                                     


                                                രാജാ ഹോസ്റ്റൽ-വാ‌യനാവാരാചരണ സമാപനവും ഇഫ്‌താർ സംഗമവും
                                         


                                                                                          വായന ദിനം
                                                    


                                                    


                                                                         


                                                                                ഇംഗ്ലീഷ്  ക്ലബ്ബ്  ഉദ്ഘാടനം 
                                                       


                                        


                                                                    ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം                                                   
                                                          
      


                                        


                                                                         


                                                                                        മെഹന്ദി ഫെസ്റ്റ്
                                                    


                                                                  


                                                                                       പരിസ്ഥിതി ദിനം
                                                                      


                                                        


                                                                          


                                                       


                                                    


                                                                                      പ്രവേശനോൽസവം 
                                                      


                                                   

2016 – 17

.


                                                                                സ്കൗട്ട് & ഗൈഡ്സ്  കേമ്പ്                   
                                                                                   


                                                    ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദവും
                                                      


                                                       കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്                                           
                                                    


                                                              ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്                                                               
         


             


                                                                               അഭിരുചി നിർണ്ണയ കേമ്പ്
                                                                          


                                                 


                               +2 ടൂർ                                                                                         ഫുഡ്ഫെസ്റ്റ്
                                                 


                                                                                 ബോധവൽക്കരണക്ലാസ്സ്
                                              


                                                      ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി   
                                      


                                                                                               ഒരുവട്ടം കൂടി                                                                       
                                                                                 


                                   എസ്സ്. എസ്സ്. എൽ. സി. നൈറ്റ് കേമ്പ്                                           രാജാ ഹോസ്റ്റൽ നൈറ്റ് കേമ്പ്             
                                      
      


                                                       ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ 
                                         


                                   


                                   


                                                                 


                                     


                                    


                                       


                                       


                                                                 


                                         


                                    നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് വിജയികൾക്കുള്ള  സ്വീകരണം 
                                                        


                                                       


                                                                                       വിജയോൽസവം 
                                                                  


'                                          സെപ്റ്റ്ഫെസ്റ്റ്                                                                     പൂർവ്വഅദ്ധ്യാപക സംഗമം
                                                                       


                                                                    പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടന്ന പിക്നിക്                                               
                                                    


                                                                       പൊതു വിദ്യാലയ സംരക്ഷണ യജ്ഞം                                           
                                                     


                                                                                     സ്കൂൾ കലോൽസവം  
                                               


                                                


                                                                       


                                              


                                                   


                                               


                                                                       രാജാ ഹോസ്റ്റൽ തോട്ട വിളവെടുപ്പ് 
                                               


                                                   ഉപജില്ല ശാസ്ത്ര മേള വിജയികൾക്കുള്ള അനുമോദനം                                                                       
                                                                       


                                                                                    റിപ്പബ്ലിക് ദിനാഘോഷം
                                                   


                                                                                            കാംമ്പൂരി  കേമ്പ്
                                                


                                                                                           സ്കൂൾ ശാസ്ത്രമേള                                                                           
                                                     


                                                            ചാന്ദ്രദിനം                                                                            രാജപുരസ്കാർ അവാർഡ്    
                                                     


                                                                                           യു. പി. ടൂർ                                                                       
                                                                               


                                                                                   കായികദിനാഘോഷം         
                                                 


                                                  


                                                   


                                               


                                            കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പൈമറി സ്കൂൾ ഫുട്ബോൾ മേള                                                     
                                                                            


                                                                                         ലഹരി വിരുദ്ധദിനം                                           
                                                       


                                                           


                                                                                   സ്വാതന്ത്ര്യദിനാഘോഷം         
                                                  


                                                  


                                                                                 


                                                                                         മികവ് - 2017                                                                       
                                                           


                                                


                                                                                           മെ‍ഡിക്കൽകേമ്പ്
                                                     


                                                                                          മുക്കാബല                  
                                                


                                                                                         ഗാന്ധിജയന്ദിദിനം                                                     
                                                                           


                                                                                       അദ്ധ്യാപകദിനം                  
                                                  


                                                                                 ഓണാഘോഷ പരിപാടി 
                                              


                                              


                                                                                       പരിസ്ഥിതി ദിനം
                                                    


                                                                                        കാർഷിക ശില്പശാല   
                                                       


                                                                    ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം                                                   
                                                    
      


                                                


                                                                         


                                                                                    പ്രവേശനോൽസവം 
                                            


സ്റ്റാഫ്

.

                ഹയർ സെക്കൻഡറി ടീച്ചേഴ്‌സ്                                                                 ഹൈസ്കൂൾ & യു. പി. ടീച്ചേഴ‌്സ്
                      


                 ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് പിന്നീട്  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീച്ചേഴ‌്സ് ആയവർ
                                                                

പേപ്പർ കട്ടിങ്ങ്സ്

.

                                                                                      2017 - 18   
                                                    


                                                                                      2016 - 17
                            
             
                                          
   
                                                                 


ഗോൾഡൻ ജൂബിലി ഫോട്ടോസ'

.

                                                
                            


                                                                   


                                                            


                                                                            
         


                                                                                               


വഴികാട്ടി

.

എത്തിച്ചേരാനുള്ള വഴികൾ

.

  • കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.


  • കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.


ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:


  • 1. ഫറോക്ക് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • 2. രാമനാട്ടുകര (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)


ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:


  • 1. ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)
  • 2. ഫറോക്ക് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • 3. രാമനാട്ടുകര ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)


ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:


  • ഫറോക്ക് റെയിൽ‌വേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)


ഏറ്റവും അടുത്തുള്ള വിമാനത്താവളം:


  • കോഴിക്കോട് വിമാനത്താവളം ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)

ഗൂഗിൾ മാപ്പ്

.

{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}

റഫറൻസസ്

.

  • http://schoolwiki.in/
  • Farook Higher Secondary School Golden Jubilee Souvenir
  • Farook College Golden Jubilee Magazine
  • Collegehttps://en.wikipedia.org/wiki/Farook_College
  • Official website of Farook College
  • Official website of Farook Higher Secondary School
  • Official website of Kozhikode District
  • Official website of Feroke, Kozhikode
  • കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പി

പുറമെയുളള കണ്ണികൾ

.

  • Official website of Kozhikode District