സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ വടകരയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര വടകര പി.ഒ. , 673101 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0496 2522020 |
ഇമെയിൽ | vadakara16002@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16002 (സമേതം) |
യുഡൈസ് കോഡ് | 32041300513 |
വിക്കിഡാറ്റ | Q64552516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1355 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലുബെൽ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെർലി |
അവസാനം തിരുത്തിയത് | |
08-02-2022 | Staghs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂൺ 5 ന് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറിൽ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദർ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാർമൽ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാർമൽ സഭയുടെ വിദ്യാഭ്യാസ ഏജൻസിക്ക് കേരളത്തിലുള്ള 9 സ്കൂളുകളിൽ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ..
എന്റെ സ്ക്കൂളിന്റെ ശുചിത്വം..
കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർ ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൗണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൗചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിന്റെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.
സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ വിദ്യാഭ്യാസ ദർശനം
- ആത്മീയത
- പരസ്പര സ്നേഹാദരങ്ങൾ
- ആത്മനിയന്ത്രണം
- കഠിനാധ്വാനം
- കൃത്യനിഷ്ഠ
- അച്ചടക്കം
- പ്രകൃതിസ്നേഹം
- സേവനമനോഭാവം
- ലളിത ജീവിതശൈലി
- സഹാനുഭൂതി
എന്നീ മൂല്യങ്ങൾ പ്രത്യേകമായി പരിപോഷിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു .ഞങ്ങളുടെ അദ്ധ്യാപകരും ,രക്ഷിതാക്കളും ,അഭ്യുദയകാംഷികളും ഈ വിദ്യാഭ്യാസ ദർശനം പ്രവർത്തികമാക്കുന്നതിന് ആത്മാർഥമായി സഹകരിക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു
മാനേജ്മെന്റ്
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
-
മദർ വെരോണിക്ക-സഭാസ്ഥാപക -
സി.കുസുമം -
സി.രൊസെർ എസി -
സി.അനൻസിറ്റ -
സി.സീന -
സിസ്റ്റർ റൊസറ്റ് -
സി.നിത്യ എസി -
സി.ജാൻസി -
സി.തെരെസീന
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1938 | സി. ജോസഫ് എ സി | |
1942 | സി. ബെർണാഡിൻ എ സി | |
1948 | സി. പ്രസില് | |
1952 | സി.ഇഗ്നാറ്റിയ | |
1956 | സി. ജൂലിയാൻ | |
1960 | സി. ഡസ്ഡേരിയ | |
1966 | സി.പോളറ്റ് | |
1972 | സി.റോസ്ലീന | |
1980 | സി.മേഴ്സി | |
1986 | സി.അമല | |
1992 | സി.റോസമരിയ | |
1996 | സി.ലളിത | പ്രമാണം:16002 la.png |
2002 | സി.ലില്ലിജോസ് | |
2005 | സി.മരിയലത | |
2009 | സി.ധന്യ എ.സി | |
2012 | സി.ജാസ്മിൻ | |
2017 | സി.ലില്ലി വി.ജെ |
നമ്മുടെ പ്രധാനാധ്യാപിക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- വടകര നഗരമധ്യത്തിൽ പഴയ ബസ്റ്റാന്റിന് സമീപം
- NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു
{{#multimaps: 11.5982,75.5862 | zoom=13 }}