ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
പ്രവർത്തനങ്ങൾ 2021-22

കോവിഡ്കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ youtube channel ലിൽകാണാൻ ചുവടെ ഉള്ള linkൽ click ചെയ്യുക.
https://youtube.com/channel/UC6rqXEmMpHzoendSJdkqdDg


ഓണാഘോഷം2023-24

വളരെ മികച്ച രീതിയിലുള്ള ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.ഓണപ്പൂക്കള മത്സരം,കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ,ഓണസദ്യ, ഓണക്കളികൾ ഇവയെല്ലാം ഓണാഘോഷം അവിസ്മരണീയമാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ മേളകളിൽ സമ്മാനാർഹരായവർ

ചിത്രങ്ങൾ

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വ്യത്യസ്തമായ വിഭവങ്ങൾ നൽകിവരുന്നു.

സ്വാതന്ത്ര്യദിനാഘോഷം 2021-22

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം.... ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം സ്വാതന്ത്യത്തിന്റെ 75 -ാം അമൃതോത്സവം എന്ന പേരിൽ ഗംഭീരമായി നടത്തപ്പെടുകയുണ്ടായി.രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ബ്ലൂബെൽ തോമസും, ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷേർലി എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.75-ാം വാർഷികാഘോഷദിനത്തിൽ മൂന്നു നിറത്തിലുള്ള 75 ബലൂണുകൾ പറത്തി വിടുകയുണ്ടായി.വർണാഭമായ നഗരം ചുറ്റിയുള്ള റാലിയുമുണ്ടായിരുന്നു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികവമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.

അദ്ധ്യാപക ദിനാഘോഷം 2021-22

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി.ഗൈഡ്സിന്റെ നേതൃത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു.

ഓണഘോഷം 2021-2022

പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ഗൈഡ്സ്,സ്കൗട്ട്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രളയബാധിതർക്കായി അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള സാമഗ്രികൾ വയനാട് മേഖലയിൽ വിതര​ണം ചെയ്തു.അദ്ധ്യാപകരും ഒരുമാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തയ്യാറായി.

അദ്ധ്യാപക ദിനാഘോഷം 2018 - 19

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി.ഗൈഡ്സിന്റെ നേതറുത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു..

SSLC 2022-23

  • വിജയശതമാനം 100%
  • 245 പേർ പരീക്ഷ എഴുതിയതിൽ 96 പേർക്ക് മുഴുവൻ A+